Category: പ്രാദേശിക വാര്‍ത്തകള്‍

Total 12991 Posts

‘കാഫിര്‍’ വിവാദത്തില്‍ പാറക്കല്‍ അബ്ദുള്ളക്ക് വടകരയിലെ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ്റെ വക്കീല്‍ നോട്ടീസ്; പരസ്യമായി ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി

വടകര: ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തില്‍ മുസ്ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ളക്ക് ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചാരണം നടത്തി സമൂഹത്തില്‍ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് റിബേഷ് വക്കീല്‍ നോട്ടീസിലൂടെ പറഞ്ഞിരിക്കുന്നത്. മൂന്നു ദിവസത്തിനകം പരസ്യമായി ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പയ്യോളി കീഴൂരിൽ കാഴ്ചപരിമിതനെ ആക്രമിച്ചതിന് പിന്നാലെ അയൽവാസിയായ സി.പി.എം നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായും പരാതി; അയനിക്കാട് സ്വദേശി അനൂപിനെതിരെ വീണ്ടും കേസ്

പയ്യോളി: അയനിക്കാട് സ്വദേശിയെ വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി. സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും കേരള സ്റ്റേറ്റ് ആർടിസാൻസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം പാലേരി മുക്കിൽ വടക്കേടത്ത് രവിയാണ് പരാതി നൽകിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. രവിയുടെ അയൽവാസി കൂടിയായ അയനിക്കാട് സ്വദേശിയായ കുന്നുംപറമ്പത്ത് അനൂപ് ആണ് ആക്രമിച്ചത്. സംഭവവുമായി

ദേശീയ പാതയിൽ വടകര അരവിന്ദ്ഘോഷ് റോഡിൽ പോലിസ് വാഹനമിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം

വടകര: ദേശീയ പാത അരവിന്ദ ഘോഷ് റോഡിൽ പോലിസ് വാഹനമിടിച്ച് വയോധികൻ മരിച്ചു. പുതുപ്പണം കുനിങ്ങാട്ട് അസ്സയിനാർ (72) ആണ് മരിച്ചത്. ശനി രാവിലെ 10.45 ഓടെയാണ് അപകടം. ദേശീയ പാത മുറിച്ചു കടക്കുന്നതിനിടയിൽ പൊലീസ് വാഹനം ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാലക്കാട് കെഎപി രണ്ടാം ബറ്റാലിയനിലെ ബസാണ് അപകടം വരുത്തിയത്. കണ്ണൂരിൽ

ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ്; ഇടപാടുകാർ ആശങ്കയിൽ, പണയ സ്വർണം പരിശോധിക്കാനും തിരിച്ചെടുക്കാനും ആളുകൾ ബാങ്കിൽ എത്തിതുടങ്ങി

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിലെ മുൻ മാനേജർ നടത്തിയ സ്വർണപ്പണയ തട്ടിപ്പ് പുറത്തായതിനെ തുടർന്ന് ഇടപാടുകാർ ആശങ്കയിൽ. പണയ സ്വർണം പരിശോധിക്കാനും തിരിച്ചെടുക്കാനും ആളുകൾ ബാങ്കിൽ എത്തിതുടങ്ങി. ഇന്നലെയാണ് സ്വർണതട്ടിപ്പ് പുറത്ത് വന്നത്. തുടർന്ന് ഉച്ചയോടെ ഇടപാടുകാർ കൂടുതലായി ബാങ്കിലേക്ക് എത്തിതുടങ്ങി. സാധാരണക്കാരാണ് എത്തുന്നവരിൽ ഭൂരിഭാ​ഗം പേരും. അതേസമയം ഇടപാടുകാരിൽ ആരും ഇതുവരെ

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണ തട്ടിപ്പ് കേസ്; മുൻ മാനേജർ ലക്ഷ്യം വച്ചത് 40 പവനിൽ കൂടുതൽ സ്വർണ പണയമുള്ള അക്കൗണ്ടുകൾ, വടകര സി ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

വടകര: വടകര എടോടിയിലെ മഹാരാഷ്ട്ര ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിപ്പ് നടത്തിയ മേട്ടുപ്പാളയം സ്വദേശിയായ ബാങ്ക് മാനേജർ മധു ജയകുമാർ ലക്ഷ്യമിട്ടത് 40പവനിൽ കൂടുതൽ സ്വർണ പണയമുള്ള അക്കൗണ്ടുകളെന്ന് സൂചന. ഈ അക്കൗണ്ടുകളിൽ നിന്നും സ്വർണം എടുത്ത ശേഷം പകരം മുക്കുപണ്ടം വച്ചായിരുന്നു തട്ടിപ്പ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കുറഞ്ഞ

കാഴ്ചപരിമിതിയുള്ള കണ്ണൂർ സ്വദേശിയെ ആക്രമിച്ച് പണംതട്ടാൻ ശ്രമം; അയനിക്കാട് സ്വദേശിക്കെതിരെ കേസ്

പയ്യോളി: കീഴൂരിൽവെച്ച് കാഴ്ച പരിമിതിയുള്ളയാളെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അയനിക്കാട് സ്വദേശിയായ യുവാവിനെതിരെ കേസ്. കുന്നുംപറമ്പത്ത് അനൂപിനെതിരെയാണ് പയ്യോളി പൊലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയോടെ കീഴൂർ യു.പി സ്‌കൂളിന് സമീപത്തുവെച്ചാണ് സംഭവം. കണ്ണൂർ സ്വദേശിയായ റഫീക്കാണ് ആക്രമിക്കപ്പെട്ടത്. ചാരിറ്റബിൾ ട്രസ്റ്റിന്റെ കളക്ഷൻ റിസീവർ ആയ റഫീഖ് റോഡരികിലൂടെ പോകുന്നതിനിടയിൽ അനൂപ് ബാഗ് തട്ടിപ്പറിക്കാൻ

വയനാടിനെ ചേർത്ത്പിടിക്കുന്നു; തന്റെ പ്രിയപ്പെട്ട മോതിരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കല്ലാച്ചി ഗവ. യുപി സ്കൂളിലെ അഞ്ചാം ക്ലാസുകാരി

നാദാപുരം: തന്റെ പ്രിയപ്പെട്ട കുഞ്ഞുമോതിരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കല്ലാച്ചി ഗവ : യു പി സ്കൂളിലെ അഞ്ചാം ക്ലാസുകാരി. ദക്ഷ വിപിനാണ് വയനാടിനായി മോതിരങ്ങൾ നൽകിയത്. ദക്ഷയ്ക് കുഞ്ഞുനാളിൽ പ്രിയപ്പെട്ടവർ സമ്മാനിച്ചതായിരുന്നു സ്വർണ മോതിരങ്ങൾ. രക്ഷിതാക്കളുടെ സമ്മതത്തോടെയും ഏറെ സന്തോഷത്തോടെയുമാണ് ഈ മിടുക്കി മോതിരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. വരിക്കോളി പുത്തൻ

കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ 2024; സംഘാടകസമിതി രൂപീകരിച്ചു

വടകര: കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ 2024ന്റെ സംഘാടകസമിതി രൂപീകരിച്ചു. ഷാഫി പറമ്പിൽ എം പി സംഘാടക സമിതി രൂപീകരണയോ​ഗം ഉദ്ഘാടനം ചെയ്തു. സർവ്വ മനുഷ്യരെയും ചേർത്തുപിടിക്കുന്നതിനുള്ള മഹത്തായ മാനവിക സന്ദേശമാണ് എല്ലാ സാഹിത്യോത്സവങ്ങളും സമൂഹത്തിന് നൽകുന്നതെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. സാഹിത്യ സാംസ്കാരിക കലാ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ മഹാരഥന്മാരുടെ ജന്മംകൊണ്ട് പവിത്രമായ

ഇം​ഗ്ലീഷ് മധുരം; എടച്ചേരി നരിക്കുന്ന് യുപി സ്കൂളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു

എടച്ചേരി: നരിക്കുന്ന് യുപി സ്കൂളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു. സ്കൂൾ പി ടി എയുടെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കായാണ് കമ്മ്യൂണിക്കേറ്റീവ് ക്ലാസ് ആരംഭിച്ചത്. പിടിഎ പ്രസിഡണ്ട് ബിജു മലയിൽ ക്ലാസ് ഉദ്ഘാടനം ചെയ്തു. രഘുനാഥ് ക്ലാസിന് നേതൃത്വം നൽകി. സി ഭാസ്കരൻ അധ്യക്ഷനായി. പ്രധാന അധ്യാപകൻ സത്യൻ പാറോൽ സംസാരിച്ചു. ഏഴാം ക്ലാസിനു

ചോമ്പാല തെക്കെ പീടികക്കണ്ടി ടി.പി.പവിത്രൻ അന്തരിച്ചു

ചോമ്പാല: ചോമ്പാല തെക്കെ പീടികക്കണ്ടി ടി.പി.പവിത്രൻ അന്തരിച്ചു. അമ്പത്തിയൊമ്പത് വയസ്സായിരുന്നു.പരേതനായ തെക്കേപീടികക്കണ്ടി ഗോപിയുടെയും, ശാരദയുടെയും മകനാണ്. ഭാര്യ ഷീബ. മക്കൾ: അനു, അമീന. മരുമകൻ സരുൺ. സഹോദരങ്ങൾ: ടി.പി.സൗമിനി (റിട്ടയേഡ് എച്ച്.എം അഴിയുർ സെൻട്രൽ എൽ.പി സ്കൂൾ), പരേതനായ ശ്രീനിവാസൻ.

error: Content is protected !!