Category: മേപ്പയ്യൂര്‍

Total 1172 Posts

തുറയൂര്‍ പഞ്ചായത്തില്‍ എല്‍ജെഡിയില്‍ കൂട്ടരാജി; ഗ്രാമപഞ്ചായത്ത് മെമ്പറും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ നൂറോളം പേര്‍ ജനതാദള്‍ എസില്‍ ചേര്‍ന്നു

തുറയൂര്‍: തുറയൂരില്‍ എല്‍ .ജെ.ഡിയില്‍ കൂട്ടരാജി. മുതിര്‍ന്ന നേതാക്കളും പഞ്ചായത്ത് മെമ്പറും ഉള്‍പ്പെടെ നൂറോളം പേര്‍ പാര്‍ട്ടി വിട്ട് ജനതാദള്‍ എസ് ചേര്‍ന്നു. പേരാമ്പ്ര മണ്ഡലത്തിലെ തുറയൂര്‍ പഞ്ചായത്തില്‍ അന്തരിച്ച യുവജനതാദള്‍ നേതാവ് അജീഷ് കൊടക്കാടിന്റെ പിതാവും മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ മുന്‍കാല പ്രസിഡന്റുമായ കൊടക്കാട് ബാലന്‍ നായര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ന ജിലാ അഷ്‌റഫ്,

മേപ്പയ്യൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ചാവട്ട് വാര്‍ഡില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് നടപടി. നിലവില്‍ 24 പേര്‍ക്കാണ് വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് കേസുകള്‍ കൂടുന്നതിനാല്‍ പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം. പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ യാതൊരു കൂടിച്ചേരലുകളും

പയ്യോളി തുറശ്ശേരിക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു കാണാതായി

പയ്യോളി: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു. കുറ്റാടി പുഴയിലെ കീഴൂര്‍ തുറശ്ശേരിക്കടവില്‍ മുഴിക്കല്‍ ചീര്‍പ്പിനടുത്താണ് സംഭവം. ഞായറാഴ്ച വൈകീട്ട് 6.30 ഓടെ രണ്ട് സുഹൃത്തുക്കശോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. ഇരുപത്തി മൂന്ന് വയസ്സുള്ള മണിയൂര്‍ കുന്നത്ത് കരയിലെ ഷിഹാസിനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. പുഴയില്‍ നാട്ടുകാരും അഗ്നി രക്ഷാസേനയും തെരച്ചില്‍ തുടങ്ങി. പയ്യോളി എസ്.ഐ വി ആര്‍

കൊയിലാണ്ടിയില്‍ നിന്ന് കണ്ടെയ്നർ ലോറികൾ നീക്കിയിട്ടത് കളിസ്ഥലത്ത്; പ്രതിഷേധവുമായി നാട്ടുകാർ

മേപ്പയൂർ: കൊയിലാണ്ടി പൊലീസ് സ്‌റ്റേഷൻ പരിസരത്തു പിടിച്ചിട്ടിരുന്ന, വർഷങ്ങളായി പഴക്കമുള്ള കണ്ടെയ്നർ ലോറികൾ മേപ്പയൂർ– നെല്ല്യാടി റോഡിലെ കല്ലങ്കി വളവിലെ റോഡരികിലുള്ള കളിസ്ഥലത്ത് ഇറക്കിയിട്ടതിൽ നാട്ടുകാർ പ്രതിഷേധിച്ചു. വർഷങ്ങളായി പ്രദേശത്തെ യുവാക്കൾ വോളിബോൾ ഗ്രൗണ്ടാക്കി ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. പൊതുമൈതാനമില്ലാത്ത പഞ്ചായത്തിൽ കാടുപിടിച്ചു കിടന്നിരുന്ന സ്ഥലം വെട്ടി തെളിയിച്ചാണ് യുവാക്കൾ കളിസ്ഥലം ഉണ്ടാക്കിയത്. എന്നാൽ ഇതു റവന്യു

37 ലക്ഷം രൂപ തട്ടിയെടുത്തു; ദേശീയ സമ്പാദ്യപദ്ധതി ഏജന്റായ മണിയൂര്‍ സ്വദേശി പോലീസ് പിടിയില്‍

പയ്യോളി : ദേശീയ സമ്പാദ്യപദ്ധതിയിൽ നിക്ഷേപം നടത്തിയവരുടെ 37 ലക്ഷം രൂപ തട്ടിയെടുത്ത ഏജൻറിനെ പോലീസ് അറസ്റ്റുചെയ്തു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുകീഴിലെ ഏജൻറായ മണിയൂർ എളമ്പിലാട് പുതുക്കോട്ട് ശാന്ത (60) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി കോടതിയിൽ ഹാജരാക്കിയ ഇവരെ മഞ്ചേരി ജയിലിലേക്ക് റിമാൻഡ് ചെയ്തു. മേപ്പയ്യൂരിലുള്ള സഹോദരിയുടെ വീട്ടിൽനിന്നാണ് പയ്യോളി സർക്കിൾ ഇൻസ്പെക്ടർ എം.

ഡിവൈസ് ചലഞ്ചിലൂടെ തുറയൂര്‍ ഗവ. യുപി സ്‌കൂള്‍ സമാഹരിച്ചത് 2.35 ലക്ഷം രൂപ

തുറയൂർ: ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ഡിജിറ്റൽ ഡിവൈസ് ഒരുക്കാനായി തുറയൂർ ഗവ. യുപി സ്കൂൾ പിടിഎയും പൂർവവിദ്യാർഥികളും നാട്ടുകാരും ചേർന്ന് 2,35,000 രൂപ സമാഹരിച്ചു. ആദ്യഘട്ടം വിദ്യാലയ വികസന സമിതി വാങ്ങിയ 25 സ്മാർട്ട് ഫോണുകൾ ഡിവൈസ് ലൈബ്രറിക്കു വേണ്ടി പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ഗിരീഷ് ഏറ്റുവാങ്ങി. വാർഡ് മെമ്പർ നജ്‌ല അഷ്റഫ് അധ്യക്ഷയായി.

മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ് സ്‌കൂളിന് ‘സ്‌നേഹസ്പര്‍ശം’; നാല് ലക്ഷം രൂപയുടെ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ കൈമാറി

മേപ്പയ്യൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് ഉപകരണങ്ങളില്ലാതെയും റേഞ്ച് പ്രശ്‌നമനുഭവിക്കുന്നവര്‍ക്കും പിന്തുണയുമായി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ‘സ്‌നേഹസ്പര്‍ശം’ ഡിജി ഹെല്‍പ്പ് പദ്ധതി. സ്‌കൂളിലെ 3500 വിദ്യാര്‍ഥികളില്‍ സര്‍വേ നടത്തിയാണ് അത്യാവശ്യക്കാരായ വിദ്യാര്‍ഥികളെ കണ്ടെത്തിയത്. അധ്യാപകരുടെ നേതൃത്വത്തിലാരംഭിച്ച ധനസമാഹരണത്തിലേക്ക് വിവിധ സംഘടനകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, വ്യക്തികള്‍ എന്നിവരുടെ പിന്തുണ ലഭിച്ചിരുന്നു. സമാഹരിച്ച ഡിജിറ്റല്‍ ഉപകരണങ്ങള്‍

മേപ്പയൂരില്‍ ആര്‍.ആര്‍.ടി വളണ്ടിയര്‍ക്ക് നേരെയുള്ള വധശ്രമം ജില്ലാ ഭരണകൂടം ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ്

മേപ്പയ്യൂര്‍: നിടുമ്പൊയില്‍ പതിനൊന്നാം വാര്‍ഡ് ആര്‍.ആര്‍.ടി മെമ്പറും മുസ്ലിം ലീഗ് ശാഖാ സെക്രട്ടറിയുമായ സിറാജ് മീത്തലെ എഴുവലത്തിന് നേരെ വധശ്രമം നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ്. ആര്‍.ആര്‍.ടി വളണ്ടിയറുടെ കൃത്യനിര്‍വ്വഹണത്തിനിടെ അക്രമണം നടത്തിയ പ്രദേശത്തെ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്ന് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ

മേപ്പയ്യൂര്‍ മുല്ലശ്ശേരി മീത്തല്‍ കണാരന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: മുല്ലശ്ശേരി മീത്തല്‍ കണാരന്‍ അന്തരിച്ചു. എഴുപത്തി ഒന്ന് വയസ്സായിരുന്നു. ദേവിയാണ് ഭാര്യ. മക്കള്‍: പ്രമോദ് , പ്രസാദ് , പ്രസി. മരുമക്കള്‍: സീമ (മുതുകാട്), രജിന (കരയാട്),സുരേഷ് (നരക്കോട്). സഹോദരങ്ങള്‍: ജാനു (കീഴരിയൂര്‍), രാധ (മണിയൂര്‍), സജീവന്‍ മുല്ലശ്ശേരി (സി പി ഐ എംമേപ്പയ്യൂര്‍ ടൗണ്‍ സൗത്ത് ബ്രാഞ്ചഗം).

അഭിജിത്തിന്റെ മരണത്തിലെ ദുരൂഹത; അന്വേഷണമാവശ്യപ്പെട്ട് സര്‍വകക്ഷിസമിതി

മേപ്പയ്യൂര്‍: അന്യസംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് പോയ ബസ്‌െ്രെഡവര്‍ അഭിജിത്തിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സര്‍വകക്ഷിസമിതി. അഭിജിത്തിന്റെ ഭൗതികദേഹത്തോട് തികഞ്ഞ അനാദരവാണ് കാണിച്ചിരിക്കുന്നത്. കുറ്റക്കാരുടെപേരില്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, എം.പി., എം.എല്‍.എ., കളക്ടര്‍, ഡി.ജി.പി. എന്നിവര്‍ക്ക് പരാതി നല്‍കാനും സമിതി തീരുമാനിച്ചു. അഭിജിത്തിന്റെ മരണശേഷം ബസ്സുടമകളുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലും ഇല്ലാത്തതിലും സര്‍വകക്ഷി പ്രതിഷേധം

error: Content is protected !!