Category: പയ്യോളി
‘ആദ്യ സീസണിൽ പങ്കെടുക്കാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല, അപ്പോൾ മനസിലുണ്ടായിരുന്നു പുതിയ സീസണുണ്ടെങ്കിൽ മത്സരിക്കണമെന്നത്, ഞാനാണ് വിജയിയെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി! ഇനിയുള്ള ആഗ്രഹം അച്ഛനൊപ്പം ഒരേ വേദിയിൽ പാടണമെന്നത്’; ഫ്ളവേഴ്സ് ടോപ് സിംഗര്‍ സീസൺ 2 വിജയി പയ്യോളി സ്വദേശി ശ്രീനന്ദ് വിനോദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു
കാർത്തിക ടോപ് സിംഗർ സീസൺ ഒന്നിൽ പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ സാധിച്ചില്ല. സീസൺ 2 വരുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ അതിൽ പങ്കെടുക്കാനുള്ള ആഗ്രഹവും വർദ്ധിച്ചു. മത്സരാരത്ഥികളെ ക്ഷണിക്കുന്നണടെന്നറിഞ്ഞപ്പോൾ അപേക്ഷിച്ചു. സെലക്ടായാൽ ഫെെനൽ വരെ പങ്കെടുക്കാൻ കഴിയണമെന്ന ആഗ്രഹം മാത്രമാണ് മനസിലുണ്ടായിരുന്നത്. എന്നാൽ വിജയിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല- പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് വിശേഷങ്ങൾ പങ്കുവെച്ച് ഫ്ളവേഴ്സ്
ആക്രമിച്ചത് കാറിലും ബൈക്കിലുമായി എത്തിയ സംഘം, തട്ടിയെടുത്ത ഇന്നോവ കാര്‍ മുചുകുന്ന് കൊയിലോത്തുംപടിയിൽ എത്തിച്ച ശേഷം ഉപേക്ഷിച്ച് രക്ഷപ്പെട്ടു; പയ്യോളിയിലെ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്ന് സംശയം, പൊലീസ് മണ്ണാര്‍ക്കാട്ടേക്ക്
പയ്യോളി: ഇന്ന് പുലര്‍ച്ചെ പയ്യോളിയില്‍ നിന്ന് ഇന്നോവ കാര്‍ യാത്രക്കാരെ ഉള്‍പ്പെടെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അന്വേഷണത്തിനായി പയ്യോളി പൊലീസ് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടേക്ക്. അക്രമിസംഘം എത്തിയ വാഹനം മണ്ണാര്‍ക്കാട് രജിസ്‌ട്രേഷനിലുള്ളതാണ് എന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് മണ്ണാര്‍ക്കാട്ടേക്ക് തിരിച്ചത്. ഡി.വൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഒരു ബ്ലൂടൂത്ത്
പയ്യോളിയിൽ അർദ്ധ രാത്രിയിൽ തോക്കുചൂണ്ടി യാത്രക്കാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി; ഡ്രൈവറിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു
പയ്യോളി: ദേശീയപാതയിൽ പയ്യോളിയിൽ വെച്ച് വാഹനം തടഞ്ഞു നിർത്തി യാത്രക്കാരെ തട്ടി കൊണ്ട് പോകാൻ ശ്രമം നടത്തിയതായി പരാതി. പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് വെച്ച് ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവം. പരാതിക്കാർ യാത്ര ചെയ്തിരുന്ന ഇന്നോവ കാർ തടഞ്ഞു നിർത്തി ഇവരെ തട്ടി കൊണ്ട് പോകാൻ ശ്രമിച്ചതായും പിന്നീട് ഡ്രൈവറിനെ ആക്രമിക്കുകയും വാഹനത്തിനു കേടുപാടുകൾ
‘നല്ല പെടയ്ക്കണ മത്തി, ആര്ക്ക് വേണേല്‍ വന്ന് പെറുക്കിയെടുക്കാം, ചാക്ക് കണക്കിനാ ഓരോരുത്തരും വാരിക്കൊണ്ടോവുന്നെ…’; പയ്യോളി കടപ്പുറത്തെ മത്തി ചാകരയുടെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
പയ്യോളി: കടപ്പുറത്ത് ചാകര എത്തിയെന്ന് അറിഞ്ഞതോടെ ഈ വിവരം സോഷ്യൽ മീഡിയകളിലൂടെയും അല്ലാതെയുമായി ജനങ്ങളിലേക്ക് പ്രചരിച്ചു. ഇതോടെ നിരവധി പേരാണ് മത്തി പെറുക്കിയെടുക്കാനായി കടപ്പുറത്തേക്ക് എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോം വായനക്കാരിലേക്ക് എത്തിക്കുകയാണ്. വീഡിയോ താഴെ കാണാം. പയ്യോളി കടപ്പുറത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ചാകര പ്രത്യക്ഷപ്പെട്ടത്. പതിനായിരക്കണക്കിന് മത്തികള്‍
ചാകര വന്നേ ചാകര… മത്തിച്ചാകരയില്‍ ആറാടി പയ്യോളി കടപ്പുറം; വാരിക്കൂട്ടാന്‍ ഓടിയെത്തി ജനങ്ങള്‍
പയ്യോളി: പയ്യോളി കടപ്പുറത്ത് മത്തിച്ചാകര. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ചാകര പ്രത്യക്ഷപ്പെട്ടത്. പതിനായിരക്കണക്കിന് മത്തികള്‍ കൂട്ടത്തോടെ തിരമാലയ്‌ക്കൊപ്പം തീരത്തേക്ക് എത്തുകയായിരുന്നു. പയ്യോളി കടപ്പുറം മുതല്‍ ആവിക്കല്‍ വരെയുള്ള ഭാഗത്തെ കടലിലാണ് മത്തിച്ചാകര ഉണ്ടായത്. മണിക്കൂറുകളോളം നീണ്ട മത്തിച്ചാകര കാണാനും മത്തി വാരിക്കൂട്ടാനുമായി നൂറുകണക്കിന് ആളുകളാണ് കടപ്പുറത്ത് എത്തിയത്. പയ്യോളിയുടെ സമീപ പ്രദേശങ്ങളില്‍ നിന്ന് പോലും
ട്രെയിനിന്റെ ഡോറിനടുത്തിരുന്ന് യാത്ര ചെയ്യവെ തെറിച്ചുവീണു; ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു
പയ്യോളി: മൂരാട് ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കണ്ണൂര്‍ എരുവട്ടി കാപ്പുമ്മല്‍ ബദരിയാ മന്‍സിലില്‍ അഷ്‌റഫിന്റെ മകന്‍ സിറാജ് അഹമ്മദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത്തിയേഴ് വയസായിരുന്നു. കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ നിന്നും തെറിച്ചു വീഴുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ഇക്കാര്യം
അപകടം നടന്നത് ശനിയാഴ്ച അര്‍ധരാത്രിയോടെ, മൃതദേഹം കിടന്നത് കുറ്റിപ്പുല്ലുകള്‍ക്കിടയില്‍; പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച കടലൂര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി നൗഷാദിന്റെ മരണത്തിൽ വിറങ്ങലിച്ച് നാട്
പയ്യോളി: ഒന്നാം ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നൗഷാദിന്റെ വിയോഗത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് നാടാകെ. ഇന്നലെ അര്‍ധരാത്രിയോടെയാണ് നൗഷാദിന് അപകടമുണ്ടായത്. നൗഷാദിനെ ഇന്ന് രാവിലെ റെയില്‍പാളത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാല്‍പ്പത്തിയഞ്ചുകാരനാണ് കടലൂര്‍ കോടിക്കല്‍ കുന്നുമ്മല്‍ത്താഴ നടുക്കായംകുളം നൗഷാദ്. മത്സ്യത്തൊഴിലാളിയായിരുന്ന നൗഷാദിന്റെ മരണം അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. പയ്യോളി ഒന്നാം
ഇന്നലെ അമ്മയോടൊപ്പം കടയിലെത്തിയ ഭിന്നശേഷിക്കാരനെ കടിച്ചു, ഇന്ന് അതേ സമയത്ത് അമ്മയെയും കടിച്ചു; പയ്യോളിക്കാരെ ഭീതിയിലാഴ്ത്തി തെരുവുനായ വിളയാട്ടം
പയ്യോളി: പയ്യോളിയിൽ തെരുവുനായ്ക്കളുടെ അക്രമം തുടർകഥയാവുന്നു. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്തവരും കാൽനടയാത്രക്കാരുമുൾപ്പെടെ ആറോളം പേരാണ് ഇതുവരെ തെരുവുനായയുടെ അക്രമത്തിനു ഇരയായത്. നരിക്കുനി വയലിൽ ദേവിയാണ് ഇന്ന് ആക്രമണം നേരിട്ടത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഇന്നലെ ഇതിനു സമീപമായി ഏകദേശം ഇതേ സമയത്താണ് ദേവിയുടെ മകനും ഭിന്നശേഷിക്കാരനുമായ നരിക്കുനി വയലിൽ ബിനീഷിനെ തെരുവുനായ ആക്രമിച്ചത്. അമ്മയോടൊപ്പം
കൊച്ചി ഫ്‌ലാറ്റില്‍ യുവാവ് കൊല്ലപ്പെട്ട കേസ്: പ്രതി പയ്യോളി സ്വദേശി അര്‍ഷാദിനെ തെളിവെടുപ്പിനായി നാട്ടിലെത്തിച്ചു
പയ്യോളി: കൊച്ചി കാക്കനാട്ടെ ഫ്‌ലാറ്റില്‍ യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതി പയ്യോളി സ്വദേശി അര്‍ഷാദിനെ (27) തെളിവെടുപ്പിനായി പോലീസ് പയ്യോളിയില്‍ കൊണ്ടുവന്നു. അര്‍ഷാദ് നേരത്തെ ജോലിക്കുനിന്ന കൊണ്ടോട്ടിയിലെ ജൂവലറിയില്‍നിന്ന് മോഷ്ടിച്ചസ്വര്‍ണം പയ്യോളിയിലെ വ്യാപാരിക്കാണ് വിറ്റതെന്നമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബുധനാഴ്ച്ച രാവിലെ പത്തിന് തുടങ്ങിയ തെളിവെടുപ്പ് വൈകുന്നേരം വരെനീണ്ടു.
പയ്യോളി അട്ടക്കുണ്ട് പാലത്തില്‍ 19കാരന്റെ മരണത്തിന് കാരണമായത് തെരുവുനായയെന്ന് നാട്ടുകാര്‍; അപകടം സംഭവിച്ചത് നായ വട്ടംചാടിയപ്പോള്‍ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ
പയ്യോളി: പേരാമ്പ്ര റോഡില്‍ അട്ടക്കുണ്ടില്‍ 19 കാരന്റെ മരണത്തിന് കാരണമായത് തെരുവുനായയെന്ന് നാട്ടുകാര്‍. ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് മണിയൂര്‍ എലിപ്പറമ്പത്ത് മുക്ക് നടക്കേന്റവിട ശ്രീരാഗ് മരണപ്പെട്ടത്. പ്ലസ് ടു കഴിഞ്ഞ ശ്രീരാഗ് ഡിഗ്രി പഠനവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് രാവിലെ വീട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് പോകാന്‍ ഇറങ്ങിയത്. പയ്യോളിയില്‍ ബൈക്ക് വെച്ച് അവിടെ നിന്നും ബസില്‍ പോകാനായിരുന്നു