Category: പ്രാദേശിക വാര്‍ത്തകള്‍

Total 13127 Posts

ഊരാളുങ്കൽ സൊസൈറ്റി ‘കോപ് ഡേ പുരസ്കാരം 2024’ ഏറ്റുവാങ്ങി

വടകര: സഹകരണ മന്ത്രിയുടെ പ്രത്യേക പുരസ്ക്കാരമായ ‘കോപ് ഡേ പുരസ്ക്കാരം 2024’ ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റുവാങ്ങി. കോട്ടയത്ത് നടന്ന അന്താരാഷ്ട്ര സഹകരണ ദിനാഘോഷ വേദിയി സഹകരണമന്ത്രി വി.എൻ. വാസവനില്‍നിന്ന് സൊസൈറ്റിയുടെ ജനറല്‍ മാനേജർ കെ.പി. ഷാബുവും ഡെപ്യൂട്ടി ജനറല്‍ മാനേജർ കെ.പി. ജിനീഷും ചേർന്നാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്. ഒരുലക്ഷം രൂപയും ഫലകവും

വില്യാപ്പള്ളി പൊന്‍മേരി പറമ്പില്‍ കനത്ത മഴയില്‍ മരം കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു

വില്യാപ്പള്ളി: പൊന്‍മേരി പറമ്പില്‍ എല്‍.പി സ്‌ക്കൂളിലെ മരം കടപുഴകി വീണു. ഇതെ തുടര്‍ന്ന് വില്യാപ്പള്ളി – തണ്ണീർ പന്തൽ റോഡില്‍ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. ഇന്ന് വൈകുന്നരേം നാല് മണിയോടെ പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ്‌ മരം കടപുഴകി റോഡിലുള്ള ഇലക്ട്രിക് പോസ്റ്റിലേക്ക് വീണത്. അപകട സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ പോകാത്തതും കാല്‍ നട

‘അശ്ശീല വീഡിയോ പരാമര്‍ശത്തില്‍ നാദാപുരം മുന്‍ വൈസ് പ്രസിഡന്റ് ഇര’; വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാതിരിക്കാന്‍ എന്തെങ്കിലും പ്രതിരോധം തീര്‍ക്കാന്‍ കേരള പോലീസിന് കഴിഞ്ഞിട്ടുണ്ടോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍

നാദാപുരം: അശ്ശീല വീഡിയോ പരാമര്‍ശത്തെ തുടര്‍ന്ന് രാജി വെച്ച നാദാപുരം മുന്‍ വൈസ് പ്രസിഡന്റ് അഖില മര്യാട്ട് സംഭവത്തില്‍ ഇരയാണെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇരയെ ചേര്‍ത്ത്പിടിക്കുന്ന സമീപനത്തിന് പകരം അവരെ വളഞ്ഞിട്ട് ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകകയാണ്. കുട്ടിയെ ഒരു മണിക്കൂറുകളോളം ഓഫീസ് മുറിയില്‍ പൂട്ടിയിട്ട് കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞിട്ട് ഇപ്പുറത്ത്

മരവുമായെത്തിയ ലോറി മറിഞ്ഞ് അപകടം; നന്തിയില്‍ ഗതാഗതക്കുരുക്ക്- വീഡിയോ കാണാം

നന്തി ബസാര്‍: വരവുമായെത്തിയ ലോറി മറിഞ്ഞ് അപകടം. നന്തി ബൈപ്പാസ് റോഡ് ആരംഭിക്കുന്നതിന് സമീപത്തായി ഇന്ന് രാത്രിയാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അലപസമയം ഗതാഗതം തടസപ്പെട്ടു. ലോറി മാറ്റി ഗതാഗതം പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.

എല്ലാരും വരക്കണ് മുതല്‍ പുസ്തക പ്രദര്‍ശനം വരെ; ബഷീര്‍ ദിനാചരണത്തില്‍ വിപുലമായ പരിപാടികളുമായി മേമുണ്ട ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍

വടകര: ബഷീര്‍ ദിനാചരണത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച്‌ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍. പരിപാടിയുടെ ഭാഗമായി നടത്തിയ ബഷീര്‍ അനുസ്മരണം പ്രശസ്ത കവി വീരാൻകുട്ടി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം ക്ലബ്ബിലെ വിദ്യാർത്ഥികളുമായി വീരാൻകുട്ടി മാഷ് സംവദിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി.കെ ജയറാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.കെ ജിഷ സ്വാഗതവും, ടി.കെ ഷൈജു

ബില്‍ അടയ്ക്കാത്തതിന് കറണ്ട് കട്ട് ചെയ്തതില്‍ പ്രതികാരമെന്നോണം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു, പരാതി നല്‍കിയതിന് പിന്നാലെ ഓഫീസ് ആക്രമിച്ചു; അക്രമികളുടെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച് കെ.എസ്.ഇ.ബി

തിരുവമ്പാടി: തിരുവമ്പാടി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ വ്യക്തിയുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു. അസിസ്റ്റന്റ് എഞ്ചിനീയറുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയും ഓഫീസ് തച്ചുതകര്‍ക്കുകയും ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത വ്യക്തികളുടെ കണക്ഷനാണ് വിച്ഛേദിച്ചത്. കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ ഐ.എ.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് തിരുവമ്പാടി

അഴിയൂര്‍ ബാഫക്കി റോഡില്‍ സാജിത മന്‍സിലില്‍ ഫൈസല്‍ അന്തരിച്ചു

അഴിയൂര്‍: ബാഫക്കി റോഡില്‍ സാജിത മന്‍സിലില്‍ ഫൈസല്‍ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. ചുങ്കം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യമാര്‍: ഹുസ്‌ന, സുബൈദ. ഉപ്പ: ജലീല്‍, ഉമ്മ: ബീവി. സഹോദരി: സാജിദ.

വീണ്ടും ചുവപ്പണിഞ്ഞ്‌ കണ്ണൂർ സർവ്വകലാശാല; യൂണിയൻ തെരഞ്ഞെടുപ്പില്‍ മുഴുവൻ സീറ്റുകളും നേടി എസ്.എഫ്.ഐ

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മികച്ച വിജയം. മുഴുവന്‍ സീറ്റുകളിലും എസ്.എഫ്.ഐ സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. തുടര്‍ച്ചയായ 25-ാം തവണയാണ് എസ്എഫ്ഐ യൂണിയന്‍ നേടുന്നത്. കണ്ണൂര്‍ താവക്കരയിലെ സര്‍വകലാശാല ആസ്ഥാനത്തെ തെരഞ്ഞെടുപ്പിലാണ് എസ്.എഫ്.ഐ ഉജ്ജ്വല വിജയം നേടിയത്. രാവിലെ പത്ത് മണിയോടെ ആരംഭിച്ച വോട്ടെടുപ്പില്‍ കള്ളവോട്ടിനെ ചൊല്ലി ചെറിയ രീതിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

ശക്തമായ മഴയും കാറ്റും: തൊട്ടിൽപ്പാലം തളീക്കരയില്‍ മരം വീണ് ബസിന് മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണു, ഗതാഗതം തടസ്സപ്പെട്ടു

കുറ്റ്യാടി: കനത്ത മഴയില്‍ തൊട്ടിൽപ്പാലം തളീക്കരയില്‍ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരം 3.35ഓടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വൈദ്യുതി ലൈനിലേക്ക് വീഴുകയും ലൈന്‍ അതുവഴി പോവുകയായിരുന്ന ബസിന് മുകളിലേക്ക്‌ വീഴുകയും ചെയ്തു. ഇതോടെ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചേലക്കാട് നിന്നും

വൈക്കിലശ്ശേരിയില്‍ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു

ചോറോട്: വൈക്കിലിശ്ശേരിയില്‍ വീട്ടുമുറ്റത്തെ കിണറും ആള്‍മറയും ഇടിഞ്ഞു താഴ്ന്നു. എളമ്പിലാങ്കണ്ടിയില്‍ സുരേന്ദ്രന്റെ വീട്ടിലെ കിണറാണ് കനത്ത മഴയില്‍ ഇന്നലെ ഇടിഞ്ഞു താഴ്ന്നത്. വീട്ടില്‍ ഇന്നലെ ആരും ഉണ്ടായിരുന്നില്ല. രാവിലെ അയല്‍വീട്ടുകാര്‍ കിണര്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് സംഭവം കണ്ടത്. വാര്‍ഡ് മെമ്പര്‍ സ്ഥലത്തെത്തി കിണര്‍ താല്‍ക്കാലികമായി മൂടി വെക്കാനുള്ള നടപടികള്‍ ചെയ്തു.

error: Content is protected !!