Category: പ്രാദേശിക വാര്‍ത്തകള്‍

Total 13112 Posts

എടച്ചേരി വണ്ണാൻ്റവിട ദീപു ദിനേശ് അന്തരിച്ചു

എടച്ചേരി: എടച്ചേരി വണ്ണാൻ്റവിട ദീപു ദിനേശ് അന്തരിച്ചു. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. അച്ഛൻ ദിനേശ് ചന്ദ്രൻ. അമ്മ ബിന്ദു (സി.ഡി.എസ് ചെയർപേഴ്സൻ, എടച്ചേരി ഗ്രാമപഞ്ചായത്ത്) സഹോദരി: ഐശ്വര്യ.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എ വടകരയിൽ എ.ഇ.ഒ ഓഫീസി ധർണ്ണ നടത്തി

വടകര: വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുന:ക്രമീകരിക്കുക, ആറാം പ്രവർത്തി ദിനങ്ങളായ ശനിയാഴ്ചകൾ ഒഴിവാക്കുക, കുട്ടികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് സമയം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എ നേതൃത്വതിൽ എ.ഇ.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി. കെ. എസ്.ടി.എ വടകര സബ്ജില്ല കമ്മറ്റി സംഘടിപ്പിച്ച ധർണ സംസ്ഥാന കമ്മറ്റി അംഗം സി.സതീശൻ ഉദ്ഘാടനം ചെയ്തു. പി.പ്രമോദ് അധ്യക്ഷത വഹിച്ചു.

പുറമേരിയിൽ വലിയ ദുരന്തത്തിൽ നിന്ന് ഒരു കുടുംബം രക്ഷപ്പെട്ടത് വളർത്തുപൂച്ചയുടെ സഹായത്തോടെ

പുരമേരി: പുറമേരിയിൽ വലിയ ദുരന്തത്തിൽ നിന്ന് ഒരു കുടുംബം രക്ഷപ്പെട്ടത് വളർത്തുപൂച്ചയുടെ സഹായത്തോടെ. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പുറമേരി കുനിങ്ങാട് പയ്യമ്ബള്ളി ഇസ്മായിലിന്റെ വീട്ടുകാരാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. വീട്ടിന്റെ പിൻവശത്ത് വളർത്തുപൂച്ചയുടെ അസാധാരണ പെരുമാറ്റം കണ്ടാണ് വീട്ടുകാർ പുറത്തിറങ്ങി നോക്കിയത്. ചുറ്റും പരിശോധിച്ചപ്പോൾ കണ്ടത് പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പിനേയാണ്. പാമ്പ്

കോഴിക്കോട് വൻകഞ്ചാവ് വേട്ട; വടകര, കൊയിലാണ്ടി സ്വദേശികൾ പിടിയിൽ

കോഴിക്കോട്: വൻതോതിൽ കഞ്ചാവുമായി വടകര, കൊയിലാണ്ടി സ്വദേശികൾ എക്സൈസിന്റെ പിടിയിൽ. കൊയിലാണ്ടി സ്വദേശികളായ സിദ്ദീഖ് ഇബ്രാഹിം, മുഹമ്മദ് അസ്ലം, വടകര സ്വദേശി റംസാദ് പിഎം എന്നിവരാണ് അറസ്റ്റിലായത്. മലാപ്പറമ്പിൽ നിന്നാണ് ഇവർ എക്സൈസിന്റെ പിടിയിലായത്. 20 കിലോ കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തു. കാസർകോട് നീലേശ്വരം സ്വദേശിയിൽ നിന്നും വാങ്ങിയ കഞ്ചാവ് കോഴിക്കോട് പെരുമണ്ണ സ്വദേശിക്ക്

ചോറോട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം; അടിയന്തര പരിഹാരത്തിന് ശ്രമിക്കുമെന്ന് ഷാഫി പറമ്പിൽ എം പി

ചോറോട്: ദേശീയ പാതയുടെ പടിഞ്ഞാറ് ഭാ​ഗത്തെ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. വെള്ളം കയറിയ പ്രദേശം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു. പ്രദേശത്തിൻറെ വിഷയങ്ങളും ആവശ്യങ്ങളും നാട്ടുകാരുമായി സംസാരിച്ചു. പ്രദേശത്തെ കിണറുകൾ മലിനമായി കിടക്കുന്നത് പകർച്ചവ്യാധികൾക്ക് കാരണമാകുമെന്ന് നാട്ടുകാർ എം പിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണാൻ ശ്രമിക്കുമെന്ന് എം പി അറിയിച്ചു.

കൈനാട്ടിയിൽ നിന്ന് ലോറി തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുരിയാടി സ്വദേശി മരിച്ചു

കൈനാട്ടി: ലോറി തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുരിയാടി സ്വദേശി മരിച്ചു. കുരിയാടി കളത്തിൽ പുരയിൽ രൂപേഷാണ് മരിച്ചത്. നാൽപ്പത്തിയൊൻപത് വയസായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്. രണ്ട് ദിവസം മുൻപ് കൈനാട്ടിയിൽ വച്ചായിരുന്നു അപകടം. ഭാര്യ: ശ്രീജ മക്കൾ: രഹന, അഭിനവ്

വളളിക്കാട് പയ്യംവെള്ളി മീത്തൽ കുഞ്ഞിരാമകുറുപ്പ് അന്തരിച്ചു

വളളിക്കാട്: പയ്യംവെള്ളി മീത്തൽ കുഞ്ഞിരാമകുറുപ്പ് അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസായിരുന്നു. ഭാര്യ: മീനാക്ഷിഅമ്മ മക്കൾ: രവീന്ദ്രൻ,സതി. മരുമകൻ: ബാലകൃഷ്ണൻ (അരൂര് ) സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ സി പി ഒ മണിയൂർ തലക്കേപൊയില്‍ ജിനേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ മണിയൂർ തലക്കേപൊയില്‍ ജിനേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്ന് വൈകീട്ട് വീട്ടില്‍ നിന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട ജിനേഷിനെ ഉടൻ നന്തിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാൽപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ലിംന (പൊലീസ് ഉദ്യോ​ഗസ്ഥ) അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍ അമ്മ: ലീല.

വേണം വടകര പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കാൽനട യാത്രക്കാർക്കായി ഒരു ഫൂട്ട് ഓവർ ബ്രിഡ്ജ്

വടകര : തിരക്കേറിയ വടകര പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ഫൂട് ഓവർബ്രിഡ്ജ് വേണം. സ്റ്റാൻ‍ഡ് പരിസരത്ത് എപ്പോഴും ​ഗതാ​ഗതം തടസമുണ്ടാകുന്നുണ്ട്. തുടർച്ചയായി കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതിനാൽ ഈ സമയം വാഹനങ്ങൾ പതുക്കെയാണ് പോവുക. ഇതാണ് ഇവിടെ ​ഗതാ​ഗത തടസമുണ്ടാകാൻ പ്രധാന കാരണം. ക്യൂൻസ് റോഡ്, വനിതാ റോഡ്, മാർക്കറ്റ്

മുടപ്പിലാവിൽ മത്തത്ത് നാരായണി അന്തരിച്ചു

മുടപ്പിലാവിൽ: മത്തത്ത് നാരായണി അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ മക്കൾ: ശങ്കരൻ, പുഷ്പ മരുമക്കൾ: ബാബു മന്തരത്തൂർ, ശാന്ത. സഹോദരങ്ങൾ: പരേതരായ പൊക്കൻ കല്ലായി മീത്തൽ, കണാരൻ കപ്പറമ്പത്ത്, പൊക്കി, മണിക്കം, ചീരു കീഴൽ, മന്നി.

error: Content is protected !!