Category: പ്രാദേശിക വാര്‍ത്തകള്‍

Total 15043 Posts

ചോമ്പാൽ ഫിഷർമാൻ കോളനിയിൽ വിതരണം ചെയ്യുന്ന കുടിവെള്ളം മലിനമെന്ന് പരാതി; വടകര വാട്ടർ അതോറിറ്റിക്കെതിരെ പ്രതിഷേധം

വടകര: വാട്ടർ അതോറിറ്റി പൈപ്പ് കണക്ഷൻ വഴി വിതരണം ചെയ്യുന്ന കുടിവെള്ളം മലിന്യം നിറഞ്ഞതാണെന്ന് പരാതി. ചോമ്പാൽ ഫിഷർമാൻ കോളനിയിൽ വിതരണം ചെയ്ത കുടിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. കോളിഫോമിന്റെയും മറ്റും അളവ് വലിയ തോതിൽ ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയെന്ന് എസ്ഡിപിഐ ആരോപിച്ചു. ചോമ്പാൽ കറപ്പ കുന്നിൽ സ്ഥിതി ചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ ടാങ്കിൽ നിന്നുമാണ് ഇവിടേക്ക്

വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്കായി 13,39,800 രൂപ അനുവദിച്ചു

വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിച്ചു. 13,39,800 രൂപയാണ് അനുവദിച്ചത്. വീട് നഷ്ടമാവുകയും, വീട് താമസ യോഗ്യമല്ലാതാവും ചെയ്തതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയും പിന്നീട് വാടക വീടുകളിലേക്ക് താമസം മാറുകയും ചെയ്തവർക്കാണ് തുക നല്കിയത്. 92 കുടുബങ്ങൾക്കാണ് വീടിൻ്റെ വാടക തുക ലഭിച്ചിരിക്കുന്നത്. ഒരു മാസം 6000

ലഹരി മാഫിയക്ക് എതിരെ ശക്തമായ പോരാട്ടവുമായി എക്സൈസും പോലീസും; 2024 ൽ വടകരയിൽ രജിസ്റ്റർ ചെയ്തത് 89 എൻഡിപിഎസ് കേസ്, 600 ഓളം അബ്കാരി കേസുകൾ

വടകര: നമ്മുടെ സമൂഹത്തിൽ കുറച്ചു വർഷമായി ലഹരി മാഫിയ പിടിമുറുക്കുകയാണ്. എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുമായി യുവാക്കളും യുവതികളും പിടിയിലാകുന്ന വാർത്തയിലൂടെയാണ് ഓരോ ദിനവും പുലരുന്നത്. ഇതിനെതിരെ ജാഗ്രതയോടെയാണ് നാട് നീങ്ങുന്നത്. ഇതിന്റെ ഭാഗമായി സർക്കാർ ആരംഭിച്ച വിമുക്തി മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായ വർഷമായിരുന്നു 2024. അതിനാൽ വടകരയിൽ ഒരു പരിധി വരെ

ചെക്യാട് കണ്ടിവാതുക്കലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

നാദാപുരം: ചെക്യാട് കണ്ടിവാതുക്കലിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. രണ്ട് പേർക്ക് പരിക്കേറ്റു. മൊകേരി സ്വദേശി ബാബു (61) കല്ലാച്ചി സ്വദേശി കുഞ്ഞിക്കണ്ണൻ (72) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരമാണ് അപകടം. കണ്ടി വാതുക്കലിനടുത്ത് പനോലക്കാവ് എന്ന സ്ഥലത്തെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ കാറ് പിന്നോട്ട് വന്ന് 30 മീറ്ററോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ഇതിനിടെ

ജില്ലാ കേരളോത്സവം; കഥാരചനയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി ചോറോട് സ്വദേശിനി

വടകര: 2024-25 ജില്ലാ കേരളോത്സവത്തിൽ മലയാളം കഥാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം ചോറോട് സ്വദേശിനിക്ക്. നെല്ല്യാങ്കര വള്ളോളി താഴെക്കുനിയിൽ ആർ അമ്പിളിയാണ് ഒന്നാംസ്ഥാനവും എ ​എ ​ഗ്രേഡും നേടി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് . വടകര ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനീധികരിച്ചാണ് അമ്പിളി ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. ഇന്നലെ പേരാമ്പ്ര ഡി​ഗ്നിറ്റി കോളേജിലായിരുന്നു മത്സരം നടന്നത്. കാക്ക

കനവ് വനിതാ വാടക സ്റ്റോർ ചാലിക്കുന്ന് പ്രവർത്തനം ആരംഭിച്ചു; സ്റ്റോർ ആരംഭിച്ചത് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി

വില്ല്യാപ്പള്ളി: കനവ് വനിതാ വാടക സ്റ്റോർ ചാലിക്കുന്ന് പ്രവർത്തനം ആരംഭിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പിഎം ലീന ഉദ്ഘാടനം ചെയ്തു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൽപ്പെടുത്തിയാണ് കനവ് വനിതാ ​ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വാടക സ്റ്റോർ ആരംഭിച്ചത്. വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള അധ്യക്ഷയായി. ശ്രീജ, ഷൈജു എൻ കെ,

ഓർക്കാട്ടേരി കുറിഞ്ഞാലിയോട് ചേലേക്കണ്ടി താഴെകുനി നാരായണി അന്തരിച്ചു

ഓർക്കാട്ടേരി: ഓർക്കാട്ടേരി കുറിഞ്ഞാലിയോട് ചേലേക്കണ്ടി താഴകുനി നാരായണി അന്തരിച്ചു. എൺപത് വയസായിരുന്നു. ഭർത്താവ് പരേതനായ കൊളക്കോട്ട് കൃഷ്ണൻ. മക്കൾ: സത്യൻ (ഓട്ടോ ഡ്രൈവർ), സോമൻ (മാനേജർ ശ്രീ ഗോകുലം, ചേലക്കര തൃശ്ശൂർ), അനിത. മരുമക്കൾ: സുധ, സിമി, അശോകൻ ബി.കെ.സഹോദരങ്ങൾ: കല്യാണി, ബാലൻ, ഭാസ്ക്കരൻ, ശാരദ, നാണു. Summary: Chelekkandy ThazheKuni Narayani Passed away

എടച്ചേരി ഇരിങ്ങണ്ണൂർ കൈതപ്രത്ത് തെക്കെ കോറമംഗലം തങ്കമണി അന്തർജനം അന്തരിച്ചു

എടച്ചേരി: ഇരിങ്ങണ്ണൂർ കൈതപ്രത്ത് തെക്കേ കോറമംഗലം തങ്കമണി അന്തർജനം അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ് ഇരിങ്ങണ്ണൂർ ഹൈസ്കൂൾ റിട്ടയേഡ് ഹിന്ദി അധ്യാപകൻ പരേതനായ ടി.കെ. ഈശ്വരൻ നമ്പൂതിരി ഭർത്താവാണ്. തിരുവനന്തപുരത്ത് മകൻ്റെ വസതിയിൽ വച്ചാണ് മരണം സംഭവിച്ചത്. മക്കൾ: ഡോ. കോറമംഗലം കൃഷ്ണകുമാർ (റിട്ടയേഡ് ഡയറ്റ് ഫാക്കൽറ്റി, കോഴിക്കോട് ഡയറ്റ്), രമണിക്കുട്ടി (അധ്യാപിക, ജി.യു.പി.എസ് വെള്ളാഞ്ചേരി),

മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ പ്രതിഷേധ ജ്വാല തീർത്തു

ചോമ്പാല: മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ ജനകീയ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്താൻ റെയിൽവേ സ്റ്റേഷനു മുന്നിൽ ബഹുജന പ്രതിഷേധ ജ്വാല തീർത്തു. കോവിഡിനു മുൻപ് സ്റ്റോപ്പുണ്ടായിരുന്ന തീവണ്ടികൾ പുനഃസ്ഥാപിച്ചുകിട്ടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ എന്നീ റെയിൽവേ സ്റ്റേഷനുകളിലും സമാന രീതിയിൽ സമരം. നടന്നു. ജനപ്രിയ തീവണ്ടികൾക്ക് വരുമാനം കുറവാണെന്നു

സമാധാനപരമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുക; വടകര ആർടിഒ ഓഫീസിലേക്ക് മാർച്ചുമായി സംയുക്ത ട്രേഡ് യൂണിയൻ

വടകര: സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ വടകര ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളികൾക്ക് സമാധാന പരമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുക, ജിപിഎസുമായി ബന്ധപ്പെട്ട പകൽ കൊള്ള അവസാനിപ്പിക്കുക, മോട്ടോർ വാഹന വകുപ്പിന്റെ അന്യായമായ പിഴയും തൊഴിലാളി ദ്രോഹ നടപടികളും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. മോട്ടോർ കോൺഫഡറേഷൻ

error: Content is protected !!