Category: പ്രാദേശിക വാര്‍ത്തകള്‍

Total 14975 Posts

കണ്ണൂരിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; പ്രതിയായ കുഞ്ഞിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അവശനിലയിൽ കണ്ടെത്തിയത് കോഴിക്കോടെ ലോഡ്ജ് മുറിയിൽ

കോഴിക്കോട്: ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി കുഞ്ഞിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണൂർ തയ്യിൽ സ്വദേശി ശരണ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കേസിൽ വിചാരണ തുടങ്ങാൻ ഇരിക്കെയാണ് ആത്മഹത്യശ്രമം. ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്ത് മുറിയെടുത്തതിന് ശേഷമാണ് ആത്മഹത്യ ശ്രമം നടത്തിയത്. 2020ഫെബ്രുവരിയിലാണ് ശരണ്യ തന്റെ

വടകര താലൂക്കിലെ ദേശീയപാത വികസന പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ; പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി

കുറ്റ്യാടി: വടകര താലൂക്കിലെ ദേശീയപാത വികസന പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി. വികസന പ്രവൃത്തി ആരംഭിച്ചിട്ട് 2 വർഷത്തിലധികമായി. ഇതിനിടെ പൊതുജനങ്ങളിൽ നിന്നും നിരവധി പരാതികൾ ജനപ്രതിനിധികൾക്ക് ലഭിച്ചിരുന്നു. ഇത് കെപി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് മന്ത്രി ഇടപെട്ടത്. മുക്കാളിയിലും

സ്നേഹ സുമങ്ങൾ; ചെക്യാട് ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ശ്രദ്ധേയമായി, നൃത്തം ചെയ്ത് ടീച്ചർമാരും

പാറക്കടവ്: ചെക്യാട് ഗ്രാമ പഞ്ചയത്തിലെ അങ്കണവാടി കുരുന്നുകളുടെ കലോത്സവം സ്നേഹ സുമങ്ങൾ ശ്രദ്ധേയമായി. ജി എം യു പി സ്കൂൾ പാറക്കടവിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ ഉദ്ഘാടനം ചെയ്തു. സുബൈർ പറേമ്മൽ അധ്യക്ഷത വഹിച്ചു. മഫീദ സലീം, ഹാജറ ചെറൂണിയിൽ, ഖാലിദ് പി. കെ,അബൂബക്കർ വി കെ ,

അഴിയൂരിലും സൈറൺ മുഴങ്ങും, പരിഭ്രാന്തരാകേണ്ട; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ‘കവചം’ മുന്നറിയിപ്പ് സംവിധാനം ഉദ്ഘാടനം നാളെ

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ‘കവചം’ (കേരള വാണിംഗ്‌സ് ക്രൈസിസ് ആൻഡ് ഹസാർഡ് മാനേജ്‌മെന്റ് സിസ്റ്റം) പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനം നാളെ വൈകീട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഇതിൻറെ ഭാഗമായി അഴിയൂരിൽ രണ്ട് സൈറണുകൾ

വടകര റെയിൽവേ സ്റ്റേഷൻ നവീകരണം അന്തിമഘട്ടത്തിൽ; ഉദ്ഘാടനം മാർച്ചിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി നിർവഹിക്കും

വടകര: വടകര റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തികൾ അന്തിമഘട്ടത്തിൽ. അമൃത് ഭാരത് പദ്ധയിൽ ഉൾപ്പെടുത്തി 25 കോടി രൂപ ചെലവിലാണ് സ്റ്റേഷൻ നവീകരിക്കുന്നത്. ഉദ്ഘാടനം മാർച്ച് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. നവീകരണം പുരോഗമിക്കുന്ന മാഹി സ്റ്റേഷന്റെയൊപ്പം വടകരയുടെയും ഉദ്ഘാടനം ഓൺലൈനായി നടത്താനാണ് തീരുമാനം. നിലവിൽ ‌സ്റ്റേഷന്റെ പ്ലാറ്റ്ഫോമും ടിക്കറ്റ് കൗണ്ടറും ഇരിപ്പിടങ്ങളും പാർക്കിങ്

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വാഹനത്തിലുള്ളവരോട് കാര്യം തിരക്കി; നരിക്കുനിയില്‍ വനിതാ എസ്.ഐയ്ക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ കയ്യേറ്റം

നരിക്കുനി: സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വാഹനത്തിലുള്ളവരോട് കാര്യം തിരക്കിയതിന് നരിക്കുനിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ കയ്യേറ്റം. പള്ളിയാര്‍കോട്ടയില്‍ വനിതാ എസ്.ഐയ്ക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെയാണ് കയ്യേറ്റമുണ്ടായത്. കാക്കൂര്‍ എസ്.ഐ ജീഷ്മ, എ.എസ്.ഐ ദിനേശ്, സി.പി.ഒ രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ കുന്ദമംഗലം സ്വദേശി ബാബുരാജന്‍, കുറ്റിക്കാട്ടൂര്‍ സ്വദേശി പ്രശാന്ത്, വെള്ളിപറമ്പിലെ ഷനൂബ്, നെല്ലിക്കോട സ്വദേശി രാജേഷ് എന്നിവരെ

വേളത്ത് കാട്ടുപന്നി ശല്യം രൂക്ഷം; സ്ത്രീകളും കുട്ടികളും ഉൾപ്പടെ പുറത്തിറങ്ങുന്നത് ഭീതിയോടെ, പരിഹാരം കാണണമെന്നാവശ്യം ശക്തം

വേളം: വേളം ഗ്രാമ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പുലർച്ചെ ജോലിക്കും കോളേജിലേക്കും ഉൾപ്പടെ സ്ത്രീകളും കുട്ടികളും പോകുന്നത് ഭീതിയോടെയാണ്. ദിനംപ്രതി പന്നികളുടെ എണ്ണം കൂടി വരികയാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി ആയിക്കഴിഞ്ഞാൽ കൃഷിയിടങ്ങളിലേയും വീട്ടുവളപ്പുകളിലേയും കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നു. കർഷകർ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. രാത്രികാലങ്ങളിലും പുലർച്ചെയും അത്യാവശ്യങ്ങൾക്കായി ബൈക്കിലും കാൽനടയായും യാത്ര ചെയ്യാൻ

മെഡിക്കൽ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം ഉടൻ നടപ്പിലാക്കുക; പ്രൈവറ്റ് ഹോസ്പിറ്റൽ & മെഡിക്കൽ ഷോപ്പ് വർക്കേഴ്‌സ് യൂണിയൻ

വടകര: പ്രൈവറ്റ് ഹോസ്പിറ്റൽ & മെഡിക്കൽ ഷോപ്പ് വർക്കേഴ്‌സ് യൂണിയൻ വടകര ഏരിയാ പ്രവർത്തക കൺവെൻഷൻ വടകരയിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ പുതുക്കി നിശ്ചയിച്ച ഹോൾസെയിൽ & റീട്ടെയിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരുടെ മിനിമം വേതനം ഉടൻ നടപ്പിലാക്കണമെന്ന് ബന്ധപ്പെട്ട തൊഴിൽ ഉടമകളോട് കൺവെൻഷൻ പ്രമേയം

ചോറോട് നെല്യങ്കര പാറക്കന്റെവിട ബാബു അന്തരിച്ചു

ചോറോട്: നെല്യങ്കര എരഞ്ഞോളി മീത്തൽ താമസിക്കും പാറക്കന്റെവിട ബാബു അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. ഭാര്യ: ഷീജ മക്കൾ: ഗോകുൽ ബി.നാഥ്, നികേത് ബി.നാഥ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ

സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ ‘ഭരണ ഘടനയും സനാദന മൂല്യങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ

വടകര: ‘ഭരണഘടനയും സനാദന മൂല്യങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ഡോ. ടി എസ് ശ്യാം കുമാർ വിഷയാവതരണം നടത്തി. അഡ്വ. ഇ വി ലിജീഷ് മോഡറേറ്ററായി. വിനോദ് കൃഷ്ണ, ആർ ബാലറാം, പി എം ലീന എന്നിവർ സംസാരിച്ചു. തുടർന്ന് കെഎസ്ടിഎ വടകര, തോടന്നൂർ സബ് ജില്ലാ

error: Content is protected !!