Category: പയ്യോളി
വടകരയിലെ മണിയൂരില്‍ ഡെങ്കിപ്പനി പടരുന്നു, പൊതുജനം ആശങ്കയില്‍
വടകര: വടകരയിലെ മണിയൂര്‍ മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. രണ്ടാഴ്ചയ്ക്കിടെ 14 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ 11 പേര്‍ക്കും 20 ആം വാര്‍ഡില്‍ രണ്ടുപേര്‍ക്കും ആണ് ഡെങ്കിപ്പനി ബാധിച്ചത്. ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ്, എന്നിവര്‍ ഉള്‍പ്പെട്ട സംഘം വീടുകളില്‍
കോവിഡ് വ്യാപനം രൂക്ഷം; യുദ്ധകാല പ്രതിരോധ നടപടികളുമായി പയ്യോളി നഗരസഭ
പയ്യോളി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നുനിൽക്കുന്ന പയ്യോളിയിൽ കോവിഡിനെ പ്രതിരോധിക്കാൻ യുദ്ധകാല പ്രവർത്തനങ്ങളുമായി നഗരസഭ. കോവിഡ് രൂക്ഷമായ തദ്ദേശഭരണ പ്രദേശങ്ങളുടെ കൂട്ടത്തി പയ്യോളി നഗരസഭയെ കഴിഞ്ഞ ദിവസം കളക്ടർ ഉൾപ്പെടുത്തിയിരുന്നു. അടിയന്തരസാഹചര്യം മുൻനിർത്തി റാണി പബ്ലിക് സ്കൂളിൽ 75 കിടക്കകളുള്ള കോവിഡ് കെയർ സെൻറർ ആരംഭിച്ചു. വിപുലമായ സൗകര്യങ്ങളുള്ള കോവിഡ് സെൻറർ ജില്ലയിൽ ആദ്യംതുടങ്ങിയത് ഇവിടെയാണെന്നും
മൂടാടി പഞ്ചായത്ത് കൈവിട്ടില്ല; ബസ്സ്സ്റ്റോപ്പിനോട് യാത്ര പറഞ്ഞ് കരുതലിന്റെ തണലിലേക്ക് നന്തിയിലെ അഗതികളായ സഹോദരങ്ങൾ
മൂടാടി: മഹാദുരിതത്തിൽ പകച്ചു നിൽക്കുന്ന കാലത്ത് നന്തിയിലെ അഗതികളായ സഹോദരങ്ങളുടെ ജീവിതത്തിൽ സംരക്ഷണമൊരുക്കി പുതു വെളിച്ചം പകർന്നിരിക്കയാണ് മൂടാടി ഗ്രാമപഞ്ചായത്ത്. ഇരു കണ്ണുകൾക്കും കാഴ്ചയില്ലാത്ത സഹോദരനെയും കൊണ്ട് നന്തി ടൗണിലെ ബസ്സ് സ്റ്റോപ്പിൽ ചെരുപ്പ് തുന്നുന്ന ആരോരും തുണയില്ലാത്ത സഹോദരങ്ങൾക്കാണ് സഹായം ലഭിച്ചത്. തലചായ്ക്കാൻ സ്വന്തമായി വീടില്ലാത്തതിനാൽ ബസ്സ് സ്റ്റോപ്പിൽ തന്നെയായിരുന്നു ഇവരുടെ ഊണും ഉറക്കവും.
അധ്യാപകനും, സാഹിത്യകാരനും, പൊതുപ്രവർത്തകനുമായ മണിയൂർ ബാലൻ മാസ്റ്റർ അന്തരിച്ചു
തിക്കോടി: അധ്യാപകനും, സാഹിത്യകാരനും, പൊതു പ്രവർത്തകനുമായ മണിയൂർ ബാലൻ മാസ്റ്റർ (83) അന്തരിച്ചു. ഇന്ന് പുലർച്ചെ തിക്കോടിയിലെ വീട്ടിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. കൊയിലാണ്ടി ഗവ.സ്കൂൾ, പയ്യോളി ഗവ.ഹൈസ്കൂൾ തുടങ്ങി നിരവധി സ്കൂളുകളിൽ അധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. മണിയൂർ ജനത ലൈബ്രറി, ഗ്രാമീണ കലാവേദി എന്നിവയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. ഡിപാർട്ട്മെന്റ് സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ സംസ്ഥാന വൈസ്
റെയില്‍ ട്രാക്കില്‍ അവശനിലയില്‍ കണ്ടെത്തിയ മധ്യവയസ്കനെ രക്ഷപ്പെടുത്തിയത് ഒരു സംഘം യുവാക്കള്‍; കരുണയുടെ മുഖമായത് പയ്യോളിയിലെ യുവാക്കള്‍
പയ്യോളി: അവശനായതിനെ തുടര്‍ന്നു റെയില്‍വേ ട്രാക്കില്‍ കുഴഞ്ഞ് വീണയാള്‍ക്ക് രക്ഷകരായത് ഒരു സംഘം യുവാക്കള്‍. യുവാക്കള്‍ രക്ഷപ്പെടുത്തിയതിന് ശേഷം മധ്യവയസ്കന് യുവാക്കള്‍ വെള്ളവും ഭക്ഷണവും നല്കി പരിപാലിച്ചു. ശേഷം പോലീസെത്തി ഇദ്ദേഹത്തെ നാട്ടിലേക്ക് അയച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. അയനിക്കാട് പെട്രോള്‍ പമ്പിന് നേര് പടിഞ്ഞാറ് റെയില്‍വേ ട്രാക്കിലാണ് അവശനിലയില്‍ മധ്യവയസ്കനെ കാണപ്പെട്ടത്. രാമനാട്ടുകര
പയ്യോളിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കരുതലായി വാട്ട്സപ്പ് കൂട്ടായ്മ
പയ്യോളി: കോവിഡിന്റെ 2ാം വരവില്‍ പയ്യോളി മുന്‍സിപ്പാലിറ്റിയിലെ 8, 9, 10 ഡിവിഷനകളില് ശക്തമായ പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വാട്സ്ആപ്പ് കൂട്ടായ്മ. എന്റെ ഗ്രാമം അയനിക്കാട് എന്ന വാട്സാപ്പ് കൂട്ടായ്മയാണ് സഹായപ്രവര്‍ത്തനത്തിന് രംഗത്തെത്തിയത്. ഇന്നലെ മാത്രം ഏഴോളം വീടുകളില്‍ ആണ് അണുനശീകരണം നടത്തിയത്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടു നിന്ന അച്ചനും മകനും നാടിന്റെ ആകെ
മൂടാടി നന്തിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരംമുറിഞ്ഞു വീണു
കൊയിലാണ്ടി: മൂടാടി നന്തിയിൽ പഴയ ടോൾ ബൂത്തിനടുത്ത് ദേശീയ പാതയിൽ കാറിന് മുകളിലേക്ക് മരംമുറിഞ്ഞു വീണു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്ക് ഓടികൊണ്ടിരുന്ന ടാക്സി കാറിന് മുകളിലേക്ക് മരം പൊട്ടി വീഴുകയായിരുന്നു. കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
പാചകവാതക സിലിണ്ടറുകൾക്ക് അമിതവില ഈടാക്കുന്നതായി പരാതി; പരിശോധന നടത്തി അധികൃതർ
വടകര: പാചകവാതക സിലിണ്ടറുകള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ വടകര താലൂക്ക് സപ്ലൈ ഓഫീസറും സംഘവും വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. കൊയിലാണ്ടി താലൂക്കിന്റെ അധികചുമതലയുള്ള സംഘം വടകര, പുതുപ്പണം, പയ്യോളി, നന്തി, മൂടാടി, കൊല്ലം എന്നിവിടങ്ങളില്‍ പാചകവാതക വിതരണ സിലിണ്ടറുകളുമായി പോവുന്ന നിരവധി വാഹനങ്ങളില്‍ പരിശോധന നടത്തി. കൃത്യമായ ബില്‍ ഇല്ലാതെയാണ് സിലിണ്ടറുകള്‍
മഹാമാരികൾക്കെതിരെ യുവതയുടെ പ്രതിരോധം; ഡിവൈഎഫ്ഐ മഴക്കാല പൂർവ്വ ശുചീകരണം പയ്യോളിയിൽ തുടങ്ങി
പയ്യോളി: ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ പയ്യോളി ബ്ലോക്ക്തല ഉദ്ഘാടനം സിപിഎം ഏരിയാ സെക്രട്ടറി എം.പി.ഷിബു നിർവ്വഹിച്ചു. മേലടി ബീച്ചിനടത്തുള്ള ആരോഗ്യ ഉപകേന്ദ്രത്തിൻ്റെ പരിസരം ശുചീകരിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് സെക്രട്ടറി എ.കെ.ഷൈജു, പ്രസിഡൻ്റ് പി.അനൂപ്, വിഷ്ണുരാജ്, സാന്ദ്ര സചീന്ദ്രൻ, അഖിൽ കാപ്പിരിക്കാട് എന്നിവർ നേതൃത്വം നൽകി. ഇനിയുള്ള
മൂടാടിയിൽ കോവിഡ് വ്യാപനം രൂക്ഷം; ആരാധനാലയങ്ങളിൽ കർശന നിയന്ത്രണത്തിന് ധാരണ
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. ആളുകൾ കേന്ദ്രീകരിക്കുന്ന ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ കർശ്ശനമാക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് ഹാളിൽ ക്ഷേത്ര, പള്ളി കമ്മറ്റി ഭാരവാഹികളുടെ യോഗം ചേർന്നു. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുമെന്നും, പഞ്ചായത്ത് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.