Category: പ്രാദേശിക വാര്‍ത്തകള്‍

Total 13147 Posts

പാനൂരിൽ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

പാനൂർ: പാലത്തായി എലാങ്കോട് വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ. എലാങ്കോട് കൊല്ലം കണ്ടി അനീഷിനെയാണ് വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ അനീഷിനെ വീട്ടിനു പുറത്ത് കാണാത്തതിനാൽ ബന്ധു തിരച്ചിൽ നടത്തി. തുടർന്ന് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും പാനൂർ പൊലീസും ചേർന്നാണ് മൃതദ്ദേഹം പുറത്തെടുത്തത്. പോസ്റ്റ് മോർട്ടം

ദേശീയ പാതയിൽ മൂരാടിലെയും കണ്ണൂക്കരയിലേയും മണ്ണിടിച്ചിൽ; നഷ്ടം ഒരു കോടിയോളം രൂപ

വടകര: ദേശീയ പാതയിലെ മൂരാട്, കണ്ണൂക്കര എന്നിവിടങ്ങളിലെ മണ്ണിടിച്ചിലിൽ നഷ്ടം ഒരു കോടിയോളം രൂപ. കണ്ണൂക്കരയിൽ സോയിൽ നെയിലിങ് ചെയ്ത സംരക്ഷണ ഭിത്തിയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണത്. മൂരാടിൽ പാർശ്വഭിത്തിസംരക്ഷണത്തിന് സോയിൽ നെയിലിങ് ആരംഭിച്ച ശേഷവുമാണ് മണ്ണിടിഞ്ഞത്. മൂരാട് ഇടിയാൻ പാകത്തിൽ വലിയൊരുഭാഗം ഭിത്തി ഇപ്പോഴും നിൽക്കുന്നുണ്ട്. ഇതിന്റെ മുകളിൽ വൈദ്യുതത്തൂണുകളുമുണ്ട്. നവീകരണത്തിന്റെ ഭാഗമായി

ഹജ്ജ് കർമ്മം നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ കണ്ണൂർ സ്വദേശി മക്കയിൽ അസുഖബാധിതനായി മരിച്ചു

കണ്ണൂർ: ഹജ്ജ് കർമ്മം നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ കണ്ണൂർ ചക്കരക്കൽ സ്വദേശി മക്കയിൽ അസുഖബാധിതനായി മരിച്ചു. ചക്കരക്കൽ പള്ളിപ്പൊയിലിലെ റുക്സാനാസിൽ ഇബ്രാഹിം മാമ്മു ഹാജിയാണ് മരിച്ചത്. അറുപതിയെട്ട് വയസായിരുന്നു. ഹജ്ജ് കർമത്തിന് ശേഷം അസുഖം ബാധിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി സൗദി-ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരണപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയായിരുന്നു ഹജ്ജിന്

ദേശീയ പാതയിൽ കണ്ണൂക്കരയിലെ മണ്ണിടിച്ചിൽ; അപകട ഭീഷണിയിലുള്ള വീടുകൾ നിൽക്കുന്ന സ്ഥലം ഏറ്റെടുക്കാൻ സർക്കാരിലേക്ക് ശുപാർശ ചെയ്യും

കണ്ണൂക്കര: ദേശീയ പാതയിൽ മേലെ കണ്ണൂക്കര മണ്ണിടിച്ചിലുണ്ടായതിനു സമീപത്തെ അപകട ഭീഷണിയിലുള്ള വീടുകൾ നിൽക്കുന്ന സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാരിലേക്ക് ശുപാർശ ചെയ്യും. റവന്യൂ ഉദ്യോ​ഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ഇന്നലെ വടകര ആർ.ഡി.ഒ ഓഫീസിൽ കെ കെ രമ എംഎൽഎയുടെ നേതൃത്വത്തിലാണ് യോ​ഗം ചേർന്നത്. സ്ഥലമേറ്റെടുത്ത് കഴിഞ്ഞാൽ ഇവിടെ തട്ടുതട്ടുകളാക്കി തിരിച്ച് സുരക്ഷിത‌മായ സംരക്ഷണ ഭിത്തി

ഐ.സി.ഡി.എസ് സൂപ്പർവൈസറായ വടകര അറക്കിലാട് മത്തത്ത് ശ്രീജ അന്തരിച്ചു

വടകര: അറക്കിലാട് മത്തത്ത് ശ്രീജ അന്തരിച്ചു. 45 വയസ്സ്. കുന്നമംഗലം ഐ.സി.ഡി.എസ് സൂപ്പർവൈസറാണ്. ഭർത്താവ് പരേതനായ ജയരാജൻ (ചാത്തമംഗലം). അച്ഛൻ: ശ്രീധരൻ, അമ്മ: ജാനകി. മക്കൾ: ഗായത്രി (കുന്നമംഗലം എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാർത്ഥി), ഗംഗാ ദത്ത് (ചാത്തമംഗലം എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി). സഹോദരങ്ങൾ: റീമ (ബി.ആർ.സി പയ്യോളി), ശ്രീജിത്ത് (എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (04-07-2024)

1- ജനറൽ വിഭാഗം – ഉണ്ട്‌ 2- മെഡിസിൻ വിഭാഗം – ഉണ്ട്‌ 3- കുട്ടികളുടെ വിഭാഗം – ഉണ്ട് 4- ഇ.എൻ.ടി വിഭാഗം – ഉണ്ട് 5- ദന്ത രോഗ വിഭാഗം – ഉണ്ട്‌ 6- ഗൈനക്കോളജി വിഭാഗം – ഉണ്ട്‌ OP ടിക്കറ്റിന്റെ സമയം രാവിലെ 8 മണി മുതൽ ഉച്ചക്ക് 12:30

ആയഞ്ചേരി തറോപ്പൊയിൽ പുതിയ്യടുത്ത് കദീശ അന്തരിച്ചു

ആയഞ്ചേരി: തറോപ്പൊയിൽ പാലിയാട്ട് പള്ളിക്ക് സമീപം പുതിയ്യടുത്ത് കദീശ അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞമ്മദ്. മക്കൾ: സൂപ്പിപരോതൻ മെയ്തു, അബ്ദുൾ കരീം, അബ്ദുൽ ലത്തിഫ്. മയ്യിത്ത് നമസ്ക്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് പാലിയാട്ട് പള്ളിയിൽ നടക്കും.

കുറ്റ്യാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു; അപകടം ഇരുചക്ര വാഹനം നന്നാക്കുന്നതിനിടയിൽ

കുറ്റ്യാടി: മോട്ടോർ സൈക്കിൾ റിപ്പയർ ചെയ്യുന്നതിനിടയിൽ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കുറ്റ്യാടി ടൗണിൽ തൊട്ടിൽപാലം റോഡിലെ ബൈക്ക് വർക്ക്‌ ഷോപ്പ് ജീവനക്കാരനായിരുന്ന ജാർഖണ്ഡ് സ്വദേശി പതിനെട്ടു വയസ്സുകാരൻ ശിഹാബുദ്ദീൻ അൻസാരിയാണ് മരിച്ചത്. വൈദ്യുതി പ്രവഹിച്ചു കൊണ്ടിരുന്ന വയർ കടിച്ചുപിടിച്ചു ജോലി ചെയ്യുന്നതീനിടെ അബദ്ധത്തിൽ ഷോക്ക് ഏൽക്കുകയായിരുന്നു. ഉടനെ സമീപത്തുള്ളവർ ഓടിക്കൂടി കുറ്റ്യാടി ഗവണമെന്റ് ആശുപത്രിയിൽ

വാണിമേലില്‍ ഇതര സംസ്ഥാന തൊഴിലാളി വാടക ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്തു

നാദാപുരം: വാണിമേലില്‍ ഇതര സംസ്ഥാന തൊഴിലാളി വാടക ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശി നിലന്‍ സര്‍ക്കാര്‍(30)ആണ് മരിച്ചത്. ഇന്നലെ ഒരു മണിയോടെയാണ് ഇയാളെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

ഷൊര്‍ണ്ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഷാഫി പറമ്പില്‍ എം.പി

പയ്യോളി: വടകര പാർലിമെന്റ്‌ മണ്ഡലത്തിന്റെയും മലബാർ മേഖലയുടെയും ആവശ്യങ്ങളെ സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി ഷാഫി പറമ്പില്‍ എംപി. പുതിയതായി അനുവദിച്ച ഷൊര്‍ണ്ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിനിന് പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും തിങ്ങി നിറഞ്ഞ് കഷ്ടപ്പെട്ട് യാത്ര ചെയ്യേണ്ടി വരുന്ന

error: Content is protected !!