Category: മേപ്പയ്യൂര്‍
വനം കൊള്ളയ്ക്കെതിരെ ബിജെപി പദയാത്ര നടത്തി
മേപ്പയ്യൂർ : പിണറായി സർക്കാർ നടത്തിയ വനം കൊള്ള സമഗ്ര അന്വഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി ജെ പി മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി നേത്വത്യത്തിൽ പദയാത്ര നടത്തി. പദയാത്ര കർഷക മോർച്ച സംസ്ഥാന സെക്രട്രി കെ.കെ രജീഷ് ഉദ്ഘാടനം ചെയ്തു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് വനം കൊള്ളയിലൂടെ പുറത്ത് വന്നതെന്ന് കെ.കെ രജീഷ് ആരോപിച്ചു.
എല്ലാ പ്രാർത്ഥനകളും വിഫലമായി, ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത ദൂരത്തേക്ക് ഷിയാസ് പോയെന്ന് വിശ്വസിക്കാൻ കുന്നത്തു കരയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല, നാടിന്റെ പൊന്നു മകന് കണ്ണീരോടെ വിട നൽകി പ്രിയപ്പെട്ടവർ
പയ്യോളി: ഷിയാസിനെ പുഴയിൽ കാണാതായി എന്നറിഞ്ഞത് മുതൽ നാട്ടുകാർ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കുന്നത്തു കരയിലെ പ്രിയപ്പെട്ട മകൻ തിരിച്ചുവരുമെന്ന ശുഭപ്രതീക്ഷയിൽ. പക്ഷെ തുറശ്ശേരിക്കടവ് പാലത്തിന് സമീപത്ത് ഷിയാസിന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ ഒരു നാടു മുഴുവൻ തേങ്ങി. പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടാണ് കുന്നത്തുകര എണ്ണക്കണ്ടി സിറാജിന്റെ മകന് ഷിയാസ് മുങ്ങി മരിച്ചത്. ഒന്നര ദിവസത്തോളം നീണ്ട
കൃഷിഭവനിൽ ആവശ്യത്തിന് ജീവനക്കാരില്ല; മേപ്പയൂരിൽ കർഷകർ ദുരിതത്തിൽ
മേപ്പയൂര്‍: കൃഷി ഭവനില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായി കര്‍ഷകര്‍. മേപ്പയൂര്‍ കൃഷി ഭവനിലാണ് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനം പോലും അവതാളത്തിലായത്. കൃഷി ഭവനില്‍ 3 കൃഷി അസിസ്റ്റന്റ് പോസ്റ്റുകളില്‍ ജീവനക്കാരില്ല. പാര്‍ട് ടൈം സ്വീപ്പറുമില്ല. ആകെയുള്ളത് ഒരു കൃഷി ഓഫിസര്‍ മാത്രം. കൃഷി ഓഫിസര്‍ക്ക് യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകേണ്ടി വരുമ്പോള്‍ ഓഫിസ്
കീഴരിയൂരില്‍ കേസുകള്‍ കൂടുന്നു: വാര്‍ഡ് 2 ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണ്‍, 12,13 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണ്‍; റോഡുകള്‍ അടച്ചു
മേപ്പയൂർ: കീഴരിയൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനാ ഫലം വന്നപ്പോൾ 93 പേർ പോസിറ്റീവ്. വാർഡ് 2ൽ 39, വാർഡ് 12ൽ 15, 13ൽ 15 എന്നിങ്ങനെയാണ് കണക്ക്. കോവിഡ് വ്യാപിച്ചതോടെ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും. വാർഡ് 2 ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായും 12,13 വാർഡുകൾ കണ്ടെയ്ൻമെന്റ്
പയ്യോളി തുറശ്ശേരി കടവിൽ കുട്ടുകാരോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ ഷിയാസിന്റെ മൃതദേഹം കണ്ടെത്തി
പയ്യോളി: മണിയൂര്‍ തുറശ്ശേരിക്കടവ് പാലത്തിന് സമീപം പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നത്തുകര എണ്ണക്കണ്ടി സിറാജിന്റെ മകന് ഷിയാസിന്റെ (22 ) മൃതദേഹമാണ് കണ്ടെത്തിയത്. ഒന്നര ദിവസത്തോളം നീണ്ട തിരച്ചിലിനോടുവില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം ലഭിക്കുന്നത്. കുളിക്കാനിറങ്ങിയ സ്ഥലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
തുറയൂരിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു; പദ്ധതി അന്തിമ ഘട്ടത്തിലേക്ക്, ഡിസംബറിൽ ജലവിതരണം തുടങ്ങിയേക്കും
തുറയൂർ : തുറയൂർ ഗ്രാമപ്പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനുള്ള പദ്ധതി അന്തിമ ഘട്ടത്തിലേക്ക്. കൊയിലാണ്ടി നഗരസഭയിലും,തുറയൂർ ഗ്രാമപ്പഞ്ചായത്തിലും കുടിവെള്ളമെത്തിക്കാനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമാണിത്. മൊത്തം 174 കോടി രൂപയാണ് ചെലവ്. തുറയൂർ കടുവഞ്ചേരി കുന്നിൽ ഏഴര ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാവുന്ന ജലസംഭരണി സ്ഥാപിച്ചിട്ടുണ്ട്. ജല വിതരണത്തിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലി തുടങ്ങിയിട്ടുണ്ട്.
തുറയൂര്‍ പഞ്ചായത്തില്‍ എല്‍ജെഡിയില്‍ കൂട്ടരാജി; ഗ്രാമപഞ്ചായത്ത് മെമ്പറും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ നൂറോളം പേര് ജനതാദള്‍ എസില്‍ ചേര്‍ന്നു
തുറയൂര്‍: തുറയൂരില്‍ എല്‍ .ജെ.ഡിയില്‍ കൂട്ടരാജി. മുതിര്‍ന്ന നേതാക്കളും പഞ്ചായത്ത് മെമ്പറും ഉള്‍പ്പെടെ നൂറോളം പേര് പാര്‍ട്ടി വിട്ട് ജനതാദള്‍ എസ് ചേര്‍ന്നു. പേരാമ്പ്ര മണ്ഡലത്തിലെ തുറയൂര്‍ പഞ്ചായത്തില്‍ അന്തരിച്ച യുവജനതാദള്‍ നേതാവ് അജീഷ് കൊടക്കാടിന്റെ പിതാവും മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ മുന്‍കാല പ്രസിഡന്റുമായ കൊടക്കാട് ബാലന് നായര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ന ജിലാ അഷ്റഫ്,
മേപ്പയ്യൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു
മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ചാവട്ട് വാര്‍ഡില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് നടപടി. നിലവില്‍ 24 പേര്‍ക്കാണ് വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് കേസുകള്‍ കൂടുന്നതിനാല്‍ പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം. പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ യാതൊരു കൂടിച്ചേരലുകളും
പയ്യോളി തുറശ്ശേരിക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു കാണാതായി
പയ്യോളി: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു. കുറ്റാടി പുഴയിലെ കീഴൂര്‍ തുറശ്ശേരിക്കടവില്‍ മുഴിക്കല്‍ ചീര്‍പ്പിനടുത്താണ് സംഭവം. ഞായറാഴ്ച വൈകീട്ട് 6.30 ഓടെ രണ്ട് സുഹൃത്തുക്കശോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. ഇരുപത്തി മൂന്ന് വയസ്സുള്ള മണിയൂര്‍ കുന്നത്ത് കരയിലെ ഷിഹാസിനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. പുഴയില്‍ നാട്ടുകാരും അഗ്നി രക്ഷാസേനയും തെരച്ചില്‍ തുടങ്ങി. പയ്യോളി എസ്.ഐ വി ആര്
കൊയിലാണ്ടിയില്‍ നിന്ന് കണ്ടെയ്നർ ലോറികൾ നീക്കിയിട്ടത് കളിസ്ഥലത്ത്; പ്രതിഷേധവുമായി നാട്ടുകാർ
മേപ്പയൂർ: കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ പരിസരത്തു പിടിച്ചിട്ടിരുന്ന, വർഷങ്ങളായി പഴക്കമുള്ള കണ്ടെയ്നർ ലോറികൾ മേപ്പയൂർ– നെല്ല്യാടി റോഡിലെ കല്ലങ്കി വളവിലെ റോഡരികിലുള്ള കളിസ്ഥലത്ത് ഇറക്കിയിട്ടതിൽ നാട്ടുകാർ പ്രതിഷേധിച്ചു. വർഷങ്ങളായി പ്രദേശത്തെ യുവാക്കൾ വോളിബോൾ ഗ്രൗണ്ടാക്കി ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. പൊതുമൈതാനമില്ലാത്ത പഞ്ചായത്തിൽ കാടുപിടിച്ചു കിടന്നിരുന്ന സ്ഥലം വെട്ടി തെളിയിച്ചാണ് യുവാക്കൾ കളിസ്ഥലം ഉണ്ടാക്കിയത്. എന്നാൽ ഇതു റവന്യു