Category: മേപ്പയ്യൂര്‍
37 ലക്ഷം രൂപ തട്ടിയെടുത്തു; ദേശീയ സമ്പാദ്യപദ്ധതി ഏജന്റായ മണിയൂര്‍ സ്വദേശി പോലീസ് പിടിയില്‍
പയ്യോളി : ദേശീയ സമ്പാദ്യപദ്ധതിയിൽ നിക്ഷേപം നടത്തിയവരുടെ 37 ലക്ഷം രൂപ തട്ടിയെടുത്ത ഏജൻറിനെ പോലീസ് അറസ്റ്റുചെയ്തു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുകീഴിലെ ഏജൻറായ മണിയൂർ എളമ്പിലാട് പുതുക്കോട്ട് ശാന്ത (60) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി കോടതിയിൽ ഹാജരാക്കിയ ഇവരെ മഞ്ചേരി ജയിലിലേക്ക് റിമാൻഡ് ചെയ്തു. മേപ്പയ്യൂരിലുള്ള സഹോദരിയുടെ വീട്ടിൽനിന്നാണ് പയ്യോളി സർക്കിൾ ഇൻസ്പെക്ടർ എം.
ഡിവൈസ് ചലഞ്ചിലൂടെ തുറയൂര്‍ ഗവ. യുപി സ്‌കൂള്‍ സമാഹരിച്ചത് 2.35 ലക്ഷം രൂപ
തുറയൂർ: ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ഡിജിറ്റൽ ഡിവൈസ് ഒരുക്കാനായി തുറയൂർ ഗവ. യുപി സ്കൂൾ പിടിഎയും പൂർവവിദ്യാർഥികളും നാട്ടുകാരും ചേർന്ന് 2,35,000 രൂപ സമാഹരിച്ചു. ആദ്യഘട്ടം വിദ്യാലയ വികസന സമിതി വാങ്ങിയ 25 സ്മാർട്ട് ഫോണുകൾ ഡിവൈസ് ലൈബ്രറിക്കു വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് ഏറ്റുവാങ്ങി. വാർഡ് മെമ്പർ നജ്‌ല അഷ്റഫ് അധ്യക്ഷയായി.
മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ് സ്‌കൂളിന് ‘സ്‌നേഹസ്പര്‍ശം’; നാല് ലക്ഷം രൂപയുടെ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ കൈമാറി
മേപ്പയ്യൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് ഉപകരണങ്ങളില്ലാതെയും റേഞ്ച് പ്രശ്‌നമനുഭവിക്കുന്നവര്‍ക്കും പിന്തുണയുമായി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ‘സ്‌നേഹസ്പര്‍ശം’ ഡിജി ഹെല്‍പ്പ് പദ്ധതി. സ്‌കൂളിലെ 3500 വിദ്യാര്‍ഥികളില്‍ സര്‍വേ നടത്തിയാണ് അത്യാവശ്യക്കാരായ വിദ്യാര്‍ഥികളെ കണ്ടെത്തിയത്. അധ്യാപകരുടെ നേതൃത്വത്തിലാരംഭിച്ച ധനസമാഹരണത്തിലേക്ക് വിവിധ സംഘടനകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, വ്യക്തികള്‍ എന്നിവരുടെ പിന്തുണ ലഭിച്ചിരുന്നു. സമാഹരിച്ച ഡിജിറ്റല്‍ ഉപകരണങ്ങള്‍
മേപ്പയൂരില്‍ ആര്‍.ആര്‍.ടി വളണ്ടിയര്‍ക്ക് നേരെയുള്ള വധശ്രമം ജില്ലാ ഭരണകൂടം ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ്
മേപ്പയ്യൂര്‍: നിടുമ്പൊയില്‍ പതിനൊന്നാം വാര്‍ഡ് ആര്‍.ആര്‍.ടി മെമ്പറും മുസ്ലിം ലീഗ് ശാഖാ സെക്രട്ടറിയുമായ സിറാജ് മീത്തലെ എഴുവലത്തിന് നേരെ വധശ്രമം നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ്. ആര്‍.ആര്‍.ടി വളണ്ടിയറുടെ കൃത്യനിര്‍വ്വഹണത്തിനിടെ അക്രമണം നടത്തിയ പ്രദേശത്തെ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്ന് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ
മേപ്പയ്യൂര്‍ മുല്ലശ്ശേരി മീത്തല്‍ കണാരന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: മുല്ലശ്ശേരി മീത്തല്‍ കണാരന്‍ അന്തരിച്ചു. എഴുപത്തി ഒന്ന് വയസ്സായിരുന്നു. ദേവിയാണ് ഭാര്യ. മക്കള്‍: പ്രമോദ് , പ്രസാദ് , പ്രസി. മരുമക്കള്‍: സീമ (മുതുകാട്), രജിന (കരയാട്),സുരേഷ് (നരക്കോട്). സഹോദരങ്ങള്‍: ജാനു (കീഴരിയൂര്‍), രാധ (മണിയൂര്‍), സജീവന്‍ മുല്ലശ്ശേരി (സി പി ഐ എംമേപ്പയ്യൂര്‍ ടൗണ്‍ സൗത്ത് ബ്രാഞ്ചഗം).
അഭിജിത്തിന്റെ മരണത്തിലെ ദുരൂഹത; അന്വേഷണമാവശ്യപ്പെട്ട് സര്‍വകക്ഷിസമിതി
മേപ്പയ്യൂര്‍: അന്യസംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് പോയ ബസ്‌െ്രെഡവര്‍ അഭിജിത്തിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സര്‍വകക്ഷിസമിതി. അഭിജിത്തിന്റെ ഭൗതികദേഹത്തോട് തികഞ്ഞ അനാദരവാണ് കാണിച്ചിരിക്കുന്നത്. കുറ്റക്കാരുടെപേരില്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, എം.പി., എം.എല്‍.എ., കളക്ടര്‍, ഡി.ജി.പി. എന്നിവര്‍ക്ക് പരാതി നല്‍കാനും സമിതി തീരുമാനിച്ചു. അഭിജിത്തിന്റെ മരണശേഷം ബസ്സുടമകളുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലും ഇല്ലാത്തതിലും സര്‍വകക്ഷി പ്രതിഷേധം
‘സജ്ജ’മാണ് മേപ്പയൂര്‍; മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി പഞ്ചായത്ത്
മേപ്പയ്യൂര്‍: പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് മാതൃകയായി. സജ്ജം പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിലെ 16 വിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനവും, 17 വാര്‍ഡുകളിലും പൊതു വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ പ്രഖ്യാപനവും ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ.നിര്‍വ്വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. നോഡല്‍ ഓഫിസര്‍
അരനൂറ്റാണ്ടുകാലത്തെ ക്ഷീര സേവനം; മേപ്പയ്യൂരില്‍ ചാത്തോത്ത് കുഞ്ഞികൃഷ്ണനെ ആദരിച്ചു
മേപ്പയ്യൂര്‍: അരനൂറ്റാണ്ടുകാലത്തെ ക്ഷീര സേവനം. മേപ്പയ്യൂരില്‍ ക്ഷീരകര്‍ഷകനായ ചാത്തോത്ത് കുഞ്ഞികൃഷ്ണനെ ആദരിച്ചു.ഇ.രാമന്‍ മാസ്റ്റര്‍ ഗ്രന്ഥശാലയാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. കഴിഞ്ഞ അമ്പത്തൊന്ന് വര്‍ഷക്കാലമായി മേപ്പയ്യൂരിലെ ക്ഷീരകര്‍ഷകനാണ് ചാത്തോത്ത് കുഞ്ഞികൃഷ്ണന്‍. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉപഹാരം നല്‍കി ആദരിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ പൊന്നാടയുമണിയിച്ചു. വാര്‍ഡ് മെമ്പര്‍ ദീപ കേളോത്ത് അധ്യക്ഷത
‘സജ്ജം’: മേപ്പയ്യൂരിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലായി പഠനം നടത്തുന്ന 7,138 വിദ്യാര്‍ത്ഥികളില്‍ മതിയായ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠന സൗകര്യമുറപ്പിക്കുകയാണ് ‘സജ്ജം’ പദ്ധതിയിലൂടെ ഗ്രാമ പഞ്ചായത്ത്. അംഗന്‍വാടി മുതല്‍ പ്ലസ്ടു തലം വരെയുള്ള വിദ്യാര്‍ത്ഥികളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവരെ സര്‍വ്വേയിലൂടെ കണ്ടെത്തി സന്നദ്ധ സംഘടനകള്‍, ഗവ.ഏജന്‍സികള്‍, ബാങ്കുകള്‍, മറ്റു സ്ഥാപനങ്ങള്‍, പി.ടി.എ എന്നിവയുടേയും
ആസാമില്‍ മരിച്ച മേപ്പയ്യൂര്‍ സ്വദേശി അഭിജിത്തിന്റെ മൃതദേഹത്തോട് അനാദരവ്; അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ
മേപ്പയൂര്‍: കഴിഞ്ഞ ദിവസം ആസാമിലെ നാഗോണില്‍ല്‍ വച്ച് മരണപ്പെട്ട നരക്കോട് സ്വദേശി അഭിജിത്തിന്റെ മരണത്തിലെ ദുരൂഹതയുണ്ടെന്നും, മൃതദേഹത്തോട് ആസാം ഗവര്‍ണ്‍മെന്റിന്റെ ആരോഗ്യവകുപ്പ് കാട്ടിയ അനാദരവിലും സമഗ്രാന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ മേപ്പയൂര്‍ സൗത്ത് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. മൃതദേഹം എംബാം ചെയ്യാതെ നാട്ടിലേക്ക് അയച്ച ആസാം ഗവര്‍ണ്‍മെന്റിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന്