Category: പ്രാദേശിക വാര്‍ത്തകള്‍
അഴിയൂർ അണ്ടി കമ്പനിക്ക് സമീപം മാവുള്ള പറമ്പിൽ കെ.സി ജാഫർ അന്തരിച്ചു
അഴിയൂർ: അണ്ടി കമ്പനിക്ക് സമീപം മാവുള്ള പറമ്പിൽ കെ.സി ജാഫർ അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. ഉപ്പ: പരേതനായ മാവുള്ള പറമ്പിൽ അബൂബക്കർ. ഉമ്മ: സൈനബ. ഭാര്യ: സജിന കടിഞ്ഞോത്ത്. മക്കൾ: സുമയ്യ, സുഹറ, ഫജർ, സാജിർ, നിസ്വ. മരുമക്കൾ: റാഷിദ് (ബഹ്റൈൻ ), റാഷിദ് ( ഖത്തർ ). സഹോദരങ്ങൾ: നബീസ, അസ്മ. Description: Azhiyur
ഭക്തിസാന്ദ്രമായി ചോറോട് രാമത്ത് പുതിയകാവ് മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിലെ തിരുമുറ്റം കല്ല് പതിക്കൽ ദ്രവ്യ സമർപ്പണം ചടങ്ങ്
ചോറോട്: രാമത്ത് പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ തിരുമുറ്റം കല്ല് പതിക്കൽ ദ്രവ്യസമർപ്പണം ചെന്നൈ അർമദ ചിറ്റ്സ് എം.ഡി വി.കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരിപ്പള്ളി രാജൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം രാവിലെ 10മണിക്ക് സംഘടിപ്പിച്ച ചടങ്ങില്‍ നിരവധി പേര്‍ പങ്കാളികളായി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരിപ്പള്ളി രാജൻ അധ്യക്ഷത വഹിച്ചു. കരിപ്പള്ളി ദിനേശൻ,
‘നടപ്പാക്കിയത് ജന്മം നൽകിയതിനുള്ള ശിക്ഷ’; താമരശേരി കൊലപാതകത്തിൽ പ്രതിയുടെ പ്രാഥമിക മൊഴി പുറത്ത്
താമരശ്ശേരി: താമരശ്ശേരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്ന കേസില്‍ പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു ആഷിഖിന്റെ മൊഴി. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുമ്പോഴായിരുന്നു ആഷിഖിന്റെ ഈ പ്രതികരണം. നിലവില്‍ താമരശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാള്‍. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബ്രയിന്‍ ട്യൂമര്‍ ബാധിച്ച ഉമ്മ സുബൈദയ്ക്ക്
പുറമേരി കെആർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട.അധ്യാപകൻ കൊടുവേരി അപ്പുണ്ണിക്കുറുപ്പ് അന്തരിച്ചു
നാദാപുരം: പുറമേരി കെആർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട.അധ്യാപകൻ കൊടുവേരി അപ്പുണ്ണിക്കുറുപ്പ് അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ആയഞ്ചേരി കരുവോത്ത് രാധ അമ്മ. മക്കൾ: ജിഷ, നിഷ (നരിക്കുന്ന് യുപി സ്കൂൾ അധ്യാപിക). മരുമക്കൾ: പ്രേമൻ (കരിയാട്), മനോജ് (ഗവ.യുപി സ്കൂൾ, ചെറുകുന്ന്). സഹോദരങ്ങൾ: ഗംഗാധരൻ, പത്മനാഭൻ, പത്മാവതി, ശോഭ, വത്സല. സഞ്ചയനം ചൊവ്വ. Description:
തേങ്ങ പൊളിക്കാനായി അയല്‍വീട്ടില്‍ നിന്നും കൊടുവാള്‍ വാങ്ങി, വീട്ടിലെത്തി ഉമ്മയെ വെട്ടി ; താമരശ്ശേരിയില്‍ ഉമ്മ കൊല്ലപ്പെട്ടത് ക്യാന്‍സറിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍
താമരശ്ശേരി: താമരശ്ശേരിയില്‍ 24കാരന്‍ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തിയത് ക്യാന്‍സറിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍. ബ്രയിന്‍ ട്യൂമര്‍ ബാധിച്ച ഉമ്മ സുബൈദയ്ക്ക് അടുത്തിടെയാണ് ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് സഹോദരി സക്കീനയുടെ വീട്ടില്‍ വിശ്രമത്തിലിരിക്കെയാണ് മകന്‍ കൊലപ്പെടുത്തുന്നത്. പ്ലസ് ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്‌സ് പഠിക്കാന്‍ സുബൈദ മകന്‍ ആഷിഖിനെ ചേര്‍ത്തിരുന്നു. കോളേജില്‍ ചേര്‍ന്നശേഷമാണ് ആഷിഖ് മയക്കുമരുന്നിന് അടിമയായതെന്നാണ്
ഓര്‍മകളില്‍ മായാതെ പ്രിയപ്പെട്ട എഴുത്തുകാരന്‍; യുവകലാസാഹിതി വടകര മണ്ഡലം കമ്മിറ്റിയുടെ എം.ടി അനുസ്മരണ പരിപാടിക്ക് തുടക്കമായി
വടകര: യുവകലാസാഹിതി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന എം.ടി അനുസ്മരണ പരിപാടിക്ക് തുടക്കമായി. ആർബി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ ‘എം.ടി മലയാളത്തിന്റെ സുകൃതം’ എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന ബ്രോഷറിന്റെ പ്രകാശന കർമ്മം വി.പി രാഘവൻ നിർവഹിച്ചു എം.കെ ബാബു അധ്യക്ഷത വഹിച്ചു എൻ.കെ മോഹനൻ ബ്രോഷർ ഏറ്റുവാങ്ങി. എൻ.പി അനിൽകുമാർ, രാജേഷ് ചോറോട്,
വടകരയില്‍ കുടിശ്ശിക നിവാരണ അദാലത്ത് നാളെ മുതല്‍
വടകര: സംസ്ഥാന സര്‍ക്കാരിന്റെ നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഹെഡ് ഓഫീസില്‍ 20 മുതല്‍ 25വരെ അദാലത്ത് നടത്തും. 2024 ഡിസംബര്‍ 31 വരെ കുടിശ്ശികയായ വായ്പകള്‍ക്ക് ആനുകൂല്യങ്ങളോടെ ഇവ അടച്ചുതീര്‍ക്കാം. മരണമടഞ്ഞവരുടെയും മാരകരോഗം ബാധിച്ചവരുടെയും വായ്പ പൂര്‍ണമായും തിരിച്ചടച്ചാല്‍ 50 ശതമാനം വരെ ഇളവ്
22ന് അധ്യാപക സർവ്വീസ് സംഘടന സമര സമിതി പണിമുടക്ക്; വടകരയില്‍ 51 അംഗ സമര സഹായ സമിതി
വടകര: അധ്യാപക സർവ്വീസ് സംഘടന സമര സമിതി 22ന് നടത്തുന്ന സൂചന പണിമുടക്ക് സമരം വിജയിപ്പിക്കുന്നതിനായി വടകരയില്‍ രൂപീകരിച്ച സമര സഹായ സമിതി യോഗം എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംങ്ങ് കമ്മിറ്റി അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനസ്ഥാപിക്കുക, 12ാം ശബള പരിഷ്ക്കരണ കമ്മീഷൻ
സിപിഎം ജില്ലാ സമ്മേളനം; വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ ആസ്പദമാക്കി വടകരയിൽ പ്രഭാഷണം
വടകര: വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ എന്ന കൃതി കേരള രാഷ്ട്രീയത്തെയും മലയാള സാഹിത്യത്തെയും സ്വാധീനിച്ചതിനെ കുറിച്ച് വടകരയിൽ പ്രഭാഷണം സംഘടിപ്പിച്ചു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണൂർ സർവകലാശാല അസി. പ്രൊഫസർ റഫീഖ് ഇബ്രാഹിം പ്രഭാഷണം നടത്തി. നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന പരിപാടിയിൽ ഗോപീ നാരായണൻ അധ്യക്ഷനായി. യൂനുസ് വളപ്പിൽ, എസ്
വെള്ളിയാം കല്ല് ഇനി ഇന്ത്യൻ കോസ്റ്റ് ഗാഡിന്റെ നിയന്ത്രണത്തിലായിരിക്കും; പ്രചരിക്കുന്ന വിഡീയോയിലെ സത്യാവസ്ഥയെന്ത്
വടകര: തിക്കോടിയിലെ കടലിൻ്റെ നടുക്ക് ഏഴ് നോട്ടിക്കൽ മൈൽ ദൂരത്തുള്ള വെള്ളിയാൻ കല്ല് ഇനി ഇന്ത്യൻ കോസ്റ്റുഗാഡിൻ്റെ അണ്ടർലായിരിക്കും. ഈ അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഇത് യഥാർത്ഥത്തിൽ കോസ്റ്റ് ഗാഡ് വെള്ളിയാംകല്ലിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ ദൃശ്യങ്ങളല്ല. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാംകല്ലിൽ ദേശീയപതാക ഉയർത്തുന്നതാണ് ദൃശ്യത്തിലുള്ളത്. വടകര കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ