Category: പ്രാദേശിക വാര്‍ത്തകള്‍

Total 13107 Posts

‘ആയുർവേദം കോവിഡാനന്തര കേരളത്തിലെ ആരോഗ്യ മേഖലയുടെ കരുത്ത്’; വടകരയിൽ മഴക്കാലചര്യ ആയുർവേദ എക്സ്പോ ഉദ്ഘാടനം ചെയ്ത് മന്ത്രി എ.കെ.ശശീന്ദ്രൻ

വടകര: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര നഗരസയുടെ സഹകരണത്തോടെ വടകരയിൽ മഴക്കാലചര്യ ആയുർവേദ എക്സ്പോ ആരംഭിച്ചു. മന്ത്രി എ.കെ.ശശീന്ദ്രൻ എക്സ്പോ ഉദ്ഘാടനം ചെയ്തു. വടകര നഗരസഭ വൈസ് ചെയർമാൻ പി.കെ.സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോവിഡാനന്തര കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് ആയുർവേദം നൽകുന്ന സംഭാവനകൾ എടുത്തു പറയേണ്ടതാണെന്ന് മന്ത്രി

‘നാളെ ബസുകള്‍ പതിവുപോലെ സര്‍വ്വീസ് നടത്തും, മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയുള്ള സമരം ജനങ്ങളോടുള്ള വെല്ലുവിളി’; ബസ് തൊഴിലാളികളുടെ തൊഴില്‍ ബഹിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ട്രേഡ് യൂണിയനുകൾ

വടകര: കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തൊഴില്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചതിനെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ രംഗത്ത്. മുന്‍കൂറായോ നോട്ടീസ് നല്‍കുകയോ സംഘടനകളുമായോ അതിന്റെ കോഡിനേഷനുകളുമായോ ഒന്നും ചര്‍ച്ച നടത്താതെ ജീവനക്കാര്‍ സോഷ്യല്‍ മീഡിയ വഴി തൊഴില്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെയും ജീവനക്കാരുടെയും സംഘടനകള്‍ പറയുന്നത്. മുന്‍കൂട്ടി അറിയിക്കാതെ ബന്ധപ്പെട്ട അധികാരികള്‍ക്ക് നോട്ടീസ്

കളരി ആചാര്യനും കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻ്ററി സ്കൂൾ മുൻ പ്രധാനാധ്യാപകനുമായ പുതുപ്പണം ഇ.എം.സുരേഷ് നമ്പ്യാർ അന്തരിച്ചു

വടകര: കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന പുതുപ്പണം പടിഞ്ഞാറേകരിപ്പള്ളി എം.ഇ.സുരേഷ് നമ്പ്യാർ അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. പരേതരായ കൃഷ്ണ കുറുപ്പിൻ്റെയും കല്ല്യാണി അമ്മയുടെയും മകനാണ്. കളരിപ്പയറ്റിൻ്റെ സമസ്ത മേഖലകളെയും സ്പർശിച്ച അതികായനായിരുന്നു. 1990ൽ സ്വന്തം കീരിയായ അങ്കം കടത്തനാട് കളരി സ്ഥാപിച്ചു. കളരിയുടെ വിവിധ മേഖലകളിൽ ഗവേഷണം നടത്തുകയും

കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ നാളെ മുതല്‍ സ്വകാര്യ ബസുകള്‍ ഓടില്ല; അനിശ്ചിതകാലത്തേക്ക് തൊഴില്‍ ബഹിഷ്‌കരിക്കുകയാണെന്ന് ജീവനക്കാര്‍

കൊയിലാണ്ടി:കണ്ണൂര്‍-കോഴിക്കോട് റൂട്ടിലെ മുഴുവന്‍ സ്വകാര്യ ബസ് തൊഴിലാളികളും നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് തൊഴില്‍ ബഹിഷ്‌കരിക്കുന്നു. ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, മടപ്പള്ളി കോളേജ് സ്‌റ്റോപ്പില്‍ നിന്നും സീബ്രാലൈന്‍ മുറിച്ച് കടക്കുമ്പോള്‍ ഉണ്ടായ അപകടത്തില്‍ ഡ്രൈവറുടെ ലൈസെന്‍സ് ആജീവനാന്തം റദ്ദാക്കിയത് പുനപരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ജീവനക്കാര്‍ തൊഴില്‍ ബഹിഷ്‌കരിക്കുന്നത്. ദേശീയപാത പ്രവൃത്തിയിലെ അശാസ്ത്രീയത കാരണം കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍

കനത്ത മഴ; മേപ്പയ്യൂരില്‍ വീട്ടുവളപ്പിലെ കിണറും ആള്‍മറയും ഇടിഞ്ഞുതാഴ്ന്നു

മേപ്പയ്യൂര്‍: കനത്ത മഴയില്‍ മേപ്പയ്യൂരില്‍ വീട്ടുവളപ്പിലെ കിണറും ആള്‍മറയും ഇടിഞ്ഞുതാഴ്ന്നു. ഒന്‍പതാം വാര്‍ഡിലെ കിഴക്കേട്ടില്‍ ദാമോദരന്‍ നായരുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞത്. സമീപത്തെ മതില്‍ തകര്‍ന്നു വീഴുകയും ചെയ്തു. കിണര്‍ ആള്‍മറയോടൊപ്പവും ചുറ്റുമുള്ള ഒരു മീറ്റര്‍ വ്യാസത്തില്‍ മണ്ണടക്കം കിണറ്റിലേക്ക് ഇടിഞ്ഞു വീണു. പറമ്പിന്റെ കല്‍മതില്‍ ഏകദേശം 15 മീറ്ററോളം നീളത്തില്‍ ഇടിഞ്ഞു. കഴിഞ്ഞ കുറെ

വടകര നവചിന്ത സാംസ്കാരിക വേദിയുടെ നവചിന്ത ആർട് ഫെസ്റ്റ് ശ്രദ്ധേയമായി

വടകര : നവചിന്ത സാംസ്കാരിക വേദി വടകര ടൗൺ ഹാളിൽ സംഘടിപ്പിച്ച ആർട് ഫെസ്റ്റ് ശ്രദ്ധേയമായി. വ്യത്യസ്തമായ നാടൻ കലാരൂപങ്ങളും സാംസ്കാരിക ചർച്ചകളും ഇശൽ വിരുന്നുമാണ് ഫെസ്റ്റിൽ നടന്നത്. പ്രശസ്ത പിന്നണി ഗായകൻ വി ടി മുരളി ആർട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പി ടി അഹമ്മദ് അധ്യക്ഷത വഹിച്ചു. ശറഫുദ്ധീൻ വടകര, റഊഫ് ചോറോട്,

വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന പയ്യോളി തച്ചൻകുന്ന് മണ്ണാർക്കണ്ടി അഞ്ജലി അന്തരിച്ചു

പയ്യോളി: തച്ചൻകുന്ന് മണ്ണാർക്കണ്ടി അഞ്ജലി അന്തരിച്ചു. വയറുവേദനയെ തുടർന്ന് ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു. ഇരുപത്തിയേഴ് വയസായിരുന്നു. കൊയിലാണ്ടി ടി.വി.എസ് മോട്ടോഴ്‌സിലെ ജീവനക്കാരിയാണ്. അച്ഛൻ: മണ്ണാർക്കണ്ടി രമേശൻ മാതാവ്: സുധ രമേശൻ. സഹോദരൻ: അർജുൻ രമേശ് (ഇറ്റലി) സംസ്ക്കാരം നാളെ രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

മുസ്ലിം ലീഗ് നേതാവും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മുൻ വാർ​ഡം​ഗവുമായിരുന്ന കണ്ണൂക്കര കൊല്ലന്റവിട യൂസഫ് അന്തരിച്ചു

കണ്ണൂക്കര : മുസ്ലിം ലീഗ് നേതാവും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മുൻ വാർ​ഡം​ഗവുമായിരുന്ന കൊല്ലന്റവിട യൂസഫ് അന്തരിച്ചു. എഴുപത് വയസായിരുന്നു. മുസ്ലിം ലീഗ് ഒഞ്ചിയം പഞ്ചായത്ത് സെക്രട്ടറി, മാടാക്കര മഹല്ല് മദ്രസ സെക്രട്ടറി, മസ്ജിദുൽ ഹുദ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് മാടാക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

സിപിഎം വീരഞ്ചേരി ബ്രാഞ്ച് സെക്രട്ടറി വി സുധീർകുമാർ അന്തരിച്ചു

വടകര: സിപിഎം വീരഞ്ചേരി ബ്രാഞ്ച് സെക്രട്ടറി വീരഞ്ചേരി ഹൗസിൽ വി.സുധീർകുമാർ (മണി) അന്തരിച്ചു. അൻപത്തിനാല് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. അച്ഛൻ: പരേതനായ നാണു. അമ്മ: ചന്ദ്രി. ഭാര്യ: ബിന്ദു (വടകര ടൗൺ വനിതാസഹകരണ സംഘം). മകൾ: അനാമിക. സഹോദരങ്ങൾ: സഞ്ജയ്, സംഗീത് (വടകര സഹകരണ ആശുപത്രി)

വെള്ളക്കെട്ടിൽ നിന്ന് ശാപമോക്ഷം കിട്ടാതെ മുക്കാളി റെയിൽവേ അടിപ്പാത; ഈ വർഷവും അടിപ്പാതയിൽ വെള്ളം കയറി, വാഹനങ്ങൾ കുടുങ്ങി

മുക്കാളി: വെള്ളക്കെട്ടിൽ നിന്ന് ശാപമോക്ഷം കിട്ടാതെ മുക്കാളി റെയിൽവേ അടിപ്പാത. കാലവർഷം ശക്തമായതോടെ അടിപ്പാതയിൽ വെളളം കയറി. ഇന്നലെ കാർ യാത്രികർ വെള്ളക്കെട്ടിൽ കുടുങ്ങി. കഴുത്തോളം വെള്ളത്തിൽ നിന്നാണ് നാട്ടുകാർ കാർ തള്ളി നീക്കി റോഡിലേക്ക് എത്തിച്ചത്. ഏറാമല പഞ്ചായത്തും അഴിയൂർ പഞ്ചായത്തും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. സെൻഡ്രൽ മുക്കാളിയിലാണ് അടിപ്പാതയുള്ളത്. വിദ്യാർത്ഥികളും സ്ത്രീകളും

error: Content is protected !!