Category: മേപ്പയ്യൂര്‍

Total 1172 Posts

കോവിഡിന്റെ ആശങ്കയകറ്റാന്‍ രക്ഷാകര്‍തൃ ശാക്തീകരണം; മേപ്പയ്യൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ‘മക്കള്‍ക്കൊപ്പം’ പരിപാടി

മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ കോവിഡ് കാല ആശങ്കയകറ്റി വിദ്യാർഥികളേയും രക്ഷിതാക്കളേയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ മക്കൾക്കൊപ്പം പരിപാടി സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ പിന്തുണയോടെ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഒരേ സമയം ഗൂഗിൾ മീറ്റ് വഴി ക്ലാസുകൾ നൽകി. സ്കൂൾ തല ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ

മേപ്പയ്യൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

മേപ്പയ്യൂര്‍: ചിരാതില്‍ ആര്‍ കെ ഭാസ്‌ക്കരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അറുപത്തിരണ്ട് വയസ്സാണ്. അച്ഛന്‍: പരേതനായ കെ സി കണ്ണന്‍. അമ്മ: മാധവി ഭാര്യ: പ്രതീലത കിളിയില്‍ മക്കള്‍: അതുല്‍ദാസ്, മായാവിനോദനി മരുമകന്‍: അഭിജിത്ത് സഹോദരങ്ങള്‍: ഗോവിന്ദന്‍ രാജന്‍, പുഷ്പ, രാജീവ്

സാന്ത്വന പരിചരണ രംഗത്ത് മേപ്പയ്യൂര്‍ സുരക്ഷ പാലിയേറ്റീവിന്റെ ഇടപെടല്‍ അഭിനന്ദനാര്‍ഹം: ടി പി രാമകൃഷ്ണന്‍ എം എല്‍ എ

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സൗത്ത് സുരക്ഷ പാലിയേറ്റിവിന്റെ ഹോം കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ടി പി രാമകൃഷ്ണന്‍ എം എല്‍ എ ഹേം കെയറിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. സാന്ത്വന പരിചരണ രംഗത്ത് നാല് വര്‍ഷമായി സുരക്ഷ പാലിയേറ്റീവ് നടത്തുന്ന ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്നും ചികില്‍സാ ഉപകരണങ്ങളും മരുന്നുകളും കാര്യക്ഷമായി ഉറപ്പു വരുത്താന്‍ സുരക്ഷക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍

കശ്മീരില്‍ വീരമൃത്യു വരിച്ച ധീരസൈനികന് നാടിന്റെ അന്ത്യാഞ്ജലി; സുബേദാര്‍ എം.ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു

കൊയിലാണ്ടി: കാശ്മീരിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ നായിബ് സുബേദാർ എം ശ്രീജിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു. കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറേതറയിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം. രാവിലെ ഏഴ് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്ഥാന സർക്കാരിന് വേണ്ടി വനംമന്ത്രി എ.കെ.ശശീന്ദ്രൻ, ജില്ലാ കളക്ടർ സാംബശിവ റാവു എന്നിവർ ആദരാജ്ഞലി അർപ്പിച്ചു. ശ്രീജിത്തിൻ്റെ

കീഴ്പ്പയ്യൂര്‍ അയ്യങ്ങാട്ട് കുഴിയില്‍ എ.കെ.കുഞ്ഞിരാമന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ അയ്യങ്ങാട്ട് കുഴിയില്‍ എ.കെ.കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തി ഏഴ് വയസ്സായിരുന്നു. മുന്‍ പഞ്ചായത്ത് വകുപ്പ് ജീവനക്കാരനാണ്. ഭാര്യ: മുന്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.വസന്ത മക്കള്‍: അജീഷ് (ദുബായ്), ബിജീഷ് (അധ്യാപകന്‍ വിളയാട്ടൂര്‍ എളമ്പിലിട്ട് യു.പി.സ്‌കൂള്‍). മരുമക്കള്‍: അമ്പില (പള്ളിക്കര), തൂഷാര (വില്ല്യാപ്പള്ളി). സഹോദരങ്ങള്‍: ജാനു (പയ്യോളി), നാരായണന്‍, സരസ (മൊകേരി), വനജ

നാടിനെ കണ്ണീരിലാഴ്ത്തി നായിക് സുബെദാര്‍ എം. ശ്രീജിത്തിന്റെ വേര്‍പാട്; കാശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊയിലാണ്ടിക്ക് നഷ്ടമായത് ധീര സൈനികനെ

ശ്രീനഗർ: കൊയിലാണ്ടി സ്വദേശി നായിക് സുബെദാർ എം.ശ്രീജിത്ത് വീര മൃത്യുവരിച്ചത് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ. ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരുമായുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ ശ്രീജിത്തടക്കം രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. നായിക് സുബെദാർ ശ്രീജിത്തിനും ആന്ധ്രാപ്രദേശ് സ്വദേശി സിപായി എം ജസ്വന്ത് റെഡ്ഡിക്കും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വെടിയേൽക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ നിയന്ത്രണ രേഖയ്ക്ക് സമീപം

കൊയിലാണ്ടി സ്വദേശി നായിക് സുബെദാർ എം.ശ്രീജിത്ത് കശ്മീരിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു

കൊയിലാണ്ടി: ജമ്മുകാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊയിലാണ്ടി സ്വദേശിയായ സൈനികന് വീരമൃത്യു. ചേമഞ്ചേരി പൂക്കാട് സ്വദേശി നായിക് സുബെദാർ എം.ശ്രീജിത്താണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപം സുന്ദർബനി സെക്ടറിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ശ്രീജിത്തിന് വെടിയേറ്റത്. ശ്രീജിത്തിനൊപ്പം സിപൊയ് എം.ജസ്വന്ത് റെഡ്ഡിയും വീരമൃത്യു വരിച്ചു. തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കള്‍:

പാക്കിസ്ഥാൻ പൗരത്വമുള്ള കൊയിലാണ്ടി സ്വദേശിക്കെതിരെ കേസ്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പാക്കിസ്ഥാൻ പൗരനെതിരെ പോലീസ് കേസെടുത്തു. കൊയിലാണ്ടി സ്വദേശി പുത്തൻപുര വളപ്പിൽ ഹംസ (79) ക്കെതിരെയാണ് കേസെടുത്തത്. വ്യാജ രേഖ ചമച്ച് റേഷൻ കാർഡ്, ആധാർ കാർഡ്, ഇലക്ഷൻ ഐഡി കാർഡ് ഉൾപ്പടെ സംഘടിപ്പിച്ചതിനെതിരെയാണ് കേസ്. ഐ.ബിയുടെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ട് പ്രകാരമാണ് കൊയിലാണ്ടി പോലീസിന്റെ നടപടി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി തുടർ

മേലടി ബ്ലോക്ക് പഞ്ചായത്തില്‍ സ്വയം തൊഴിൽ പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു; അവസാന തിയ്യതി ജൂലായ് 18

പയ്യോളി : മേലടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2021 – 22 പ്രകാരം ഇലക്ട്രിക് ഓട്ടോ , അഞ്ച് പേരടങ്ങുന്ന വനിത ഗ്രൂപ്പുകൾക്കുള്ള സ്വയം തൊഴിൽ സംരംഭം എന്നീ പദ്ധതികൾ വഴി ആനുകൂല്യം ലഭിക്കുന്നതിനായി ജനറൽ , എസ്.സി വിഭാഗത്തിൽ നിന്നും അപേക്ഷകൾ ക്ഷണിച്ച് കൊള്ളുന്നു. അപേക്ഷകൾ ജൂലായ് 18 ന് മുമ്പായി ബ്ലോക്ക്

കർഷകർക്ക് ഭീഷണിയായി കാട്ടുപന്നി ശല്യം; മേപ്പയൂര്‍ മഠത്തുംഭാഗത്ത് കാട്ടുപന്നി കൃഷി നശിപ്പിച്ചു

മേപ്പയൂര്‍: മേപ്പയൂര്‍ മഠത്തുംഭാഗം പ്രദേശത്തു കാട്ടുപന്നി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. വനമേഖല അല്ലാത്ത ഈ പ്രദേശത്ത് എവിടെ നിന്നോ വന്നെത്തിയ കാട്ടു പന്നിയാണു പ്രശ്‌നങ്ങള്‍ക്കു കാരണം. പകല്‍ പോലും പുറത്തിറങ്ങി നടക്കുന്ന ഇവ ആളുകളുടെ ജീവനും ഭീഷണിയാണ്. ശ്രീ മന്ദിരം ശാന്ത നട്ടുവളര്‍ത്തിയ ചേന, കപ്പ എന്നിവ പന്നി നശിപ്പിച്ചു. വനം വകുപ്പിനെ അറിയിച്ചിട്ടും നടപടി

error: Content is protected !!