Category: പ്രാദേശിക വാര്‍ത്തകള്‍

Total 12989 Posts

കുന്നുമ്മക്കര മുള്ളിലാണ്ടി വസൂട്ടി അന്തരിച്ചു

കുന്നുമ്മക്കര: മുള്ളിലാണ്ടി വസൂട്ടി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: ശാന്ത മകൾ: അനിത മരുമകൻ: ജനാർദ്ദനൻ സഹോദരങ്ങൾ: ഭാസ്ക്കരൻ, അശോകൻ, ഗോപാലൻ ,രവീന്ദ്രൻ, ശേഖരൻ പരേതരായ ജനകി, സുകുമാരൻ

മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തു; പുറമേരിയിൽ ദന്താശുപത്രി ആരോഗ്യ വിഭാഗം പൂട്ടി

പുറമേരി: അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെയും ബയോമെഡിക്കൽ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് പുറമേരിയിൽ ദന്താശുപത്രി അടച്ചു പൂട്ടി. ആരോഗ്യവിഭാഗത്തിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. പുറമേരി ടൗണിൽ പ്രവർത്തിക്കുന്ന ഡെന്റൽ പേൾ മൾട്ടി സ്പെഷാലിറ്റി ക്ലിനിക്കിന്റെ പ്രവർത്തനം ആരോഗ്യ വിഭാഗം നിർത്തിവെപ്പിച്ചു . സ്ഥാപനത്തിന്റെ പ്രവർത്തനം തുടർന്നാൽ

പയ്യോളിയിലെ വർണ്ണം സ്റ്റുഡിയോ ഉടമ ചന്ദ്രൻകണ്ടിയിൽ സി.കെ.സുരേഷ് ബാബു അന്തരിച്ചു

പയ്യോളി: പയ്യോളി ബീച്ച് റോഡിലെ വർണ്ണം സ്റ്റുഡിയോ ഉടമ സി.കെ.സുരേഷ് ബാബു അന്തരിച്ചു. 63 വയസ്സായിരുന്നു. എ.കെ.പി.എ മുൻ ജില്ലാ പ്രസിഡണ്ടും ,സി.ഒ.സി.എ സ്ഥാപക നേതാവും രക്ഷാധികാരിയുമായിരുന്നു. പരേതനായ ചന്ദ്രൻകണ്ടിയിൽ കുമാരൻ്റെയും പരേതയായ ദേവിയുടെയും മകനാണ്. ഭാര്യ പ്രേമലത. മകൻ അതുൽ സുരേഷ് (ആർക്കൈവ്സ് വകുപ്പ് കോഴിക്കോട് ). സഹോദരങ്ങൾ: അജിത ഇരിങ്ങൽ (റിട്ടയേഡ് മൃഗസംരക്ഷണ

പുറമേരി എലിക്കാട്ടുമ്മേൽ രാഘവൻ അന്തരിച്ചു

ഒഞ്ചിയം: പുറമേരി എലിക്കാട്ടുമ്മേൽ രാഘവൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. കോയമ്പത്തൂർ ബാഗ്യം ഇൻഡസ്ട്രീസ് മെക്കാനിക്കായിരുന്നു. ഇപ്പോൾ ഒഞ്ചിയത്ത് മംഗലശ്ശേരി (ശ്രീശൈലം) യിലാണ് താമസം. ഭാര്യ വിമല. മകൻ രേവിഷ്. മരുമകൾ അശ്വതി. സഹോദരങ്ങൾ: ബാലൻ (കോയമ്പത്തൂർ), പരേതനായ എലിക്കാട്ടുമ്മേൽ കരുണാകരൻ, സരോജനി (ചെന്നൈ). Elikkattummel Raghavan Passed away in Purameri

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സ്വർണ്ണ തട്ടിപ്പുകേസ്; തെലങ്കാനയില്‍ പിടിയിലായ മുഖ്യപ്രതിയെ വടകരയിലെത്തിച്ചു

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പുകേസിലെ മുഖ്യപ്രതിയും മുൻ മാനേജറുമായ മധു ജയകുമാറിനെ പോലീസ് വടകരയിലെലെത്തിച്ചു. തെലങ്കാനയില്‍ നിന്നും പിടികൂടിയ പ്രതിയെ ഇന്ന് വൈകിട്ടോടെയാണ് വടകരയിലെത്തിച്ചത്. വടകര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിയ കേസിൽ ഒളിവിലായിരുന്ന ഇയാള്‍ അടിപിടി കേസിൽ തെലങ്കാന പോലീസിന്റെ പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്‌ വടകരയിൽ തട്ടിപ്പ്

ദുരിതമനുഭവിക്കുന്ന വയനാട്ടുകാർക്ക് മണിയൂർ സ്കൂളിൻ്റെ കരുതൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറി

മണിയൂർ: വയനാട് മുണ്ടക്കയം ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.റീന തുക ഏറ്റുവാങ്ങി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരായ

ലഹരി വിമുക്ത സ്കൂളുകൾ; എക്സൈസ് വകുപ്പ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ വടകരയിൽ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു

വടകര: എക്സൈസ് വകുപ്പ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ വടകരയിൽ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു. വടകര ബി.ഇ.എം സ്കൂൾ ഹെഡ്മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വടകര നഗരസഭയിലെ വൈസ് ചെയർമാൻ സതീശൻ മാസ്റ്റർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ബി.ഇ.എം സ്കൂൾ ഹാളിൽ വെച്ച് നടന്ന പരിപാടി വടകര താലൂക്കിലെ വിവിധ ഹൈസ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു.

കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റ്; പോസ്റ്റ് ഉണ്ടാക്കിയവരെ കണ്ടെത്താൻ പോലിസിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം നേതാവ് എം വി ജയരാജൻ

കണ്ണൂർ: കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. പോസ്റ്റ് ഉണ്ടാക്കിയവരെ ആദ്യം കണ്ടെത്തണം. അതിന് പൊലീസിന് കഴിയും എന്നാണ് പ്രതീക്ഷ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും എം വി ജയരാജൻ പറഞ്ഞു. അതേസമയം അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൻ്റെ അഡ്മിനായ സിപിഎം ബ്രാഞ്ച്

‘വ്യാജകാഫിർ പോസ്റ്റ് പ്രതികളെ കണ്ടെത്താൻ പോലീസ് തയ്യാറാകാണം, ഒന്നരകൊല്ലത്തിന് ശേഷം പോലിസ് മറുപടി പറയേണ്ടിവരും, പിണറായിസം അവസാനിക്കാൻ പോകുന്നുവെന്ന് കെ മുരളീധരൻ’; വടകര എസ് പി ഓഫീസിലേക്ക് യു ഡി എഫ് മാർച്ച്

വടകര: വേവുവോളം കാത്തു ഇനി ആറുവോളം കാക്കാം. പിണറായിസം ഒന്നരകൊല്ലം കൂടി സഹിച്ചാൽ മതിയെന്ന് കെ മുരളീധരൻ. വടകര എസ് പി ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്താൽ കേസെടുക്കുന്ന പോലീസ് എന്ത് കൊണ്ട് കാഫിർ പോസ്റ്റ് വന്ന ​വാട്സ് ​ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്യുന്നില്ലെന്ന് മുരളീധരൻ ചോദിച്ചു.

ശ്രീകൃഷ്ണ ജയന്തി ആഘോഷം; ബാലഗോകുലം അഴിയൂർ മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു

അഴിയൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാ​ഗമായി ബാലഗോകുലം അഴിയൂർ മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു. ”പുണ്യമീ മണ്ണ് പവിത്രമീ ജന്മം” എന്ന സന്ദേശത്തോടു കൂടിയാണ് ബാലഗോകുലം ഈ വർഷത്തെ ജന്മാഷ്ടമി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. അഴിയൂർ വേണുഗോപാല ക്ഷേത്ര ഹാളിൽ വച്ച് നടന്ന യോഗത്തിൽ ആഘോഷ പ്രമുഖായി അരുൺ എം. കെ യെയും സഹപ്രമുഖായി മിഥുൻലാലിനെയും തെരഞ്ഞെടുത്തു.

error: Content is protected !!