Category: പ്രാദേശിക വാര്‍ത്തകള്‍
വടകരയിൽ ട്രെയിനിന്റെ എഞ്ചിനിൽ കുടുങ്ങി മയിൽ ചത്തു
വടകര: ട്രെയിനിന്റെ എഞ്ചിനിൽ കുടുങ്ങി മയിൽ ചത്തു. മംഗ്ളൂർ സെൻട്രൽ മെയിലിന്റെ എഞ്ചിനിൽ കുടുങ്ങിയാണ് മയിൽ ചത്തത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. ട്രെയിൻ വടകര സ്റ്റേഷനിൽ എത്തിയപ്പോഴാണ് എഞ്ചിനിൽ മയിൽ കുടുങ്ങിയത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്.ഉടൻ ലോക്കോപൈലറ്റ് ട്രെയിനിൽ നിന്ന് ഇറങ്ങി മയിലിനെ എടുത്ത് മാറ്റുമ്പോഴേക്കും ചത്തിരുന്നു. കൊയിലാണ്ടിക്ക് ശേഷമാണ് എഞ്ചിനിൽ മയിൽ
കൂരാച്ചുണ്ടില്‍ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ അനധികൃത പാചകവാതക റീഫില്ലിംഗ്; സിലിണ്ടറുകളും ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു
കൂരാച്ചുണ്ട്: ബി.ജെ.പി നേതാവിന്റെ വീട്ടില്‍ അനധികൃത പാചക വാതക റീഫിലിംഗ് പിടികൂടി. ബി.ജെ.പി ഉള്ള്യേരി മണ്ഡലം ജനറല്‍ സെക്രട്ടറി ജെ.എന്‍.കെ. ജോസിന്റെ വീട്ടില്‍ നിന്നാണ് ഗ്യാസ് റീഫിലിംഗ് കണ്ടത്. സിവില്‍ സ്‌പൈസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 52 ഗ്യാസ് സിലിണ്ടറുകളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഇതില്‍ 32 കാലിസിലിണ്ടറുകളും 20
വില്ല്യാപ്പള്ളി സ്വദേശിയായ വിദ്യാർത്ഥിയെ ബാംഗ്ലൂരിലെ കോളേജ് ഹോസ്റ്റലിൽ നിന്നും കാണാതായതായി പരാതി
വടകര: മെഡിക്കൽ വിദ്യാർത്ഥിയെ ബാംഗ്ലൂരിലെ കോളജ് ഹോസ്റ്റലിൽ നിന്നും കാണാതായതായി പരാതി. വില്ല്യാപ്പള്ളി സ്വദേശി അലൻ കൃഷ്ണനെ (20)യാണ് കാണാതായത്. 24.04.25 രാവിലെ 11 മണിമുതൽ ബെൽഗാവിയിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിന്നുമാണ് അലനെ കാണാതായത്. കർണാടകയിലെ ബെൽഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് അലൻ കൃഷ്ണൻ. ബെൽഗാവി പോലീസ്
കല്യാണ ആഘോഷം അതിരുവിട്ടു, കല്ലാച്ചിയിൽ പൊതുഗതാഗതം തടസപ്പെടുത്തി പടക്കംപൊട്ടിച്ചു; കേസെടുത്ത് നാദാപുരം പോലീസ്
നാദാപുരം: കല്ലാച്ചിയിൽ പൊതുഗതാഗതം തടസപ്പെടുത്തി പടക്കംപൊട്ടിച്ചു. കല്ലാച്ചി- വളയം പൈപ്പ് ലൈൻ റോഡിലാണ് അപകടകരമായ രീതിയിൽ പടക്കങ്ങൾ പൊട്ടിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ആണ് സംഭവം. നാദാപുരം പോലീസ് സ്റ്റേഷന് സമീപത്തെ വധു ഗൃഹത്തിൽ നിന്ന് കുരുന്നം കണ്ടി മുക്കിലെ വരൻ്റെ വീട്ടിൽ വിവാഹ സംഘം മടങ്ങി എത്തിയ ഉടൻ ആണ് റോഡിൽ വാഹനങ്ങൾ
മടപ്പള്ളി ജി.എച്ച്.എസ് സ്കൂളിലെ റിട്ടയേഡ് അധ്യാപിക എ കമല ടീച്ചർ അന്തരിച്ചു
മടപ്പള്ളി: മടപ്പള്ളി മണക്കാട്ട് തെരു ഗണപതി ക്ഷേത്രത്തിന് സമീപം ‘സാകല്യ’ത്തിൽ എ കമല ടീച്ചർ (64) അന്തരിച്ചു. മടപ്പള്ളി ജി.എച്ച്.എസ് സ്കൂളിലെ റിട്ടയേഡ് അധ്യാപികയാണ്. ഭർത്താവ് പരേതനായ പ്രൊഫ. ശ്രീ ധരൻ വേക്കോട്ട്. മക്കൾ: സൗമ്യ, സോമ. മരുമക്കൾ: കെ വിനൂപ് (എസ്.എഫ്.ഒ പാലക്കാട്), സി എസ് ധന്വന്ത് (എൻജിനിയർ, ബംഗളൂരു). മൃതദേഹം ഇന്ന് (ചൊവ്വാഴ്ച)
കുരുക്കുകൾ വിശാലതയിലേക്ക് തുറക്കുന്നു; നാദാപുരം റോഡ് റെയിൽവേ അടിപ്പാത നാടിന് സമർപ്പിച്ചു
ഒഞ്ചിയം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നാദാപുരം റോഡ് റെയിൽവേ അടിപ്പാത നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് അടിപ്പാതയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. വടകര എംഎൽഎ കെ.കെ രമ അധ്യക്ഷത വഹിച്ചു. മുൻ വടകര എംഎൽഎ സി.കെ നാണു മുഖ്യാതിഥിയായി. അടിപ്പാതയുടെ നിർമ്മാണത്തിനായി മുൻ വടകര എം.എൽ.എ. സി.കെ.നാണുവിൻ്റെ ആസ്‌തിവികസന ഫണ്ടിൽ നിന്ന്
റേഷൻ കടകളിൽ നിന്ന് വീണ്ടും മണ്ണെണ്ണ; വിതരണം അടുത്ത മാസം മുതൽ
തിരുവനന്തപുരം: അടുത്ത മാസം മുതൽ റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കും. വെള്ള കാർഡുകാർക്ക് അടക്കം എല്ലാ വിഭാഗങ്ങൾക്കും മണ്ണെണ്ണ വിതരണം ചെയ്യും. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്ര പെട്രോളിയം മന്ത്രാലയം 5676 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിക്കുകയായിരുന്നു. രണ്ടു വർഷത്തിനു ശേഷമാണ് റേഷൻ കടയിലൂടെ മണ്ണെണ്ണ ലഭ്യമാകുന്നത്. നിലവിൽ എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച്
ചൂട് കൂടുന്നു; മാഹിയിലെ സ്കൂളുകൾ അടച്ചു
മാഹി: മാഹിയിലെ സ്കൂളുകൾ അടച്ചു. വേനൽ ചൂട് കൂടുന്ന സാഹചര്യത്തിലാണ് കേരളത്തോട് ചേർന്ന് നിൽക്കുന്ന മാഹിയിൽ സ്കൂളുകൾ താത്കാലികമായി അടച്ചത്. ഇന്ന് മുതൽ ജൂൺ 1 വരെയാണ് സ്കൂളുകൾ അടച്ചിടുക. മാഹി കൂടാതെ മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങളായ പുതുച്ചേരി, യാനം, കാരയ്ക്കൽ, എന്നിവിടങ്ങളിലെ സ്കൂളുകൾക്കും അവധി ബാധകമാണ്. ജൂൺ 2 മുതൽ സ്കൂളുകളുടെ പ്രവർത്തനം
കുഞ്ഞിപ്പള്ളി സുമധുരയിൽ കെ.എം അബ്ദുൾ ഗഫൂർ അന്തരിച്ചു
അഴിയൂർ: കുഞ്ഞിപ്പള്ളി സുമധുരയിൽ കെ.എം അബ്ദുൾ ഗഫൂർ അന്തരിച്ചു. അറുപത് വയസായിരുന്നു. മാഹി സെമിത്തേരി റോഡിലെ വ്യാപാരിയായിരുന്നു. ഭാര്യ: വാഹിദ മക്കൾ: ആയിഷ നതാഷ, നൗറി മരുമക്കൾ: സഫ്ദർ ഷിഹാബ്, ജസ്ബിൻ ഖബറടക്കം ഇന്ന് വൈകീട്ട് മാഹി മഞ്ചക്കൽ പള്ളി ഖബർസ്ഥാനിൽ
പതിനേഴുകാരൻ വീട്ടിൽ അക്രമ സ്വഭാവം കാണിച്ചു; അനുനയിപ്പിക്കാനെത്തിയ അയൽവാസിക്ക് വെട്ടേറ്റു, സംഭവം കല്ലാച്ചിയിൽ
കല്ലാച്ചി: വീട്ടിൽ അക്രമ സ്വഭാവം കാണിച്ച പതിനേഴുകാരനെ അനുനയിപ്പിക്കാനെത്തിയ അയൽവാസിക്ക് വെട്ടേറ്റു. കണിയാകണിയാങ്കണ്ടിയിൽ രജീഷി(40)നാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. അക്രമം നടത്തിയ 17-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ അക്രമ സ്വഭാവം കാണിച്ച പതിനേഴുകാരനെ അനുനയിപ്പിക്കാനായി എത്തിയതായിരുന്നു രജീഷ്. ഇതിനിടെ കുട്ടി രജീഷിനെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ നാദാപുരം