Category: പയ്യോളി
പി.ടി ഉഷ യഥാർത്ഥ ദേശസ്നേഹിയെന്ന് കെ സുരേന്ദ്രൻ
പയ്യോളി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ച കായിക താരം പി ടി ഉഷയ്ക്ക് ഐക്യദാര്‍ഢ്യവുമായി ബിജെപി. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഉഷയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ അഭിമാനമായ പി ടി ഉഷ ഒരു യഥാര്‍ത്ഥ ദേശസ്നേഹിയാണെന്നും, ഉഷയെ പിന്തുണയ്ക്കാന്‍ ബിജെപി എപ്പോഴും ഉണ്ടായിരിക്കുമെന്നും അദ്ദേഹം
പി പി ഷൈലജ അനുസ്മരണവും കുടുംബ സംഗമവും
പയ്യോളി: പി പി ഷൈലജ അനുസ്മരണവും കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. കിടഞ്ഞികുന്നില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി വി പി മുസ്തഫ നിര്‍വ്വഹിച്ചു. സിപിഎം പയ്യോളി ഏരിയ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്ത് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ സിപിഎം മുതിര്‍ന്ന നേതാവ്
മണിയൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്ക്
മണിയൂര്‍ : മണിയൂര്‍ പഞ്ചായത്തില്‍ ഭീതിവിതച്ച് തെരുവുനായയുടെ ആക്രമണം. പതിനഞ്ചോളം പേര്‍ക്ക് നായയുടെ കടിയേറ്റു. ബുധനാഴ്ച പുലര്‍ച്ചെ മണിയൂര്‍ തുറശ്ശേരി മുക്കിലാണ് തെരുവുനായയുടെ ആക്രമണം ആരംഭിച്ചത്. മുതുവന, കുറുന്തോടി, കരുവഞ്ചേരി എന്നിവിടങ്ങളിലെല്ലാം നായ ഒട്ടേറെപ്പേരെ കടിച്ചു. ഒരു നായതന്നെയാണ് എല്ലാവരെയും കടിച്ചത്. വീട്ടിനുപുറത്തിറങ്ങിയവരും ജോലിക്കുപോകുന്നവരുമെല്ലാം നായയുടെ ആക്രമണത്തിനിരയായി. ചിലരുടെ മുഖത്തുവരെ നായയുടെ കടിയേറ്റിട്ടുണ്ട്. പേപ്പട്ടിയാണ് എല്ലാവരെയും കടിച്ചതെന്ന്
ചോമ്പാല പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു
വടകര: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടിയ കോഴിക്കോട് ചോമ്പാല പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുഞ്ഞിപ്പള്ളിയില്‍ നിര്‍മ്മിച്ച സ്റ്റേഷന് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. മന്ത്രി ടി പി രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഏറെ സൗകര്യങ്ങളോടെയാണ് പുതിയ സ്റ്റേഷന് നിര്‍മിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ വിനോദ സഞ്ചാര കേന്ദ്രമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ചോമ്പാല
വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ പണിമുടക്ക് നടത്തി
വടകര: വൈദ്യുതി നിയമം ഭേദഗതി ചെയ്ത് ഈ മേഖലയാകെ സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കുന്നത്തിനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണം എന്നാവശ്യപ്പെട്ട് കൊണ്ട് വൈദ്യുതി ജീവനക്കാര്‍ നാഷണല്‍ കോ- ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനീയേഴ്സിന്റെ (NCCOEEE) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 3ന് രാജ്യമാകെ പണിമുടക്ക് നടത്തി. വടകര ഡിവിഷന് സമരകേന്ദ്രത്തിന്റെ ഉദ്ഘാടനം വടകര
സാന്ത്വനം സ്പര്‍ശം അദാലത്ത്; വടകരയില്‍ പരിഗണിച്ചത് 3425 പരാതികള്‍
വടകര: ജനങ്ങളുടെ പരാതികള്‍ നേരിട്ടുകേട്ട് പരിഹാരം കാണുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സാന്ത്വനം സ്പര്‍ശം അദാലത്തില്‍ ജില്ലയില്‍ രണ്ടാം ദിവസമെത്തിയത് 3425 പേര്. വടകര താലൂക്കില്‍നിന്നുള്ളവരാണ് വടകര മുന്‍സിപ്പല്‍ ടൗണ്‍ഹാളിലെത്തിയത്. തൊഴില്‍-എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീലും പരാതികള്‍ കേട്ടു. വീട്, പട്ടയം, റേഷന്‍ കാര്‍ഡ്, ബാങ്ക് വായ്പ
ലോഹ്യ യൂത്ത് ബ്രിഗേഡ് ജൈവകൃഷിയിടത്തില്‍ വിളവെടുപ്പ് നടത്തി
തുറയൂര്‍: കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി ഉണ്ടായ പ്രതിസന്ധിയെയും ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ തൊഴില്‍ നഷ്ടത്തെയും അതിജീവിക്കുന്നതിന് സ്വയം പര്യാപ്തതയിലേക്കുള്ള ചുവടുവെപ്പായി എല്‍.വൈ.ജെ.ഡി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലോഹ്യ യൂത്ത് ബ്രിഗേഡ് തുറയൂരിലെ മൂന്നര ഏക്കര്‍ കൃഷിയിടത്തില്‍ നടത്തിയ വിവിധ തരത്തിലുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിളവെടുപ്പ് സംസ്ഥാന പ്രസിഡന്റ് പി.കെ പ്രവീണ്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്
പുഞ്ചിരിയുമായി ലക്ഷ്മി മടങ്ങി സ്വന്തം റേഷന്‍ കാര്‍ഡുമായി
വടകര: ‘ഇന്ത സര്‍ക്കാര്‍ക്ക് നന്റ്റി ‘ മന്ത്രി ടി.പി രാമകൃഷ്ണനില്‍ നിന്നും സ്വന്തം റേഷന്‍കാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ സര്‍ക്കാറിന് എത്ര നന്ദി പറഞ്ഞിട്ടും ലക്ഷ്മിക്ക് മതിയാവുന്നുണ്ടായിരുന്നില്ല. ലക്ഷ്മിയുടെ 30 വര്‍ഷത്തെ സ്വപ്നസാഫല്യമാണ് കുറച്ചു നിമിഷങ്ങള്‍ കൊണ്ട് സഫലമായി കിട്ടിയത്. അയനിക്കാട് താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ലക്ഷ്മി വര്‍ഷങ്ങളായി സ്വന്തമായി ഒരു റേഷന്‍ കാര്‍ഡിന് വേണ്ടി പല ഓഫീസുകളിലും
തസ്കരന്മാര് നാടു വാഴുന്നു; തുമ്പുണ്ടാക്കാനാകാതെ പോലീസ്
പയ്യോളി: തസ്കര ഭീതിയില്‍ പയ്യോളി നഗരവും പരിസരപ്രദേശങ്ങളും. ജനങ്ങള്‍ ഭയാശങ്കയില്‍. ഇരിങ്ങല്‍ , പടിക്കല്‍ പാറ , കളരിപ്പടി എന്നിവിടങ്ങളിലാണ് മോഷ്ടാക്കളുടെ സാന്നിധ്യമുള്ളതായി പരാതിയുള്ളത്. തുമ്പുണ്ടാക്കാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. കഴിഞ്ഞ മാസം പയ്യോളിയുടെ പരിസര പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ മോഷണം നടന്നിരുന്നു. അയനിക്കാട് കളരിപ്പടി ക്ഷേത്രത്തിലും സമീപത്തെ കോറോത്ത് ക്ഷേത്രത്തിലും അയനിക്കാട് കുന്നത്ത് ക്ഷേത്രത്തിലുമാണ് മോഷണം
സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം; മൂരാട് ബസുകള്‍ കൂട്ടിയിടിച്ചു
പയ്യോളി: മത്സരയോട്ടം നടത്തുകയായിരുന്ന സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ‘സിഗ്മ’ ബസും കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ‘വെസ്റ്റ് കോസ്റ്റ്’ ബസുമാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വൈകീട്ട് നാലരയോടെ ദേശീയപാതയില്‍ ഇരിങ്ങല്‍ മൂരാട് ഓയില്‍മില്‍ ബസ് സ്റ്റോപ്പില്‍ കോഴിക്കോട്നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ‘സിഗ്മ’ ബസ് യാത്രക്കാരെ ഇറക്കുമ്പോഴാണ് സംഭവം.