Category: പ്രാദേശിക വാര്‍ത്തകള്‍

Total 13112 Posts

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് കോഴിക്കോട് അടക്കം മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌

കോഴിക്കോട്: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതെ തുടര്‍ന്ന്‌ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, ജൂലൈ 15ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, ജൂലൈ 16ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്

മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി, നടപടി ആജീവനാന്ത കാലത്തേക്ക്

വടകര: മടപ്പള്ളിയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. വടകര ബീച്ചിലെ വണ്ണാറത്ത് വീട്ടില്‍ മുഹമ്മദ് ഫുറൈസ് ഖിലാബിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. അപകടത്തെ തുടര്‍ന്ന്‌ വടകര ആര്‍ടിഒ സഹദേവന്‍ ഡ്രൈവറെ വിളിപ്പിച്ച് ഹിയറിങ് നടത്തിയിരുന്നു. ഇതിനുശേഷമാണ് ഡ്രൈവറുടെ എല്ലാ ഡ്രൈവിങ് ലൈസന്‍സുകളും റദ്ദാക്കിയത്.

സ്വര്‍ണ ലോക്കറ്റുകള്‍, കമ്മലുകള്‍, നാണയങ്ങള്‍… കണ്ണൂരില്‍ ബോംബെന്ന് കരുതി തൊഴിലുറപ്പ് തൊഴിലാളികള്‍ വലിച്ചെറിഞ്ഞ പാത്രം പൊട്ടിയപ്പോള്‍ പുറത്തുവന്നത് അമൂല്യ നിധി

കണ്ണൂര്‍: തൊഴിലുറപ്പ് ജോലിയ്ക്കിടെ കിട്ടിയത് ബോംബെന്ന് തോന്നുന്ന പാത്രം, വലിച്ചെറിഞ്ഞ് പൊട്ടിയപ്പോള്‍ പുറത്തുവന്നത് നിധി കൂമ്പാരം. കണ്ണൂര്‍ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ. എല്‍.പി സ്‌കൂളിനടുത്തെ സ്വകാര്യ ഭൂമിയില്‍ മഴക്കുഴി എടുത്തുകൊണ്ടിരിക്കെയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിധി ലഭിച്ചത്. ചേലോറ സുലോചനയുടെ നേതൃത്വത്തിലുള്ള 18 തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. കുഴി കുഴിക്കുന്നതിനിടെ എന്തോ ഒരു പാത്രം ശ്രദ്ധയില്‍പ്പെട്ടു. അടുത്തിടെ

കാല്‍ തെന്നി റോഡില്‍ വീണ വയോധികനെ വാഹനങ്ങള്‍ ഇടിച്ചിട്ട് പോയി, തിരിഞ്ഞുനോക്കാതെ യാത്രക്കാര്‍; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: ഇരിട്ടി റോഡില്‍ കാല്‍ തെന്നി വീണ വയോധികന്‍ വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി സ്വദേശി ക.എ ഗോപാലന്‍(65)ആണ് മരിച്ചത്. കീഴൂര്‍ക്കുന്നില്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ഗോപാലന്‍ പെട്ടെന്ന് കാല്‍ തെന്നി റോഡിലേക്ക് വീഴുകയായിരുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നാലെ എത്തിയ വാഹനം ഗോപാലനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി. തുടര്‍ന്ന്‌ രണ്ട് ഇരുചക്രവാഹനം

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (13.07.2024)

ഇന്നത്തെ ഒ.പി 1) ജനറൽ OP വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികളുടെ വിഭാഗം – ഉണ്ട് 4) സർജറി വിഭാഗം – ഉണ്ട് 5) ഇഎൻടി വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) ഗൈനക്കോളജി വിഭാഗം – ഉണ്ട് OP ടിക്കറ്റിന്റെ

നെറ്റ്‌ സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതി; വടകര നഗരസഭയുമായി കൈകോർത്ത് നടക്കുതാഴ സർവീസ് സഹകരണ ബാങ്ക്

വടകര: വടകര നഗരസഭ ഹരിത കേരളം മിഷൻ സഹകരണത്തോടെ നടപ്പിലാക്കുന്ന നെറ്റ് സീറോ കേരളം ജനങ്ങളിലൂടെ പദ്ധതിയുമായി സഹകരിച്ച് വടകര നടക്കുതാഴെ സർവ്വീസ് സഹകരണ ബാങ്ക്. പദ്ധതിയുടെ വിവിധ ക്യാമ്പയിൻ പ്രവർത്തനങ്ങളുമായി നടക്കുതാഴ സർവീസ് സഹകരണബാങ്ക് സഹകരിക്കും. ഇതിന്റെ ആദ്യ പ്രവർത്തനം എന്ന നിലയിൽ ഗതാഗത മേഖലയിൽ നടത്തേണ്ട ക്യാമ്പയിൻ പ്രവർത്തന്നതിനു വേണ്ടി നടക്കുതാഴ സർവീസ്

ചേലക്കാട് കാഞ്ഞിരോളി താഴ കുനി പാറു അമ്മ അന്തരിച്ചു

നാദാപുരം: ചേലക്കാട് കാഞ്ഞിരോളി താഴ കുനി പാറു അമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: രാഘവൻ, രമണി (മുള്ളൻകുന്ന്), രമ (ആലച്ചേരി കുത്തുപറമ്പ്), രാമചന്ദ്രൻ, രജനി (പാതിരിപ്പറ്റ), രസി (കായക്കൊടി). മരുമക്കൾ: രഞ്ജിത (കൈവേലി), രാജൻ (മുള്ളൻ കുന്ന്), രാജു (ആലച്ചേരി), സുരേഷ് (പാതിരിപ്പറ്റ), രാജൻ (കായക്കൊടി). സംസ്‌കാരം: ശനിയാഴ്ച രാവിലെ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: അഞ്ച് പ്രതികള്‍ക്കെതിരെ പൊലീസിന്റെ കുറ്റപത്രം

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. അറുപത് ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. പരാതിക്കാരിയെ ശാരീരികമായി ഉപദ്രവിച്ചെന്നു പറയുന്ന രാഹുലാണ് കേസില്‍ ഒന്നാം പ്രതി. കുട്ടിയെ മാനസികമായി ഉപദ്രവിച്ച രാഹുലിന്റെ അമ്മയും സഹോദരിയും രണ്ടും മൂന്നും പ്രതികളാണ്. രാഹുലിനെ നാടുവിടാന്‍ സഹായിച്ച സുഹൃത്തായ രാജേഷും പന്തീരങ്കാവ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ

എങ്ങുമെത്താതെ കടല്‍ഭിത്തി നിര്‍മ്മാണം, ആശങ്കയോടെ തീരദേശവാസികള്‍; വടകരയുടെ കടലോരത്ത് തീരസംരക്ഷണത്തിന് പദ്ധതികള്‍ വേണം

വടകര: നിര്‍ത്താതെ പെയ്യുന്ന കാലവര്‍ഷത്തില്‍ ആശങ്കയോടെ വടകരയിലെ തീരദേശവാസികള്‍. തകര്‍ന്ന് കിടക്കുന്ന കടല്‍ഭിത്തി ഇനിയെന്ന് പുനര്‍നിര്‍മ്മിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. അഴിത്തല, പുറങ്കര, കസ്റ്റംസ് ബീച്ച്, പാണ്ടികശാല വളപ്പ്‌, കുരിയാടി, കൊയിലാണ്ടി വളപ്പ് തുടങ്ങി നഗരസഭ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ കടല്‍ ഭിത്തി കാലങ്ങളായി തകര്‍ന്ന് കിടക്കുകയാണ്. ഓരോ വര്‍ഷവും കാലവര്‍ഷം വരുമ്പോള്‍ കുടുംബത്തെ ചേര്‍ത്ത്പ്പിടിച്ച് പേടിയോടെയാണ്

തലേദിവസം വന്ന് സ്ഥലം ഉറപ്പിക്കും, മോഷണ ശേഷം പോവുന്നത്‌ ടൂറിന്; കോഴിക്കോട്ടെ കുപ്രസിദ്ധ കള്ളന്‍ സക്കറിയയുടെ പേരിലുള്ളത് നൂറിലധികം കേസുകള്‍

കോഴിക്കോട്: കോഴിക്കോട് മൂന്ന് കടകളില്‍ മോഷണം നടത്തിയ പ്രതി മോഷണത്തില്‍ കുപ്രസിദ്ധന്‍. കൊടുവള്ളി സ്വദേശിയായ കളരാന്തിരി സക്കറിയ(41) ആണ് പിടിയിലായത്. ഇയാളുടെ പേരില്‍ നൂറിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ മോഷണ ശേഷം ഇയാള്‍ ടൂറിന് പോകുന്നത് പതിവാണെന്ന് പോലീസ് പറയുന്നു. തലേദിവസം വന്ന് കടയും പരിസരവും കണ്ടുറപ്പിച്ച് പോകും. തൊട്ടടുത്ത തക്കത്തിന് മോഷ്ടിച്ചിരിക്കും. ഇതാണ്

error: Content is protected !!