Category: പ്രാദേശിക വാര്‍ത്തകള്‍

Total 14999 Posts

ദേ​ശീ​യ​പാ​ത വികസനം; കുഞ്ഞിപ്പള്ളിൽ ഇന്നും പ്ര​വൃ​ത്തി നടക്കുന്നത് പോലീസ് കാവലിൽ

അ​ഴി​യൂ​ർ: കു​ഞ്ഞി​പ്പ​ള്ളി​യി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്രവൃത്തികൾ നടക്കുന്നത് പൊ​ലീ​സ് കാ​വ​ലി​ൽ. കഴിഞ്ഞ ദിവസം ദേ​ശീ​യ​പാ​ത വികസന പ്ര​വൃ​ത്തി തടഞ്ഞതി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് സ്ഥലത്ത് പൊ​ലീ​സ് കാ​വ​ൽ ഏർപ്പെടുത്തിയത്. വ​ട​ക​ര ഡി​വൈ.​എ​സ്.​പി ആ​ർ. ഹ​രി​പ്ര​സാ​ദ​ന്റെ നേ​തൃ​ത്വ​ത്തി​ൽ നൂറോളം പോലിസുകാരാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. ചോമ്പാല പോലിസ് ഇൻസ്പെക്ടർ സിജു ബികെയ്ക്കാണ് സുരക്ഷാ ചുമതല. ഇന്ന് കെ എസ് ഇ ബിയുടെ

കുറ്റ്യാടി ജലസേചനപദ്ധതി കനാൽ തുറക്കുന്നു; അടിയന്തര പ്രവൃത്തികൾ ആരംഭിച്ചു, അയനിക്കാട് ബ്രാഞ്ച് കനാലിൽ കോൺക്രീറ്റ് പ്രവൃത്തി പുരോഗമിക്കുന്നു

പേരാമ്പ്ര: കുറ്റ്യാടി ജലസേചനപദ്ധതി കനാൽ തുറക്കുന്നു. ഇതിന് മുന്നോടിയായി കനാലിന്റെ തകർന്ന ഭാഗങ്ങളിൽ വശങ്ങൾ കെട്ടിസംരക്ഷിക്കൽ, കോൺക്രീറ്റുചെയ്യൽ എന്നീ അടിയന്തരമായ പ്രവൃത്തികൾ ആരംഭിച്ചു. 2.45 കോടിയുടെ ശുചീകരണപ്രവൃത്തികൾ ടെൻഡർചെയ്ത് കഴിഞ്ഞിട്ടുണ്ട്. വടകര, പെരുവണ്ണാമൂഴി സബ് ഡിവിഷനുകളിലായി 84 പ്രവൃത്തികളാണ് ശുചീകരണത്തിനായി ചെയ്യുന്നത്. അടുത്തയാഴ്ച തന്നെ ഇവ ചെയ്തുതുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയ്ക്കുസമീപം കനാൽ

വടകര പഴയസ്റ്റാൻഡ് പരിസരത്തെ കടകൾ കുത്തിതുറന്ന് പണം കവർന്ന കേസ്; ഇരിങ്ങൽ സ്വദേശി അറസ്റ്റിൽ

വടകര: പഴയ സ്റ്റാൻഡിന് സമീപത്തെ ന്യൂ ഇന്ത്യാ ഹോട്ടലിന് മുൻവശത്തെ വനിതാ റോഡിലെ പത്തിലധികം കടകളിൽ പരക്കെ മോഷണം നടന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഇരിങ്ങൽ കോട്ടക്കൽ കദീജ മൻസിൽ ഫിറോസ് എന്ന തത്തമ്മ ഫിറോസ് (42)ആണ് അറസ്റ്റിലായത്. മോഷണം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. തലശ്ശേരിയിൽ മറ്റൊരു കവർച്ചാ കേസിൽ അറസ്റ്റിലായ

വെള്ളികുളങ്ങരയിലെ ബൈക്ക് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പയ്യോളി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരിങ്ങൽ കോട്ടക്കൽ വടക്കേ പാറയരുവിൽ വി പി മുഹമ്മദ് റാഷിദ് (29) ആണ് മരിച്ചത്. ജനുവരി 9 ന് ആണ് അപകടം നടന്നത്. റാഷിദ് സഞ്ചരിച്ച ബൈക്ക് വെള്ളികുളങ്ങരയിൽ വച്ച് വൈദ്യുതി തൂണിലിടിചാണ് അപകടം. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഉപ്പ:

നാദാപുരം റോഡ് കൊളങ്ങാട്ട് താഴ മഠത്തിൽ മീത്തൽ ബിജേഷ് പി.കെ അന്തരിച്ചു

നാദാപുരം റോഡ്: കൊളങ്ങാട്ട് താഴ മഠത്തിൽ (കർഷകാലയം) മീത്തൽ ബിജേഷ് പി.കെ അന്തരിച്ചു. നാല്പ്പത്തി രണ്ട് വയസായിരുന്നു. അച്ഛൻ : ബാലൻ, പി.കെ. അമ്മ : ശാന്ത സഹോദരങ്ങൾ: ഷബിന , സജേഷ് (യുഎൽസിസിഎസ്) ബിനീഷ് (യുഎൽസിസിഎസ്)

എടച്ചേരി തലായിയിൽ ബുള്ളറ്റ് ബൈക്കിൽ മദ്യ വില്പന; യുവാവ് റിമാൻഡിൽ

എടച്ചേരി: ബുള്ളറ്റ് ബൈക്കിൽ സഞ്ചരിച്ച് മദ്യ വില്പന നടത്തുന്ന യുവാവ് റിമാൻഡിൽ. മുതുവടത്തൂർ പച്ചോളത്തിൽ അജേഷ് (46) ആണ് റിമാൻഡിലായത്. ആറ് ലിറ്റർ വിദേശ മദ്യം ഇയാളിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ 11 മണിയോടെ തലായിൽ നിന്ന് വടകര സർക്കിൾ ഓഫീസിലെ അസ്സി: എക്‌സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കൂലിന്റെ

12000 ചതുരശ്ര അടിയില്‍ വര്‍ണോദ്യാനം, ഒപ്പം കുട്ടികള്‍ക്കായി അമ്യൂസ്‌മെന്റ് പാര്‍ക്കും; കണ്ണൂര്‍ പുഷ്‌പോത്സവം 16 മുതല്‍

കണ്ണൂര്‍: ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്‌പോത്സവം-25 ജനുവരി 16ന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ആരംഭിക്കുമെന്ന് സൊസൈറ്റി സെക്രട്ടറി പി.വി രത്‌നാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 16 ന് വൈകുന്നേരം ആറിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍

ആവിക്കൽ ക്ഷേത്രത്തിന് സമീപം വയലിൽ പുരയിൽ താമസിക്കും ചാലിൽ രാജൻ അന്തരിച്ചു

വടകര: ചോമ്പാൽ ആവിക്കൽ ക്ഷേത്രത്തിന് സമീപം വയലിൽ പുരയിൽ താമസിക്കും ചാലിൽ രാജൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: രമ്യ, രേഷ്മ, രഗിഷ. മരുമക്കൾ: ഷാജി പി.പി (ഒഞ്ചിയം), സിനോയ് (മടപ്പള്ളി), ശരത്ത് (വടകര). സഹോദരങ്ങൾ: ശാന്ത, കമല, പരേതരായ ലീല, ബാലൻ, ശാരദ. Description: aavikkal valiya purayil Chalil

കഥയും കവിതയും നോവലുമായി 10,000ത്തിലധികം പുസ്തകങ്ങള്‍; വടകരയിൽ പുസ്തകോത്സവത്തിന് തുടക്കമായി

വടകര: ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വടകരയില്‍ പുസ്തകോത്സവത്തിന് തുടക്കമായി. നഗരസഭ സാംസ്കാരിക ചത്വരത്തിൽ ഇന്ന് വൈകീട്ട് നോവലിസ്റ്റ് എം.വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ഡോ.തോമസ് ആദ്യ വിൽപന ഏറ്റുവാങ്ങി. കേരളത്തിലെ പ്രമുഖരായ എല്ലാ പ്രസാദകരുടെയും പുസ്തകം മേളയിൽ ലഭ്യമാണ്. ആയിരത്തിലധികം ടൈറ്റിലുകളിലായി 10000ൽ അധികം

സ്‌കൂളുകള്‍ക്ക് മുന്നിലൂടെയുള്ള വേഗപ്പാച്ചിൽ നിര്‍ത്തിക്കോ; സ്പീഡ് ബ്രെയ്ക്കറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം

കോഴിക്കോട്‌: ജില്ലയിലെ സ്‌കൂളുകള്‍ക്കു മുന്നിലൂടെ കടന്നുപോവുന്ന പ്രധാന റോഡുകളിലൂടെ വാഹനങ്ങള്‍ അമിത വേഗത്തില്‍ പോകുന്നത് ഒഴിവാക്കാന്‍ റോഡുകളില്‍ വേഗത നിയന്ത്രിക്കുന്നതിനായുള്ള സ്പീഡ് ബ്രെയ്ക്കറുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ റോഡ് സുരക്ഷ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന് മുന്നോടിയായി ജില്ലയിലെ സ്‌കൂളുകള്‍ക്കു മുന്നിലൂടെ

error: Content is protected !!