Category: പയ്യോളി
നവവരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; സംഭവം മണിയൂരിൽ
പയ്യോളി: മണിയൂരിൽ നവ വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണിയൂർ കരുവഞ്ചേരി അജീഷ് നിലയത്തിൽ അനൂപി (26)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം എന്ന് കരുതുന്നു. ഈ മാസം 28ന് വിവാഹം നടക്കാൻ ഇരിക്കെയാണ് അനൂപിന്റെ മരണം. ശനിയാഴ്ച രാത്രി പന്ത്രണ്ടരവരെ വരെ അടുത്ത വീട്ടിലെ കല്യാണ പരിപാടിക്ക് സജീവമായി പങ്കെടുത്തിരുന്നു.കോഴിക്കോട്
സഹപ്രവര്‍ത്തകനില്‍ നിന്നും പീഡനം നേരിട്ട യുവതിയോട് സ്വയം പിരിഞ്ഞ് പോവാന്‍ ആവശ്യം; പയ്യോളിയിലെ ആശുപത്രി അധികൃതര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്
പയ്യോളി : പയ്യോളി മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന സുബ കെയർ ആൻഡ് ക്യൂയർ ഹോസ്പിറ്റലിൽ വച്ച് സഹപ്രവർത്തകനിൽനിന്നും പീഡനമേൽക്കേണ്ടി വന്നു എന്ന് പരാതിപ്പെട്ട യുവതിയോട് ഹോസ്പിറ്റലിൽ നിന്നും സ്വയം പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ട നടപടിയിൽ നിന്നും ഹോസ്പിറ്റൽ മാനേജ്മെന്റ് പിന്മാറണമെന്ന് പയ്യോളി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിആവശ്യപ്പെട്ടു. യോഗം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇ.കെ
എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ ബാലുശ്ശേരി പൊലീസിന്റെ പിടിയില്‍; പ്രതികൾ വാകയാട്, നടുവണ്ണൂർ മേഖലകളിലെ എം.ഡി.എം.എ വിതരണക്കാർ
ബാലുശ്ശേരി: കരുമ്പാപൊയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ആകാശ് (27) വാകയാട് കിഴക്കേ കാര്യോട്ട് ജെറീഷ്(33) എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. നടുവണ്ണൂര്‍ കാവില്‍, വാകയാട് എന്നീ മേഖലകളിലെ എം.എഡി.എം.എ. വിതരണക്കാരാണിവര്‍. ഇവരുടെ കയ്യില്‍ നിന്ന് 2.7 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തിട്ടുണ്ട്. ബാലുശ്ശേരി സ്റ്റേഷന്‍ എസ്.ഐമാരായ റഫീഖ് പി., അഫ്‌സല്‍
രാഷ്ട്രീയക്കാരനല്ലെങ്കിലും പയ്യോളിക്കാരുടെ സ്വന്തം ‘ഇ.എം.എസ്’; ഇരുമ്പെടുത്ത ചാലില്‍ അബ്ദുള്ളയുടെ വിയോഗത്തോടെ ഓര്‍മ്മയാകുന്നത് പയ്യോളിയിലെ പഴയകാല വ്യാപാരികളിലെ അവസാന കണ്ണികളിലൊരാള്‍
പയ്യോളി: ഇരുമ്പെടുത്ത ചാലില്‍ അബ്ദുള്ളയുടെ വിയോഗത്തോടെ ഓര്‍മ്മയാകുന്നത് പയ്യോളിയിലെ പഴയകാല വ്യാപാരികളിലെ അവസാന കണ്ണികളിലൊരാള്‍. പതിനഞ്ച് വര്‍ഷം മുമ്പ് കച്ചവടം അവസാനിപ്പിച്ചെങ്കിലും പയ്യോളിക്കാര്‍ക്ക് ഇന്നും സുപരിചിതനാണ് അബ്ദുള്ളാക്ക. തന്റെ എണ്‍പത്തിയഞ്ചാം വയസില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറയുമ്പോള്‍ നിരവധി ഓര്‍മ്മകള്‍ കൂടിയാണ് കാലയവനികയ്ക്കുള്ളില്‍ മറയുന്നത്. പയ്യോളി ടൗണില്‍ നിന്ന് ബീച്ചിലേക്കുള്ള റോഡില്‍ റെയില്‍വേ ഗെയിറ്റിന്
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പയ്യോളിയില്‍; എ.കെ.ജി മന്ദിരം ഉദ്ഘാടനം ചെയ്യും
പയ്യോളി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പയ്യോളിയില്‍. സി.പി.ഐ.എം. പയ്യോളി ഏരിയ കമ്മിറ്റിയുടെ ആസ്ഥാനമായ എ.കെ.ജി. മന്ദിരം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ഐ.പി.സി. റോഡില്‍ സ്വന്തമായി ഭൂമി വാങ്ങിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. രക്തസാക്ഷികളായ പി.ടി. അമ്മത് മാസ്റ്ററുടെയും ഉണ്ണരയുടെയും പേരിലുള്ള ഓഡിറ്റോറിയവും പയ്യോളിയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്‍
കീഴൂര്‍ ശിവക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്; ആറാട്ടുത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന്
പയ്യോളി: കീഴൂര്‍ ശിവക്ഷേത്രത്തിലെ ആറാട്ടുത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന്. പത്തുമണിക്ക് കലാമണ്ഡലം കിള്ളിമംഗലം സുരേഷ് കാളിയത്തിന്റെ ഓട്ടന്‍തുള്ളന്‍, പ്രസാദസദ്യ, നാലുമണിക്ക് നീലക്കളിവര്, തിരുവായുധംവരവ്, 4.30ന് കാഴ്ചശീവേലി, 6.30ന് തിരുവങ്ങൂര്‍ പാര്‍ഥസാരഥി ഭജന്‍ മണ്ഡലിയുടെ ഭക്തിഗാനസുധ, എട്ടുമണിക്ക് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ് തുടര്‍ന്ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും. ഉത്സവത്തിന്റെ ഭാഗമായി കീഴൂര്‍ ടൗണിലുള്ള പൂവെടിത്തറ ദീപങ്ങളാല്‍ അലങ്കരിച്ചു. പടിഞ്ഞാറുഭാഗത്തെ
പയ്യോളിയിലെ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും വിദ്യാര്‍ഥി ചാടിയ സംഭവം; സഹപാഠികള്‍ പണത്തിനായി ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പേരാമ്പ്ര ന്യൂസ് ഡോട്ട്കോമിനോട്
പയ്യോളി: തിക്കോടിയന്‍ സ്മാരക ജിവിഎച്ച്എസ് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ഥിയെ വീണ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപാഠികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ്. ഡിസംബര്‍ നാല് ഞായറാഴ്ച സ്‌കൂള്‍ അവധി ദിവസമാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തിയത്. സഹപാഠികളില്‍ നിന്നുണ്ടായ മാനസിക പീഡനം മൂലമാണ് ഇത് സംഭവിച്ചതെന്ന് പിതാവ് ആരോപിച്ചു.
മിഠായിക്കടലാസുകള്‍ കൊണ്ട് സ്വര്‍ണ്ണ മത്സ്യം തീര്‍ത്ത പയ്യോളി സ്വദേശി ഡോ. സുധീഷിന് ഗിന്നസ് റെക്കോര്‍ഡിന്റെ മധുരം
പയ്യോളി: മിഠായിക്കടലാസുകള്‍ കൊണ്ട് സ്വര്‍ണ്ണമത്സ്യത്തിന്റെ ചിത്രം സൃഷ്ടിച്ച പയ്യോളി സ്വദേശി ഡോ. സുധീഷിന് ഗിന്നസ് ലോക റെക്കോര്‍ഡ്. ആറായിരം മിഠായിക്കടലാസുകള്‍ ഉപയോഗിച്ചാണ് സുധീഷ് അക്വേറിയത്തിലെ സ്വര്‍ണ്ണമത്സ്യത്തിന്റെ മൊസൈക് ചിത്രം തീര്‍ത്തത്. 15.75 ചതുരശ്ര മീറ്ററില്‍ വെറും 10 മണിക്കൂര്‍ 17 മിനുറ്റ് സമയം മാത്രമെടുത്താണ് അദ്ദേഹം ചിത്രം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ജൂലൈ 28 ന് വൈകീട്ട്
കീഴൂര്‍ ശിവക്ഷേത്രത്തില്‍ ഇന്ന് വലിയവിളക്ക്; രാത്രി കാഞ്ഞിലശ്ശേരി സംഘത്തിന്റെ ഇരട്ടത്തായമ്പക
പയ്യോളി: കീഴൂര്‍ ശിവക്ഷേത്രം ആറാട്ടുത്സവത്തിന്റെ ഭാഗമായി ഇന്ന് വലിയവിളക്ക്. രാവിലെ പത്തുമണിക്ക് അക്ഷരശ്ലോകസദസ്സ്. വടകര അക്ഷരശ്ലോക കലാപരിഷത്ത്, പള്ളിക്കര കോടനാട്ടും കുളങ്ങര ക്ഷേത്രസമിതി, തോടന്നൂര്‍ കെ.എസ്.എസ്.പി.യു. സാംസ്‌കാരികവേദി, കീഴൂര്‍ ശിവക്ഷേത്ര അക്ഷരശ്ലോക സദസ്സ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രസാദസദ്യ. 6.30ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരും സംഘവും അവതരിപ്പിക്കുന്ന സാമ്പ്രദായിക് ഭജന്‍സ്, 9.30ന് കാഞ്ഞിലശ്ശേരി വിനോദ്,
നിർമ്മാണ സാമഗ്രികളുമായി ഭീമൻ വണ്ടികൾ ദിവസേന കടന്നുപോകുന്നു; ഹൈവേ വികസനം ശോചനീയാവസ്ഥയിലാക്കിയ ഇരിങ്ങത്ത് കീഴരിയൂർ റൂട്ടിലെ കുറുവട്ട് റോഡ്
പയ്യോളി: ഹൈവേ വികസനത്തിന്റെ ഭാഗമായി പ്രതിസന്ധിയിലായിരിക്കുകയാണ് ഇരിങ്ങത്ത് കീഴരിയൂര്‍ റൂട്ടിലെ കുറുവട്ട് റോഡ് വഴി ഗതാഗതം നടത്തുന്നവര്‍. ഹൈവേയുടെ വികസനപ്രവൃത്തികള്‍ക്കാവശ്യമായ കല്ലും മെറ്റലും പോലുള്ള ഉല്‍പ്പന്നങ്ങള്‍ പ്രദേശത്തിനടുത്തുള്ള തങ്കമല ക്വാറിയില്‍ നിന്ന് ഈ റോഡ് മാര്‍ഗമാണ് പണിസ്ഥലത്തെത്തിക്കുന്നത് . പൊതുവേ വീതികുറഞ്ഞ കുറുവട്ട് റോഡിലെ കനാല്‍ പരിസരത്തിലൂടെ കല്ലും മറ്റുമായി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നിരവധി ഭീമാകാരന്‍