Category: പ്രാദേശിക വാര്‍ത്തകള്‍

Total 15044 Posts

സമാധാനപരമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുക; വടകര ആർടിഒ ഓഫീസിലേക്ക് മാർച്ചുമായി സംയുക്ത ട്രേഡ് യൂണിയൻ

വടകര: സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ വടകര ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളികൾക്ക് സമാധാന പരമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുക, ജിപിഎസുമായി ബന്ധപ്പെട്ട പകൽ കൊള്ള അവസാനിപ്പിക്കുക, മോട്ടോർ വാഹന വകുപ്പിന്റെ അന്യായമായ പിഴയും തൊഴിലാളി ദ്രോഹ നടപടികളും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. മോട്ടോർ കോൺഫഡറേഷൻ

ജൽ ജീവൻ മിഷൻ പദ്ധതി; ചോറോട് പഞ്ചായത്ത് ജനപ്രതിനിധികൾ സമരത്തിലേക്ക്

കൈനാട്ടി: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാ​ഗമായി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് പഞ്ചായത്തിലെ റോഡുകളിൽ കുഴിയെടുത്തത് പൂർവ്വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ സമരത്തിലേക്ക്. ജല അതോറിറ്റി ഓഫീസിന് മുന്നിൽ ജനുവരി 3ന് രാവിലെ 10 മണിക്ക് പ്രതിഷേധ പരിപാടി നടത്തും. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം ഐക്യകണ്ഠേനയാണ് സമരം നടത്താൻ തീരുമാനിച്ചത്. എല്ലാ റോഡുകളിലും കാൽ നടയാത്ര

’42 അക്കൗണ്ടുകളില്‍നിന്നായി തട്ടിയെടുത്തത്‌ 26.24 കിലോ സ്വര്‍ണം, പകരം വെച്ചത് മുക്കുപണ്ടം’; പോയ വർഷം ഞെട്ടിച്ച ‘ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണതട്ടിപ്പ്‌

വടകര: ‘ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ വന്‍ തട്ടിപ്പ്: 26.24 കിലോ സ്വര്‍ണവുമായി മുന്‍ മേനേജര്‍ മുങ്ങി, പകരം വെച്ചത് മുക്കുപണ്ടം’ മാസങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യമങ്ങളിലും ചാനലുകളിലും വന്ന ബ്രേക്കിങ് ന്യൂസിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു. പിന്നാലെ വടകരയിലെ ബാങ്ക് തട്ടിപ്പിന്റെ പിന്നാമ്പുറ കഥകള്‍ യഥേഷ്ടം പത്രതാളുകളിലും ഫേസ്ബുക്ക് വാളിലും നിറഞ്ഞു. കുറ്റ്യാടിയിലെ ഗോള്‍ഡ് പാലസ്

ചെമ്മരത്തൂരിലെ നടുവിലക്കണ്ടി കുഞ്ഞികൃഷ്ണ കുറുപ്പ് അന്തരിച്ചു

ചെമ്മരത്തൂർ: നടുവിലക്കണ്ടി കുഞ്ഞികൃഷ്ണ കുറുപ്പ് അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭാര്യ: വനജ മക്കൾ: ഷനോജ്, ഷനിൽ, ശ്യാംനി മരുമക്കൾ: ലോകേഷ് (ഉള്ളിയേരി ), അശ്വതി (ഏർണാകുളം), പ്രബിത (കോഴിക്കോട് ) സഹോദരങ്ങൾ: സരോജിനി, ചന്ദ്രമതി, തങ്കമണി, രാധാകൃഷ്ണൻ, ഗോപിനാഥ്, ഉഷാഭായ്, രജിത കുമാരി. സംസ്കാരം ചൊവ്വാഴ്ച രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

വിശാലമായ പാർക്കിങ് ഏരിയ, പാസഞ്ചർ റിസർവേഷൻ കേന്ദ്രം, എൽ.ഇ.ഡി ഡിസ്‌പ്ലേ ബോർഡുകൾ; ആദ്യഘട്ടത്തിൽ 21.66 കോടി, 2024ല്‍ വികസനകുതിപ്പില്‍ വടകര റെയില്‍വേ സ്‌റ്റേഷന്‍

വടകര: 2024ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ വടകരയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട, വികസനകുതിപ്പിന്റെ വര്‍ഷമാണ്. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്ന വടകര റെയില്‍വേ സ്‌റ്റേഷന്‍ ഇന്ന് അടിമുടി മാറ്റത്തിന്റെ പാതയിലാണ്. അമൃത് ഭാരത് പദ്ധതി പ്രകാരം റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യഘട്ടത്തില്‍ 21.66 കോടിയുടെ വികസനങ്ങളാണ് സ്‌റ്റേഷനില്‍ ആസൂത്രണം ചെയ്തത്. 2023 ആഗസ്ത് ആറിനായിരുന്നു പ്രവൃത്തി ഉദ്ഘാടനം. പിന്നാലെ

ചാറ്റേർഡ് അക്കൗണ്ടന്റ് പരീക്ഷയിൽ ഉന്നത വിജയം; ചേലക്കാട് സ്വദേശിക്ക് അനുമോദനവുമായി വാർഡ് വികസന സമിതി

നാദാപുരം: ചാറ്റേർഡ് അക്കൗണ്ടന്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സംഗീത് എം പിയെ ചേലക്കാട് ഒമ്പതാം വാർഡ് വികസന സമിതി അനുമോദിച്ചു. വാർഡ് മെമ്പർ എം സി സുബൈർ ഉപഹാരം നൽകി. നിസാർ എടത്തിൽ, വി ടി കെ മുഹമ്മദ്‌, കെ വി അബ്ദുല്ല ഹാജി,വി വി ഹാഷിം ഹാജി, കക്കാട്ട് ഖാദർ മാസ്റ്റർ, വി

കാണികളില്‍ അതിശയം നിറയ്ക്കുന്ന ലൈവ് മെന്റലിസം ഷോ; മെന്റലിസ്റ്റ് അനന്തു ഇന്ന് സര്‍ഗാലയില്‍

ഇരിങ്ങല്‍: സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേളയുടെ ഭാഗമായി ഇന്ന് മെന്റലിസം ഷോ അരങ്ങേറും. പ്രശസ്ത മെന്റലിസ്റ്റ് അനന്തുവാണ് ഷോ നയിക്കുന്നത്. സിയാഫ് 2024ന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോട്ടിങ് സ്‌റ്റേജിലാണ് പരിപാടി അരങ്ങേറുന്നത്. ചുരുങ്ങിയ പ്രായത്തിനുള്ളില്‍ തന്നെ നിരവധി വേദികളില്‍ മാജിഷ് ഷോ നടത്തിയും മെന്റലിസം ഷോ നടത്തിയും ശ്രദ്ധനേടിയ താരമാണ് അനന്തു. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം

മണിയൂർ എളമ്പിലാട് വലിയകണ്ടത്തിൽ വിജയൻ അന്തരിച്ചു

മണിയൂർ: എളമ്പിലാട് വലിയകണ്ടത്തിൽ വിജയൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: സുമതി (സീനിയർ ക്ലർക്ക് സോയിൽ കൺസർവേഷൻ ഓഫീസ് വടകര). മകൻ: അഖിൽരാജ് (ഇഖ്റ ഹോസ്പിറ്റൽ). മരുമകൾ: സ്നേഹ (അരൂർ). സഹോദരങ്ങൾ : ബാലൻ,ശാന്ത,സരസ, മോഹനൻ,വിനോദൻ, സജീവൻ,ബീന,പരേതരായ രാധ, ദിനേശൻ. Description: Maniyur Elambilad Valiyakandathil Vijayan passed away

വടകര പുറങ്കര കീരീന്റെ വളപ്പിൽ കമല അന്തരിച്ചു

വടകര: പുറങ്കര കീരീന്റെ വളപ്പിൽ കമല അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: പ്രേമൻ, നന്ദനൻ, പ്രമീള. മരുമക്കൾ: വസന്ത, അജിത, പരേതനായ പ്രേമൻ. സഹോദരി: പരേതയായ നാരായണി. Description: vatakata purankara kareement valappil Kamala passed away

1041 ഗുണഭോക്താക്കൾക്ക് 5 കോഴികൾ വീതം; മുട്ടക്കോഴി വിതരണം ചെയ്ത് പുറമേരി ഗ്രാമപഞ്ചായത്ത്‌

പുറമേരി: മുട്ടക്കോഴി വിതരണം നടത്തി പുറമേരി ഗ്രാമപഞ്ചായത്ത്‌. ജനകീയാ സൂത്രണം 2024/25 പദ്ധതി പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്‌. പുറമേരി മൃഗാശുപത്രിയിൽ നടന്ന വിതരണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ:വി കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വികസന കാര്യ ചെയർപേഴ്സൺ വിജിഷ കെ.എം അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.നീരജ സ്വാഗതം പറഞ്ഞു. പതിനേഴാം വാര്‍ഡ്

error: Content is protected !!