Category: മേപ്പയ്യൂര്‍

Total 1172 Posts

കണ്ണിന് കുളിര്‍മ നല്‍കുന്ന മനോഹാരിതയാണ് ശലഭങ്ങൾ; പക്ഷേ ഈ നിശാശലഭം അത്ഭുതമാണ്, കൊയിലാണ്ടി പുളിയഞ്ചേരിയിലെ കാഴ്ച കൗതുകമാകുന്നു

കൊയിലാണ്ടി: കാഴ്ചക്കാരില്‍ കൗതുകം പടര്‍ത്തി നയന വിരുന്നൊരുക്കുന്നവരാണ് നിശാശലഭങ്ങള്‍. പുളിയഞ്ചേരി നമ്പൂരി കണ്ടി സത്യന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെ പറന്നിറങ്ങി അതിഥിയായെത്തിയ അറ്റ്‌ലസ് മോത്ത് എന്ന വിളിപ്പേരുള്ള നിശാശലഭം രൂപഭംഗി കൊണ്ട് അത്ഭുതം പകരുകയാണ്. വലുപ്പമേറിയ ഈ ശലഭം ചിറക് വിരിക്കുമ്പോള്‍ പതിനഞ്ച് സെ.മീറ്ററില്‍ അധികം നീളമുണ്ട്. മുകള്‍ ഭാഗത്തെ ഇരുചിറകുകളുടെ അഗ്രഭാഗത്തിന്

മേപ്പയ്യൂരും കീഴരിയൂരും ടി.പി.ആര്‍ നിരക്കില്‍ ആശ്വാസം; പഞ്ചായത്തുകളില്‍ ഇന്ന് രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തില്‍ താഴെ, നോക്കാം വിശദമായി

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ മേപ്പയ്യുരിലും കീഴരിയൂരിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശ്വാസം നല്‍കുന്നതാണ്. പേരാമ്പ്ര മേഖലയില്‍ ഈ രണ്ടു പഞ്ചായത്തുകളില്‍ മാത്രമാണ് ഇന്ന് ഏറ്റവും കുറവ് ടി.പി.ആര്‍ രേഖപ്പെയുത്തിയത്. മേപ്പയ്യൂര്‍ പഞ്ചായത്തില്‍ 369 പേരെയാണ് ഇന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതില്‍ 24 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

വടകര കൈനാട്ടിയിൽ വോൾവോ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

വടകര: കൈനാട്ടിയിൽ വോൾവോ ബസ് ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചോറോട് താമസിക്കും അഴിയൂർ കച്ചേരി പറമ്പത്ത് അബ്ദുൾ റഹ്​മാ​ന്‍റെ മകൻ ഇരുപത്തി മൂന്ന് വയസ്സുള്ള ആരിഫ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ബംഗളൂരുവിലേക്ക് പോകുന്ന ബസ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തകർന്നു. ഓട്ടോയിൽ കുടുങ്ങിയ ആരിഫിനെ വടകരയിൽ

ഭാഷാ സമരം രാഷ്ട്രീയ കേരളത്തിന് വിസ്മരിക്കാനാവാത്ത അധ്യായം: പി.കെ ഫിറോസ്

മേപ്പയ്യൂർ: അറബി,ഉറുദു,സംസ്കൃതം ഭാഷാപഠനം കേരളീയ സ്കുളുകളിൽ നിന്ന് ഒഴിവാക്കുക എന്ന ഉദ്യേശത്തോടെ നായനാർ സർക്കാർ നടപ്പിലാക്കിയ കരിനിയമത്തിനെതിരെ നടന്ന ഭാഷാ സമരം രാഷ്ടീയ കേരളത്തിന് വിസ്മരിക്കാനാവാത്ത അധ്യായമാണെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജന:സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ പരിപാടി

നീന്തല്‍ കുളത്തിലെ താരം നീലാംബരി; കൊല്ലം ചിറ നീന്തികടന്ന് ആറ് വയസ്സുകാരി, 45 മിനുട്ട് കൊണ്ട് നീന്തിയത് 800 മീറ്റര്‍ ദൂരം

കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം ചിറ നീന്തി കടന്ന് ആറുവയസ്സുകാരി നീലാംബരി. ഒമ്പത്‌ ഏക്കറോളം വിസ്തീര്‍ണമുള്ള കൊല്ലം ചിറ ഇന്ന് രാവിലെയാണ് ഈ കൊച്ചുമിടുക്കി നീന്തിക്കടന്നത്. 400 മീറ്റര്‍ നീളമാണ് ചിറയ്ക്ക് കണക്കാക്കുന്നത് അങ്ങിനെ 800 മീറ്റര്‍ നീന്തി സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ തിരിച്ചെത്തി. നാല്പ്പത്തിയഞ്ച് മിനുട്ട് സമയത്തിലാണ് നീന്തല്‍ പൂര്‍ത്തിയാക്കിയത്. മുന്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: രാമചന്ദ്രന്റെ

കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുചുകുന്ന് സ്വദേശി പീഡിപ്പിച്ചു; സംഭവം ചെങ്ങോട്ടുകാവിലെ അപ്പാർട്ട്മെന്റിൽ; പ്രതിക്കായി തിരച്ചിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പതിനാലുകാരിയെ പീഡിപ്പിച്ചയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മുചുകുന്ന് തടക്കാട്ടിൽ ‘തണൽ’ നിസാറിനെതിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. പരാതിക്കാരി താമസിച്ച ചെങ്ങോട്ടുകാവിലെ അപ്പാർട്ട്മെന്റിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയെ കോഴിക്കോടുള്ള വിക്റ്റിംസ് സെന്റെറിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. കുട്ടിയുടെ ഉമ്മ ഉപ്പയുമായി തെറ്റിപ്പിരിഞ്ഞ് ഇപ്പോൾ അവരുടെ വീട്ടിലാണ്. പീഡന കേസിലെ പ്രതി നിസാർ കുട്ടിയുടെ ബന്ധുവാണ്

മകളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണോ കൊയിലാണ്ടി പോലീസേ? കാപ്പാട് ആശുപത്രിയിലേക്ക് പോയ അച്ഛനേയും മകളേയും പോലീസ് റോഡില്‍ തടഞ്ഞ് നിര്‍ത്തി പിഴയീടാക്കി, ഡിജിപിക്ക് പരാതി

കൊയിലാണ്ടി: ആശുപത്രിയിലേക്ക് പോകുകയായിരുന്ന അച്ഛനേയും മകളേയും റോഡില്‍ തടഞ്ഞ് നിര്‍ത്തി പോലീസിന്റെ തോന്നിവാസം. കാപ്പാട് ചെറിയ പള്ളിക്കലകത്ത് നിസാറിനാണ് ഈ ദുരനുഭവം. കാപ്പാട് നിന്ന് തിരുവങ്ങൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മകളുമായി പോകുന്നതിനിടെയാണ് തിരുവങ്ങൂര്‍ റെയില്‍വേ ഗെയിറ്റിന് സമീപത്ത് വച്ച് കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളുടെ വാഹനം കൈകാണിച്ച് നിര്‍ത്തിയത്. വാഹനം നിര്‍ത്തിയപ്പോള്‍

കീഴ്പ്പയ്യൂരിലെ കുനിയില്‍ ഇല്ലത്ത് മുണ്ടോട്ട നാരായണന്‍ നമ്പൂതിരി അന്തരിച്ചു

പേരാമ്പ്ര: കീഴ്പ്പയ്യൂര്‍ പുതിയേടത്ത് പരദേവതാ ക്ഷേത്രത്തിലെ മുന്‍ ശാന്തിക്കാരന്‍ കീഴ്പ്പയ്യൂരിലെ കുനിയില്‍ ഇല്ലത്ത് മുണ്ടോട്ട നാരായണന്‍ നമ്പൂതിരി അന്തരിച്ചു. എണ്‍പത്തി അഞ്ച് വയസ്സായിരുന്നു. ഭാര്യ: താമരശ്ശേരി മുണ്ടോളിതള ഇല്ലത്ത് പാര്‍വ്വതി അന്തര്‍ജനം . സഹോദരങ്ങള്‍: ശ്രീധരന്‍ നമ്പൂതിരി ,കമല അന്തര്‍ജനം, പരേതരായ വാമനന്‍ നമ്പൂതിരി ,കേശവന്‍ നമ്പൂതിരി ,ദാമോദരന്‍ നമ്പൂതിരി

മുള്ളന്‍പന്നിയുടെയും കുഞ്ഞിന്റേയും രാത്രി യാത്രാ വിഡിയോ കൗതുകമാകുന്നു; പൊയില്‍ക്കാവിലെ നാട്ടിടവഴികളിൽ മുള്ളൻപന്നികളുടെ വിഹാരം നിത്യകാഴ്ച: വീഡിയോ കാണാം

കൊയിലാണ്ടി: കൊയിലാണ്ടി പൊയില്‍ക്കാവ് പ്രദേശത്ത് നിന്നുള്ള ഒരു കൗതുകക്കാഴ്ചയാണ് ഇത്. (ദൃശ്യം: ഫവാസ് തനിമ പൊയില്‍ക്കാവ്‌) രാത്രിയില്‍ മുള്ളന്‍പന്നിയും കുഞ്ഞും റോഡിലൂടെ നടന്നു പോകുന്നതാണ് ദൃശ്യത്തിലുള്ളത്. ഫൈസൽ പൊയിൽക്കാവ് യുട്യൂബ് പേജില്‍ പങ്കുവച്ച ദൃശ്യം നിരവധി പേരാണ് കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുള്ളത്. രാത്രി യാത്രക്കിടെ ഫവാസ് തനിമ കാറിലിരുന്നുകൊണ്ട് പകര്‍ത്തിയ ദൃശ്യങ്ങളാണിത്. ശക്തമായ വെളിച്ചത്തിലും ഒന്നിനേയും

ചെറുവണ്ണൂരില്‍ ആശങ്കയുയര്‍ത്തി കൊവിഡ്; വാര്‍ഡ് ഏഴ് മെക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍, വിശദമായി നോക്കാം പ്രദേശത്തെ നിയന്ത്രണങ്ങള്‍ എന്തെല്ലാമെന്ന്

മേപ്പയ്യൂര്‍: ചെറുവണ്ണൂരില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് പഞ്ചായത്തിലെ ഒരു വാര്‍ഡ് മെക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി. വാര്‍ഡ് ഏഴിലെ ഒ പി മുക്ക് – വെങ്കല്ലില്‍ ഭാഗത്താണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണമുള്ളത്. നിലവില്‍ പഞ്ചായത്ത് കാറ്റഗറി സി യിലാണ് ഉള്‍പ്പെടുന്നത്. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ നോക്കാം കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫീസുകള്‍, ആരോഗ്യവകുപ്പ്,

error: Content is protected !!