Category: പ്രാദേശിക വാര്‍ത്തകള്‍

Total 16200 Posts

വടകരയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി നടക്കുതാഴെ സ്വദേശിയായ യുവാവ് പിടിയിൽ

വടകര: വടകരയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. വടകര നടക്കുതാഴെ സ്വദേശി മുഹമ്മദ് നിഹാൽ ആണ് പിടിയിലായത്. ഇന്നലെ രാത്രി 9.30 നാണ് വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. വടകര എസ്.ഐ രഞ്ജിത്ത് എം.കെ, എ.എസ്.ഐ മാരായ ഗണേശൻ, സിജേഷ്, എസ്.സി.പി.ഒ സജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ്

നന്തി മേല്‍പ്പാലത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; തിരുവള്ളൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കൊയിലാണ്ടി: ദേശീയ പാതയിൽ നന്തി മേൽപ്പാലത്തിൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടകര തിരുവള്ളൂർ തെയ്യമ്പാടികണ്ടി ആകാശ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.50 തോടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വടകര ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും കൊയിലാണ്ടി ഭാഗത്തേയ്ക്ക്

നാട്ടുകാർക്കിനി സുഖയാത്ര; വേളം പഞ്ചായത്തിലെ എരമംകണ്ടി – പുളിയുള്ളതിൽ റോഡ് നാടിന് സമർപ്പിച്ചു

വേളം: വേളം ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിലെ എരമം കണ്ടി പുളിയുള്ളതിൽ റോഡ് ഉദ്ഘാടനം ചെയ്തു. വേളം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ് നെയിമ കുളമുള്ളതിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വാർഡ് മെമ്പർ ബീന കോട്ടേമ്മൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി ചെയർപേഴസൻ സുമമലയിൽ, പി.വി. രവീന്ദ്രൻ,

പഹൽഗാം ഭീകരാക്രമണം; മേമുണ്ടയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ച് തീവ്രവാദ വിരുദ്ധ പ്രതിജ്ഞയെടുത്ത് കോൺഗ്രസ് പ്രവർത്തകർ

വില്യാപ്പള്ളി: ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രണത്തിൽ പ്രതിഷേധിച്ച് മേമുണ്ടയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചത്. സി.പി ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ടി. ഭാസ്കരൻ, പൊന്നാറത്ത് മുരളീധരൻ, ദിനേശ് ബാബു കൂട്ടങ്ങാരം, അമീർ കെ.കെ, വി.പ്രദീപ് കുമാർ, അജ്മൽ മേമുണ്ട, ഷീല പത്മനാഭൻ,

മത്സ്യതൊഴിലാളികളുടെ അപകട ഇൻഷൂറൻസ്; മത്സ്യഫെഡ് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

വടകര: മത്സ്യ തൊഴിലാളികളുടെ അപകട ഇൻഷൂറൻസ് സംബന്ധിച്ചു വിവിധ ക്ഷേമപദ്ധതികളെ കുറിച്ചും മത്സ്യതൊഴിലാളികൾക്ക് അവബോധമുണ്ടാക്കുന്നതിന് മത്സ്യഫെഡ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മത്സ്യഫെഡ് ജില്ലാ മാനേജർ ഇ മനോജ് ബോധവൽക്കരണ ക്ലാസ് ഉൽഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പി.വി ഹാഷിം അദ്ധ്യക്ഷനായി. അസിസ്റ്റന്റ് മാനേജർ ടി അനിൽകുമാർ, വിപി അബ്ദുൽ ശുക്കൂർ, ചങ്ങോത്ത് ഹംസ, എൻ സാഹിറ

നഗരത്തിലെ പോക്കറ്റ് റോഡുകൾ മഴയ്ക്ക് മുമ്പ് റിപ്പയറിംഗ് ചെയ്യണം; നഗരസഭ അധികൃതർക്ക് നിവേദനം നൽകി വടകര ഓട്ടോ കൂട്ടായ്മ

വടകര: വടകര നഗരത്തിലെ പോക്കറ്റ് റോഡുകൾ മഴക്കാലത്തിന് മുമ്പ് റിപ്പയർ ചെയണമെന്ന് ആവശ്യപ്പെട്ട് വടകര ഓട്ടോ കൂട്ടായ്മ നിവേദനം നൽകി. വടകര മുനിസിപാലിറ്റി ചെയർ പേഴ്സൺ കെ.പി ബിന്ദു, നഗരസഭ സെക്രട്ടറി എന്നിവർക്കാണ് നിവേദനം നൽകിയത്. നഗരത്തിലെ പല പോക്കറ്റ് റോഡുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ് ഉള്ളത്. മഴക്കാലത്തിന് മുമ്പ് റിപ്പയറിംഗ് ചെയ്തിട്ടില്ലെങ്കിൽ വലിയ യാത്ര ദുരിതം

കക്കട്ടിൽ സ്വദേശി ഖത്തറിൽ അന്തരിച്ചു

കുറ്റ്യാടി: കക്കട്ടിൽ സ്വദേശി ഖത്തറിൽ അന്തരിച്ചു. കണ്ടോത്ത്കുനി തറവട്ടത്ത് അഷ്റഫ് (55) ആണ് മരിച്ചത്. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദോഹയിലെ റെസ്റ്റോറൻ്റിൽ ജീവനക്കാരനായിരുന്നു. മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച‌ ജുമാ നമസ്കാരത്തിന് ശേഷം അബൂഹമൂർ പള്ളിയിൽ നടന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള പ്രവർത്തനങ്ങൾ കെ.എം.സി.സി ഖത്തർ

കീഴ്പയൂർ പാടശേഖരത്തിൽ പൊന്ന് വിളയിച്ച് കര്‍ഷകര്‍; നാടിന് ആഘോഷമായി മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെ കൊയ്ത്തുത്സവം

മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് കീഴ്പയൂർ പാടശേഖരത്തിൽ കൃഷി ചെയ്ത പുഞ്ച നെൽകൃഷി കീഴ്പ്പയ്യൂർ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ വിളവെടുത്ത് ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം നെൽകൃഷി സ്ഥിരം കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കീഴ്പയൂരിൽ 6.6 ഹെക്ടറിൽ പുഞ്ച നെൽകൃഷി സാധ്യമാക്കിയത്. 18 ഓളം കർഷകരാണ് കൃഷി ചെയ്തത്‌. മണ്ണൂത്തി

ഷഹബാസ് വധക്കേസ്: പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

താമരശ്ശേരി: ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ഹോമില്‍ കഴിയുന്ന ആറ് പ്രതികളാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്. കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണുള്ളത്. ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് യുവതിയെ ന​ഗ്നയാക്കി ചിത്രങ്ങൾ പകർത്തി; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് പിടിയിൽ

കോഴിക്കോട്: യുവതിയെ ന​ഗ്നയാക്കി ദൃശ്യം പകർത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ. വയനാട് സ്വദേശിയായ യുവതിയെയാണ് പ്രായപൂർത്തിയാകാത്ത കൗമാരക്കാരനും മറ്റ് രണ്ട് യുവാക്കളും ചേർന്ന് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് വിവസ്ത്രയാക്കി ചിത്രം പകർത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച്ച പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം. സുഹൃത്തായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കൊപ്പം ആഹാരം കഴിക്കാനെത്തിയതായിരുന്നു യുവതി. പീന്നീട് ഈ ആൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കൾ കൂടി

error: Content is protected !!