Category: മേപ്പയ്യൂര്‍

Total 1172 Posts

“രോഗലക്ഷണമുണ്ടെങ്കിൽ കൊന്നാലും കോവിഡ് ടെസ്റ്റ് നടത്തരുത്”, പയ്യോളി നഗരസഭ കൗൺസിലറുടെ ആഹ്വാനം വൈറലായി; ജനപ്രതിനിധി തന്നെ ഇങ്ങനെ തുനിഞ്ഞിറങ്ങിയാൽ കോവിഡ് പ്രതിരോധം താളം തെറ്റില്ലെ? വൻ പ്രതിഷേധം

പയ്യോളി: പയ്യോളി നഗരസഭയിലെ ഇരുപത്തിയൊമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ എ.സി സുനൈദ് കോവിഡ് പരിശോധനയുമായി ബന്ധപ്പെട് വാർഡിലെ ജനങ്ങൾക്കും, കുടുംബശ്രീ അംഗങ്ങൾക്കുമായി നൽകിയ ശബ്ദസന്ദേശം വൈറലാകുന്നു. കോഴിക്കോട് സിറ്റിയിലേക്കും, ബാങ്കുകളിലേക്കും മറ്റ് ജില്ലകളിലേക്കും യാത്ര ചെയ്യണമെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതിന്‌റെ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായി വരുന്ന സാഹചര്യത്തില്‍ അടുത്ത ദിവസം നടക്കുന്ന കോവിഡ്

ഓൺലൈൻ പഠനത്തിനു ഫോണുമായി അധ്യാപകർ വീട്ടിൽ; അനാമികയ്ക്ക് ആദ്യം നിറചിരി, പിന്നെ കണ്ണീർ

മേപ്പയൂർ: അപ്രതീക്ഷിതമായി അധ്യാപകർ വീട്ടിലെത്തിയത് കണ്ടപ്പോൾ ആറാം ക്ലാസുകാരിയായ അനാമിക സന്തോഷിച്ചു. കോവിഡ് കാരണം പ്രിയപ്പെട്ട ഗുരുനാഥരെ കണ്ടിട്ട് കാലമേറെയായി. ആദ്യം പുഞ്ചിരിച്ച അനാമിക ഒടുവിൽ പൊട്ടിക്കരയുന്നതിന് അധ്യാപകരും സാക്ഷിയായി. കീഴ്പയൂരിലെ മുന്നൂറാംകണ്ടി കോളനിയിലെ ചാലുപറമ്പിൽ കേളപ്പന്റെ മകൾ അനാമികയ്ക്ക് ഓൺലൈൻ ക്ലാസിന് ഫോൺ സൗകര്യമില്ലെന്നറിഞ്ഞ് പിടിഎ ഭാരവാഹികളും അധ്യാപകരും ഫോണുമായി എത്തിയപ്പോഴാണ് വീടിന്റെ പരിതാപകരമായ

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ യുവാക്കളെ അണിനിരത്തണം; പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ശരത് ബാബു

പയ്യോളി : സാമൂഹ്യ ജീവിതം തകർക്കുന്ന വിധത്തിൽ മയക്കു മരുന്ന് ലോബി സജീവമാണെന്നും വളർന്ന് വരുന്ന തലമുറയെ ഈ വിപത്തിൽ നിന്നും രക്ഷപ്പെടുത്താൻ നാട്ടിലെ യുവാക്കളെ അണിനിരത്തണമെന്നും പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ശരത് ബാബു. എല്ലാ തിന്മകൾക്ക് പിന്നിലും മയക്കുമരുന്നിന്റെ സ്വാധീനം ഉണ്ടെന്നും നിയമങ്ങൾ കൊണ്ട് മാത്രം ഇതിനെ തടയാൻ കഴിയില്ലെന്നും മയക്കുമരുന്നിന്നെതിരെ യുവാക്കളുടെ

പയ്യോളിയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് മരണം; നഗരസഭയില്‍ ഇതുവരെ കൊവിഡ് കവര്‍ന്നത് 56 ജീവനുകള്‍, നോക്കാം വിശദമായി

പയ്യോളി: പയ്യോളിയില്‍ കൊവിഡ് കേസുകള്‍ നിയന്ത്രണാതീതമായി തുടരുന്നു. ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യത്തില്‍ നഗരസഭയിലെ ഓരോ പൗരനും പരമാവധി നിയന്ത്രണവും സൂക്ഷ്മതയും പാലിക്കണമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വടക്കയില്‍ ഷഫീഖ് ആവശ്യപ്പെട്ടു. കൊവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം നഗരസഭയില്‍ കൊവിഡ് മരണങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. 2021 ജനവരി മാസത്തിനു ശേഷം മാത്രം ഇതുവരെ

റൂണിയുടെ മിടുക്കില്‍ പയ്യോളിയില്‍ നിന്നും കാണാതായ ആളെ മണിക്കൂറുകള്‍ക്കുളളില്‍ കണ്ടെത്തി; നാട്ടുകാര്‍ക്കിടയില്‍ താരമായി പോലീസ് നായ

എസ് കെ കൊയിലാണ്ടി പയ്യോളി: ‘റൂണിയുടെ മിടുക്കില്‍ കാണാതായ ആളെ മണിക്കൂറുകള്‍ക്കുളളില്‍ കണ്ടെത്തി. നാട്ടുകാര്‍ക്കിടയില്‍ താരമായി പോലീസ് നായ. പയ്യോളി സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കാണാതായ ആളെയാണ് ഒന്നര വയസുള്ള റൂണിയെന്ന പോലീസ് നായ പന്ത്രണ്ട് മണിയോടെ കണ്ടെത്തിയത്. ബന്ധുക്കള്‍ പയ്യോളി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്.ഡി. വൈ.എസ്.പി ആര്‍.ഹരിദാസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് തന്റെ

കൊവിഡ് വാക്‌സിന്‍ വിതരണത്തിലെ അലംഭാവം; മേപ്പയൂരില്‍ കര്‍ഷക കോണ്‍ഗ്രസിന്‌റെ ധര്‍ണ

മേപ്പയ്യൂര്‍: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്‍പില്‍ കര്‍ഷക കോണ്‍ഗ്രസ്സ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് എം.പി.കുഞ്ഞികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യു.എന്‍.മോഹനന്‍, സി.പി നാരായണന്‍, ഇ.കെ മുഹമ്മദ് ബഷീര്‍, ശ്രീനിലയം വിജയന്‍,

ഗ്രോബാഗുകള്‍ വിതരണം ചെയ്ത് മേപ്പയൂര്‍ കൃഷിഭവന്‍

മേപ്പയൂര്‍: സംസ്ഥാന കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പച്ചക്കറി വികസന പദ്ധതിയില്‍ സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഗ്രോബാഗ് യൂണിറ്റ് വിതരണം നടത്തി. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശോഭ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനില്‍, കൃഷി ഓഫീസര്‍ പി.പി.രാജി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി.സുനില്‍,

ഇരിങ്ങത്ത് – നരക്കോട് റോഡില്‍ വാഹനങ്ങള്‍ക്ക് ഭീഷണിയായി കുഴികള്‍; റോഡ് റീ ടാര്‍ ചെയ്യണമെന്നാവശ്യവുമായി നാട്ടുകാര്‍

മേപ്പയൂര്‍: ഇരിങ്ങത്ത് – നരക്കോട് റോഡില്‍ വാഹനങ്ങള്‍ കുഴിയില്‍ താഴുന്നത്‌ പതിവാകുന്നു. കുടിവെള്ള പൈപ്പ് ഇടാന്‍ വേണ്ടി കുഴിച്ച കുഴിയാണ് വാഹനങ്ങള്‍ക്ക് അപകടക്കെണിയായി മാറിയത്. റോഡിന്റെ എതിര്‍ ദിശയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ പല വാഹനങ്ങളും കുഴിയില്‍ താഴ്ന്ന്‌ ചരിഞ്ഞു അപകടത്തില്‍ പെടുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. ഇരിങ്ങത്ത് മുതല്‍ നടുവണ്ണൂര്‍ വരെയുള്ള

മേപ്പയൂരില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു

മേപ്പയ്യൂർ: ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു.ചെറുവണ്ണൂരിൽ നിന്ന് മേപ്പയ്യൂരിലേക്ക് വരികയായിരുന്ന വിളയാട്ടൂർ ചെമ്പക മുക്കിലെ ചെറപ്പുറത്ത് ഇബ്രാഹിം ഓടിച്ചു വന്ന കെ.എൽ 18 ബി6217 പാഷൻ പ്ലസ് ബൈക്കാണ് ജനകീയ മുക്ക് പള്ളിക്ക് സമീപമുള്ള റോഡിൽ വെച്ച് കത്തിനശിച്ചത്. ചെറുവണ്ണൂരിൽ നിന്ന് ആയോൽപടി എത്തിയപ്പോൾ ചെറിയ ചൂട് അനുഭവപ്പെട്ടതായി ഇബ്രായി പറയുന്നു. ജനകീയ മുക്കിൽ എത്തിയപ്പോൾ

ഇസ്രയേലിലെ പെഗാസസിനെ തിരഞ്ഞ് കൊയിലാണ്ടിയിലെത്തിയ ഉത്തരേന്ത്യക്കാർ, കാര്യം കളിയായി

കൊയിലാണ്ടി: ഇസ്രായേൽ ചാരസോഫ്​റ്റ്​വെയറായ പെഗസസിന്​ കൊയിലാണ്ടിയിൽ എന്താണ്​ കാര്യം? ഇസ്രായേലും കൊയിലാണ്ടിയുമായി യാതൊരു ബന്ധവുമില്ല. പി.എസ്​.സിയടക്കമുള്ള മത്സരപരീക്ഷകൾക്ക്​ പരിശീലനം നൽകുന്ന കൊയിലാണ്ടിയിലെ പെഗസസ്​ എന്ന സ്​ഥാപനത്തി​ന്‍റെ മൊബൈൽ ആപ്പാണ്​ ഓൺലൈനിൽ ശ്രദ്ധനേടുന്നത്​. ചാര സോഫ്​റ്റ്​വെയറായ പെഗസസ്​ ആണെന്ന്​ കരുതി കഴിഞ്ഞ ദിവസം മുതൽ നിരവധി പേരാണ്​ ‘പെഗസസ്​ ഓൺലൈൻ’ എന്ന ആപ്പ്​ ഡൗൺലോഡ്​ ചെയ്യുന്നത്​. ഗൂഗ്​ൾ

error: Content is protected !!