Category: പയ്യോളി

Total 505 Posts

വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ പണിമുടക്ക് നടത്തി

വടകര: വൈദ്യുതി നിയമം ഭേദഗതി ചെയ്ത് ഈ മേഖലയാകെ സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കുന്നത്തിനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണം എന്നാവശ്യപ്പെട്ട് കൊണ്ട് വൈദ്യുതി ജീവനക്കാര്‍ നാഷണല്‍ കോ- ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനീയേഴ്‌സിന്റെ (NCCOEEE) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 3ന് രാജ്യമാകെ പണിമുടക്ക് നടത്തി. വടകര ഡിവിഷന്‍ സമരകേന്ദ്രത്തിന്റെ ഉദ്ഘാടനം വടകര

സാന്ത്വനം സ്പര്‍ശം അദാലത്ത്; വടകരയില്‍ പരിഗണിച്ചത്‌ 3425 പരാതികള്‍

വടകര: ജനങ്ങളുടെ പരാതികള്‍ നേരിട്ടുകേട്ട് പരിഹാരം കാണുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സാന്ത്വനം സ്പര്‍ശം അദാലത്തില്‍ ജില്ലയില്‍ രണ്ടാം ദിവസമെത്തിയത് 3425 പേര്‍. വടകര താലൂക്കില്‍നിന്നുള്ളവരാണ് വടകര മുന്‍സിപ്പല്‍ ടൗണ്‍ഹാളിലെത്തിയത്. തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീലും പരാതികള്‍ കേട്ടു. വീട്, പട്ടയം, റേഷന്‍ കാര്‍ഡ്, ബാങ്ക് വായ്പ

ലോഹ്യ യൂത്ത് ബ്രിഗേഡ് ജൈവകൃഷിയിടത്തില്‍ വിളവെടുപ്പ് നടത്തി

തുറയൂര്‍: കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി ഉണ്ടായ പ്രതിസന്ധിയെയും ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ തൊഴില്‍ നഷ്ടത്തെയും അതിജീവിക്കുന്നതിന് സ്വയം പര്യാപ്തതയിലേക്കുള്ള ചുവടുവെപ്പായി എല്‍.വൈ.ജെ.ഡി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലോഹ്യ യൂത്ത് ബ്രിഗേഡ് തുറയൂരിലെ മൂന്നര ഏക്കര്‍ കൃഷിയിടത്തില്‍ നടത്തിയ വിവിധ തരത്തിലുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിളവെടുപ്പ് സംസ്ഥാന പ്രസിഡന്റ് പി.കെ പ്രവീണ്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്

പുഞ്ചിരിയുമായി ലക്ഷ്മി മടങ്ങി സ്വന്തം റേഷന്‍ കാര്‍ഡുമായി

വടകര: ‘ഇന്ത സര്‍ക്കാര്‍ക്ക് നന്റ്‌റി ‘ മന്ത്രി ടി.പി രാമകൃഷ്ണനില്‍ നിന്നും സ്വന്തം റേഷന്‍കാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ സര്‍ക്കാറിന് എത്ര നന്ദി പറഞ്ഞിട്ടും ലക്ഷ്മിക്ക് മതിയാവുന്നുണ്ടായിരുന്നില്ല. ലക്ഷ്മിയുടെ 30 വര്‍ഷത്തെ സ്വപ്നസാഫല്യമാണ് കുറച്ചു നിമിഷങ്ങള്‍ കൊണ്ട് സഫലമായി കിട്ടിയത്. അയനിക്കാട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനി ലക്ഷ്മി വര്‍ഷങ്ങളായി സ്വന്തമായി ഒരു റേഷന്‍ കാര്‍ഡിന് വേണ്ടി പല ഓഫീസുകളിലും

തസ്‌കരന്‍മാര്‍ നാടു വാഴുന്നു; തുമ്പുണ്ടാക്കാനാകാതെ പോലീസ്

പയ്യോളി: തസ്‌കര ഭീതിയില്‍ പയ്യോളി നഗരവും പരിസരപ്രദേശങ്ങളും. ജനങ്ങള്‍ ഭയാശങ്കയില്‍. ഇരിങ്ങല്‍ , പടിക്കല്‍ പാറ , കളരിപ്പടി എന്നിവിടങ്ങളിലാണ് മോഷ്ടാക്കളുടെ സാന്നിധ്യമുള്ളതായി പരാതിയുള്ളത്. തുമ്പുണ്ടാക്കാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. കഴിഞ്ഞ മാസം പയ്യോളിയുടെ പരിസര പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ മോഷണം നടന്നിരുന്നു. അയനിക്കാട് കളരിപ്പടി ക്ഷേത്രത്തിലും സമീപത്തെ കോറോത്ത് ക്ഷേത്രത്തിലും അയനിക്കാട് കുന്നത്ത് ക്ഷേത്രത്തിലുമാണ് മോഷണം

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം; മൂരാട് ബസുകള്‍ കൂട്ടിയിടിച്ചു

പയ്യോളി: മത്സരയോട്ടം നടത്തുകയായിരുന്ന സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ‘സിഗ്മ’ ബസും കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ‘വെസ്റ്റ് കോസ്റ്റ്’ ബസുമാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വൈകീട്ട് നാലരയോടെ ദേശീയപാതയില്‍ ഇരിങ്ങല്‍ മൂരാട് ഓയില്‍മില്‍ ബസ് സ്‌റ്റോപ്പില്‍ കോഴിക്കോട്‌നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ‘സിഗ്മ’ ബസ് യാത്രക്കാരെ ഇറക്കുമ്പോഴാണ് സംഭവം.

യാത്രക്കാര്‍ക്ക് ആശ്വാസം; വടകരയില്‍ ‘ടേക്ക് എ ബ്രേക്ക്’ വിശ്രമകേന്ദ്രം ഒരുങ്ങുന്നു

വടകര: ദേശീയപാതവഴി യാത്രചെയ്യുന്നവര്‍ക്കും മറ്റുള്ള യാത്രക്കാര്‍ക്കും യാത്രക്കിടയില്‍ വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും വടകര നഗരത്തില്‍ സംവിധാനമൊരുങ്ങുന്നു. ‘ടേക്ക് എ ബ്രേക്ക് ഷെല്‍ട്ടര്‍’ എന്നപേരില്‍ ശുചിത്വമിഷന്റെ സാമ്പത്തിക സഹായത്തോടെ നഗരസഭയാണ് വിശ്രമകേന്ദ്രം നിര്‍മിക്കുന്നത്. പുതിയസ്റ്റാന്‍ഡിനുസമീപം ദേശീയപാതയ്ക്കരികിലായി മികച്ച സൗകര്യങ്ങളോടെയാണ് വിശ്രമകേന്ദ്രം നിര്‍മിക്കുന്നത്. പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഫെബ്രുവരി അവസാനത്തോടെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കും. ദേശീയപാതയില്‍നിന്ന് നഗരസഭ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക്

പയ്യോളി സ്കൂളിനായി ബിരിയാണി ഫെസ്റ്റ്, നമുക്കും കൈകോർക്കാം

പയ്യോളി: പയ്യോളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബിരിയാണി ഫെസ്റ്റിലൂടെ ആധുനിക ക്ലാസ് മുറികൾ ഒരുങ്ങുന്നു. കിഫ്‌ബി പദ്ധതിയിൽ നിർമിക്കുന്ന നാലുനില കെട്ടിടത്തിലാണ് ജനകീയ പങ്കാളിത്തത്തോടെ ആധുനിക ഫർണിച്ചർ ഒരുക്കുന്നത്. പുസ്തകം സൂക്ഷിക്കാനുള്ള അലമാര കൂടി ക്ലാസ്‌‌റൂമിൽ ഉണ്ടാകും. ഫെബ്രുവരി 14 നാണ്‌ ബിരിയാണി ഫെസ്റ്റ്. 20,000 ബിരിയാണി, ഫെസ്റ്റിൽ വിറ്റഴിക്കുമെന്ന് സംഘാടകർ പറഞ്ഞു. 12ലക്ഷം രൂപയാണ്

കോണ്‍ക്രീറ്റ് തടയണകള്‍ നീക്കിയില്ല; കര ഭാഗത്ത് ഞാറുനട്ട് കർഷകർ

മണിയൂര്‍: ചെരണ്ടത്തൂര്‍ ചിറയിലെ പുഞ്ചക്കൃഷിക്കു ഭീഷണിയായ കോണ്‍ക്രീറ്റ് തടയണകള്‍ പൊളിച്ചു നീക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ വെള്ളം കുറഞ്ഞ കര ഭാഗങ്ങളില്‍ ഞാറ് നട്ടു. തടസ്സങ്ങള്‍ നീക്കുമെന്നു പഞ്ചായത്ത് ഭരണസമിതി അറിയിച്ചെങ്കിലും നടപടി വൈകുന്ന സാഹചര്യത്തിലാണ് വെള്ളം കുറഞ്ഞ കര ഭാഗങ്ങളില്‍ ഞാറ് നടാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. താഴ്ഭാഗങ്ങളിലെ വെള്ളം പുഴയിലേക്ക് ഒഴുകിപ്പോകുന്നതിനുള്ള തടസ്സം നീങ്ങിയില്ലെങ്കിലും വേനല്‍ ശക്തിപ്പെടുന്നതോടെ

പയ്യോളിയില്‍ മാലിന്യക്കൂമ്പാരത്തിന് സാമൂഹ്യ വിരുദ്ധർ തീയിട്ടു; ഹരിതകര്‍മ്മ സേനയ്ക്ക് വരുമാനമാര്‍ഗം നഷ്ടമായി

പയ്യോളി: ഹരിതകര്‍മ്മ സേന വീടുകളില്‍ നിന്ന് ശേഖരിച്ചു വെച്ച മാലിന്യക്കൂമ്പാരം സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു. മാലിന്യം ശേഖരിക്കുന്ന ഏജന്‍സിക്ക് നല്‍കാനായി തരംതിരിച്ച് വെച്ച വസ്തുക്കളാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. പയ്യോളി ടൗണിലെ പഴയ ലൈബ്രറി കെട്ടിടത്തിന് സമീപം മത്സ്യ മാര്‍ക്കറ്റിലേക്കുള്ള വഴിയോട് ചേര്‍ന്നാണ് ഇവര്‍ അജൈവ വസ്തുക്കള്‍ അടങ്ങിയ ചാക്കുകള്‍ സൂക്ഷിച്ചിരുന്നത്. അന്‍പതോളം ചാക്കുകളില്‍ സൂക്ഷിച്ച

error: Content is protected !!