Category: പ്രാദേശിക വാര്‍ത്തകള്‍

Total 13142 Posts

നാടക സംഘമായ വടകര വരദയുടെ മേമുണ്ടയിലെ റിഹേഴ്‌സല്‍ ക്യാമ്പിന് നേരെ അക്രമം; നാടക പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി, ദൃശ്യങ്ങള്‍ പുറത്ത്‌

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പരിസരവാസിയുടെ നേതൃത്വത്തില്‍ ഏതാനും പേര്‍ ക്യാമ്പിലെത്തി നടിയെയും സംവിധായകനെയും കൈയ്യേറ്റം ചെയ്തതായാണ് പരാതി. ഇവര്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കേരള സാഹിത്യ അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവാണ് സംവിധായകൻ പൗർണമി ശങ്കർ. ക്യാമ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ടാണ് അക്രമം നടത്തിയതെന്നാണ് നാടക പ്രവര്‍ത്തകര്‍ പറയുന്നത്. ക്യാമ്പിലെ മൈക്ക്‌, ബോക്‌സുകള്‍, മറ്റു

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (06.07.2024)

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (06.07.2024) ഇന്നത്തെ ഒ.പി (06.07.2024) 1- ജനറൽ വിഭാഗം – ഉണ്ട്‌ 2- മെഡിസിൻ വിഭാഗം – ഉണ്ട്‌ 3- ത്വക്ക് രോഗ വിഭാഗം – ഉണ്ട്‌ 4- കുട്ടികളുടെ വിഭാഗം – ഉണ്ട്‌ 5- സർജറി വിഭാഗം – ഉണ്ട്‌ 6- ദന്ത രോഗ വിഭാഗം

കരിമ്പനപ്പാലം തേവൂൻ്റെവിട സി.ബാലൻ അന്തരിച്ചു

വടകര: കരിമ്പനപ്പാലം കളരിയുള്ളതിൽ ക്ഷേത്രത്തിന് സമീപം തേവൂൻ്റെവിട സി.ബാലൻ 86 വയസ്സ് അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കൾ: പ്രദീപ് കുമാർ (ഡ്രൈവർ), ദിലീപ് കുമാർ (കെ.എസ്.ഇ.ബി വടകര സൗത്ത്), അനൂപ്കുമാർ (നവോദയ പന്തക്കൽ), സന്തോഷ് കുമാർ (യു.എൽ.സി.സി.എസ് കോഴിക്കോട്), സഹിജ (നവോദയ മൈസൂർ). മരുമക്കൾ: രഹന, ഷിജിന, സുഗത (ലൈബ്രേറിയൻ മാഹി ഗവ.സ്കൂൾ). സഹോദരൻ: പരേതനായ

മജീദും സുഹറയും രാമൻ നായരും പാത്തുമ്മയുമെല്ലാം കഥാപാത്രങ്ങളായി എത്തി; ബഷീറിൻ്റെ കഥാപ്രപഞ്ചം മേപ്പയിൽ എസ്.ബി സ്കൂളിൽ പുനരാവിഷ്കരിച്ചു

വടകര: ബഷീർ കഥാപാത്രങ്ങളിലൂടെബഷീറിൻ്റെ കഥാപ്രപഞ്ചം അറിയാൻ മേപ്പയിൽ എസ്.ബി.സ്കൂളിലെ വിദ്യാർത്ഥികൾ ബഷീർ കഥകളിലെ കഥാപാത്രങ്ങളായി. പoന പ്രവർത്തനത്തിൻ്റെ ഭാഗമായി നടന്ന കഥാപാത്ര ആവിഷ്കാരത്തിൽ എൽ.പി, യു.പി, തലങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. മജീദും, സുഹറയും, പത്തുമ്മയും തുടങ്ങി ബഷീർ കഥാപാത്രങ്ങളിലൂടെ വിദ്യാർത്ഥികളുടെ മനസ്സിലേക്ക് വിവിധ കഥകളുടെ കഥാതന്തുക്കൾ എത്തിച്ചേരുക എന്ന പ്രവർത്തനത്തിൻ്റെ മാതൃകയാണ് സ്കൂൾ തലത്തിൽ നടപ്പിലാക്കിയത്.കഥകളുടെ

കുരുക്കിലാട് കസ്തൂരിമുക്ക് എലുമ്പൻ്റെകണ്ടിയിൽ ഭാരതി അന്തരിച്ചു

വടകര: കുരിക്കിലാട് കസ്തൂരിമുക്കിൽ എലുമ്പൻ്റെ കണ്ടിയിൽ ഭാരതി അന്തരിച്ചു. 80 വയസ്സായിരുന്നു. അച്ഛൻ പരേതനായ ചന്തുനായർ. അമ്മ പരേതയായ കല്യാണി അമ്മ. സഹോദരങ്ങൾ: പരേതയായ ലക്ഷ്മികുട്ടി ടീച്ചർ (പാലയാട് എൽ.പി സ്ക്കൂൾ), പരേതയായ നാണി ടീച്ചർ (സെൻ്റ് ആൻ്റണിസ് ഗേൾസ് സ്കൂൾ), പരേതനായ നാരായണൻ മാസ്റ്റർ (ചാത്തോത്ത് മാപ്പിള യു.പി സ്ക്കൂൾ വില്യാപ്പള്ളി).

തിക്കോടി സ്വദേശിയായ 14 കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തിക്കോടി: തിക്കോടി സ്വദേശിയായ പതിനാലുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പള്ളിക്കരയില്‍ കുളത്തില്‍ കുളിച്ച കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.

ഏറാമല പഞ്ചായത്ത് ഭരണ സമിതിയുടെത് ജനാധിപത്യ വിരുദ്ധ നിലപാട്; ബി.ജെ.പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ഓർക്കാട്ടേരി: ഏറാമല ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുട ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെയും, അഴിമതിക്കെതിരെയുമാണ് ബിജെപി മാർച്ച് നടത്തിയത്. പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഗോപിനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിളിച്ചു ചേർക്കുന്ന സർവ്വകക്ഷി യോഗങ്ങളിൽ നിന്നും ബിജെപിയെ തീർത്തും ഒഴിവാക്കുന്നതായും ഓർക്കാട്ടേരി ശിവഭഗവതി

മികച്ച വാഗ്മിയും, ഗ്രന്ഥശാലാ സംഘം പ്രവർത്തകനുമായ ആവളയിലെ എൻ എൻ നല്ലൂർ അന്തരിച്ചു

പേരാമ്പ്ര: മികച്ച വാഗ്മിയും, ഗ്രന്ഥാലസംഘം പ്രവർത്തകനുമായ ആവളയിലെ നല്ലൂർ നാരായണൻ മാസ്റ്റർ (81) അന്തരിച്ചു. ആവള യു പി സ്കൂൾ റിട്ട: അദ്ധ്യാപകനാണ്. കാൻഫെഡ് ജില്ലാ സെക്രട്ടറി, ഭാരത് സേവക് സമാജ് സംസ്ഥാന ഭാരവാഹി, കെ. എ. പി. ടി യൂനിയൻ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡൻ്റ്, പെൻഷനേഴ്സ് യൂനിയൻ ജില്ലാ ഭാരവാഹി തുടങ്ങി വിവിധ

ബസ്സില്‍ കയറുന്ന വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നുവെന്ന് പരാതി; മേപ്പയ്യൂരില്‍ പോലീസ് പരിശോധനനയില്‍ രണ്ട് ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

മേപ്പയ്യൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറുന്നുവെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ മേപ്പയ്യൂര്‍ പോലീസ് ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തി. പരിശോധനയില്‍ രണ്ട് ബസ്സ് ഡ്രൈവര്‍മ്മാര്‍ക്കെതിരെ കേസെടുത്തു. ഇന്ന് രാവിലെ 7 മണി മുതല്‍ മേപ്പയ്യൂര്‍ എസ്.ഐ ജയന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റുന്നില്ലെന്നും വിദ്യാര്‍ത്ഥികളോട് മോശമായാണ് പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടി മുന്‍പ് നിരവധി പരാതികള്‍

മാഹി- മുഴപ്പിലങ്ങാട് ബൈപ്പാസിൽ വൻ മദ്യ വേട്ട; ടോൾ ബൂത്തിന് സമീപം 234 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

മാഹി: മാഹി മുഴപ്പിലങ്ങാട് ബൈപാസിൽ വൻ മദ്യവേട്ട. 13 പെട്ടികളിലായി കടത്താൻ ശ്രമിച്ച അര ലിറ്ററിന്റെ 234 കുപ്പി മാഹി മദ്യമാണ് തലശ്ശേരി എക്സൈസ് സംഘം പിടികൂടിയത്. പയ്യന്നൂർ പെരിങ്ങോം വയക്കരയിലെ കുപ്പോൾ സ്വദേശി പി നവീൻ (26) ആണ് പിടിയിലായത്. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു. മദ്യം കടത്താനുപയോഗിച്ച കെ എൽ 11 എ

error: Content is protected !!