Category: പ്രാദേശിക വാര്‍ത്തകള്‍
പുതുവര്‍ഷദിനത്തില്‍ റോഡില്‍ നിന്നും കളഞ്ഞ്കിട്ടിയത് 500ന്റെ നാല് നോട്ട്‌കെട്ടുകള്‍; ഉടമയെ തിരഞ്ഞുപിടിച്ച് തിരികെ ഏല്‍പ്പിച്ച് മേപ്പയ്യൂര്‍ സ്വദേശികളായ യുവാക്കള്‍
മേപ്പയ്യൂര്‍: പുതുവര്‍ഷത്തില്‍ കളഞ്ഞ്കിട്ടിയ പണം ഉടമയെ തിരഞ്ഞുപിടിച്ച് തിരികെ ഏല്‍പ്പിച്ച് മേപ്പയ്യൂര്‍ സ്വദേശികളായ യുവാക്കള്‍. ഇന്നലെ രാത്രി 10.30തോടെ കുരുടിമുക്ക് നടുവണ്ണൂരിലേയ്ക്ക് പോകുന്ന റോഡിലൂടെ ബൈക്കില്‍ പോവുകയായിരുന്നു മേപ്പയ്യൂര്‍ നിടുംപൊയില്‍ സ്വദേശിയായ റാഫിയും സുഹൃത്തുക്കളും. എതിരെ പോവുകയായിരുന്ന കാറില്‍ നിന്നും എന്തോ വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട് റാഫിയും സംഘവും വണ്ടി നിര്‍ത്തി. സമീപത്തെത്തിയപ്പോള്‍ ഒരു കെട്ടില്‍ 500
രോഗികൾക്ക് മതിയായ ചികിത്സാ സൗകര്യം ഒരുക്കിയില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട്; നാദാപുരം ഗവ:താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ ധർണ്ണ
നാദാപുരം: ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നാദാപുരം ഗവ:താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ആശുപത്രി തകർക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് സെക്രട്ടറി അഡ്വക്കറ്റ് പി.രാഹുൽരാജ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് പ്രസിഡണ്ട് എ.കെ ബിജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജോയിൻ സെക്രട്ടറി
തമിഴ്നാട് ദിണ്ടിഗലിലെ വാഹനാപകടം; മരിച്ചത് മേപ്പയ്യൂർ ജനകീയ മുക്ക് സ്വദേശികള്‍, കുടുംബം തമിഴ്നാട്ടിലേക്ക് യാത്ര പോയത് കഴിഞ്ഞ ദിവസം
മേപ്പയ്യൂര്‍: തമിഴ്നാട് ദിണ്ടിഗലില്‍ വാഹനാപകടത്തില്‍ മരിച്ചത് മേപ്പയ്യൂർ സ്വദേശിനികൾ. പാറച്ചാലില്‍ ശോഭന (51), പാറച്ചാലില്‍ ശോഭ (45) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ ഭാര്യമാരാണിവര്‍. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ശോഭയുടെ മകളുടെ ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേക്ക് പോയതായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് കുടുംബം കാറിൽ യാത്ര തിരിച്ചത്. മകളുടെ ഭര്‍ത്താവിന് തൃശൂരിലേക്ക് സ്ഥലം മാറ്റം
കുറ്റ്യാടിയില്‍ കാറില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെയടക്കം വാഹനവുമായി കടന്നുകളഞ്ഞു; യുവാവ് അറസ്റ്റില്‍
കുറ്റ്യാടി: കുറ്റ്യാടിയില്‍ കുഞ്ഞ് കാറില്‍ ഉറങ്ങിക്കിടക്കെ വാഹനവുമായി കടന്നുകളഞ്ഞ യുവാവ് പിടിയില്‍. അടുക്കത്ത് ആശാരിപറമ്പില്‍ വിജീഷിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചതിരിഞ്ഞാണ് കാറില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. കുന്നമംഗലം സ്വദേശികളായ ദമ്പതികളുടെ മകളെയാണു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വിജീഷ് ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം. പെണ്‍കുട്ടിയുടെ അമ്മയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. ബേക്കറിയില്‍
വേദിയില്‍ മാറ്റുരച്ച് കുഞ്ഞുതാരങ്ങള്‍; കാണികളുടെ മനസ് നിറച്ച് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ‘കിലുക്കം’ അങ്കണവാടി കലോത്സവം
വടകര: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം കിലുക്കം – 25. വില്യാപ്പള്ളി യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച കലോത്സവം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം ലീന ഉദ്ഘാടനം ചെയ്തു. മുപ്പത്തിമൂന്ന് അംഗനവാടികളിലെ കുട്ടികള്‍ കലോത്സവത്തില്‍ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിജുള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി, സ്റ്റാന്റിംഗ്
മരണക്കിണർ, ഗോസ്റ്റ് ഹൗസ്, ഐസ് വാക്കിങ്; കൗതുകകാഴ്ചകളൊരുക്കി കുറ്റ്യാടി ചന്ത
കുറ്റ്യാടി: നടോൽ മുത്തപ്പൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കുറ്റ്യാടി ചന്തയ്ക്ക് തുടക്കമായി. കെ.പി കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ചന്ത ഉദ്ഘാടനം ചെയ്തു. പുതുവത്സര സാംസ്കാരിക ഘോഷയാത്രയോടെയാണ് ചന്തയ്ക്ക് തുടക്കമായത്. കോവിഡ് വ്യാപനത്തെത്തുടർന്ന് രണ്ടുവർഷത്തോളം നിലച്ച ചന്ത ഇത്തവണ വളരെ വിപുലമായരീതിയിലാണ് ഒരുക്കിയിരിക്കുന്നത്. തൊട്ടിൽപ്പാലം റോഡിലെ മുക്കത്ത് പറമ്പില്‍ ഒരുക്കിയ ചന്ത ജനുവരി ഏഴുവരെ ഉണ്ടാവും. മരണക്കിണർ, ജയൻറ് വീൽ,
ഇശൽ തേൻകണവുമായി കണ്ണൂര്‍ ഷെരീഫ് ഇന്ന് ഇരിങ്ങല്‍ സര്‍ഗാലയില്‍
ഇരിങ്ങല്‍: സര്‍ഗാലയ വേദിയില്‍ ഇന്ന് കണ്ണൂര്‍ ഷെരീഫ് എത്തുന്നു. രാത്രി ഏഴ് മണി മുതല്‍ മാപ്പിളപ്പാട്ടിന്റെ ഈണം പകര്‍ന്ന് ഷെരീഫുണ്ടാകും. സ്വതസിദ്ധമായ ആലാപന മാധുര്യത്തോടെ സംഗീതപ്രിയരുടെ ഹൃദയം പിടിച്ചടക്കിയ ചലച്ചിത്ര പിന്നണി ഗായകന്‍ കൂടിയാണ് കണ്ണൂര്‍ ഷെരീഫ്. സ്റ്റേജ് ഷോകളിലൂടെയും സംഗീത ആല്‍ബങ്ങളിലൂടെയും മാപ്പിളപ്പാട്ടിന്റെ ഈണം പകര്‍ന്നാണ് കണ്ണൂര്‍ ഷെരീഫ് മലയാളികളുടെ പ്രിയ ഗായകരുടെ ലിസ്റ്റില്‍
പാനൂർ കൊളവല്ലൂരിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
പാനൂർ: കൊളവല്ലൂരിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ . കൊളവല്ലൂർ നൂഞ്ഞാമ്പ്രയിലെ മരുതോൾ കരിയാടൻ കുഞ്ഞിരാമനാണ് അറസ്റ്റിലായത്. ഭാര്യ നാണിയെ കൊടുവാൾകൊണ്ട് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നാണിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക പ്രശ്നത്തെച്ചൊല്ലിയാണ് അക്രമം എന്നാണ് പോലിസ് നൽകുന്ന വിവരം.
ഹൃദയാഘാതത്തെ തുടര്‍ന്ന് പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു
പയ്യോളി: ഹൃദയാഘാതത്തെ തുടര്‍ന്ന് പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു. പയ്യോളി മണ്ണംകുണ്ടില്‍ അഭിനവ് ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. വിദേശത്തായിരുന്ന അഭിനവ് ചികിത്സയ്ക്കായി നാട്ടില്‍ എത്തിയതായിരുന്നു. വടകരയിലെ ആശുപത്രിയിൽ നിന്നും ചികിത്സയ്ക്കിടെ അണുബാധയുണ്ടായി. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണം. അച്ഛന്‍: ബാബു.
തമിഴ്നാട് ദിണ്ടിഗലിൽ വാഹനാപകടം; കൊയിലാണ്ടി സ്വദേശിനികൾക്ക് ദാരുണാന്ത്യം, 10 പേർക്ക് പരിക്ക്
തമിഴ്നാട് : തമിഴ്നാട് ദിണ്ടിഗലിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കൊയിലാണ്ടി സ്വദേശിനികളായ ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. മധുര ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പുതുപ്പട്ടി ഫ്ലൈ ഓവറിൽ വച്ചാണ് അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന്