Category: പ്രാദേശിക വാര്‍ത്തകള്‍

Total 13150 Posts

എടച്ചേരി നോർത്തിലെ തുണ്ടി പാറേമ്മൽ പാറു അന്തരിച്ചു

എടച്ചേരി: എടച്ചേരി നോർത്തിലെ തുണ്ടി പാറേമ്മൽ പാറു അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: കുമാരൻ,വാസു,നാണു, പരേതനായ രാജൻ മരുമക്കൾ: ജാനു. ശാന്ത, ശ്രീജ, രാധ.

സ്വപ്നങ്ങൾ ബാക്കിയാക്കി അഭിനവ് കൃഷ്ണ മടങ്ങി; ലോകനാര്‍കാവ് ചിറയില്‍ വിദ്യാർത്ഥി മുങ്ങിമരിച്ചതിന്റെ ഞെട്ടൽ മാറാതെ നാട്

വടകര: ലോകനാര്‍കാവ് ചിറയില്‍ വിദ്യാർത്ഥി മുങ്ങിമരിച്ചതിന്റെ ഞെട്ടലിലാണ് പ്രദേശവാസികളും നാട്ടുകാരും. നീന്തിക്കുളിക്കാനെത്തിയ പതിനേഴുകാരനായ ചല്ലിവയലില്‍ മമ്മള്ളിയില്‍ അഭിനവ് കൃഷ്ണയ്ക്കാണ് ഇന്നലെ ജീവൻ നഷ്ടമായത്. കുട്ടി അപകടത്തിൽപ്പെട്ടെന്ന് അറിഞ്ഞപ്പോൾ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ചിറയിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് ടു പഠനം പൂർത്തിയാക്കിയതായിരുന്നു അഭിനവ്. അവധി ആയതിനാൽ

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതുപ്പണം വെളുത്തമല സ്വദേശി അന്തരിച്ചു

പുതുപ്പണം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതുപ്പണം വെളുത്തമല സ്വദേശി അന്തരിച്ചു. വടക്കേ മലയില്‍ ഷാജിര്‍ കോട്ടേജില്‍ വി.വി സുബൈര്‍ ഹാജി(65)യാണ് മരിച്ചത്. ഒരുമാസം മുമ്പാണ് എറണാകുളം ഷാപ്പുപടി വാരപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ സുബൈറിന് പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ് സാജിര്‍, ഫാത്തിമത്തുല്‍

‘എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് ലഭിച്ചിട്ടും പ്ലസ് വണ്ണിന് സീറ്റില്ല’; മണിയൂരില്‍ സായാഹ്ന ധർണ്ണ സംഘടിപ്പിച്ച് യുഡിഎഫ്‌

മണിയൂർ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്‌ ലഭിച്ച കുട്ടികള്‍ക്ക് പോലും പ്ലസ് വൺ പഠനത്തിന് സര്‍ക്കാര്‍ സൗകര്യം ഏര്‍പ്പെടുത്തില്ലെന്ന് ആരോപിച്ച്‌ യുഡിഎഫ്‌ മണിയൂർ പഞ്ചായത്ത് കമ്മറ്റി സായാഹ്ന ധർണ്ണ നടത്തി. മണിയൂർ ഹൈസ്‌ക്കൂളിന് സമീപത്തായി സംഘടിപ്പിച്ച ധര്‍ണ കാവിൽ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ചാലിൽ അഷറഫ്, സി.പി വിശ്വാനാഥൻ മാസ്റ്റർ, കെ.റസാഖ് മാസ്റ്റർ, എം.കെ

വടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന്‌റെയും പാര്‍ക്കോ ഹോസ്പിറ്റലിന്റെയും നേതൃത്വത്തില്‍ അഴിത്തലയില്‍ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

വടകര: വടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന്‌റെയും പാര്‍ക്കോ ആശുപത്രിയുടെയും നേതൃത്വത്തില്‍ ആരോഗ്യ ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. അഴിത്തല ഉമുറൂല്‍ ഉലും മദ്രസയില്‍ സംഘടിപ്പിച്ച ക്യാമ്പ്‌ വടകര കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ഓഫ് പോലീസ് സി.എസ് ദീപു ഉദ്ഘാടനം ചെയ്തു. പാര്‍ക്കോ ഹോസ്പിറ്റൽ മാനേജിങ്ങ് ഡയറടർ പി.പി അബൂബക്കർ ഹാജി മുഖ്യാതിഥിയായിരുന്നു. വടകര

ലോകനാര്‍കാവ് ചിറയില്‍ നീന്താനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു

വടകര: ലോകനാര്‍കാവ് ചിറയില്‍ നീന്താനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. ചല്ലിവയലില്‍ മമ്മള്ളിയില്‍ അഭിനവ് കൃഷ്ണ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്‌ അഞ്ചരയോടെയാണ് സംഭവം. സുഹൃത്തുകള്‍ക്കൊപ്പം ചിറയിൽ നീന്താനെത്തിയതായിരുന്നു. തുടര്‍ന്ന് ചിറ നീന്തി മറ്റൊരു വശത്ത് പോയി തിരിച്ചു നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. മസില്‍ കയറിയതാണെന്നാണ് പ്രാഥമിക സംശയം. അഭിനവിനെ കാണാതായതോടെ ഒപ്പമുള്ളവർ മുങ്ങി എടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

തൂണേരി ചാലപ്പുറത്ത് തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു; 8000ത്തോളം തേങ്ങ കത്തി നശിച്ചു

തൂണേരി: ചാലപ്പുറത്ത് തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. മലോല്‍ മൊയ്തു ഹാജിയുടെ വീടിനോട് ചേര്‍ന്നുള്ള തേങ്ങാക്കൂടയ്ക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ 10മണിയോടെയാണ് സംഭവം. തുടര്‍ന്ന് വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം അഗ്നിരക്ഷാ നിലയത്തില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവസ്ഥലത്തെത്തി. തേങ്ങ പുകയ്ക്കാന്‍ ഇട്ട തീ തേങ്ങ സൂക്ഷിക്കുന്ന കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. ഏതാണ്ട് എട്ടായിരത്തോളം തേങ്ങ

മികച്ച പരിസ്ഥിതി സംരക്ഷനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് മണലില്‍ മോഹനന്‌ പുതുപ്പണം പൗരാവലിയുടെയും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ആദരം

വടകര: പ്രശസ്ത ശാസ്ത്ര പരിസ്ഥിതി പ്രവര്‍ത്തകനും ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി മിത്രം പുരസ്‌കാര ജേതാവുമായ മണലില്‍ മോഹനന്‌ പുതുപ്പണം പൗരാവലിയുടെയും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ആദരം. പുതുപ്പണം ചീനം വീട് യുപി സ്‌ക്കൂളില്‍ സംഘടിപ്പിച്ച ചടങ്ങ് വടകര നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍

തിക്കോടി സ്വദേശിയായ കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്‌തോ ?; പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്‌!

തിക്കോടി: തിക്കോടി പള്ളിക്കരയില്‍ കുളത്തില്‍ കുളിച്ച ഒരുകുട്ടിയ്ക്ക് കടുത്ത പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനി, തലവേദന, അപസ്മാരം എന്നീ ലക്ഷണങ്ങള്‍ കണ്ടത്തിയതിനാല്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ ആവാമെന്ന് ഡോക്ടര്‍ പറഞ്ഞു. തിക്കോടി പഞ്ചായത്ത് 3 ആം വാര്‍ഡിലെ കുട്ടിയ്ക്കാണ് ലക്ഷണങ്ങള്‍ ഉള്ളതായി സംശയമുള്ളത്. ടെസ്റ്റ് വിവരം പുറത്തുവന്നാലേ കുട്ടിയ്ക്ക് അമീബിക്

വടകര കണ്ണൂക്കര ദേശീയപാതയിലെ മണ്ണിടിച്ചില്‍: 3 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കും, പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണുമെന്നും ഡെപ്യൂട്ടി കലക്ടര്‍

മുക്കാളി: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കരയില്‍ മണ്ണിടിച്ചിലുണ്ടായ മീത്തലെ മുക്കാളി ഡെപ്യൂട്ടി കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. തുടര്‍ന്ന്‌ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായി ഒഞ്ചിയം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ദേശീയപാതയ്ക്കരികില്‍ താമസിക്കുന്ന 3 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനും നിലവിലുള്ള സംരക്ഷണ ഭിത്തി കുറേക്കൂടി സുരക്ഷിതമായി നിര്‍മ്മിക്കാനും

error: Content is protected !!