Category: പ്രാദേശിക വാര്‍ത്തകള്‍

Total 14974 Posts

വിയറ്റ്നാം കോളനിയിലെ റാവുത്തർ ഇനി ഓർമ; നടൻ വിജയ രംഗ രാജു അന്തരിച്ചു

ചെന്നൈ: വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മോഹന്‍ലാല്‍ ചിത്രം വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന കഥാപാത്രത്തിലൂടെയാണ് വിജയ രംഗ രാജു മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. നന്ദമുരി ബാലകൃഷ്ണയുടെ ഭൈരവ

അറ്റകുറ്റപ്പണി; പെരിങ്ങത്തൂർ പാലം ഒരു മാസത്തേക്ക് അടച്ചു

നാദാപുരം: സംസ്ഥാനപാതയിലെ പെരിങ്ങത്തൂർ പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചു. ഇന്ന് മുതല്‍ ഫെബ്രുവരി 20 വരെ ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് പാലത്തിലേക്ക് പ്രവേശനമില്ല. കാൽനട യാത്രക്കാർക്ക് മാത്രം പാലംവഴി പോകാൻ അനുമതിയുണ്ട്. പാലത്തിലെ കോൺക്രീറ്റ് പണികൾ, കൈവരികളുടെ നവീകരണം എന്നിങ്ങനെയുള്ള പ്രവൃത്തികളാണ് ഒരുമാസംകൊണ്ട് തീർക്കേണ്ടതെന്ന് തലശ്ശേരി അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു. ഇതുവഴി പോകേണ്ട വാഹനങ്ങൾ കടവത്തൂർ,

വടകര-99.65 %, തൂണേരി-98.66 %; 100% ഹരിത അയൽക്കൂട്ടങ്ങൾ എന്ന ലക്ഷ്യത്തോടടുത്ത് കോഴിക്കോട് ജില്ല

കോഴിക്കോട്‌: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എല്ലാ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടടുത്ത് കോഴിക്കോട് ജില്ല. ജില്ലയിൽ ആകെയുള്ള 27618 അയൽക്കൂട്ടങ്ങളിൽ 25917 ഉം ഹരിത അയൽക്കൂട്ടങ്ങളായി മാറി. ഈ മാസം 26നുള്ളിൽ തന്നെ 100 ശതമാനം ഹരിത അയൽക്കൂട്ടം എന്ന നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ബ്ലോക്ക് തലത്തിൽ

കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകള്‍; നോര്‍ക്ക നെയിം പദ്ധതിയിലൂടെ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈല്‍, എംഎസ്എംഇ, ധനകാര്യം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, മാന്‍പവര്‍ സ്ഥാപനം എന്നിവയില്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകള്‍. തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട്

കുഞ്ഞിപ്പള്ളിയിൽ അടിപ്പാത; ദേശീയപാത അതോറിറ്റിയെ അറിയിക്കുമെന്ന് മന്ത്രി

അഴിയൂർ: കുഞ്ഞിപ്പള്ളി ടൗണിൽ ജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം നിലനിർത്താൻ ദേശീയപാതയിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്, കളക്ടർ സ്നേഹിൽകുമാർ സിങ് എന്നിവരുമായി കുഞ്ഞിപ്പള്ളി സർവകക്ഷി സമരസമിതി, വ്യാപാരി സംയുക്തസമിതി നേതാക്കൾ, കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചർച്ച നടത്തി. പ്രശ്നത്തിന്റെ ഗൗരവം ദേശീയപാത അതോറിറ്റിയെ അറിയിക്കുമെന്ന് മന്ത്രിയും കളക്ടറും പറഞ്ഞു. ചർച്ചകളിൽ

വടകര സെയ്ന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഇടവക തിരുനാളിന് കൊടിയേറി

വടകര: വടകര സെയ്ന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഇടവക തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. വിമൽ ഫ്രാൻസിസ് വെളിയത്ത് പറമ്പിൽ കൊടിയേറ്റി. ഇന്ന്‌ കോഴിക്കോട് രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജെൻസൺ പുത്തൻവീട്ടിൽ തിരുകർമങ്ങൾക്ക് നേതൃത്വം വഹിക്കും. തുടർന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചുമണിക്ക് ജപമാല, ആഘോഷമായ ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. ഇടവക തിരുനാളിന്റെ പ്രധാന ദിവസങ്ങളായ

നികുതി വെട്ടിച്ച് ഡീസൽ കടത്ത്‌; ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട താമരശ്ശേരി സ്വദേശി എടച്ചേരി പോലീസിന്റെ പിടിയില്‍

എടച്ചേരി: നികുതി വെട്ടിച്ച് കടത്തുകയായിരുന്ന ഡീസൽ പിടികൂടാനുള്ള ശ്രമത്തിനിടെ ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. താമരശ്ശേരി ഉണ്ണികുളം പൂനൂർ സ്വദേശി പുതിയമ്പ്ര വീട്ടിൽ എൻ.പി ഷുഹൈബ് (40)നെയാണ് എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്‌. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ താമരശ്ശേരിയില്‍ നിന്നാണ് ഇൻസ്പെക്ടർ ടി.കെ.ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 2024 സെപ്തംബറില്‍ കരിയാട്

ചെമ്മരത്തൂർ പാല്യാട്ട് മീത്തൽ ചാത്തു അന്തരിച്ചു

ചെമ്മരത്തൂർ: പാല്യാട്ട് മീത്തൽ ചാത്തു അന്തരിച്ചു. തൊണ്ണൂറ്റിന്നാല് വയസായിരുന്നു. ഭാര്യ: മാണി മകൾ: ശ്രീജ മരുമകൻ: ശ്രീധരൻ പൈങ്ങോട്ടായി സഹോദരങ്ങൾ: കൃഷ്ണൻ, മാതു , മാണി, ജാനു, പാറു, പരേതയായ കല്യാണി സംസ്ക്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ Description: chathu passed away

ഓ​ർ​ക്കാ​ട്ടേ​രി ക​ണി​യാം​കു​നി ഇ​ബ്രാ​ഹിം അന്തരിച്ചു

ഓ​ർ​ക്കാ​ട്ടേ​രി: ചി​ട്ട​യി​ൽ വ​ള​യ​ന്നൂ​ർ താ​മ​സി​ക്കും ക​ണി​യാം​കു​നി ഇ​ബ്രാ​ഹിം അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

കണ്ണൂരിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; പ്രതിയായ കുഞ്ഞിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അവശനിലയിൽ കണ്ടെത്തിയത് കോഴിക്കോടെ ലോഡ്ജ് മുറിയിൽ

കോഴിക്കോട്: ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി കുഞ്ഞിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണൂർ തയ്യിൽ സ്വദേശി ശരണ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കേസിൽ വിചാരണ തുടങ്ങാൻ ഇരിക്കെയാണ് ആത്മഹത്യശ്രമം. ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്ത് മുറിയെടുത്തതിന് ശേഷമാണ് ആത്മഹത്യ ശ്രമം നടത്തിയത്. 2020ഫെബ്രുവരിയിലാണ് ശരണ്യ തന്റെ

error: Content is protected !!