Category: പ്രാദേശിക വാര്‍ത്തകള്‍

Total 13137 Posts

കീഴരിയൂര്‍ നടുവത്തൂരില്‍ മുറിഞ്ഞ് വീണ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് ഏഴോളം കുറുക്കന്മാർ ചത്തു

കീഴരിയൂര്‍: ഇലക്ട്രിസിറ്റി ലൈനില്‍ നിന്ന് ഷോക്കേറ്റ് കുറുക്കന്മാർ ചത്തു. കീഴരിയൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ് നടുവത്തൂരിലാണ് സംഭവം. കിണറുള്ളതില്‍ പറമ്പിലാണ് കുറുക്കന്മാരെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി വീശിയടിച്ച കാറ്റില്‍ മുറിഞ്ഞ് വീണ ഇലക്ട്ട്രിക് ലൈനില്‍ നിന്നാണ് കുറുക്കന്മാർക്ക് ഷോക്കേറ്റത്. പ്രദേശത്ത് ഇന്നലെ വലിയ തോതിലുള്ള കാറ്റ് വീശിയിരുന്നു. പറമ്പിന്റെ ഉടമകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്

പാറക്കടവിൽ യുവാവിനെ തട്ടികൊണ്ടുപോയി മർദിച്ചവശനാക്കിയ ശേഷം റോഡിൽ തള്ളിയ സംഭവം; 3 പേർ റിമാൻഡിൽ

വളയം: കാറിലെത്തി യുവാവിനെ ബലമായി തട്ടികൊണ്ടുപോയി മർദിച്ചവശനാക്കി റോഡിൽ തള്ളിയ കേസിൽ മൂന്ന് പേർ റിമാൻഡിൽ. കണ്ണൂർ സ്വദേശി തൂവ്വക്കുന്ന് പാറാട് സ്വദേശി കുരിക്കളവിട ഇർഷാദ് (29), പുത്തൂർ സ്വദേശികളായ തുണ്ടിയിൽ അജിസിൽ (25), പോതികണ്ടിയിൽ മഷൂദ് (33) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 15 ന് പാറക്കടവ് ടൗണിലെ വ്യാപാരി

‘കരുണാകരൻ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ച് അവരെ ചേർത്തു നിർത്തിയ നേതാവ്‌’; വടകരയിലെ കെ.കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

വടകര: ഇന്നത്തെ ഭരണാധികാരികൾ ജനങ്ങളെ നേതാക്കളിൽ നിന്ന് അകറ്റി നിർത്തുമ്പോൾ കരുണാകരൻ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു അവരെ ചേർത്തു നിർത്തുകയാണ് ചെയ്തതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ.കരുണാകരൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണാകരനെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായാണ് സിപിഎമ്മുകാർ പ്രചരിപ്പിച്ചതെങ്കിൽ അദ്ദേഹം എപ്പോഴും കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തെ

ചെക്യാട് മാമുണ്ടേരിയില്‍ മീന്‍പിടിക്കാന്‍ പോയ വയോധികന്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു

ചെക്യാട്: മാമുണ്ടേരിയില്‍ മീന്‍പിടിക്കാന്‍ പോയ വയോധികന്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു. മീത്തലെ കുന്നുമ്മല്‍ കണ്ണന്‍(74) നെയാണ് വീടിന് സമീപത്തെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി വീണതെന്നാണ് കരുതുന്നത്. കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വടകര ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: ജാനു.

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന എടച്ചേരി സ്വദേശിയായ വീട്ടമ്മ മരിച്ചു

എടച്ചേരി: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എടച്ചേരി കൊമ്മിളി പള്ളിക്ക് സമീപം ചുണ്ടയില്‍ താഴെകുനി ദേവി (80) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് വീടിന് സമീപത്ത് വച്ച് ദേവിക്ക് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: ബാബു,

നാടക സംഘമായ വടകര വരദയുടെ മേമുണ്ടയിലെ റിഹേഴ്‌സല്‍ ക്യാമ്പിന് നേരെ അക്രമം; നാടക പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി, ദൃശ്യങ്ങള്‍ പുറത്ത്‌

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പരിസരവാസിയുടെ നേതൃത്വത്തില്‍ ഏതാനും പേര്‍ ക്യാമ്പിലെത്തി നടിയെയും സംവിധായകനെയും കൈയ്യേറ്റം ചെയ്തതായാണ് പരാതി. ഇവര്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കേരള സാഹിത്യ അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവാണ് സംവിധായകൻ പൗർണമി ശങ്കർ. ക്യാമ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ടാണ് അക്രമം നടത്തിയതെന്നാണ് നാടക പ്രവര്‍ത്തകര്‍ പറയുന്നത്. ക്യാമ്പിലെ മൈക്ക്‌, ബോക്‌സുകള്‍, മറ്റു

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (06.07.2024)

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (06.07.2024) ഇന്നത്തെ ഒ.പി (06.07.2024) 1- ജനറൽ വിഭാഗം – ഉണ്ട്‌ 2- മെഡിസിൻ വിഭാഗം – ഉണ്ട്‌ 3- ത്വക്ക് രോഗ വിഭാഗം – ഉണ്ട്‌ 4- കുട്ടികളുടെ വിഭാഗം – ഉണ്ട്‌ 5- സർജറി വിഭാഗം – ഉണ്ട്‌ 6- ദന്ത രോഗ വിഭാഗം

കരിമ്പനപ്പാലം തേവൂൻ്റെവിട സി.ബാലൻ അന്തരിച്ചു

വടകര: കരിമ്പനപ്പാലം കളരിയുള്ളതിൽ ക്ഷേത്രത്തിന് സമീപം തേവൂൻ്റെവിട സി.ബാലൻ 86 വയസ്സ് അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കൾ: പ്രദീപ് കുമാർ (ഡ്രൈവർ), ദിലീപ് കുമാർ (കെ.എസ്.ഇ.ബി വടകര സൗത്ത്), അനൂപ്കുമാർ (നവോദയ പന്തക്കൽ), സന്തോഷ് കുമാർ (യു.എൽ.സി.സി.എസ് കോഴിക്കോട്), സഹിജ (നവോദയ മൈസൂർ). മരുമക്കൾ: രഹന, ഷിജിന, സുഗത (ലൈബ്രേറിയൻ മാഹി ഗവ.സ്കൂൾ). സഹോദരൻ: പരേതനായ

മജീദും സുഹറയും രാമൻ നായരും പാത്തുമ്മയുമെല്ലാം കഥാപാത്രങ്ങളായി എത്തി; ബഷീറിൻ്റെ കഥാപ്രപഞ്ചം മേപ്പയിൽ എസ്.ബി സ്കൂളിൽ പുനരാവിഷ്കരിച്ചു

വടകര: ബഷീർ കഥാപാത്രങ്ങളിലൂടെബഷീറിൻ്റെ കഥാപ്രപഞ്ചം അറിയാൻ മേപ്പയിൽ എസ്.ബി.സ്കൂളിലെ വിദ്യാർത്ഥികൾ ബഷീർ കഥകളിലെ കഥാപാത്രങ്ങളായി. പoന പ്രവർത്തനത്തിൻ്റെ ഭാഗമായി നടന്ന കഥാപാത്ര ആവിഷ്കാരത്തിൽ എൽ.പി, യു.പി, തലങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. മജീദും, സുഹറയും, പത്തുമ്മയും തുടങ്ങി ബഷീർ കഥാപാത്രങ്ങളിലൂടെ വിദ്യാർത്ഥികളുടെ മനസ്സിലേക്ക് വിവിധ കഥകളുടെ കഥാതന്തുക്കൾ എത്തിച്ചേരുക എന്ന പ്രവർത്തനത്തിൻ്റെ മാതൃകയാണ് സ്കൂൾ തലത്തിൽ നടപ്പിലാക്കിയത്.കഥകളുടെ

കുരുക്കിലാട് കസ്തൂരിമുക്ക് എലുമ്പൻ്റെകണ്ടിയിൽ ഭാരതി അന്തരിച്ചു

വടകര: കുരിക്കിലാട് കസ്തൂരിമുക്കിൽ എലുമ്പൻ്റെ കണ്ടിയിൽ ഭാരതി അന്തരിച്ചു. 80 വയസ്സായിരുന്നു. അച്ഛൻ പരേതനായ ചന്തുനായർ. അമ്മ പരേതയായ കല്യാണി അമ്മ. സഹോദരങ്ങൾ: പരേതയായ ലക്ഷ്മികുട്ടി ടീച്ചർ (പാലയാട് എൽ.പി സ്ക്കൂൾ), പരേതയായ നാണി ടീച്ചർ (സെൻ്റ് ആൻ്റണിസ് ഗേൾസ് സ്കൂൾ), പരേതനായ നാരായണൻ മാസ്റ്റർ (ചാത്തോത്ത് മാപ്പിള യു.പി സ്ക്കൂൾ വില്യാപ്പള്ളി).

error: Content is protected !!