Category: പ്രാദേശിക വാര്‍ത്തകള്‍

Total 12943 Posts

ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം ഫലം കണ്ടു; വടകര റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് ഫീസ് വർദ്ധന താൽക്കാലികമായി ഒഴിവാക്കി

വടകര: ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം ഫലം കണ്ടു. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് ഫീസ് വർദ്ധന താൽക്കാലികമായി ഒഴിവാക്കി. സെപ്തംബർ 31 വരെ ഓട്ടോ പാർക്കിങ് ഫീസിലെ നിലവിലെ സ്ഥിതി തുടരും. വർദ്ധിപ്പിച്ച ഫീസ് കുറക്കണമെന്ന തൊഴിലാളികളുടെ ആവശ്യം റെയിൽവേ അധികൃതർ അനുഭാവപൂർവ്വം പരിഗണിക്കും. യൂണിയന്റെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേ ഡിവിഷണൽ

വടകര കുറുമ്പയിൽ ചെറുവത്ത്കണ്ടി മീത്തൽ ചന്ദ്രൻ അന്തരിച്ചു

വടകര: കുറുമ്പയിൽ ചെറുവത്ത് കണ്ടി മീത്തൽ ചന്ദ്രൻ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: ചന്ദ്രി മക്കൾ: റിജേഷ്, രസ്‌ന മരുമക്കൾ: രജിന, മേഘനാഥൻ (ഹെൽത്ത് ഇൻസ്പെക്ടർ പയ്യോളി ) Description: Cheruvathkandi Meethal Chandran passed away

കെനിയു റിയു അഖിലേന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്; ജേതാക്കൾക്ക് അനുമോദനവുമായി സി.പി.ഐ ചെമ്മരത്തൂർ സ്ക്കൂൾ ബ്രാഞ്ച് കമ്മിറ്റി

ചെമ്മരത്തൂർ: കെനിയു റിയു അഖിലേന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ജേതാക്കളെ അനുമോദിച്ചു. സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ റോഷ ഘോഷ്, വെള്ളി മെഡൽ നേടിയ ഹൃദിക ബി സജിത്ത് എന്നിവരെയാണ് സി.പി.ഐ ചെമ്മരത്തൂർ സ്ക്കൂൾ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്. ഇരുവരും സഹോദരിമാരാണ് എന്ന അപൂർവ്വതയും ഈ നേട്ടത്തിനുണ്ട്. കെ.കെ കുമാരൻ ഇരുവർക്കും ഉപഹാരം നൽകി.

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വനിത വ്യവസായ സംരംഭ കെട്ടിടം ഉദ്ഘാടനം ചെയ്തു

വടകര: വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വനിതകൾക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വ്യവസായ സംരംഭത്തിന്റെ കെട്ടിടോദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സിമി കെ കെ ആധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രജിത കോളിയോട്ട്, സുബിഷ കെ, മെമ്പർമാരായ

വയനാടിന് കൈത്താങ്ങായി സഫ്ദർ ഹാശ്മി പണിക്കോട്ടിയും; ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

വടകര: വയനാടിന് കൈത്താങ്ങായി സഫ്ദർ ഹാശ്മി ആർട്സ് & സ്പോർട്സ് ക്ലബ്ബ് പണിക്കോട്ടി. ബിരിയാണി ചലഞ്ചിലൂടെ സഫ്ദർ ഹാശ്മി പണിക്കോട്ടിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ബിരിയാണി ചാലഞ്ചിലൂടെ 45000 രൂപയാണ് ക്ലബ്ബ് പ്രവർത്തകർ സ്വരൂപിച്ചത്. തുക വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദുവിന് ക്ലബ്ബ് സെക്രട്ടറി പി.കെ. സുനിൽ കൈമാറി.

വള്ള്യാട് കക്കോട്ട് തറമ്മൽ മാതു അന്തരിച്ചു

വള്ള്യാട്: കക്കോട്ട് തറമ്മൽ മാതു അന്തരിച്ചു. എൺപത്തിയാറു വയസായിരുന്നു. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ബാലൻ, കുമാരൻ, നാരായണി, ബാബു. മരുമക്കൾ: മാലതി, ശോഭ, ജീജ, പരേതനായ കുമാരൻ.

ഓണത്തിനായി ഒരുങ്ങി കേരള ദിനേശ് ബീഡി സഹകരണ സംഘം; വടകരയില്‍ വിപണന മേളയ്ക്ക് തുടക്കം

വടകര: ഓണത്തോടനുബന്ധിച്ച് കേരള ദിനേശ് ബീഡി സഹകരണ സംഘം വടകരയുടെ നേതൃത്വത്തില്‍ ഓണം വിപണന മേള ആരംഭിച്ചു. സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ആരംഭിച്ച മേള മുന്‍ മന്ത്രി സി.കെ നാണു ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ രഞ്ജിത്ത് ആദ്യ വില്‍പ്പന ഏറ്റുവാങ്ങി. കറി പൗഡറുകള്‍, പായസ കിറ്റ്‌, തേങ്ങാപാല്‍ തുടങ്ങിയ ഉല്‍പനങ്ങളാണ് മേളയുടെ പ്രധാന ആകര്‍ഷണം. സംഘം

ജോലി തേടി മടുത്തോ ? വിഷമിക്കേണ്ട, ഏറാമല പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പറാകാം, അറിയാം വിശദമായി

വടകര: വടകര ശിശുവികസന ഓഫീസ് പരിധിയിലെ ഏറാമല പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലേക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. പത്താംതരം തുല്യത പാസായിരിക്കരുത്. എഴുതാനും വായിക്കാനും അറിയണം. 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കവിയാത്തവരുമായിരിക്കണം. എസ്.സി., എസ്.ടി. വിഭാഗത്തിനും മുൻപരിചയമുള്ളവർക്കും പ്രായപരിധിയിൽ മൂന്നുവർഷംവരെ നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാഫോം

മേല്‍പ്പാലത്തില്‍ ലോറി കുടുങ്ങി; ദേശീയപാതയില്‍ കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വന്‍ ഗതാഗതക്കുരുക്ക്

ചെങ്ങോട്ടുകാവ്: ദേശീയപാതയില്‍ ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് മുകളില്‍ ലോറി കുടുങ്ങി. ആക്‌സില്‍ പൊട്ടിയതിനെ തുടര്‍ന്ന് ലോറി നിന്നുപോകുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് വാഹനം കടത്തിവിടുന്നത്. കൊയിലാണ്ടി ഭാഗത്തേക്കും കോഴിക്കോട് ഭാഗത്തേക്കും വലിയ തോതില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്. ലോറിയെ മറികടന്ന് വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ പ്രയാസം നേരിടുന്നുണ്ട്. Description: Heavy traffic jam

‘വിലങ്ങാട് ദുരന്തത്തിൽപ്പെട്ടവർക്ക് അടിയന്തരസഹായമെത്തിക്കണം’; ഹ്യൂമൻറൈറ്റ്‌സ് പ്രൊട്ടക്‌ഷൻ മിഷൻ

വിലങ്ങാട്: വിലങ്ങാട് ദുരന്തത്തിൽപ്പെട്ടവർക്ക് അടിയന്തരസഹായം എത്തിക്കണമെന്ന് ഹ്യൂമൻറൈറ്റ്‌സ് പ്രൊട്ടക്‌ഷൻ മിഷൻ. ജില്ലാ കമ്മിറ്റിയുടെ പൊതുയോഗം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ, രവീന്ദ്രൻ കണ്ണൻകൈ, ടി.കെ. ആനന്ദ്കുമാർ, കളത്തുംപടിക്കൽ പ്രേമരാജൻ, സന്തോഷ്‌കുമാർ, കെ. സാജു, എം.എം. പ്രശാന്ത്, എം.എസ്. അദിനാൻ, പി. അശോകൻ, സൗമ്യ മണികണ്ഠൻ എന്നിവർ

error: Content is protected !!