Category: പ്രാദേശിക വാര്‍ത്തകള്‍

Total 13184 Posts

അരിക്കുളം കണ്ണമ്പത്ത് പുളിക്കൂല്‍ മീത്തല്‍ ദേവി അന്തരിച്ചു

അരിക്കുളം: കണ്ണമ്പത്ത് പുളിക്കൂല്‍ മീത്തല്‍ ദേവി അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: കുഞ്ഞിരാമന്‍. സഹോദരങ്ങള്‍: ശ്രീധരന്‍(എരവട്ടൂര്‍), ശാരദ(കൂമുള്ളി), സുധ(മഞ്ഞക്കുളം), പരേതയായ ജാനകി(ചാലിക്കര). സംസ്‌കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

‘നാടകപ്രവര്‍ത്തകരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം’; ‘കക്കുകളി’ നാടകത്തിന് വീണ്ടും മേപ്പയ്യൂരില്‍ അരങ്ങുണരുന്നു

മേപ്പയ്യൂര്‍: ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് വിവാദമായ ‘കക്കുകളി’ നാടകത്തിന് വീണ്ടും മേപ്പയ്യൂരില്‍ അരങ്ങുണരുന്നു. മേപ്പയ്യൂരിലെ സാംസ്‌കരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ റെഡ്സ്റ്റാറാണ് ആഗസ്റ്റ് 13ന് മേപ്പയ്യൂരില്‍ നാടകത്തിന് വേദിയൊരുക്കുന്നത്. ആലപ്പുഴ പുന്നപ്രയിലെ പറവൂര്‍ പബ്ലിക്ക് ലൈബ്രറിയുടെ കീഴിലുള്ള നെയ്തല്‍ നാടകസംഘമാണ് നേരത്തെ നാടകം അരങ്ങിലെത്തിച്ചിരുന്നത്. എന്നാല്‍ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നാടകം കളിക്കുന്നതില്‍ നിന്നും പബ്ലിക്ക് ലൈബ്രറി പിന്‍വാങ്ങുകയായിരുന്നു.

കൂട്ടുകാർക്കൊപ്പം കുളിക്കാ‌നെത്തിയത് അന്ത്യയാത്രയായി; ബാലുശ്ശേരിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് 20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ

ബാലുശ്ശേരി: കൂട്ടുകാർക്കൊപ്പം കുളിക്കാൻപോയപ്പോൾ ഒഴുക്കിൽപെട്ട് മരിച്ച മിഥിലാജിന്റെ വിയോ​ഗത്തിന്റെ ഞെട്ടലിലാണ് വീട്ടുകാരും നാട്ടുകാരും. കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയപ്പോൾ ആരും പ്രതീക്ഷിച്ചിരുന്നില്ല അതൊരു ദുരന്തക്കയമായി മാറുമെന്ന്. ബാലുശ്ശേരി കോട്ട നട മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് ഇന്നലെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം ഉണ്ടായത്. കൂട്ടുകാരൊടൊപ്പം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു ബാലുശ്ശേരി ഹൈസ്‌ക്കൂളിന് സമീപം ഉണ്ണൂലമ്മല്‍ കണ്ടി നസീറിന്റെ മകന്‍

മഠത്തില്‍ ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികം; സ്മരണ പുതുക്കി തച്ചന്‍കുന്ന് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി

തച്ചന്‍കുന്ന്: തച്ചന്‍ കുന്നിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായിരുന്ന മഠത്തില്‍ ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു. തച്ചന്‍കുന്ന് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടത്തി. പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ കാര്യാട്ട് ഗോപാലന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ്

ഖരമാലിന്യ പ്രോജക്റ്റ്; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ഖരമാലിന്യ പ്രോജക്റ്റ് ക്ലിനിക്ക് ശില്‍പ്പശാല നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണ സമതി അംഗങ്ങള്‍ നോഡല്‍ ഓഫീസര്‍, ഇംപ്‌ളിമെന്റിങ്ങ് ഓഫിസര്‍മാര്‍, സി.ഡി.എസ്, ചെയര്‍ പേഴ്‌സണ്‍, സാനിറ്റേഷന്‍ വര്‍ക്കിങ്ങ് ഗ്രൂപ്പ് മെമ്പര്‍മാര്‍, പ്ലാനിങ്ങ് കമ്മറ്റി വൈസ് ചെയര്‍മാന്‍ കേമ്പിയില്‍ കമ്മറ്റി അംഗങ്ങള്‍, മൊബൈല്‍ ഫെസിലിറ്റേഷന്‍ ടീം. ഡിസ്ട്രിക്ക്

ബാലുശ്ശേരിയില്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബാലുശ്ശേരി: കോട്ടനട മഞ്ഞപ്പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉണ്ണൂലമ്മല്‍ കണ്ടി നസീറിന്റെ മകന്‍ മിഥിലാജിന്റെ മൃതദേഹമാണ് കണ്ടത്തിയത്. ഇന്നലെ വൈകിട്ട് മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോള്‍ മിഥിലാജ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു മിഥിലാജ്. കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ വെള്ളം ഉയര്‍ന്ന് ഒഴുക്ക് ശക്തമായിരുന്നു. ഇതിനിടയിലാണ് മിഥിലാജിനെ കാണാതായാത്. അഗ്‌നിശമന സേനയുടെ

‘സ്ത്രീപദവി പഠനം’ ശില്‍പശാലയുമായി വനിതാശിശു വികസന വകുപ്പ്; ഒന്നാംഘട്ട ശില്‍പശാലയ്ക്ക് പേരാമ്പ്രയില്‍ തുടക്കം

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ജെൻഡർ റിസോഴ്സ് സെന്റർ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ ‘സ്ത്രീപദവി പഠനം’ ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ശില്പശാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ പി.കെ.രജിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, പി.ടി അഷറഫ്,

മേപ്പയ്യൂർ തുറയൂർ പുളിഞ്ഞോളി കുന്നത്ത് ഖദീജ അന്തരിച്ചു

മേപ്പയ്യൂർ: തുറയൂർ പുളിഞ്ഞോളി കുന്നത്ത് ഖദീജ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്‌: പരേതനായ മോയി. മക്കൾ: അഷറഫ്, ബഷീർ (ബഹ്റൈൻ), സുഹറ (മാവട്ട്). മരുമക്കൾ: ബുഷ്റ (മണിയൂർ), സൗദ (തിക്കോടി), വി.വി.എം കുഞ്ഞമ്മദ് (മാവട്ട്). സഹോദരങ്ങൾ: പരേതനായ പിതാവുള്ളതിൽ മൊയ്തി, കുഞ്ഞബ്ദുള്ള, ആമിന, ബിയാത്തുമ്മ.

എടവണ്ണയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

കൊയിലാണ്ടി: എടവണ്ണ സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. രാത്രി ഒരു മണിയോടെ എസ്‌റ്റേറ്റ് മുക്കിലായിരുന്നു അപകടം. ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഫോര്‍ഡ് ഫിയാഗോ കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവര്‍ ഷിജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലില്‍ പ്രവേശിപ്പിച്ചു.

കനത്ത മഴ; കൊയിലാണ്ടി താലൂക്കില്‍ എട്ട് വീടുകൾ ഭാഗികമായി തകർന്നു, താമരശ്ശേരിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

കൊയിലാണ്ടി: കനത്ത മഴയില്‍ കൊയിലാണ്ടി താലൂക്കില്‍ എട്ട് വീടുകൾ ഭാഗികമായി തകർന്നു. മഴയെ തുടർന്ന് കോഴിക്കോട് താലൂക്കിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. വടകര താലൂക്കില്‍ 26 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി താലൂക്കിൽ കോടഞ്ചേരി ചെമ്പുകടവ് ഗവ. യു. പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വെണ്ടെക്കും

error: Content is protected !!