Category: പ്രാദേശിക വാര്‍ത്തകള്‍

Total 13156 Posts

ടി.പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് നീക്കം; കെ.കെ.രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

വടകര: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ.കെ.രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. കൊളവല്ലൂര്‍ എ.എസ്.ഐ ശ്രീജിത്തിനെയാണ് കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. ശിക്ഷാ ഇളവ് നീക്കത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. ശിക്ഷാ ഇളവിനായുള്ള പട്ടിക ചോര്‍ന്ന സംഭവത്തിലാണ് നടപടി. ടി.പി

റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും, ഓണത്തിന് മുൻപ് 1000 കെ സ്റ്റോറുകൾ കൂടി: ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

കോഴിക്കോട്‌: സംസ്ഥാനത്തെ റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്കും വ്യാപാരികളുടെ ആവശ്യങ്ങൾക്കും പരിഹാരം കാണുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുന്തിയ പരിഗണന നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. കെ സ്റ്റോറുകളുടെ പ്രവർത്തനങ്ങളുടെ കോഴിക്കോട് മേഖലാ തല അവലോകന യോഗവും റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിൽ കുടിശ്ശിക ആയിട്ടുള്ള ഫയലുകളുടെ അദാലത്തും ജില്ലാ പഞ്ചായത്ത്

നരിപ്പറ്റയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നരിപ്പറ്റ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ നാലാം വാര്‍ഡ് മുള്ളമ്പത്ത് സ്വദേശി വി.പി.സിജു ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ അഞ്ചുദിവസത്തോളമായി ചികിത്സയിലായിരുന്നു. അച്ഛന്‍: വലിയ പറമ്പത്ത് നാണു. അമ്മ: കമല. ഭാര്യ: ഷിജി. മകന്‍: മാധവ്. സഹോദരങ്ങള്‍: സിനീഷ് (ഖത്തര്‍), സിജിത്ത് (വ്യവസായ

ആയഞ്ചേരി ചീക്കിലോട്ട് തേവർക്കണ്ടി മൊയ്‌ദീൻ അന്തരിച്ചു

ആയഞ്ചേരി: ആയഞ്ചേരി ചീക്കിലോട്ട് താമസിക്കും തേവർക്കണ്ടി മൊയ്‌ദീൻ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അലി (ദുബൈ), നാസർ (ഖത്തർ), സറീന, ഹമീദ് (ദുബൈ), മജീദ് (ദുബൈ), അഷ്‌റഫ്‌ (ഖത്തർ), അസീസ്. മരുമക്കൾ: അമ്മദ് പുത്തലത്ത്, മറിയം തുലാറ്റുംനട, സൗദ തീക്കുനി, അസ്യ നിട്ടൂർ, ഉമൈബ വില്ല്യാപള്ളി, സൈഫുന്നിസ വടകര, ഇർഫാന ഇയ്യാട്.

പതിയാരക്കര ഒറ്റപ്പിലാവുള്ളതിൽ ഒ.പി ഗോപിനാഥൻ അന്തരിച്ചു

പതിയാരക്കര: ഒറ്റപ്പിലാവുള്ളതിൽ ഒ.പിഗോപിനാഥൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: വിജയി. മക്കൾ: ശ്രീജിത്ത്, ആതിര. അച്ഛന്‍: പരേതനായ ഒറ്റപ്പിലാവുള്ളതിൽ രാമൻ നമ്പ്യാര്‍. സഹോദരന്‍: ഒ.പി രാഘവന്‍. സംസ്ക്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

വടകരയിലെ വിവിധ സ്‌ക്കൂളുകളില്‍ അധ്യാപക നിയമനം; അറിയാം വിശദമായി

മടപ്പള്ളി: മടപ്പള്ളി ജി.വി.എച്ച്.എസ്. സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് ജൂനിയർ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂലായ്‌ ഒന്നിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. വാണിമേൽ: വെള്ളിയോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. മലയാളം (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലായ്‌ ഒന്നിന് രാവിലെ 10 മണിക്ക് സ്കൂളിൽ.

നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് ഡെങ്കിപ്പനിയും മലമ്പനിയും; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

നാദാപുരം: നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് ഡെങ്കിപ്പനിയും മലമ്പനിയും റിപ്പോര്‍ട്ട് ചെയ്തു. 18-ാം വാര്‍ഡില്‍ വാണിയൂര്‍ റോഡില്‍ കണ്ണോത്ത് താഴെകുനിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ചെടികള്‍ വില്‍ക്കുന്ന ജോലിക്കായാണ് ഇയാള്‍ നാദാപുരത്ത് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. അടുത്തിടെ ഇയാള്‍ നാട്ടിലേക്ക് പോയിരുന്നു. തിരിച്ചു വരുമ്പോള്‍ പനിയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്

കണ്ണൂരില്‍ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

കണ്ണൂര്‍: ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മുഹമ്മദ് മിസ്ബല്‍ ആമിന്‍(10), ആദില്‍ ബിന്‍ മുഹമ്മദ്(13) എന്നിവരാണ് മരിച്ചത്. മാച്ചേരിയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. ഇതിനിടെ മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ നാട്ടുകാര്‍ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, കുളത്തില്‍ നിന്ന്

ചെക്യാടില്‍ റോഡില്‍ താഴ്ന്ന ലോറി വയലിലേക്ക് മറിഞ്ഞു; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാദാപുരം: ചെക്യാട് ഒടോര താഴെ വയലില്‍ ലോറി വയലിലെ വെള്ളക്കെട്ടിലോക്ക് മറിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും ചെങ്കല്ല് കയറ്റി വന്ന ലോറിയാണ് റോഡില്‍ താഴ്ന്ന് വയലിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവറും സഹായിയും ചാടി രക്ഷപ്പെട്ടതിനാലാണ് വന്‍ അപകടം ഒഴിവായത്. റോഡില്‍ ലോറി താഴ്ന്നതോടെ ഡ്രൈവറും സഹായിയും കയര്‍ ഉപയോഗിച്ച് കെട്ടുന്നതിനിടെ കയര്‍ പൊട്ടി

സംസ്ഥാനത്ത് ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടി

തിരുവനന്തപുരം: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ജൂലൈ മാസത്തെ റേഷന്‍ വിതരണം 8 ആം തിയ്യതി മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ 1-ാം തിയതിയ്ക്ക്

error: Content is protected !!