Category: പ്രാദേശിക വാര്‍ത്തകള്‍

Total 15022 Posts

റിട്ട.അധ്യാപിക എടച്ചേരി കണ്ണോത്ത് ചന്ദ്രിക അന്തരിച്ചു

എടച്ചേരി: റിട്ട.അധ്യാപിക കണ്ണോത്ത് ചന്ദ്രിക അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂളിലെ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ കണ്ണോത്ത് ഗോപാലൻ മക്കൾ: ബിജോയ്, ഷൈജിൻ മരുമക്കൾ: അനു തുഷാര, സഞ്ജുള സംസ്കാരം ഇന്ന് വൈകീട്ട് നാല് മണിയോടെ എടച്ചേരി അരക്കണ്ടിയിലെ വീട്ടുവളപ്പിൽ Description: Retired teacher Edacheri Kannoth Chandrika passed away

ഇരിങ്ങൽ പെരിങ്ങാട് കുട്ടിച്ചാത്തൻ ഭ​ഗവതിക്ഷേത്രം പുന:പ്രതിഷ്ഠാ ദിന, വെള്ളാട്ട് മഹോത്സവം; ഫെബ്രുവരി 3,4,12 തിയ്യതികളിൽ

വടകര: ഇരിങ്ങൽ പെരിങ്ങാട് കുട്ടിച്ചാത്തൻ ഭ​ഗവതിക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ ദിന, വെള്ളാട്ട് മഹോത്സവം ഫെബ്രുവരി 3,4,12 തിയ്യതികളിൽ നടക്കും. 3ന് രാവിലെ ​ഗണപതിഹോമം, സുദർശനഹോമം, മൃത്യുഞ്ജയഹോമം, തുടങ്ങിയവയും വൈകീട്ട് സർപ്പബലിയും നടക്കും. 4 ന് നേർച്ചക്കലശങ്ങളും ചെറുപൂക്കലശം വരവും ഉണ്ടാകും. 12 ന് രാവിലെ 8.15 ന് മഹോത്സവത്തിന് കൊടിയേറും. ഉച്ചയ്ക്ക് ഭക്തജനങ്ങൾക്ക് അന്നദാനം നൽകും. വൈകീട്ട്

എച്ച്എംപിവി വൈറസ് ഇന്ത്യയിലും; വൈറസ് ബാധ സ്ഥിരീകരിച്ചത് എട്ട് മാസം പ്രായമുള്ള കുട്ടിക്ക്

ബെംഗളൂരു: ചൈനയിൽ വ്യാപിക്കുന്ന എച്ച്എംപിവി വൈറസ് ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു. ബെംഗളൂരുവിൽ എട്ടു മാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ദേശീയമാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് സ്ഥിരീകരിക്കുന്ന ആദ്യ കേസ് ആണ് ഇത്. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് പരിശോധന തുടരുകയാണ്. കുട്ടി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഐ.ഡി.എ വടകര ഭാരവാഹികൾ സ്ഥാനമേറ്റു; ഡോ.ചിത്രലേഖ ഹരിദാസ് പുതിയ പ്രസിഡന്റ്‌

വടകര: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വടകര ബ്രാഞ്ച് 2025 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു. വടകര ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ ഡോ.ചിത്രലേഖ ഹരിദാസ് വടകര ബ്രാഞ്ചിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു. സാമൂഹിക പ്രതിബദ്ധതയുള്ള പുതിയ പ്രോജക്ടുകൾ കൊണ്ട് വന്ന്, ദന്തപരിപാലനത്തിന്റെ പ്രധാന്യം ജനങ്ങളുലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡോ.ചിത്രലേഖ അറിയിച്ചു. ഐ.ഡി.എ സംസ്ഥാന പ്രസിഡന്റ്

അങ്ങ് അറേബ്യയിൽ ബഹറൈൻ ടീം ഗൾഫ് കപ്പിൽ മുത്തമിട്ടപ്പോൾ ഇങ്ങ് വടകരയിലും ആഹ്ലാദം; ബഹറൈൻ ടീമിനൊപ്പം നിറസാനിധ്യമായി ചെമ്മരത്തൂർ സ്വദേശി

വടകര: കുവൈത്തിൽ നടന്ന ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽജെതാക്കളായ ബഹറിൻ ഫുട്ബോൾ ടീമിന്റെ വിജയത്തിൽ ബഹറിൻ ജനത മുഴുവൻ ആഘോഷ തിമിർപ്പിലാണ്. ഈ വിജയത്തിൽ വടകരക്കാർക്കും അഭിമാനിക്കാവുന്ന സാനിധ്യമായി ഒരു ചെമ്മരത്തൂർ സ്വദേശിയുണ്ട്. ബഹറിൻ ഫുട്ബോൾ ടീമിൻ്റെ ഓഫീഷ്യൽ ടീമിൽ അംഗമായ ചെമ്മരത്തൂരിലെ നെല്ലിക്കൂടത്തിൽ ഗിരിജൻ. കഴിഞ്ഞ 20 വർഷത്തിലധികമായി ബഹറിൻ ഫുട്ബാൾ അസോസിയേഷന്റെ കിറ്റ്

വേളം കാക്കുനിയിലെ പുത്തൻപുരയിൽ നാരായണി അമ്മ അന്തരിച്ചു

വേളം: കാക്കുനിയിലെ പുത്തൻപുരയിൽ നാരായണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിന്നാല് വയസായിരുന്നു. ഭർത്താവ് : പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ മക്കൾ: സത്യൻ, വിജയൻ, ശൈലജ, സുമതി, മിനി മരുമക്കൾ: രൂപ, നിഷ, കുഞ്ഞി ശങ്കരൻ, മണികണ്ഠൻ തോലേരി , ഗോപിനാഥൻ സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു.

വടകര താലൂക്കിൽ ചൊവ്വാഴ്ച നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു

വടകര: വടകര താലൂക്കിൽ ചൊവ്വാഴ്ച(7-1-2025) നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു. തണ്ണീർപന്തലിൽ ബസ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു സംയുക്ത തൊഴിലാളി സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബസ് ജീവനക്കാരെ മർദ്ദിച്ച പ്രതികളെ ഇന്ന് പിടികൂടിയ സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.ജനുവരി 10 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കും പിൻവലിച്ചെന്ന് സംയുക്ത സമര സമിതി അറിയിച്ചു.

സിപിഐ മേപ്പയിൽ ബ്രാഞ്ച് സമ്മേളനം നടന്നു; ഇ.ടി.കെ രാഘവൻ പുതിയ സെക്രട്ടറി

വടകര: സിപിഐ മേപ്പയിൽ ബ്രാഞ്ച് സമ്മേളനം എസ്.വി. ജെ. ബി സ്കൂളിൽ നടന്നു. ലോക്കൽ സെക്രട്ടറി സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.ഗോപാലകൃഷ്ണൻ പതാക ഉയർത്തി. ഇടികെ രാഘവൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം സ:പി. സുരേഷ് ബാബു രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.ഗീത പ്രവർത്തന റിപ്പോർട്ടും വരവ് –

സിപിഎം ജില്ലാ സമ്മേളനം; മഹിളാ സം​ഗമം സംഘടിപ്പിച്ച് നടക്കുതാഴ സൗത്ത് ലോക്കൽ കമ്മിറ്റി

വടകര: സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുതാഴ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ സംഗമം സംഘടിപ്പിച്ചു. സം​ഗമത്തിന്റെ ഭാ​ഗമായി സ്ത്രീ കുടുംബം സമൂഹം ജനാധിപത്യം എന്ന വിഷയത്തിൽ സെമിനാർ നടന്നു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈൻ ഉദ്ഘാടനം ചെയ്തു. മേപ്പയിൽ നടന്ന പരിപാടിയിൽ റീഷ്ബ രാജ് അധ്യക്ഷയായി. എ പി പ്രജിത,

കക്കയം കരിയാത്തുംപാറയിൽ ഒരുവർഷം മുമ്പ് സ്വർണാഭരണം കളഞ്ഞുപോയിരുന്നോ? ആ ആഭരണത്തിന്റെ ഉടമയെ തിരയുന്നു

പേരാമ്പ്ര: കക്കയം കരിയാത്തുംപാറ ഭാഗത്തുവെച്ച് സ്വർണാഭരണം നഷ്ടപ്പെട്ടിട്ടുണ്ടോ? അതും ഏതാണ്ട് ഒരു വർഷം മുമ്പ്, ആ ആഭരണം ഇപ്പോഴും അതിന്റെ ഉടമയെ തിരയുകയാണ്. 2024 ഫെബ്രുവരി 21നാണ് കക്കയം കരിയാത്തുംപാറ ഭാഗത്തുനിന്നും ആഭരണം കളഞ്ഞുകിട്ടിയത്. മോങ്ങം സ്വദേശി പി.മുഹമ്മദുകുട്ടി ഇപ്പോഴും അത് സൂക്ഷിച്ചുവെക്കുകയാണ്. സോഷ്യൽ മീഡിയകളിലൂടെ ഉടമയെ അന്വേഷിക്കുന്നതും തുടരുകയാണ്. ആഭരണം നഷ്ടപ്പെട്ടവർ 9037995808 എന്ന

error: Content is protected !!