Category: പയ്യോളി

Total 439 Posts

വടകര ചെമ്മരത്തൂരില്‍ വീട്ടുകിണറ്റില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

വടകര: ചെമ്മരത്തൂര്‍ മീങ്കണ്ടിയില്‍ കിണറ്റില്‍ അജ്ഞാതന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. കടവത്ത് വയല്‍ ആലേപുതിയോട്ടില്‍ ഉദയഭാനുവിന്റെ വീട്ടിലെ കിണറിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. 70 വയസ്സു പ്രായം തോന്നിക്കുന്നു ഇയാള്‍ മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. രാവിലെ വെള്ളമെടുക്കാന്‍ കുളിമുറിയില്‍ കയറിയ വീട്ടുകാര്‍ വാതില്‍ തകര്‍ന്നു കിടക്കുന്നതു കണ്ട് കിണറ്റില്‍ നോക്കിയപ്പോഴാണ് ഷര്‍ട്ട്പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി ബാലസംഘം പയ്യോളി ഏരിയാ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി

പയ്യോളി: തലസ്ഥാനത്തെ സ്തംഭിപ്പിച്ച് തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബാലസംഘം പയ്യോളി ഏരിയാ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി. പയ്യോളി ബസ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ആര്‍.പി.കെ.രാജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അനിത, അനില്‍ കരുവാണ്ടി,അഷറഫ് തുടങ്ങിയിവര്‍ സംസാരിച്ചു. എം.ആര്‍.നഭ ചടങ്ങില്‍ ആദ്ധ്യക്ഷം വഹിച്ചു.വിഷ്ണു.കെ.സത്യന്‍സ്വാഗതവും ,സാരംഗ് സജീന്ദ്രന്‍ നന്ദിയും പറഞ്ഞു. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്

തിക്കോടി ഗ്രാമപഞ്ചായത്തിന്റെ പ്രഥമ ഭരണ സമിതി യോഗം യു ഡി എഫ് ബഹിഷ്‌ക്കരിച്ചു

തിക്കോടി: ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ പ്രഥമ യോഗം യു.ഡി.എഫ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രകാരം നിയമിച്ച അക്രഡിറ്റഡ് എന്‍ജിനിയറെ പിരിച്ച് വിടാനുള്ള ഭരണ സമിതിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയത്. പ്രതിഷേധത്തിന് സന്തോഷ് തിക്കോടി, വി.കെ. അബ്ദുള്‍ മജീദ്, ജയകൃഷ്ണന്‍, ചെറുക്കുറ്റി, കെ.പി. ഷക്കീല, ബിനു കാരോളി, സുബീഷ് പള്ളിത്താഴ,

റാങ്ക് തിളക്കവുമായി പയ്യോളി സ്വദേശി

പയ്യോളി: രാജീവ് ഗാന്ധി യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബി.എസ്.സി ഓപ്പറേഷന്‍ തിയേറ്റര്‍ ടെകനോളജി കോഴ്‌സില്‍ ഒന്നാം റാങ്ക് പയ്യോളി സ്വദേശിക്ക്. വള്ളിയത്ത് അബ്ദുല്‍ റഷീദ് -സെറീന ദബ്ബതികളുടെ മകളായ ഹിസാന വള്ളിയത്താണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. പാലച്ചുവട്ടിലെ പി.ടി അദീബിന്റെ ഭാര്യയാണ് ഹിസാന. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ജനകീയ പ്രശ്നത്തിന് ശ്വാശ്വത പരിഹാരം തേടിയുള്ള മറ്റൊരു പരിശ്രമത്തിന് കൂടി വേഗം കൈവരുന്നു

പയ്യോളി: കോട്ടക്കല്‍ – കൊളാവിപ്പാലം ഭാഗങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കുന്ന പ്രശ്‌നങ്ങളായ കടല്‍ക്ഷോഭം, കോട്ടപ്പുഴയുടെ സ്തംഭനാവസ്ഥ എന്നിവക്കുള്ള ശാശ്വത പരിഹാരം പുലിമുട്ട് യാഥാര്‍ഥ്യമാവുന്നു. കെ ദാസന്‍ എം എല്‍ എ യുടെ നിരന്തരമായ ഇടപെടലിലൂടെയാണ് പുലിമുട്ടിന്റെ സാധ്യതാപഠനത്തിനായി പൂനൈയില്‍ നിന്നുള്ള സംഘമെത്തിയത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് റിസര്‍ച്ച് സ്റ്റേഷനിലെ ശാസ്ത്രജ്ഞന്‍

പള്ളിക്കരയില്‍ തെരുവുനായ ശല്യം; നാല് പേര്‍ക്ക് കടിയേറ്റു

തിക്കോടി: പള്ളിക്കരയില്‍ നാല് പേരെ തെരുവുനായ കടിച്ചു. സജീവന്‍ പൂവോളി, കുഞ്ഞികൃഷ്ണന്‍ ചെല്ലോനാരി, ഇല്ലിക്കല്‍ പത്മനാഭന്‍, കുനിക്കുതാഴെ സിദ്ധാര്‍ത്ഥ് എന്നിവര്‍ക്കാണ് കടിയേറ്റത്. കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവുനായ ശല്യം കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് തിക്കോടി പഞ്ചായത്ത് അംഗം ശ്രീലക്ഷ്മി പറഞ്ഞു. ചേതനമുക്കിലെ ഇറച്ചിക്കടയ്ക്ക് സമീപത്തു നിന്നാണ് രണ്ടു പേര്‍ക്ക് കടിയേറ്റത്.

മണിയൂര്‍ ചെരണ്ടത്തുര്‍ ചിറയില്‍ വന്‍ കൃഷി നാശം

പയ്യോളി: മണിയൂര്‍ ചെരണ്ടത്തുര്‍ ചിറയിലെ കൃഷി ഇന്നലെയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് നശിച്ചു. പൂഞ്ച കൃഷിയുടെ ഞാറ്റാടികളും വളം ചെയ്ത് നിലമൊരുക്കിയ പാടങ്ങളും മുങ്ങി നശിച്ചു. കടം വാങ്ങിയും ബാങ്കുകളില്‍ നിന്ന് ലോണെടുത്തുമാണ് പലരും ഇവിടെ കൃഷിയിറക്കിയത്. കനത്ത മഴയെ തുടര്‍ന്ന് വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. ചിറയില്‍ സ്ഥാപിച്ചിട്ടുള്ള പമ്പ് സെറ്റുകളും പാടശേഖര സമിതിയുടെ

മൂരാട് അപകടം; വൻ ഗതാഗത കുരുക്ക്

വടകര: മൂരാട് പാലത്തിന് സമീപം ദേശീയ പാതയിൽ കണ്ടെയ്നർ ലോറി മറിഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. നാട്ടുകാരുടെയും, ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. റോഡിൽ മറിഞ്ഞു കിടന്ന ലോറി ക്രെയിൻ ഉപയോഗിച്ച് സൈഡിലേക്ക് മാറ്റിയിട്ടുണ്ട്. വടകരയിൽ നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയിൽ വാഹന ഗതാഗതം സ്തംഭിച്ച നിലയിലാണ്.

ഹാർദവിനായി നാടൊന്നിച്ചു, ഇനിയും വേണം സഹായം

പയ്യോളി: തിക്കോടി പാലൂർകാട്ടിൽ രാജീവൻ്റെ ഏഴ് മാസം പ്രായമായ മകൻ ഹാർദ്ദവിൻ്റെ ചികിത്സക്കായുള്ള ധനശേഖരണാർത്ഥം ഏകദിന ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നടത്തി. സഖ്യകേരള മേലടിയുടെ ആഭിമുഖ്യത്തിൽ പയ്യോളി നെല്യേരിമാണിക്കോത്തെ കിക്ക് ഓഫ് ടർഫിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവ്വഹിച്ചു. ശനിയാഴ്ച്ച രാവിലെ ഏഴിന് ആരംഭിച്ച ടൂർണ്ണമെൻ്റിൽ പതിനാറ് ടീമുകൾ

പ്രവര്‍ത്തകനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി; ആര്‍.എം.പി.ഐയുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്

അഴിയൂര്‍: പഞ്ചായത്തിലെ ആര്‍.എം.പി.ഐ പ്രവര്‍ത്തകനായ അമിത്ത് ചന്ദ്രനെ ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ആര്‍.എം.പി.ഐ ചോമ്പാല പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. തദ്ദേശ തെരെഞ്ഞെടുപ്പ് വേളയില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായി മാഹി റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ അമിത്ത് സഞ്ചരിച്ച ബൈക്ക് പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നാണ് പരാതി. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും കാറിന്റെ മുന്‍വശവും തകര്‍ന്നു. അമിത്തിന്റെ

error: Content is protected !!