Category: പയ്യോളി
മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി
പയ്യോളി: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. ഇന്ന് രാവിലെ 8.40 ഓടെയാണ് സംഭവം. മലപ്പുറം ജില്ലയിലെ ചേളാരി പെരുവള്ളൂർ പഞ്ചായത്തിലെ കാളമ്പ്രാട്ടിൽ മുഹമ്മദ് ഷാഫിയെയാണ് കാണാതായത്. അഴിമുഖത്ത് വല വീശുന്നതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ , കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മത്സ്യം പിടിക്കാൻ
അമീബിക് മസ്തിഷ്ക ജ്വരം; പയ്യോളി മുനിസിപ്പാലിറ്റിയിലും തിക്കോടി പഞ്ചായത്തിലും കനത്ത ജാഗ്രത; ജലാശയങ്ങള്‍ക്ക് സമീപം ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിച്ചു, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
തിക്കോടി: ഒരു കുട്ടിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തിക്കോടി പഞ്ചായത്തില്‍ കനത്ത ജാഗ്രത. പഞ്ചായത്തിലെ എല്ലാ ജലാശയങ്ങള്‍ക്കു സമീപവും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ പയ്യോളി മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാട്ടുകുളത്തില് കുളിച്ച കുട്ടിയ്ക്കാണ് ഇന്നലെ
അമീബിക് മസ്തിഷ്ക ജ്വരം; പയ്യോളി മുനിസിപ്പാലിറ്റിയിലും തിക്കോടി പഞ്ചായത്തിലും കനത്ത ജാഗ്രത; ജലാശയങ്ങള്‍ക്ക് സമീപം ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിച്ചു, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
തിക്കോടി: ഒരു കുട്ടിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തിക്കോടി പഞ്ചായത്തില്‍ കനത്ത ജാഗ്രത. പഞ്ചായത്തിലെ എല്ലാ ജലാശയങ്ങള്‍ക്കു സമീപവും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് വടകര ഡോട് ന്യൂസിനോട്പ റഞ്ഞു. പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ പയ്യോളി മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാട്ടുകുളത്തില് കുളിച്ച കുട്ടിയ്ക്കാണ് ഇന്നലെ
തിക്കോടി സ്വദേശിയായ 14 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
തിക്കോടി: തിക്കോടി സ്വദേശിയായ പതിനാലുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പള്ളിക്കരയില്‍ കുളത്തില്‍ കുളിച്ച കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.
മാലിന്യ സംസ്കരണനത്തിന് സംവിധാനമില്ല വൃത്തിഹീനമായ ചുറ്റുപാടും; കോടതി ഉത്തരവിട്ടു, പയ്യോളി ബീച്ച് റോഡിലെ ഫിഷ് സ്റ്റാൾ നഗരസഭ വീണ്ടും അടപ്പിച്ചു
പയ്യോളി: പയ്യോളി ബീച്ച് റോഡിന് സമീപത്തെ മത്സ്യബൂത്ത് നഗരസഭാ ആരോഗ്യ വിഭാഗം അടപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് നഗരസഭാ സെക്രട്ടറിയുടെ ജൂലൈ 2ലെ ഉത്തരവ് പ്രകാരം റാഹത്ത് ഫിഷ് സ്റ്റാള്‍ എന്ന സ്ഥാപനം അടച്ചുപൂട്ടിയത്. കച്ചവട ലൈസന്‍സുമായി ബന്ധപ്പെട്ട് 2010, 2016, 2021 വര്‍ഷങ്ങളില്‍ സ്ഥാപനത്തിനെതിരെ നഗരസഭ നടപടി എടുത്തിരുന്നു. മാലിന്യ സംസ്ക്കരണ സംവിധാനത്തിലെ പോരായ്മയും, വൃത്തിഹീനമായ
പശുവിനെ കുളിപ്പിക്കുന്നതിനിടയില്‍ ഷോക്കേറ്റതെന്ന് സംശയം; തിക്കോടി സ്വദേശിയായ ഓട്ടോ ഡ്രൈവർ തൊഴുത്തില്‍ മരിച്ച നിലയില്‍
തിക്കോടി: പുറക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ തൊഴുത്തില്‍ മരിച്ച നിലയില്‍. പുറക്കാട് കണ്ടംകുനി ശ്രീജേഷ് ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. പശുവിനെ കുളിപ്പിക്കുന്നതിനിടയില്‍ കേബിളില്‍ തട്ടി ഷോക്കേറ്റതാണെന്ന് കരുതുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം തൊഴുത്തില്‍ തൂണിനോട് ചേര്‍ന്ന് മരിച്ചു കിടക്കുന്നതാണ് വീട്ടുകാര്‍ കണ്ടത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന്
താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചു; പയ്യോളി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍
താമരശ്ശേരി: കാരാടിയിലെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പയ്യോളി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കാക്കൂര്‍ പുതുക്കുടി മീത്തല്‍ വീട്ടില്‍ സൂരജ് (22), പയ്യോളി കരക്കെട്ടിന്റെ വീട്ടില്‍ റിസ്വാന് എന്ന റിസ്വാന് അലി (18) എന്നിവരാണ് പിടിയിലായത്. ജൂണ്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. കാരാടി ചെറുകുന്നുമ്മല്‍ അക്ഷയ് ജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയ ബൈക്കാണ് രാത്രി പ്രതികള്‍
കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചു; സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്
പയ്യോളി: വിവാദമായ കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി. ഷിബുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ല പഞ്ചായത്ത് തുറയൂര്‍ ഡിവിഷന് മെമ്പറുമായ വി.പി.ദുല്‍ഖിഫിലാണ് പയ്യോളി സി.ഐക്ക് പരാതി നല്‍കിയത്. ഷിബുവിന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ഏപ്രില്‍ 25ന് വ്യാജമായി നിര്‍മിച്ച സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്നാണ്
അയനിക്കാട് കളരിപ്പടിക്കല്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്
കൊയിലാണ്ടി: അയനിക്കാട് കളരിപ്പടിക്കല്‍ ബസ് മറിഞ്ഞ് അപകടം. ബുധനാഴ്ച്ച പതിനൊന്നരയോടെയായിരുന്നു സംഭവം. അയനിക്കാട് കളരിപ്പടിക്കല്‍ ബസ് സ്റ്റോപ്പിന് സമീപത്തുവെച്ച് ബസ് മറിയുകയായിരുന്നു. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.
മഠത്തില്‍ ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികം; സ്മരണ പുതുക്കി തച്ചന്‍കുന്ന് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി
തച്ചന്‍കുന്ന്: തച്ചന് കുന്നിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായിരുന്ന മഠത്തില്‍ ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു. തച്ചന്‍കുന്ന് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടത്തി. പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ കാര്യാട്ട് ഗോപാലന് അധ്യക്ഷത വഹിച്ചു. വാര്‍ഡ്