Category: പ്രാദേശിക വാര്‍ത്തകള്‍

Total 13126 Posts

കൂട്ടുകാരുമൊത്ത് നീന്തി കുളിക്കാനെത്തിയ നിങ്ങളിൽ ഒരാൾ ഇല്ലാതെ മടങ്ങേണ്ടി വരുന്ന അവസ്ഥ ചിന്തിച്ചിട്ടുണ്ടോ?; ലോകനാർകാവ് ചിറ പരിസരത്ത് മുന്നറിയിപ്പ് ബോർഡും സുരക്ഷ സംവിധാനവുമായി ലിബർട്ടി ക്ലബ്

വടകര: ലോകനാർകാവ് വലിയ ചിറ പരിസരത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചും, സുരക്ഷ സംവിധാനമൊരുക്കിയും ലിബർട്ടി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്. ഇതിനകം പതിനാല് പേരുടെ ജീവൻ ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ചല്ലിവയൽ സ്വദേശിയായ വിദ്യാർത്ഥി നീന്തുന്നതിനിടയിൽ മുങ്ങി മരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ലോകനാർകാവ് ലിബർട്ടി ക്ലബ്ബ് അത്യാവശ്യ മുന്നറിയിപ്പുമായി ബോർഡ് സ്ഥാപിച്ചത്. ഒപ്പം സുരക്ഷയതായി ട്യുബ്

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (09/07/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 4) കുട്ടികൾ വിഭാഗം – ഉണ്ട് 5) എല്ല് രോഗ വിഭാഗം – ഉണ്ട് 6) ഇഎൻടി വിഭാഗം – ഉണ്ട് 7) ദന്തരോഗ വിഭാഗം – ഉണ്ട് 8)

മണിയൂർ ഹയർ സെക്കൻ്ററി സ്കൂളിൽ പാചകപ്പുരയുടെ ഉദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു

വടകര: മണിയൂർ ഗവൺമെൻ്റ് ഹയർ സെക്കന്റി സ്കൂളിൽ പുതിയ പാചകപ്പുരയുടെ ഉദ്ഘാടനവും വിജയോത്സവം പരിപാടിയും നടന്നു. ജില്ലാ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പാചക പുര നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ: പി.ഗവാസ് ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി ഉന്നത വിജയികൾക്കുള്ള അനുമോദനം മണിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ.അഷറഫ് നിർവഹിച്ചു.

ചെമ്മരത്തൂർ കുളങ്ങരത്ത് മാതു അന്തരിച്ചു

വടകര: ചെമ്മരത്തൂർ കുളങ്ങരത്ത്മാതു അന്തരിച്ചു. 84 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: രവീന്ദ്രൻ (ബഹ്റൈൻ), രാധ, ഗീത. സഹോദരൻ: ബാലൻസ് (ആയഞ്ചേരി).

മണ്ണിടിച്ചിൽ അപകട ഭീഷണിയിലുള്ള താമസക്കാരുടെ ഭൂമി ഏറ്റെടുക്കണം; മീത്തലെ മുക്കാളിയിൽ സന്ദർശനം നടത്തി ഷാഫി പറമ്പിൽ എം.പി

വടകര: ദേശീയപാതയിൽ മണ്ണിടിച്ചിൽ നടന്ന മീത്തലെ മുക്കാളിയിൽ ഷാഫി പറമ്പിൽ എം.പി സന്ദർശനം നടത്തി. സംഭവത്തിന്റെ ഗൗരവം നേരിൽ കണ്ട് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പ്രശ്നത്തിന്റെ ഗൗരവം നേരത്തെ വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയെ അറിയിച്ചിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടതായും ഷാഫി പറഞ്ഞു. ഇരുഭാഗത്തും താമസിക്കുന്നവരുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള

മയ്യന്നൂർ കല്ലുള്ള മീത്തൽ ശാരദ അന്തരിച്ചു

വടകര: മയ്യന്നൂർ കല്ലുള്ള മീത്തൽ ശാരദ (94 വയസ്സ്) അന്തരിച്ചു. ഭർത്താവ് പരേതനായ മലയിൽ കെ.ചോയി. മക്കൾ: എം.രമണി (റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കെ.എസ്.ആർ.ടിസി), എം.ശോഭന, ഡോ: എം.മുരളീധരൻ, മധുസൂദനൻ മലയിൽ (റിട്ട. എസ്.ബി.ഐ). മരുമക്കൾ: സി.കുമാരൻ (റിട്ട. ഡി.ജി.എം), പരേതനായ കെ.എം.ബാലൻ (ഗോ കുലം ചിറ്റ്സ്), എ.പ്രബിത (മാനേജർ, സപ്തസ്വര, വടകര), എ കെ.സജിത.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

തിക്കോടി: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഐ.സി.യുവിൽ കഴിയുന്ന കുട്ടിയെ ഉടനെ മിനി ഐ.സി.യുവിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിലെ പുരോഗതി തുടരുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അസുഖം പൂര്‍ണമായും ഭേദമാകുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ അറിയിച്ചു.ജര്‍മനിയില്‍ നിന്നെത്തിച്ചതുള്‍പ്പെടെ

നാട്ടുകാരുടെ കാത്തിരിപ്പിന് അവസാനമാകുമോ?; കുട്ടോത്ത്- അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കൽ ഉടൻ പൂർത്തിയാകുമെന്ന് റവന്യൂ മന്ത്രി

മണിയൂർ: കുറ്റ്യാടി മണ്ഡലത്തിൽ ഉൾപ്പെടുന്ന മണിയൂർ പഞ്ചായത്തിലെ പ്രധാന റോഡായ കുട്ടോത്ത് – അട്ടക്കുണ്ട് കടവ് റോഡിൻ്റെ ഭൂമി ഏറ്റെടുക്കൽ നടപടി ഉടൻ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ വ്യക്തമാക്കി. കുറ്റ്യാടി എംഎൽഎ കെ.പി.കുഞ്ഞമ്മദ്കുട്ടി ഉന്നയിച്ച സബ്‌മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റോഡ് വികസനം പ്രദേശ വാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പാണെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി സബ്‌മിഷൻ

അഴിയൂരിലെ തെങ്ങ് കയറ്റ തൊഴിലാളിയും സാമൂഹ്യ പ്രവർത്തകനുമായ സലീഷിൻ്റെ ഓർമ്മകൾക്ക് ഒരാണ്ട്; സ്മരണ പുതുക്കി നാട്ടുകാരും സുഹൃത്തുക്കളും

അഴിയൂർ: തെങ്ങ്കയറ്റ തൊഴിലാളിയും ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകനുമായ സലീഷിന്റെ ഓർമ്മകൾക്ക് ഒരാണ്ട്. സലീഷിൻ്റെ ഓർമ്മ പുതുക്കി സുഹൃത്തുക്കളും നാട്ടുകാരും ഒത്തുകൂടി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. അത്താണിക്കൽ അഴിയൂർ സെൻട്രൽ എൽ.പി സ്ക്കൂളിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. അഴിയൂർ ഗവൺമെൻ്റ് ഹയർ സെക്കന്റെറി സ്കൂൾ പൂർവ്വാധ്യാപകൻ കുഞ്ഞൻ മാസ്റ്റർ അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്തു. സലീഷിന്റെ വിവിധ

എസ്‌ എസ്‌ എഫ് ആയഞ്ചേരി സെക്ടർ സാഹിത്യോത്സവ്; ടീം പുറ്റാമ്പൊയിൽ ചാമ്പ്യാന്മാർ

ആയഞ്ചേരി: രണ്ട് ദിവസങ്ങളിലായി നടന്ന 31ാംമത് എഡിഷൻ എസ്‌ എസ്‌ എഫ് ആയഞ്ചേരി സെക്ടർ സാഹിത്യോത്സവിൽ പുറ്റാമ്പൊയിൽ യൂണിറ്റ് ചാമ്പ്യന്മാരായി. 6 വിഭാഗങ്ങളിലായി 10 ടീമുകൾ മാറ്റുരച്ചു. പുറ്റാമ്പൊയിൽ യൂണിറ്റ് കലാകിരീടം നേടി. ചേറ്റുകെട്ടി, ആയഞ്ചേരി ടീമുകൾ രണ്ടാം സ്ഥാനം പങ്കിടുകയും , പൈങ്ങോട്ടായി മൂന്നാം സ്ഥാനം നേടുകയും ചെയ്തു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിഗ്

error: Content is protected !!