Category: പ്രാദേശിക വാര്‍ത്തകള്‍

Total 14986 Posts

പ്രമുഖ സോഷ്യലിസ്റ്റ് ടി.എൻ കണ്ണൻ മാസ്റ്ററുടെ ഓര്‍കളില്‍ ഏറാമല

ഏറാമല: പ്രമുഖ സോഷ്യലിസ്റ്റ് ടി.എൻ കണ്ണൻ മാസ്റ്ററുടെ ഒമ്പതാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. ആർ ജെ.ഡി ഏറാമല നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ ചേർന്ന അനുസ്മരണ യോഗം ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്ക്കരൻ അനുസ്മരണ പ്രഭാഷണം നടത്തി.

കെ.എസ്.ആര്‍.ടി.സി തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവർ നൊച്ചാട്‌ വെളുത്താടൻ വീട്ടിൽ സുൽഫിക്കർ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

നൊച്ചാട്‌: കെ.എസ്.ആര്‍.ടി.സി തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവർ വെളുത്താടൻ വീട്ടിൽ സുൽഫിക്കർ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. സി.പി.ഐ.എം ചാത്തോത്ത് താഴെ വെസ്റ്റ് ബ്രാഞ്ച് അംഗവും സി.ഐ.ടി.യു മോട്ടോര്‍ പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. ഉപ്പ: പരേതനായ ബഷീർ. ഉമ്മ: നബീസ ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി, മിർഷ ഫാത്തിമ. സഹോദരങ്ങൾ:

കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ‘ഇന്ത്യാ സ്റ്റോറി’യുടെ ആദ്യ അവതരണം 20ന് വടകരയിൽ

വടകര: കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സംസ്ഥാന നാടകയാത്ര ‘ഇന്ത്യാ സ്റ്റോറി’യുടെ ആദ്യ അവതരണം 20ന് വടകരയിൽ നടത്തും. നഗരസഭ സാംസ്കാരികചത്വരത്തിൽ വൈകീട്ട് 6.30നാണ് പരിപാടിയെന്ന് സംഘാടകസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ ബഹുസ്വരതയുടെ സൗന്ദര്യം മറച്ചുവെച്ച് സർവവും ഒരു അധികാരകേന്ദ്രത്തിലേക്ക് പരിമിതിപ്പെടുത്തുമ്പോൾ അതിനെതിരേയുള്ള ഉണർത്തുപാട്ടാണ് ഇന്ത്യാ സ്റ്റോറിയെന്ന് സംഘാടകസമിതി വ്യക്തമാക്കി. ഒരുമണിക്കൂർ നീളുന്ന നാടകത്തിൽ 16 പേരാണ് അണിയറയില്‍

നവകേരളത്തിന് ജനകീയാസൂത്രണം; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് 25-26 വർഷത്തെ പദ്ധതി രൂപീകരണ വികസന സെമിനാർ ടി.കെ കൺവെൻഷൻ സെൻ്ററിൽ നടന്നു. ‘കേരളത്തിൻ്റെ സുസ്ഥിരമായ വികസനമാണ് 14-ാം പഞ്ചവത്സരപദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ വിജയത്തിന് മുഴുവൻ പേരുടേയും സഹായ സഹകരണം അനിവാര്യമാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ശുചിത്വമിഷൻ കോ- ഓഡിനേറ്റർ കെ.ഗൗതമൻ കെ.എ.എസ് പറഞ്ഞു. പ്രസിഡണ്ട് കെ.ടി രാജൻ

എഴുപതിന്റെ നിറവില്‍ എടച്ചേരി വിജയ കലാവേദി ആന്റ്‌ ഗ്രന്ഥാലയം; ‘ആരവം വിജയ@ 70’ ഞായറാഴ്ച

നാദാപുരം: എടച്ചേരി വിജയ കലാ വേദി ആന്റ്‌ ഗ്രന്ഥാലയത്തിന്റെ നാലു മാസം നീണ്ടു നിൽക്കുന്ന “ആരവം വിജയ@ 70′ എഴുപതാം വാർഷികാഘോഷത്തിന് ഞായറാഴ്ച തുടക്കമാവുമെന്ന് ഭാരവാഹികൾ പറഞ്ഞു. വൈകീട്ട് 5മണിക്ക്‌ സിനിമാതാരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. ഫോക്ക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയാവും. ഡോ പി.ജെ വിൻസന്റ്‌ മുഖ്യ പ്രഭാഷണം നടത്തും.

മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തില്‍ ഫിലീം തിയേറ്റർ ക്ലബ്ബ്; ഉദ്ഘാടനം ഞായറാഴ്ച

നാദാപുരം: മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിൽ ഫിലീം തിയേറ്റർ ക്ലബ്ബ് ഉദ്ഘാടനവും എം.ടി വാസുദേവൻ നായർ അനുസ്മരണവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. രാവിലെ 10മണിക്ക്‌ ഫിലീം തീയേറ്റർ ക്ലബ്ബ് സിനിമാ താരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. എം.ടി അനുസ്മരണം അക്കാദമി ചെയർമാൻ പ്രൊഫ:ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. വി.കെ

കണ്ണൂരില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; നാല് പേർക്ക് പരിക്ക്

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. കണ്ണപുരം സ്വദേശികളാണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് അപകടം. ലോറി ഓട്ടോറിക്ഷയുടെ പിറകിൽ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടുപേരും മരിച്ചു. ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

വടകര താലൂക്ക്തല കായികമേള ഫെബ്രുവരിയില്‍; സംഘാടക സമിതിയായി

വടകര: വടകര നഗരസഭയുടെ സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതിയായ ദിശയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 12,13,14 തീയതികളില്‍ വടകര താലൂക്ക്തല കായികമേള സംഘടിപ്പിക്കുന്നു. മേള വിജയിപ്പിക്കുന്നതിനായി വടകര ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘാടക സമിതി രൂപികരണ യോഗം ചേര്‍ന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. നാരായണ നഗരം ഗ്രൗണ്ടില്‍ നടക്കുന്ന മേളയ്ക്ക് വിവിധ സബ്

ഡിജിറ്റല്‍ സാക്ഷരതയിലേക്ക് കുതിച്ച് കേരളം; നവ സാക്ഷരര്‍ക്ക് തുടര്‍പഠനത്തിന് ‘ഉല്ലാസ്’ പദ്ധതി

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കിയ ഡിജി കേരളം പദ്ധതി വഴി പുതുതായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ പഠിച്ച നവ സാക്ഷരര്‍ക്ക്, ഡിജിറ്റല്‍ സാക്ഷരത നിലനിര്‍ത്താന്‍ അവസരമൊരുങ്ങുന്നു. സംസ്ഥാന സാക്ഷരത മിഷന്‍ വഴി നടപ്പാക്കുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം, ‘ഉല്ലാസ്’ പദ്ധതി വഴിയാണ് ഡിജിറ്റല്‍ സാക്ഷരത നേടിയവര്‍ക്ക് തുടര്‍പഠനം നല്‍കുന്നത്. ഇതിന്റെ ഭാഗമായി സാക്ഷരത മിഷന്റെ സാക്ഷരത

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാം മുന്നേറാം; ‘റൈസിംഗ് മണിയൂർ’ പദ്ധതിക്ക് അംഗീകാരം, പുതുപുത്തന്‍ ആശയങ്ങളുമായി തദ്ദേശ സ്ഥാപനങ്ങള്‍

വടകര: മണിയൂർ ഗ്രാമപഞ്ചായത്തിന്റെ ‘റൈസിംഗ് മണിയൂർ’ പദ്ധതിക്ക്‌ ജില്ലാതല വിദഗ്ധസമിതി യോഗത്തില്‍ അംഗീകാരം. വടകര ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ പ്രീ-മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ദക്ഷിണേന്ത്യയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്ന പദ്ധതിക്കും യോഗത്തില്‍ അംഗീകാരം ലഭിച്ചു. ദക്ഷിണേന്ത്യയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട 14 വിദ്യാർത്ഥികളെ കൊണ്ടുപോവുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നൂതന പദ്ധതികൾ ചര്‍ച്ച ചെയ്യുന്ന ജില്ലാതല

error: Content is protected !!