Category: പയ്യോളി
കല്ലൂര്‍ അമ്പലക്കണ്ടി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം ഫെബ്രുവരി അഞ്ചിന്
കല്ലൂര്‍: കല്ലൂര്‍ അമ്പലക്കണ്ടി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം ഫെബ്രുവരി അഞ്ചിന്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് തൈപ്പൂയ്യ മഹോത്സവം. മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ചടങ്ങുകളും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ഫെബ്രുവരി മൂന്നിനാണ് കലവറ നിറയ്ക്കല്‍. ഫെബ്രുവരി അഞ്ചിന് രാവിലെ 5.30 ന് നട തുറക്കല്‍, അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ എന്നിവയും ഉച്ചയ്ക്ക്
വാശിയേറിയ പോരാട്ടം, ഒടുക്കം മീന്‍ പേരിയാ റസിഡന്‍സ് അസോസിയേഷന് ഒന്നാം സ്ഥാനം; ‘ലഹരിക്കെതിരെ കായിക ലഹരി’- സന്ദേശവുമായി പയ്യോളിയില്‍ വനിതകളുടെ വടംവലി മത്സരം
പയ്യോളി: പയ്യോളിയില്‍ ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് വനിതകളുടെ വടം വലി മത്സരം നടത്തി. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും പയ്യോളി നഗരസഭയിലെ വിവിധ റസിഡന്‍സ് അസോസിയേഷനുകളുമായി ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്. പയ്യോളി ഇ.കെ നായനാര്‍ മിനി സ്റ്റേഡിയത്തില്‍ വച്ച് (കീഴൂര്‍ ) നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ ഷെഫീക്ക് വടക്കയില്‍ ഉദ്ഘാടനം
മണിയൂരിനിത് അഭിമാന നിമിഷം; ‘ചിമ്മിനിവെട്ട’ത്തിലൂടെ സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടി മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസിലെ മുന്‍ അധ്യാപകന്‍ മനോജ് മണിയൂര്‍
പയ്യോളി: സംസ്ഥാന സർക്കാർ സാംസ്‌കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022ലെ ബാലസാഹിത്യ പുരസ്‌കാര നിറവിൽ മണിയൂർ സ്വദേശി. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറായ മനോജ് മണിയൂരാണ് പുരസ്ക്കാരത്തിന് അർഹമായത്. അദ്ദേഹത്തിന്റെ ചിമ്മിനിവെട്ടം കവിതാ സമാഹാരത്തിനാണ് പുരസ്കാരം. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്‌കാരങ്ങൾ
പയ്യോളിയില്‍ റോഡിന്റെ വശത്തുകൂടി നടന്നുപോകുകയായിരുന്ന കുട്ടികളെ ഇടിച്ചിട്ട് മിനി ലോറി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
പയ്യോളി: പയ്യോളി ടൗണിന് സമീപം റോഡിന്റെ വശത്തുകൂടി നടന്നുവരികയായിരുന്ന കുട്ടികളെ വാഹനം ഇടിച്ചുവീഴ്ത്തി കടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം നടന്നത്. അമ്മയോടൊപ്പം പേരാമ്പ്ര റോഡിലൂടെ ടൗണിലേക്ക് നടന്നു വന്ന രണ്ടു കുട്ടികളെയാണ് പിറകില്‍ നിന്നെത്തിയ മിനി ഗുഡ്സ് ലോറി ഇടിച്ചിടുകയായിരുന്നു. രണ്ടുകുട്ടികളില്‍ ആണ്‍കുട്ടിയെ ഇടിച്ചിട്ട് മിനി ലോറി മുന്നോട്ടുപോകുകയും ഇടിയുടെ
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അഖിലകേരള വായനോത്സവം; ഹൈസ്‌കൂള്‍തലത്തില്‍ ഒന്നാമതെത്തി നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി നിത സിത്താര
പയ്യോളി: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച സംസ്ഥാനതല വായനോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാമതെത്തി നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി നിത സിത്താര. മുതിര്‍ന്നവരുടെ വിഭാഗം ഒന്നില്‍ ഇടുക്കി ജില്ലയിലെ കോലാനി ജനരഞ്ജിനി വായനശാലയിലെ ബിന്‍ഷ അബൂബകറും മുതിര്‍ന്നവരുടെ വിഭാഗം രണ്ടില്‍ എറണാകുളം ജില്ലയിലെ ആലുവ പി.കെ വേലായുധന്‍ മെമ്മോറിയല്‍ വിദ്യാവിനോദിനി ലൈബ്രറിയിലെ എ.എം അശോകനും
‘അസ്സയിനാര്‍ പൊതു പ്രവര്‍ത്തകന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തുചേര്‍ന്ന വ്യക്തി’; തച്ചന്‍ കുന്ന് പറമ്പില്‍ അസ്സയിനാര്‍ അനുശോചനം സംഘടിപ്പിച്ചു
തച്ചന്‍ കുന്ന്പറമ്പ്: തച്ചന്‍ കുന്ന് പറമ്പില്‍ വുഡ് ഇന്‍ഡസ്ട്രീസ് ഉടമ പറമ്പില്‍ അസ്സയിനാര്‍ അനുശോചനം നടത്തി. മുന്‍സിപ്പല്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് അധ്യക്ഷനായി. ജനപ്രതിധികളും വിവിധ രാഷ്ട്രീയ നേതാക്കളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും വ്യാപാരി വ്യവസായി പ്രതിനിധികളും പെങ്കെടുത്തു. ഒരു പൊതു പ്രവര്‍ത്തകന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ വ്യക്തിയായിരുന്നു പറമ്പില്‍ അസ്സയിനാറെന്ന് കെ.പി.സി.സി മെമ്പര്‍ മഠത്തില്‍
മിഠായികളുടെ വർണ്ണക്കടലാസുകൾ കൊണ്ട് നേടിയത് ഗിന്നസ് റെക്കോർഡിന്റെ മധുരം; സുധീഷ് പയ്യോളിക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി
കോഴിക്കോട് : വർണക്കടലാസുകളിൽ മൊസൈക്ക് ചിത്രം തീർത്ത് ശ്രദ്ധേയനായിരിക്കുന്ന സുധീഷ് പയ്യോളിക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി. മൊസൈക്ക് വിഭാഗത്തിൽ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യത്തെ ഗിന്നസ് സർട്ടിഫിക്കറ്റ് ആണിത്. ആൾ ഗിന്നസ് റെക്കോർഡ്‌സ് ഹോൾഡേഴ്സ് (ആഗ്രഹ്) ന്റേ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ സുധീഷ് പയ്യോളിക്ക് സർട്ടിഫിക്കറ്റ് സമ്മാനിക്കുകയായിരുന്നു. 67
കൊവിഡ് കാലത്ത് യൂട്യൂബ് ചാനലിലൂടെ തുടക്കം, ഇപ്പോള്‍ അമേരിക്ക, യുകെ, ജപ്പാന്‍, ആസ്‌ട്രേലിയ തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തും ശിഷ്യ സമ്പത്തുമായി പയ്യോളിയിലെ ഒമ്പതാം ക്ലാസുകാരി സെന യാസര്‍
കൊയിലാണ്ടി: പ്രായം 14 വയസ്, പയ്യോളി ജിവിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി, എന്നാല്‍ അത് മാത്രമല്ല സെന യാസര്‍. യുഎസ്എ, യുകെ, ജപ്പാന്‍, മെക്‌സികോ, ആസ്‌ട്രേലിയ, നെതര്‍ലാന്‍സ്, മിഡില്‍ ഈസ്റ്റ് മൗറീഷ്യസ് തുടങ്ങിയ നിരവധി രാജ്യങ്ങളിലായി ഒട്ടനേകം ശിഷ്യസമ്പത്തുള്ള ഒട്ടനവധി വേദികള്‍ ഈ ചെറുപ്രായത്തിനുള്ളില്‍ കീഴടക്കിയ കൊച്ചുമിടുക്കി കൂടിയാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഉള്‍പ്പെടെ
പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ ആധുനിക സ്റ്റേഡിയം എന്ന സ്വപ്നം ഇനിയും ഏറെ അകലെ; പെരുമാൾപുരം ക്ഷേത്രവും സ്കൂളും തമ്മിലുള്ള തർക്കം പരിഹരിക്കാനായി പി.ടി ഉഷ എം.പി വിളിച്ച യോഗം അലസിപ്പിരിഞ്ഞു
പയ്യോളി :പയ്യോളി ഹൈസ്ക്കൂൾ മൈതാനത്ത് ആധുനിക രീതിയിലുള്ള ഒരു സ്റ്റേഡിയം നിർമ്മിക്കാനുള്ള രാജ്യസഭാംഗം പി.ടി. ഉഷയുടെ ശ്രമങ്ങൾ തൽക്കാലം എങ്ങുമെത്താതെയായി. എം പി വിളിച്ചു ചേർത്ത യോഗം വാക്ക് തർക്കത്തിലെത്തുകയും, അലസിപിരിയുകയും ആയിരുന്നു. തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് മുന്നോടിയായി പെരുമാൾ പുരം ശിവക്ഷേത്ര പരിപാലന സമിതിയും പയ്യോളി ഹൈസ്കൂൾ പി.ടി.എ. കമ്മിറ്റിയും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന
കൈ വിരലുകളിലെ മാന്ത്രികത കൊണ്ട് അക്ഷരങ്ങളുടെ അത്ഭുതം തീര്‍ത്തു; കൈയ്യക്ഷരമികവിന് റഷീദ് മുതുകാടിന് ദേശീയ പുരസ്‌കാരം
പേരാമ്പ്ര: കൈയ്യക്ഷരമികവിന് ദേശീയ പുരസ്‌കാരം നേടി റഷീദ് മുതുകാട്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് കൊണ്ട് അക്ഷരങ്ങള്‍ നിര്‍മിക്കുന്ന കാലത്ത്, തന്റെ കൈ വിരലുകളിലെ മാന്ത്രികത കൊണ്ട് അക്ഷരങ്ങളുടെ അത്ഭുതം തീര്‍ക്കുന്ന കലാകാരനായ റഷീദ് മുതുകാടിന് ദേശീയ പുരസ്‌കാരം. ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരമാണ് റഷീദ് മുതുകാടിനേ തേടിയെത്തിയത്. കോഴിക്കോട് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് സ്വദേശിയായ