Category: പയ്യോളി
പയ്യോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ അന്തരിച്ചു
പയ്യോളി: ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ മലയാളി മരിച്ചു. പയ്യോളി തുറശ്ശേരി കട സലീം മാനയില്‍ (50) ആണ് മരിച്ചത്. ഭാര്യ: ഹസീന, മക്കള്‍: ഖദീജ നസ്റിന്‍, അസ്ലിയ ലിസാന, നജ നൗറിന്‍.
കൊയിലാണ്ടി പാലക്കുളത്ത് ബസ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്
കൊല്ലം: പാലക്കുളത്ത് ബൈക്കില്‍ ബസിടിച്ച് യുവാവിന് പരിക്ക്. കോഴിക്കോട് ഭാഗത്തുനിന്നും വരികയായിരുന്ന കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.
പയ്യോളിയില്‍ നിയന്ത്രണം വിട്ട ബസ് മൂന്ന് ബൈക്കുകള്‍ ഇടിച്ച് തകര്‍ത്തു (വീഡിയോ കാണാം)
പയ്യോളി: പയ്യോളി പേരാമ്പ്ര റോഡില്‍ ബസ് നിയന്ത്രണം വിട്ട് മൂന്ന് ബൈക്കുകള്‍ തകര്‍ന്നു. എക്‌സ്‌പോ ടൈലേഴ്‌സിനു മുന്നില്‍ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പേരാമ്പ്രയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിടുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കുകളെ ബസ് ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു. വീഡിയോ കാണാം:
തിക്കോടിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; അധ്യാപികയ്ക്ക് പരിക്ക്; വാഹനത്തിന്റെ മുൻ ഭാഗം പൂർണമായും തകർന്നു (ചിത്രങ്ങൾ)
തിക്കോടി: തിക്കോടിയിലുണ്ടായ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് പരിക്ക്. ദേശീയപാതയിൽ ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരിയായ തിക്കോടി പെരുമാൾതാഴ സുരാജിന്റെ ഭാര്യ ജിഷ (36) ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. വെങ്ങളം യുപി സ്കൂളിലെ അധ്യാപികയായ ജിഷ സ്കൂൾ വിട്ട് വാഹനമോടിച്ചു വരുമ്പോൾ അപകടം സംഭവിക്കുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും എതിർ
തിക്കോടിയിലെ കൊലവിളി മുദ്രാവാക്യം വിളിയില്‍ കേസെടുത്ത് പൊലീസ്; നടപടി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പരാതിയില്‍
കൊയിലാണ്ടി: തിക്കോടി ടൗണില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജീവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പയ്യോളി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസ്. ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് സംഘര്‍ഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിങ്കളാഴ്ച
ലോക്ക്ഡൗണ്‍ ലംഘനത്തിന് പയ്യോളിയില്‍ 8 പേര്‍ക്കെതിരെ കേസ്
പയ്യോളി: ലോക്ക്ഡൗണ്‍ ഉത്തരവ് ലംഘിച്ചതിന് പയ്യോളിയില്‍ രണ്ട് ദിവസങ്ങളിലായി എട്ട് പേര്‍ക്കെതിരെ കേസെടുത്തെന്ന് പയ്യോളി പോലീസ് അറിയിച്ചു. ലോക്ക് ഡൌണിലെ ആദ്യ പ്രവര്‍ത്തി ദിനമായ തിങ്കളാഴ്ച നാല് കേസുകളാണ് എടുത്തത്. ചൊവ്വാഴ്ച മതിയായ രേഖകളില്ലാതെ പുറത്തിറക്കിയതിന് ഒരു വാഹനം പോലീസ് പിടിച്ചെടുത്തു. നിയമ ലംഘനത്തിന് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പയ്യോളിയില്‍ കോവിഡ് ഡിഫെന്‍സ് ടീം ഉദ്ഘാടനം ചെയ്തു
പയ്യോളി: ദിശ പയ്യോളിയുടെ നേതൃത്വത്തില്‍ കോവിഡ് മഹാമാരിക്കെതിരെ ഡിഫെന്‍സ് ടീം രൂപീകരിച്ചു. പയ്യോളി നഗരസഭയിലെ 20, 21 ഡിവിഷന്റെ ഭാഗങ്ങളിലാണ് ഇതിന്റെ പ്രവര്‍ത്തനം. ദിശ കുടുംബാംഗങ്ങള്‍ നല്‍കിയ സംഭാവനയിലൂടെ 10 ഓക്‌സിമീറ്റര്‍, 25 PPE കിറ്റ്, ഫോഗിംഗ് മെഷീന്‍, സ്‌പ്രേയര്‍ എന്നിവ കൊയിലാണ്ടി നിയുക്ത എംഎല്‍എ കാനത്തില്‍ ജമീല ഏറ്റുവാങ്ങി നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ ദിശ
വടകരയിലെ മണിയൂരില്‍ ഡെങ്കിപ്പനി പടരുന്നു, പൊതുജനം ആശങ്കയില്‍
വടകര: വടകരയിലെ മണിയൂര്‍ മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. രണ്ടാഴ്ചയ്ക്കിടെ 14 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ 11 പേര്‍ക്കും 20 ആം വാര്‍ഡില്‍ രണ്ടുപേര്‍ക്കും ആണ് ഡെങ്കിപ്പനി ബാധിച്ചത്. ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ്, എന്നിവര്‍ ഉള്‍പ്പെട്ട സംഘം വീടുകളില്‍
കോവിഡ് വ്യാപനം രൂക്ഷം; യുദ്ധകാല പ്രതിരോധ നടപടികളുമായി പയ്യോളി നഗരസഭ
പയ്യോളി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നുനിൽക്കുന്ന പയ്യോളിയിൽ കോവിഡിനെ പ്രതിരോധിക്കാൻ യുദ്ധകാല പ്രവർത്തനങ്ങളുമായി നഗരസഭ. കോവിഡ് രൂക്ഷമായ തദ്ദേശഭരണ പ്രദേശങ്ങളുടെ കൂട്ടത്തി പയ്യോളി നഗരസഭയെ കഴിഞ്ഞ ദിവസം കളക്ടർ ഉൾപ്പെടുത്തിയിരുന്നു. അടിയന്തരസാഹചര്യം മുൻനിർത്തി റാണി പബ്ലിക് സ്കൂളിൽ 75 കിടക്കകളുള്ള കോവിഡ് കെയർ സെൻറർ ആരംഭിച്ചു. വിപുലമായ സൗകര്യങ്ങളുള്ള കോവിഡ് സെൻറർ ജില്ലയിൽ ആദ്യംതുടങ്ങിയത് ഇവിടെയാണെന്നും
മൂടാടി പഞ്ചായത്ത് കൈവിട്ടില്ല; ബസ്സ്സ്റ്റോപ്പിനോട് യാത്ര പറഞ്ഞ് കരുതലിന്റെ തണലിലേക്ക് നന്തിയിലെ അഗതികളായ സഹോദരങ്ങൾ
മൂടാടി: മഹാദുരിതത്തിൽ പകച്ചു നിൽക്കുന്ന കാലത്ത് നന്തിയിലെ അഗതികളായ സഹോദരങ്ങളുടെ ജീവിതത്തിൽ സംരക്ഷണമൊരുക്കി പുതു വെളിച്ചം പകർന്നിരിക്കയാണ് മൂടാടി ഗ്രാമപഞ്ചായത്ത്. ഇരു കണ്ണുകൾക്കും കാഴ്ചയില്ലാത്ത സഹോദരനെയും കൊണ്ട് നന്തി ടൗണിലെ ബസ്സ് സ്റ്റോപ്പിൽ ചെരുപ്പ് തുന്നുന്ന ആരോരും തുണയില്ലാത്ത സഹോദരങ്ങൾക്കാണ് സഹായം ലഭിച്ചത്. തലചായ്ക്കാൻ സ്വന്തമായി വീടില്ലാത്തതിനാൽ ബസ്സ് സ്റ്റോപ്പിൽ തന്നെയായിരുന്നു ഇവരുടെ ഊണും ഉറക്കവും.