Category: പ്രാദേശിക വാര്‍ത്തകള്‍

Total 13147 Posts

അതിദരിദ്രരില്ലാത്ത കേരള സൃഷ്ടിക്കായി; വടകരയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് നഗരസഭ

വടകര: അതിദരിദ്രരും, ആശ്രയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി വടകര നഗരസഭ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് നഗരസഭാ ചെയർപേഴ്‌സണ്‍ പേഴ്‌സണ്‍ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. അതിദരിദ്രരില്ലാത്ത കേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാർ ഒട്ടനവധിയായ പദ്ധതികൾ ആസൂത്രണം ചെയ്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കി വരികയാണ്. ഇവരുടെ ആരോഗ്യരംഗത്തെ ഇടപെടലിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്‌. നഗരസഭ വൈസ് ചെയർമാൻ സതീശൻ

വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്‌; തൂണേരി അടക്കം ജില്ലയിലെ നാല് വാര്‍ഡുകളില്‍ 30ന് ഉപതെരഞ്ഞെടുപ്പ്

തൂണേരി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒഴിവുള്ള വാർഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തൂണേരി അടക്കമുള്ള നാല് വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (വാർഡ് 2-പട്ടികജാതി സംവരണം), ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ തെരുവത്ത്കടവ് (3-വനിത സംവരണം), ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് (17-വനിത സംവരണം), കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ

ജെ.എൻ.എം.ഗവ.എച്ച്.എസ് സ്‌ക്കൂളിലെ അദ്ധ്യാപകനായിരുന്ന മണിയൂർ തൊടുവയിൽ രാമകൃഷ്ണൻ അന്തരിച്ചു

മണിയൂർ: പുതുപ്പണം ജെ.എൻ.എം.ഗവ.എച്ച്.എസ് സ്‌ക്കൂളിലെ അദ്ധ്യാപകനായിരുന്ന തൊടുവയിൽ രാമകൃഷ്ണൻ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: മീര (റിട്ട.അദ്ധ്യാപിക, പന്തലായനി എ.യു.പി സ്‌ക്കൂള്‍). മക്കൾ: നിധിൻ ആർ.(അധ്യാപകൻ, നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്‌ക്കൂള്‍), മിഥുൻ ആർ. (ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്‌ക്കൂള്‍, മടപ്പള്ളി). മരുമക്കൾ: പ്രവീണ (ഫാർമസിസ്റ്റ്, അടയ്ക്കാത്തെരുവ്, വടകര), ധനുഷ (മലപ്പുറം). സഹോദരങ്ങൾ: കരുണാകരൻ,

ദേശീയപാത നിര്‍മ്മാണം നടക്കുന്നിടങ്ങളിലെ നിരന്തരമുള്ള മണ്ണിടിച്ചില്‍; ശാശ്വത പരിഹാരത്തിന് ശാസ്ത്രീയ നടപടി ഉണ്ടാകണം, പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് കെ.കെ രമ എംഎൽ.എ

വടകര: കാലവർഷം ശക്തിപ്പെട്ടതോടെ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ നിരന്തരം മണ്ണിടിയുന്ന വിഷയത്തിൽ ഇടപെട്ട് കെ.കെ രമ എംഎൽ.എ. കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിടിഞ്ഞ മീത്തലെ മുക്കാളി, പാലയാട്നട തുടങ്ങിയ സ്ഥലങ്ങളിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കൊപ്പം എം.എൽ.എ സന്ദർശനം നടത്തി. സന്ദർശനത്തിന് ശേഷം ആർ.ഡി.ഒ ഓഫിസിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്തു. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാവാതിരിക്കാനുള്ള

അബദ്ധത്തില്‍ മാഹി പുഴയിലേക്ക് വീണ് വയോധികന്‍; നാട്ടുകാരുടെ സമയോചിത ഇടപെടലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം, ഒടുവില്‍ ആശ്വാസം, ദൃശ്യങ്ങള്‍ കാണാം

മാഹി: മാഹിപ്പാലത്തിന് മുകളില്‍ നിന്ന് അബദ്ധത്തില്‍ പുഴയിലേക്ക് വീണയാള്‍ക്ക് രക്ഷകരായി മത്സ്യത്തൊഴിലാളികളും മാഹി ഫയര്‍ഫോഴ്‌സും. കൂത്തുപറമ്പ് പാതിരിയാട് സ്വദേശി പത്മനാഭനാണ് മത്സ്യത്തൊഴിലാളികളുടെ നാട്ടുകാരുടെയും സമയോചിതമായ ഇടപെടലില്‍ ജീവന്‍ തിരികെ ലഭിച്ചത്‌. ഇന്ന് രാവിലെ 9മണിയോടെയായിരുന്നു സംഭവം. പാലത്തിന് മുകളില്‍ നിന്നും കാല് തെന്നി പുഴയിലേക്ക് പത്മനാഭന്‍ വീഴുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ മാഹി

പുതുപ്പണം പരോത്ത്മലയില്‍ ജാനു അന്തരിച്ചു

പുതുപ്പണം: പരോത്ത്മലയില്‍ ജാനു അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചോയി. മക്കള്‍: ശാന്ത, വസന്ത, വനജ, ചന്ദ്രന്‍, ശ്രീദരന്‍, ശശി, വത്സല, വിനോദ്കുമാര്‍, ശ്രീജ, ശ്രീജിത്ത്. മരുമക്കള്‍: ഗോപാലന്‍(പുതുപ്പണം), രാമചന്ദ്രന്‍(പുതുപ്പണം), പത്മനാഭന്‍(എളമ്പിലാട്), അനില്‍കുമാര്‍(തിക്കോടി), പരേതയായ ശ്രീധരന്‍(പൊന്മേരി), ശഖില, പ്രസീത, സുമ, സജിത, ഷബില. സഹോദരങ്ങള്‍: ശാരദ, ബാലന്‍, രാജന്‍(റിട്ട.പ്രൊഫസര്‍), പരേതരായ ദേവു, കൗസു.

അമീബിക് മസ്തിഷ്‌കജ്വര ബാധ സംശയം: നിരീക്ഷണത്തില്‍ കഴിയുന്ന തിക്കോടി സ്വദേശികളായ കുട്ടികളുടെ ആരോഗ്യനില തൃപ്തികരം

തിക്കോടി: അമീബിക് മസ്തിഷ്‌കജ്വര ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരം. തിക്കോടിയിലെ പള്ളിക്കര കുളത്തില്‍ കുളിച്ച കുട്ടികള്‍ക്കാണ് അമീബിക് മസ്തിഷ്‌കജ്വരബാധ സംശയിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 14കാരന് വൈറ്റ്മൗണ്ട് ടെസ്റ്റില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്രവം പോണഅടിച്ചേരിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൂന്നുദിവസത്തിനകം

കീഴൽ ആറോത്ത് ശാന്ത അന്തരിച്ചു

കീഴൽ: ആറോത്ത് ശാന്ത അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ സിപിഐ നേതാവ് ആറോത്ത് ഗോപാല കുറുപ്പ് മാസ്റ്റർ. മക്കൾ: പ്രസന്നകുമാർ, പ്രശാന്ത് കുമാർ (വില്ല്യാപള്ളി ഗ്രാമ പഞ്ചായത്ത് അംഗവും സി പി ഐ എൽസി അംഗവുമാണ്), ഷീജ കായണ്ണ , പ്രജീഷ് കുമാർ (മാനേജർ ഗോകുലം ചിറ്റ് ഫണ്ട് കണ്ണൂർ) മരുമക്കൾ: ഷീല, ജയശ്രീ,

റോഡില്‍ നിന്ന് തെന്നിമാറി മതിലിലേക്ക്; കാക്കൂര്‍ പൊലീസ് സ്റ്റേഷന് സമീപത്ത് നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കാക്കൂര്‍: ബാലുശ്ശേരി – കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുള്ള അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കാക്കൂര്‍ പോലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ഒരു സ്ത്രീയടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന ഇത്തിഹാദ് ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ്

പണിതീര്‍ന്ന അടിപ്പാതകളിലെല്ലാം വെള്ളക്കെട്ട്, സര്‍വ്വീസ് റോഡിലെ സ്ലാബുകള്‍ വണ്ടികയറിയാല്‍ പൊട്ടിവീഴുന്നു, അഴിയൂര്‍-വെങ്ങളം റീച്ചില്‍ മിക്കയിടത്തും നാട്ടുകാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും തീരാതലവേദനയായി ദേശീയപാത പ്രവൃത്തി

വടകര: ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന അഴിയൂര്‍-വെങ്ങളം റീച്ചില്‍ കരാര്‍ കമ്പനിയായ വാഗാഡിന്റെ പ്രവൃത്തികള്‍ക്കെതിരെ വ്യാപക പരാതി. പണിപൂര്‍ത്തിയായ അടിപ്പാതകളിലെല്ലാം തന്നെ വള്ളക്കെട്ടും കുഴികളും കാരണം ഗതാഗത പ്രശ്‌നങ്ങളും അപകടങ്ങളും പതിവാണ്. കരാര്‍ കമ്പനിയും പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കേണ്ട ദേശീയപാത നിര്‍മ്മാണ അതോറിറ്റിയും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇത്രയേറെ പരാതികള്‍ ഉയരാന്‍ കാരണമായത്.

error: Content is protected !!