Category: പയ്യോളി
പയ്യോളി തച്ചന്‍കുന്നില്‍ വന്‍മോഷണം; നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് വീടുകളുടെ വയറിങ് കേബിളുകള്‍ പൂര്‍ണമായി മോഷണം പോയി
പയ്യോളി: തച്ചന്‍കുന്നില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെ വയറിങ് കേബിളുകള്‍ മോഷണം പോയി. മഠത്തില്‍ ബിനീഷ്, പെട്രോള്‍ പമ്പിന് സമീപത്തുള്ള സുഹറ എന്നിവരുടെ വീടുകളില്‍ നിന്നാണ് വയറിങ് കേബിളുകള്‍ കവര്‍ന്നത്. ഇന്നലെയാണ് മോഷണം വീട്ടുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. പണി പൂര്‍ത്തിയാകാത്ത വീടുകളായതിനാല്‍ വീട്ടുകളില്‍ ആളില്ലാത്തതിനാല്‍ എപ്പോഴാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. വയറിങ് കേബിളുകള്‍ മുറിച്ചുമാറ്റി കൊണ്ടുപോകുകയായിരുന്നു. പയ്യോളി പൊലീസില്‍ പരാതി
അഴിയൂര്‍ -വെങ്ങളം ദേശീയപാത വികസന പ്രവൃത്തിയുടെ വേഗം കൂട്ടണം; സി.പി.ഐ.എം പയ്യോളി ഏരിയ സെക്രട്ടറിയായി എം.പി ഷിബുവിനെ തെരഞ്ഞെടുത്തു
പയ്യോളി: അഴിയൂര്‍ വെങ്ങളം ദേശീയപാത വികസന പ്രവൃത്തിയുടെ വേഗംകൂട്ടണമെന്ന് സി.പി.ഐ.എം പയ്യോളി ഏരിയ സമ്മേളനം. സിപിഐഎം പയ്യോളി ഏരിയ സെക്രട്ടറിയായി എം.പി ഷിബുവിനെ തെരഞ്ഞെടുത്തു. എം.പി ഷിബു, കെ. ജീവാനന്ദന്, വി ഹമീദ്, പി.എം വേണുഗോപാലന്‍, കെ.കെ മമ്മു, ടി. അരവിന്ദാക്ഷന്, സി.കെ ശ്രീകുമാര്‍, എസ്.കെ അനൂപ്, പി.വി മനോജന് , എ.കെ ഷൈജു, എന്‍.ടി
സി.പി.ഐ.എം പയ്യോളി ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം
പയ്യോളി: സി.പി.ഐ.എം പയ്യോളി ഏരിയ സമ്മേളനത്തിന് നന്തിയിൽ ആവേശോജ്വല തുടക്കം. നന്തി വീരവഞ്ചേരിയിലെ പി.ഗോപാലൻ, ഒ.കെ.പി കുഞ്ഞിക്കണ്ണൻ നഗറിൽ നടക്കുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവും ഏരിയ കമ്മിറ്റി അംഗവുമായ ട.ചന്തു മാസ്റ്റർ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. ഏരിയ കമ്മിറ്റി അംഗങ്ങളായ പി.അനൂപ് രക്തസാക്ഷി പ്രമേയവും
പയ്യോളിയിൽ അതിഥി തൊഴിലാളിയ്ക്ക് മലമ്പനി; പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി ആരോഗ്യവിഭാഗം
പയ്യോളി: പയ്യോളി നഗരസഭയിൽ താമസിച്ചിരുന്ന അതിഥി തൊഴിലാളിയ്ക്ക് മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിച്ച് നഗരസഭ അധികൃതർ. ഇയാൾ താമസിച്ചിരുന്ന കെട്ടിടം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഉൾപ്പടെയാണ് സന്ദർശിച്ചത്. രണ്ട് ദിവസം മുൻപാണ് കടുത്ത പനിയെ തുടർന്ന് തൊഴിലാളി ചികിത്സ തേടിയത്. മലമ്പനി ബാധിച്ച തൊഴിലാളിയെ
പയ്യോളിയിൽ ചരക്ക് കയറ്റിപ്പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് അപകടം
പയ്യോളി: പയ്യോളിയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി മതിലിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ 11.30 ഓടെ ദേശീയപാതയിൽ സർവ്വീസ് റോഡിലാണ് സംഭവം. ദേശീയപാതാ മതിലിൽ ഇടിച്ച ലോറി സമീപത്തെ വശത്തെ മണ്ണിൽ താഴ്ന്നുപോവുകയായിരുന്നു. മഹാരാഷ്ട്രയിലേയ്ക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് പയ്യോളി രണ്ടാംഗേറ്റിന് സമീപം സർവ്വീസ് റോഡിൽ അപകടത്തിൽപ്പെട്ടത്. ലോറിയുടെ മുന്നിൽ അശ്രദ്ധമായി പോവുകയായിരുന്ന ബൈക്കിനെ രക്ഷപ്പെടുത്താനുള്ള
സി.പി.എം പയ്യോളി ഏരിയ സമ്മേളനം ഡിസംബർ 7, 8 തിയ്യതികളിൽ; മൂടാടിയിൽ മഹിളാസംഗമം ചേർന്നു
പയ്യോളി: മൂടാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹിളാ സംഗമം സംഘടിപ്പിച്ചു. ഡിസംബര്‍ 7,8 തിയ്യതികളില്‍ നന്തിയില്‍ വച്ച് നടക്കുന്ന സിപിഐഎം പയ്യോളി ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായാണ് വനിതാ സംഗമം സംഘടിപ്പിച്ചത്. സിനി ആര്‍ട്ടിസ്റ്റും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു. സ്ത്രീപക്ഷ നിലജനാധിപത്യ മഹിള അസോസിയേഷന് ഏരിയ
പയ്യോളിയിൽ വനിതാ കൗൺസിലറുടെ വീടിനു നേരെ അക്രമം; ജനൽ ചില്ലും മെയിൻ സ്വിച്ച് ബോർഡും അടിച്ചു തകർത്തു
പയ്യോളി : പയ്യോളി മുൻസിപ്പാലിറ്റിയിലെ വനിതാ കൌൺസിലരുടെ വീടിനു നേരെ അക്രമം. ഇരുപത്തിയോന്നാം വാർഡ് കൗൺസിലർ ഫാത്തിമയുടെ പെരുമാൾ പുരത്തെ സി പി ഹൌസിനു നേരെയാണ് അക്രമം ഉണ്ടായത്. വീടിന്റെ ജനൽ ചിലും മെയിൻ സ്വിച്ച് ബോർഡും ബൾബും അടിച്ചു തകർത്തു. ഇന്നലെ രാത്രി 10.45 ഓടെ ആയിരുന്നു സംഭവം. ആരോ വീടിന്റെ കാളിങ് ബെൽ
ഇരിങ്ങൽ സർഗാലയ മുതൽ ബേപ്പൂർ വരെ നീളുന്ന ടൂറിസം ശൃംഖല; 95.34കോടി രൂപയുടെ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി
പയ്യോളി: ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ വരെ നീളുന്ന ടൂറിസം പദ്ധതിയായ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ പദ്ധതിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം അനുമതി നൽകിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. സർഗാലയ ആർട് ആന്റ് ക്രാഫ്റ്റ് വില്ലേജിന്റെ വിപുലീകരണവും ഈ പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാനത്തെ ടൂറിസം
ഒടുവിൽ കാട്ടുപന്നി കടലിലുമെത്തി; അയനിക്കാട് കടലിൽ നിന്ന് നീന്തിയെത്തിയ കാട്ടുപന്നി കല്ലുകൾക്കിടയിൽ കുടുങ്ങി
പയ്യോളി: നാട്ടിലിറങ്ങി പറമ്പിലെ കൃഷിമുഴുവൻ നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നിയുടെ വാർത്ത അടുത്തിടെയായി നിത്യേനയെന്നോണം നമ്മൾ കേൾക്കാറുണ്ട്. എന്നാലിപ്പോൾ കാട്ടുപന്നി കടലിലുമെത്തിയിരിക്കുകയാണ്. പയ്യോളി അയനിക്കാട് തീരത്താണ് കാട്ടുപന്നിയെ കണ്ടത്. കടലിൽ നീന്തിത്തളർന്ന് അവശനിലയിലായ കാട്ടുപന്നി കടൽഭിത്തിയിലെ കല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കാട്ടുപന്നി നീന്തിവരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മണൽത്തിട്ട ഇല്ലാത്തതിനാൽ കടൽഭിത്തിയുടെ കല്ലുകൾക്കിടയിലേക്കാണ് നീന്തിക്കയറിയത്. മത്സ്യത്തൊഴിലാളിയായ തൈവളപ്പിൽ
ഓരോ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക കൗണ്‍സിലിംഗ് ക്ലാസുകള്‍; കോട്ടയ്ക്കൽ കുഞ്ഞാലി മരക്കാര്‍ സ്കൂളിൽ കരിയര്‍ ക്ലിനിക് ക്ലാസുമായി സ്കൂള്‍ പി.ടി.എ
പയ്യോളി: വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ക്ലിനിക് സംഘടിപ്പിച്ച് കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. സ്കൂള്‍ പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ സ്കൂളിലെ മുഴുവന്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കു മായാണ് കരിയര്‍ ക്ലാസ് സംഘടിപ്പിച്ചത്. ജനറല്‍ ഓറിയന്റേഷന്‍ ക്ലാസിനു ശേഷം ഓരോ വിദ്യാര്‍ത്ഥികള്‍ക്കും വ്യക്തിപരമായ കൗണ്‍സിലിംഗ് ക്ലാസ്സ് കൂടി സംഘടിപ്പിച്ചിരുന്നു. വിവിധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള പത്തോളം ഫാക്കല്റ്റികള് വിദ്യാര്‍ത്ഥികള്‍ക്കും