Category: പയ്യോളി

Total 505 Posts

ഫോട്ടോ കോണ്ടസ്റ്റ്, ഗ്രാമോത്സവം പരിപാടികളുടെ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു

അയനിക്കാട്: എന്റെ ഗ്രാമം അയനിക്കാട് വാട്‌സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഫോട്ടോ കോണ്ടസ്റ്റ്, ഗ്രാമോത്സവം പരിപാടികളുടെ വിജയികള്‍ക്കുള്ള സമ്മാനദാനം നല്‍കി. പയ്യോളി മുന്‍സിപ്പാലിറ്റി 9ാം ഡിവിഷന്‍ കൗണ്‍സിലര്‍ അന്‍വര്‍ കായിരി കണ്ടിയാണ് സമ്മാനദാനം നിര്‍വ്വഹിച്ചത് ചടങ്ങില്‍ ഷജില്‍ കുണ്ടാടേരി അധ്യക്ഷനായിരുന്നു. കെ.പി.ഗിരീഷ് കുമാര്‍ സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു. അഡ്മിന്‍ പാനല്‍ അംഗങ്ങളായ ലാല്‍ജിത്ത്, ശ്രീജിത്ത്, അതുല്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ മത്സരിക്കാന്‍ സാധ്യത; ജയസാധ്യത നോക്കി കോണ്‍ഗ്രസ്

കോഴിക്കോട്: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരെഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ സാധ്യത. സ്വന്തം തട്ടകത്തില്‍ മുല്ലപ്പള്ളിക്ക് വിജയസാധ്യത ശക്തമാണെന്ന് നേതൃത്വം കരുതുന്നുണ്ട്. മുല്ലപ്പള്ളിക്ക് ഇവിടെ മത്സരിക്കാന്‍ താല്‍പര്യമുണ്ട്. നേരത്തെ കൊയിലാണ്ടിയിലേക്കും അദ്ദേഹത്തെ പരിഗണിച്ചിരുന്നു. വയനാട് കല്‍പറ്റ മണ്ഡലത്തിലും അദ്ദേഹത്തെ പരിഗണിച്ചിരുന്നെങ്കിലും മുസ്ലീം ലീഗ് ജില്ലാ നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട്

ഗതാഗതക്കുരുക്കില്‍പെട്ട ആംബുലന്‍സിന് വഴിയൊരുക്കാന്‍ വൈശാഖ് ഓടി തീര്‍ത്തത് രണ്ടു കിലോമീറ്റര്‍

വടകര: രോഗിയുമായെത്തിയ ആംബുലന്‍സിന് വഴിയൊരുക്കാന്‍ വൈശാഖ് ഓടി തീര്‍ത്തത് രണ്ടു കിലോമീറ്റര്‍. റോഡിലെ ഗതാഗതക്കുരുക്ക് കാരണം വഴിയില്ലാതെ കഷ്ടപ്പെട്ട ആംബുലന്‍സിന്റെ മുന്നിലൂടെ രണ്ട് കിലോമീറ്റര്‍ ഓടിയാണ് വൈശാഖ് തടസ്സമില്ലാതെ ആംബുലന്‍സിനെ കടത്തി വിടുന്നത്. കൊവിഡ് രോഗിയുമായി വന്ന് ഗതാഗത കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിനും പിന്നിലുണ്ടായിരുന്ന ആംബുലന്‍സുകള്‍ക്കും വഴിയൊരുക്കണെയെന്ന യാചനയുമായാണ് വൈശാഖ് വാഹനഹങ്ങള്‍ക്കിടയിലൂടെ ഓടിയത്. എടച്ചേരിയില്‍ നിന്ന്

കാട്ടുപന്നികളുടെ ആക്രമണത്തില്‍ പൊറുതിമുട്ടി ജനങ്ങള്‍

വടകര: കാട്ടുപന്നികളുടെ ആക്രമണത്തില്‍ വലഞ്ഞ് ജനങ്ങള്‍. കാടിനോടുചേര്‍ന്ന പ്രദേശങ്ങളില്‍മാത്രം കണ്ടിരുന്ന കാട്ടുപന്നികളാണ് ഇപ്പോള്‍ കാടിന്റെ സാമീപ്യം പോലുമില്ലാത്ത മണിയൂര്‍, മുതുവന, വില്യാപ്പള്ളി കൊളത്തൂര്‍, മേമുണ്ട, കാര്‍ത്തികപ്പള്ളി ഭാഗങ്ങളിലെ ജനങ്ങള ബുദ്ധിമുട്ടിക്കുന്നത്. വീടുകളിലെയും വയലുകളിലെയും കൃഷിക്ക് ഇവ വലിയഭീഷണി തീര്‍ക്കുകയാണ്. മണിയൂര്‍ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ വന്‍തോതിലാണ് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത്. എങ്ങനെ ഇവ ഈ പ്രദേശങ്ങളിലേക്ക് എത്തിയെന്നത്

തുറയൂര്‍ പഞ്ചായത്തില്‍ ലൈഫ് ഗുണഭോകൃത സംഗമവും അദാാലത്തും നടത്തി

തുറയൂര്‍ :പഞ്ചായത്തുതല ലൈഫ് ഗുണഭോകൃത സംഗമവും അദാാലത്തും തുറയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പയ്യോളി അങ്ങാടിയില്‍ നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ‌കെ പി ഗോപാലന്‍ നായര്‍ സംഗമം ഉദ്ഘാടനം ചെയ്തു.   പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എംപി ബാലന്‍, അഷിദ നടുക്കാട്ടില്‍, വി ഹമീദ്, ശ്രീനിവാസന്‍ കൊടക്കാട്,

സ്ഥാനാര്‍ഥിപ്പട്ടിക: കലാകാരന്മാരെയും പരിഗണിക്കുമെന്ന് മുല്ലപ്പള്ളി

വടകര: പൊതുസമ്മതരായ ആളുകളെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുമെന്നും കലാകാരന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടാകുമെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസുമായി ചേര്‍ന്നുനില്‍ക്കാന്‍ കഴിയുന്ന, മതേതരമൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന പൊതുസമ്മതരെ ഉയര്‍ത്തിക്കൊണ്ടുവരും. ചെറുപ്പക്കാരും സ്ത്രീകളുമെല്ലാം ഇക്കൂട്ടത്തിലുണ്ടാകും. പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോട്ടക്കലില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഉമേദിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി

പയ്യോളി: കോട്ടക്കലില്‍ നിന്നു കാണാതായ പൂഴിത്തൊഴിലാളിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി. അമ്പത് വയസ്സുള്ള കോട്ടക്കല്‍ കൂടത്താഴ ഉമേദനാണ് മരിച്ചത്. ഇന്നു വൈകുന്നേരത്തോടെ മടപ്പള്ളി മാടക്കരയില്‍ നിന്ന് നാല് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് ഉമേദന്റെ മൃതദേഹം ലഭിച്ചത്. പയ്യോളി പോലീസും വടകര തീരദേശ പോലീസും ബോട്ടില്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചോമ്പാല ഹാര്‍ബറില്‍

കോട്ടക്കലില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്പത് വയസ്സുകാരനെ കാണാതായി; പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചു

പയ്യോളി: ഇരിങ്ങല്‍ കോട്ടക്കലില്‍ അമ്പതുകാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. പൂഴിത്തൊഴിലാളിയായ ഉമേദനെയാണ് കാണാതായത്. കോട്ടക്കല്‍ കടലോരത്ത് നിന്ന് ഉമേദന്റെ മുണ്ടും ഷര്‍ട്ടും ലഭിച്ചതിനെ തുടര്‍ന്ന് പയ്യോളി പോലീസും കോസ്റ്റല്‍ പോലീസും നാട്ടുകാരും പ്രദേശത്ത് തെരച്ചല്‍ നടത്തിയെങ്കിലും ആളെ കണ്ടെത്തനായില്ല. സ്ഥിരമായി പത്ത് മണിക്കു മുമ്പെ വീട്ടില്‍ എത്തുന്ന ആളായ ഉമേദ് എങ്ങോട്ട് പോയെന്ന് വ്യക്തമല്ല. ഉമേദനെ

തൂണേരിയിൽ പ്രവാസിയുടെ വീട്ടിൽ മോഷണം; 20 പവന്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

നാദാപുരം : തൂണേരി വേറ്റുമ്മലില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണവും 5000 രൂപയും മോഷ്ടിച്ചു. കാട്ടില്‍ യൂസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ചയാണ് സംഭവമെന്ന് കരുതുന്നു. യൂസഫിന്റെ ഭാര്യ സഫിയയും മകന്റെ ഭാര്യയും ഞായറാഴ്ച വൈകീട്ട് ബന്ധുവീട്ടില്‍ മരണാനന്തര ചടങ്ങിന് പോയ സമയത്താണ് മോഷണം. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ

കോച്ച് ഒ എം നമ്പ്യാര്‍ പത്മശ്രീ പുരസ്‌ക്കാരത്തിന്റെ നിറവില്‍

വടകര: പി.ടി.ഉഷ എന്ന സ്പ്രിന്റ് റാണിയെ ലോകത്തോളം വളര്‍ത്തിയ കോച്ച് ഒതയോത്ത് മാധവന്‍ നമ്പ്യാര്‍ക്ക് പത്മശ്രീ പുരസ്‌ക്കാരം. എണ്‍പത്തിയെട്ടാം വയസ്സിലാണ് അദ്ദേഹത്തിന് പത്മശ്രീ പുരസ്‌ക്കാരം ലഭിക്കുന്നത്. 1985ല്‍ ഒ എം നമ്പ്യാര്‍ക്ക് പ്രഥമ ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചിരുന്നു. കായികരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് അത് പത്മശ്രീയിലേക്കെത്താന്‍ മൂന്നര പതിറ്റാണ്ടിലേറെ കാലം വേണ്ടി വന്നു. പ്രായത്തിന്റെ അവശതകളുമായി മണിയൂരിലെ

error: Content is protected !!