Category: പ്രാദേശിക വാര്‍ത്തകള്‍

Total 13110 Posts

മുസ്ലിം ലീഗ് നേതാവും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മുൻ വാർ​ഡം​ഗവുമായിരുന്ന കണ്ണൂക്കര കൊല്ലന്റവിട യൂസഫ് അന്തരിച്ചു

കണ്ണൂക്കര : മുസ്ലിം ലീഗ് നേതാവും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മുൻ വാർ​ഡം​ഗവുമായിരുന്ന കൊല്ലന്റവിട യൂസഫ് അന്തരിച്ചു. എഴുപത് വയസായിരുന്നു. മുസ്ലിം ലീഗ് ഒഞ്ചിയം പഞ്ചായത്ത് സെക്രട്ടറി, മാടാക്കര മഹല്ല് മദ്രസ സെക്രട്ടറി, മസ്ജിദുൽ ഹുദ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് മാടാക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

സിപിഎം വീരഞ്ചേരി ബ്രാഞ്ച് സെക്രട്ടറി വി സുധീർകുമാർ അന്തരിച്ചു

വടകര: സിപിഎം വീരഞ്ചേരി ബ്രാഞ്ച് സെക്രട്ടറി വീരഞ്ചേരി ഹൗസിൽ വി.സുധീർകുമാർ (മണി) അന്തരിച്ചു. അൻപത്തിനാല് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. അച്ഛൻ: പരേതനായ നാണു. അമ്മ: ചന്ദ്രി. ഭാര്യ: ബിന്ദു (വടകര ടൗൺ വനിതാസഹകരണ സംഘം). മകൾ: അനാമിക. സഹോദരങ്ങൾ: സഞ്ജയ്, സംഗീത് (വടകര സഹകരണ ആശുപത്രി)

വെള്ളക്കെട്ടിൽ നിന്ന് ശാപമോക്ഷം കിട്ടാതെ മുക്കാളി റെയിൽവേ അടിപ്പാത; ഈ വർഷവും അടിപ്പാതയിൽ വെള്ളം കയറി, വാഹനങ്ങൾ കുടുങ്ങി

മുക്കാളി: വെള്ളക്കെട്ടിൽ നിന്ന് ശാപമോക്ഷം കിട്ടാതെ മുക്കാളി റെയിൽവേ അടിപ്പാത. കാലവർഷം ശക്തമായതോടെ അടിപ്പാതയിൽ വെളളം കയറി. ഇന്നലെ കാർ യാത്രികർ വെള്ളക്കെട്ടിൽ കുടുങ്ങി. കഴുത്തോളം വെള്ളത്തിൽ നിന്നാണ് നാട്ടുകാർ കാർ തള്ളി നീക്കി റോഡിലേക്ക് എത്തിച്ചത്. ഏറാമല പഞ്ചായത്തും അഴിയൂർ പഞ്ചായത്തും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. സെൻഡ്രൽ മുക്കാളിയിലാണ് അടിപ്പാതയുള്ളത്. വിദ്യാർത്ഥികളും സ്ത്രീകളും

വില്യാപ്പള്ളി പറമ്പത്ത് സജീവൻ അന്തരിച്ചു

വടകര: വില്യാപ്പള്ളിയിലെ പറമ്പത്ത് സജീവൻ അന്തരിച്ചു. അമ്പത്തിയഞ്ച് വയസ്സായിരുന്നു. അച്ഛൻ പരേതനായ ചാത്തു (ഭാസ്കരൻ). അമ്മ: പരേതയായ ലീല. ഭാര്യ: സവിത. മക്കൾ: ദിൽഷാൻ, ദിൽസ. സഹോദരങ്ങൾ: സുമ, സജു, പരേതയായ സുധ.

പയ്യോളിയിൽ നിർത്തേണ്ട ട്രെയിൻ രാത്രിയിൽ നിർത്തിയത് അയനിക്കാട്; പെരുമഴത്ത് പെരുവഴിയിലായി യാത്രക്കാർ

പയ്യോളി: ആലപ്പുഴയില്‍ നിന്നും കണ്ണൂരിലേക്കുള്ള 16307 നമ്പര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായി. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. രാത്രി പത്ത് മണിക്ക് പയ്യോളിയില്‍ എത്തേണ്ട ട്രെയിന്‍ ഒരു മണിക്കൂറോളം വൈകിയാണ് എത്തിയത്. 10.54 ഓടെ പയ്യോളി സ്റ്റേഷനും കഴിഞ്ഞ് മൂന്ന് കിലോമീറ്റര്‍ അകലെ അയനിക്കാട് – ഇരിങ്ങല്‍

അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിൽ നാട്; ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മണിയൂർ സ്വദേശി സിവിൽ പൊലീസ് ഓഫീസർ ജിനേഷിന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും

മേപ്പയ്യൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ തലക്കേപൊയില്‍ ജിനേഷിന്റെ (42) മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. ഇന്ന് രാവിലെ 9 മണിയോടെ മണിയൂരിലെ വീട്ടുവളപ്പിലാണ് സംസ്‌ക്കരിക്കുക. ജിനീഷിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് സഹപ്രവര്‍ത്തകരും നാട്ടുകാരും. ഇന്നലെ വൈകുന്നേരമാണ് വീട്ടില്‍ നിന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ഉടനെ തന്നെ നന്തിയിലെ സ്വകാര്യ

മണിയൂർ മുടപ്പിലാവിൽ മത്തത്ത് നാരായണി അന്തരിച്ചു

മണിയൂർ: മുടപ്പിലാവിൽ മത്തത്ത് നാരായണി അന്തരിച്ചു. എൺപത്തിയൊമ്പത് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കേളപ്പൻ. മക്കൾ: ശങ്കരൻ, പുഷ്പ. മരുമക്കൾ: ബാബു മന്തരത്തൂർ, ശാന്തസഹോദരങ്ങൾ: പരേതനായ പൊക്കൻ കല്ലായി മീത്തൽ, പരേതനായ കണാരൻ കപ്പറമ്പത്ത്, പരേതയായ പൊക്കി, പരേതയായ മണിക്കം, പരേതയായ ചീരു കീഴൽ.

അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ ഒന്നരക്കോടി രൂപയുടെ സ്കോളർഷിപ്പ് നേടി ആയഞ്ചേരി സ്വദേശിനി

ആയഞ്ചേരി: ആയഞ്ചേരി സ്വദേശിനി ശഹാന ശിറിൻ അമേരിക്കയിലെ പ്രശസ്തമായ ഒഹായോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ ഒന്നര കോടി രൂപയുടെ സ്കോളർഷിപ് നേടി. ആയഞ്ചേരി തറോപ്പൊയില്‍ സ്വദേശിനിയാണ് ശഹാന ശിറിൻ. അഞ്ചുവർഷം നീണ്ട ഇന്റർ ഡിസിപ്ലിനറി ബയോഫിസിക്സ് പിഎച്ച്‌.ഡി പ്രോഗ്രാമിലേക്കാണ് സ്കോളർഷിപ്പോടെ തിരഞ്ഞെടുക്കപ്പെട്ടത്.ഇന്ത്യയിലെ പ്രമുഖ ഗവേഷണ സർവകലാശാലയായ ഐസർ കൊല്‍ക്കത്തയില്‍ നിന്നാണ് ശഹാന ശിറിൻ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.

എടച്ചേരി വണ്ണാൻ്റവിട ദീപു ദിനേശ് അന്തരിച്ചു

എടച്ചേരി: എടച്ചേരി വണ്ണാൻ്റവിട ദീപു ദിനേശ് അന്തരിച്ചു. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. അച്ഛൻ ദിനേശ് ചന്ദ്രൻ. അമ്മ ബിന്ദു (സി.ഡി.എസ് ചെയർപേഴ്സൻ, എടച്ചേരി ഗ്രാമപഞ്ചായത്ത്) സഹോദരി: ഐശ്വര്യ.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എ വടകരയിൽ എ.ഇ.ഒ ഓഫീസി ധർണ്ണ നടത്തി

വടകര: വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുന:ക്രമീകരിക്കുക, ആറാം പ്രവർത്തി ദിനങ്ങളായ ശനിയാഴ്ചകൾ ഒഴിവാക്കുക, കുട്ടികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് സമയം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എ നേതൃത്വതിൽ എ.ഇ.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി. കെ. എസ്.ടി.എ വടകര സബ്ജില്ല കമ്മറ്റി സംഘടിപ്പിച്ച ധർണ സംസ്ഥാന കമ്മറ്റി അംഗം സി.സതീശൻ ഉദ്ഘാടനം ചെയ്തു. പി.പ്രമോദ് അധ്യക്ഷത വഹിച്ചു.

error: Content is protected !!