Category: പ്രാദേശിക വാര്‍ത്തകള്‍
വിദ്യാർത്ഥികളെ പീഡിപ്പിച്ചു; വടകരയിൽ ക്ഷേത്ര പൂജാരി ഉൾപെടെ മൂന്ന് പേർ പോക്സോ കേസിൽ അറസ്റ്റിൽ
വടകര: വടകരയിൽ വിവിധ പോക്സോ കേസുകളിൽ ക്ഷേത്ര പൂജാരി ഉൾപെടെ മൂന്ന് പേർ അറസ്റ്റിൽ. ക്ഷേത്ര പൂജാരിയായ എറണാകുളം മേത്തല സ്വദേശി എം. സജി, ആയഞ്ചേരി സ്വദേശി കുഞ്ഞി സൂപ്പി, താഴെ തട്ടാറത്ത് ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പോക്സോ കോടതിയിൽ ഹാജരാക്കി. അഞ്ച് വയസുകാരനെ പീഡിപ്പിച്ച കേസിലാണ് ക്ഷേത്ര പൂജാരി സജിയെ വടകര പോലീസ്
കാട്ടുതേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന നാദാപുരം സ്വദേശിയായ വയോധികൻ മരിച്ചു
നാദാപുരം: കാട്ടുതേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. നാദാപുരം ആവോലം സ്വദേശി പാലയനാണ്ടി ഗോപാലൻ (82) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്. മുറ്റത്തു നിൽക്കുകയായിരുന്ന ഗോപാലനെ കാട്ടുതേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഗോപാലനെ രക്ഷിക്കാനെത്തിയ അഞ്ച് പേർക്കും കുത്തേറ്റു. ഇവരുടെ പരുക്ക്
പരിശോധനയിലൂടെ നേരത്തെ കണ്ടെത്താം; വടകരയിൽ സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ്
വടകര: പുതുപ്പണം സിദ്ധാന്തപുരം റസിഡന്‍സ് അസോസിയേഷന്‍ വടകര തണല്‍ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പുതുപ്പണം ജെഎന്‍എം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ ജനുവരി 19 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ്. സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പിൽ പങ്കെടുക്കാൻ
നവീകരണത്തിന്റെ പാതയിൽ ചെമ്മരത്തൂർ പതിയാർ സ്മാരക ഗ്രന്ഥാലയം; ‘പുസ്തക നിധി’ക്ക് തുടക്കമായി
ചെമ്മരത്തൂർ :ചെമ്മരത്തൂർ പതിയാർ സ്മാരക ഗ്രന്ഥാലയം നവീകരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന “പുസ്തക നിധി” പുസ്തക സമാഹരണ പരിപാടി കവി. വീരാൻകുട്ടി പുസ്തകം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.കെ.കെ. കുമാരൻ പുസ്തകം സ്വീകരിച്ചു. ചടങ്ങിൽ ഗ്രന്ഥാലയം സെക്രട്ടറി ശ്രീധരൻ സാകേതം, പ്രമോദ് ,കെ ടി കെ നാരായണൻ, രവി കെ കെ , ശ്രീജിത്ത് എ പി, സിദ്ധാർത്ഥ്
പരിചരണത്തിന്റെ സ്നേഹവഴിയിൽ; വില്ല്യാപ്പള്ളിയിൽ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പുരോഗികൾക്ക് സമ്മാനം നൽകി
വില്ല്യാപ്പള്ളി: ഗ്രാമപഞ്ചായത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാ ചാരണം നടത്തി. പഞ്ചായത്തിലെ കിടപ്പിലായ രോഗികൾക്ക് പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സമ്മാനം വിതരണം ചെയ്തു. വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. കെ. ബിജുള, സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ സുബിഷ, സിമി, രജിത കോളിയോട്ട്, മെമ്പർമാരായ പ്രശാന്ത്, സനിയ, ആയുർവേദ മെഡിക്കൽ ഓഫീസർ
വട്ടോളിയിൽ ടി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു
വട്ടോളി: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന ടി. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ പതിനാറാം ചരമവാർഷികദിനത്തോടനുബന്ധിച്ച് വട്ടോളിയിൽ അനുസ്മരണ യോഗം നടത്തി. സി.പി.ഐ. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.പി. കുഞ്ഞിരാമൻ പതാക ഉയർത്തി. ജില്ലാ കൗൺസിൽ അംഗം റീന സുരേഷ്അനുസ്മരണ പ്രഭാഷണം നടത്തി. ടി. സുരേന്ദ്രൻ ഹരികൃഷ്ണ, എ.സന്തോഷ്, സി.പി. ബാലൻ, ലയ
വളയത്തെ യുവ സൈനികന്‍ സനലിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി നാട്; സംസ്‌കാരം രാത്രിയോടെ
വളയം: താനിമുക്ക് സ്വദേശിയായ യുവ സൈനികന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നാട്. ഇന്ന് പുലര്‍ച്ചെയോടെയാണ് നെല്ലിയുള്ള പറമ്പത്ത് സനലിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുന്‍വശത്തെ സണ്‍സൈഡിലെ ഹുക്കില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു സനല്‍. ഒരുവര്‍ഷത്തോളമായി അവധിയിലായിരുന്ന സനല്‍ ഇന്ന് തിരിച്ചുപോവാന്‍ തയ്യാറായി നില്‍ക്കുന്നതിനിടെയാണ് മരണം.
പ്രതിഷേധം കനത്തു; കുഞ്ഞിപ്പള്ളിയിൽ ദേശീയപാതാനിർമാണപ്രവൃത്തി 27 വരെ നിർത്തിവെക്കാൻ തീരുമാനം
ചോമ്പാല: കുഞ്ഞിപ്പള്ളിയിൽ ദേശീയപാത നിർമാണപ്രവൃത്തി 27 വരെ നിർത്തിവെക്കാൻ തീരുമാനം. ഷാഫി പറമ്പിൽ എം.പിയും. കെ.കെ രമ എം.എൽ.എയും ദേശീയപാതാ പ്രോജക്ട് ഡയറക്ടറുമായി നടത്തിയ ചർച്ചയിലാണ് കുഞ്ഞിപ്പള്ളി കവാടത്തിന്റെ ഭാഗത്ത് നിർമാണം താത്കാലികമായി നിർത്തിവെക്കാൻ തീരുമാനമായത്. കുഞ്ഞിപ്പള്ളി ഉറൂസിന്റെ ഭാഗമായി നിർമാണ പ്രവൃത്തി നിർത്തിവെക്കണമെന്ന് കുഞ്ഞിപ്പള്ളി പരിപാലനകമ്മിറ്റിയും സമരസമിതിയും അധികൃതരോട് കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. നിർമാണം
ചില്‍ഡ്രന്‍സ് ഹോമില്‍ വാക്കുതര്‍ക്കം; ഉറങ്ങുകയായിരുന്ന 17-കാരനെ 15-കാരൻ തലയ്ക്കടിച്ച് കൊന്നു
തൃശ്ശൂര്‍: തൃശ്ശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പതിനേഴുകാരനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്. രാമവര്‍മപുരത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ വ്യാഴാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം. സഹതടവുകാരനായ 15 വയസ്സുകാരനാണ് ഇരുമ്പ് വടി കൊണ്ട് അങ്കിത്തിനെ ആക്രമിച്ചതെന്നാണ് വിവരം. ഇരുവരും തമ്മില്‍ തലേ ദിവസം വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ
ചെരണ്ടത്തൂര്‍ ചക്കോത്ത് മീത്തൽ നഫീസ അന്തരിച്ചു
മണിയൂര്‍: ചെരണ്ടത്തൂരിലെ ചക്കോത്ത് മീത്തൽ നഫീസ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭർത്താവ്: മൊയ്തീൻ. മക്കൾ: ഫൗസിയ, ഹസീന. മരുമക്കൾ: ഉമ്മർ (തലശ്ശേരി മുബാറക് സ്കൂൾ), റഫീഖ് (മണിയൂർ എൽപി സ്കൂൾ). Description: Cherandathur Chakkoth Meethal Nafeesa passed away