Category: ചരമം

Total 1092 Posts

മേപ്പയൂർ മഠത്തുംഭാഗം കളരിക്കണ്ടി കുമാരൻ നായർ അന്തരിച്ചു

മേപ്പയൂർ: മഠത്തും ഭാഗം കളരിക്കണ്ടി കുമാരൻ നായർ അന്തരിച്ചു. 85 വയസാണ്. ഓമന അമ്മയാണ് ഭാര്യ. മക്കൾ: സജീല, ഉഷ, വാസന്തി, സജിത മരുമക്കൾ: സദാനന്ദൻ, വത്സരാജ്, അനിൽകുമാർ, സുധാകരൻ സഹോദരങ്ങൾ: കമലാക്ഷി അമ്മ, സരോജിനി അമ്മ, പരേതരായ ഗോവിന്ദൻ നായർ ,കുഞ്ഞിരാമൻ നായർ Summary: Meppayur kumaran nair passed away

മേപ്പയ്യൂർ അയ്യാപ്പാരി സരസ ടീച്ചർ അന്തരിച്ചു

മേപ്പയ്യൂർ: അയ്യാപ്പാരി സരസ ടീച്ചർ അന്തരിച്ചു. അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ അധ്യാപികയായിരുന്നു. പരേതനായ നാരായണൻ മാസ്റ്ററാണ് ഭർത്താവ്. മക്കൾ: ഡോ.സൂരജ് (ആയൂർവേദ ഹോസ്പ്പിറ്റൽ തുറയൂർ), ജീന, മണിലാൽ(നീലശ്വരം എച്ച്.എസ്.എസ് കോട്ടപ്പുറം). മരുമക്കൾ: ഷീന (കൊല്ലം) , ശശി കടിയങ്ങാട്, പ്രവിണ വയനാട്. സംസ്ക്കാരം രാവിലെ 10.30-ന് വീട്ടുവളപ്പിൽ നടക്കും. Summary: meppayur ayyappari sarasa

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത് കായക്കൊടി ചുഴലിക്കര ചാത്തു; മൃതദേഹം ലഭിച്ചത് കുറ്റ്യാടി പാലത്തില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെ വെച്ച്

കുറ്റ്യാടി: കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച വയോധികനെ തിരിച്ചറിഞ്ഞു. കുറ്റ്യാടി കായക്കൊടി ചുഴലിക്കര ചാത്തുവാണ് മരിച്ചത് തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. നാദാപുരം അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ നിന്നും സന്ദേശം ലഭിച്ചതിന്റെ അടിസ്ഥനത്തില്‍ നാദാപുരം അഗ്നി രക്ഷാ നിലയത്തില്‍നിന്നും അസി:

കുറ്റ്യാടി പുഴയിൽ ഒഴുക്കില്‍പ്പെട്ടു; വയോധികന്‍ മരിച്ചു, ആളെ തിരിച്ചറിഞ്ഞിട്ടില്ല

കുറ്റ്യാടി: പുഴയിലെ ഒഴുക്കിൽപ്പെട്ട വയോധികന് ദാരുണാന്ത്യം. കുറ്റ്യാടി പുഴയിലാണ് അപകടം നടന്നത്. വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയോടെയാണ് ഇയാള്‍ ഒഴുക്കില്‍പ്പെട്ടതെന്ന് കരുതുന്നു. വിവരമറിഞ്ഞെത്തിയ നാദാപുരം ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് വയോധികനെ കണ്ടെത്തി കരയ്‌ക്കെത്തിച്ചത്. ആശുപത്രിയിലെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഏകദേശം 75-80 പ്രായം തോന്നിക്കുന്ന ആളാണ് മരിച്ചത് എന്ന് പോലീസ് പറഞ്ഞു. കുറ്റ്യാടി പോലീസും

ബാലുശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ എരംമംഗലം സ്വദേശി മരിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി പനായിയില്‍ ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. എരമംഗലം അയോത്ത് കുനി കൃഷണന്‍കുട്ടി(51) ആണ് മരിച്ചത്. ബാലുശ്ശേരിയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ്. ഇന്നലെ രാത്രി 8.45 ഓടെയാണ് അപകടം നടന്നത്. പനായില്‍വെച്ച് കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്. സംഭവത്തില്‍ ബാലുശ്ശേരി പോലീസ് കേസെടുത്തു.

ചെങ്ങോട്ടുകാവില്‍ വയോധിക ട്രെയിന്‍ തട്ടി മരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ വയോധിക ട്രെയിന്‍ തട്ടി മരിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വസന്തപുരം ക്ഷേത്രത്തിന് സമീപമുള്ള റെയില്‍പാളത്തില്‍ വച്ചാണ് അപകടമുണ്ടായത്. കൊയിലാണ്ടിയില്‍ നിന്നുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘം സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.പ്രദീപിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘമാണ് മൃതദേഹം മാറ്റിയത്. ഫയര്‍

അരിക്കുളം മണാണ്ടിയില്‍ ശ്രീധരന്‍ നായര്‍ അന്തരിച്ചു

അരിക്കുളം: മാവട്ട് മണാണ്ടിയില്‍ ശ്രീധരന്‍ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മീനാക്ഷിയാണ് ഭാര്യ. ശ്രീജിത്ത്, ശ്രീജേഷ്, ശ്രീജില എന്നിവർ മക്കളാണ്. മരുമകന്‍: അജിത് (ബഹറിന്‍) സഹോദരങ്ങള്‍: ദാക്ഷായണിയമ്മ, മാധവിഅമ്മ, രാധ. സഞ്ചയനം: 01-09- 2022

മുയിപ്പോത്ത് അരയൻ മാക്കൂൽ താഴ കല്യാണി അന്തരിച്ചു

ചെറുവണ്ണൂർ: മുയിപ്പോത്ത് അരയൻമാക്കൂൽ താഴ കല്യാണി അന്തരിച്ചു. 67 വയസ്സാണ്. മക്കൾ: എ ടി സുരേഷ് ബാബു (സിപിഐ ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റി അംഗം). മരുമകൾ: സായികൃഷ്ണ (കേരള ബാങ്ക് തിരുവള്ളൂർ) സഹോദരങ്ങൾ: മാധവൻ (റിട്ട. പോസ്റ്റൽ സൂപ്രണ്ട്) ഡോ. പി.ടി ഗോപാലൻ റിട്ട. ഡി.എം.ഒ കോഴിക്കോട്, ശ്രീധരൻ റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ പരേതയായ ശാന്ത

മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ കണ്ടീത്താഴ പാറച്ചാലില്‍ ഖദിയ ഹജ്ജുമ്മ അന്തരിച്ചു

മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ കണ്ടീത്താഴ പരേതനായ പാറച്ചാലില്‍ പി.സി അബ്ദുള്ള ഹാജിയുടെ ഭാര്യ ഖദിയ ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. മക്കള്‍:പി.സി അമ്മത് ഹാജി, പി.സി അബ്ദുല്‍കരീം, നാസര്‍, ഷംസുദ്ദീന്‍, കുഞ്ഞാമി,ആയിഷ, സഫിയ, സാജിദ, പരേതയായ നഫീസ. മരുമക്കള്‍: മലയില്‍ നഫീസ ഹജ്ജുമ്മ, സല്‍മ, ഷഫീന, നജ്മ, അമ്മത് വിളയാട്ടൂര്‍, കോയ പൂനത്ത്, കരീം പൈദോത്ത്, ബഷീര്‍

മേപ്പയ്യൂർ ചില്ലയിൽ ഡോ. എം.സി.ഉമർ അന്തരിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂർ ചില്ലയിൽ ഡോ. എം.സി.ഉമർ അന്തരിച്ചു. 76 വയസാണ്. സുഹറ അന്തോളിക്കണ്ടിയാണ് ഭാര്യ. മക്കൾ: ഫിയാസ് മലബാർ ഗോൾഡ് കൊണ്ടാേട്ടി, ഹിദ മരുമക്കൾ: ഫർസാന കായക്കൊടി അഫ്സൽ അരീക്കോട് അസോസിയേറ്റ് പ്രൊഫസർ ഫാറൂഖ് കോളേജ് സഹോദരങ്ങൾ: പരേതനായ മീത്തലെ ചരതാലിൽ അഹമ്മദ്, എം.സി അബ്ദുള്ള ഹാജി, ആയിഷ കൊടുമയിൽ മയ്യത്ത് നിസ്കാരം 12.30 ന്

error: Content is protected !!