Category: പ്രാദേശിക വാര്‍ത്തകള്‍

Total 13105 Posts

മാഹി മഞ്ചക്കൽ പറമ്പത്തെ അഴീക്കൽ പുതിയ വീട്ടിൽ അബ്ദുൽ റഹൂഫ് അന്തരിച്ചു

മാഹി: മഞ്ചക്കൽ പറമ്പത്തെ അഴീക്കൽ പുതിയ വീട്ടിൽ അബ്ദുൽ റഹൂഫ് അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ടീ പി സി അഹമ്മദ് ഹാജി കുഞ്ഞലിമ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ പറമ്പത്ത് മറിയൂ മക്കൾ: സെറീന അഷ്റഫ് , നിസാം , സയിറ നൂറുദ്ദീൻ , രഹാന അബ്ദുൾ റസാഖ് , റബീന മരുമക്കൾ: ടീ പീ

കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ഒരു വിഭാഗം ബസ് തൊഴിലാളികൾ സമരത്തിൽ ; വലഞ്ഞ് യാത്രക്കാർ

വടകര: കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സ്വകാര്യ ഒരു വിഭാഗം ബസ് ജീവനക്കാർ പ്രഖ്യാപിച്ച ബസ് സമരം തുടങ്ങി. രാവിലെ വടകര – കൊയിലാണ്ടി റൂട്ടിൽ ചുരുക്കം ബസുകളാണ് സർവ്വീസ് നടത്തിയത്. ഇതോടെ യാത്രക്കാർ വലഞ്ഞിരിക്കുകയാണ്. സ്ഥിരമായി പോവുന്ന ബസിനെ കാത്ത് നിൽക്കുന്നവർക്ക് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ വടകര -കൊയിലാണ്ടി

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ഏറാമല സ്വദേശി മരിച്ചു

ഏറാമല: തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏറാമല സ്വദേശിയായഅമ്പിടാട്ടിൽ രവി (53) അന്തരിച്ചു. അമ്പത്തിമൂന്ന് വയസ്സായിരുന്നു.അച്ഛൻ: പരേതനായ കണാരൻ. അമ്മ: കല്യാണി. ഭാര്യ: ശ്രീജ. മക്കൾ: നവീൻ, നൈനിക. സഹോദരങ്ങൾ: ബാബു, ശാന്ത, വിജയൻ, രാജൻ, ഉഷ, രാജേഷ്, ഷീജ, (പരേതരായ) ബാലൻ, ശശി.

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (15/07/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) സർജറി വിഭാഗം – ഉണ്ട് 5) ഇ.എൻ.ടി വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) മാനസിക രോഗ വിഭാഗം – ഉണ്ട് 8) ഗൈനക്കോളജി

വില്യാപ്പള്ളി പുത്തലത്ത് കുഞ്ഞിരാമൻ അന്തരിച്ചു

വടകര: വില്യാപ്പള്ളിയിലെ പുത്തലത്ത് കുഞ്ഞിരാമൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ലീല. മക്കൾ: സുധീഷ്, സുജിത, പരേതയായ സുമതി’ മരുമകൻ: രാജീവൻ മൈക്കുളങ്ങര. സഹോദരങ്ങൾ: ബാലൻ, പരേതരായ ജാനു, നാരായണി, ലീല, കുമാരൻ.

ഫോക്‌ലോർ അക്കാദമി പുരസ്കാര ജേതാവ് കടത്തനാട് മുകുന്ദൻ ഗുരുക്കൾക്ക് ആദരം; വടകരയിൽ സ്പോർട്സ് കളരിപ്പയറ്റ് ഫെഡറേഷൻ പ്രഥമ ജനറൽബോഡി ചേർന്നു

വടകര: സ്പോർട്സ് കളരിപ്പയറ്റ് ഫെഡറേഷന്റെ പ്രഥമ ജനറൽ ബോഡി യോഗവും ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ് കടത്തനാട് മുകുന്ദൻ ഗുരുക്കൾക്ക് അനുമോദനവും സംഘടിപ്പിച്ചു. പുതുപ്പണം വെളുത്തമല കടത്തനാട് കെ.പി.ചന്ദ്രൻ ഗുരുക്കൾ സ്മാരക കളരിയിൽ വെച്ചായിരുന്നു യോഗം. എസ്.കെ.എഫ് ജില്ലാ പ്രസിഡന്റ്‌ വളപ്പിൽ കരുണൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. കെ.വി.രാജൻ ഗുരുക്കൾ സ്വാഗതം പറഞ്ഞു. മുഹമ്മദ്‌ ഗുരുക്കൾ

കരിപ്പയറ്റിനായി ജീവിതം ഉഴിഞ്ഞുവെച്ച ഗുരുനാഥൻ; സുരേഷ് നമ്പ്യാരുടെ വിയോഗത്തിലൂടെ വടകരയ്ക്ക് നഷ്ടമായത് കടത്തനാടൻ കളരിപ്പയറ്റിൻ്റെ അതികായനെ

വടകര: കളരിപ്പയറ്റിനായി ജീവിതം ഉഴിഞ്ഞുവെച്ച കടത്തനാടൻ കളരിപ്പയറ്റിൻ്റെ അതികായനായിരുന്നു ഇന്ന് അന്തരിച്ച പുതുപ്പണം പടിഞ്ഞാറെ കരിപ്പള്ളി ഇ.എം.സുരേഷ് നമ്പ്യാർ. 1972 ലാണ് സുരേഷ് നമ്പ്യാർ പരോത്ത് കരുണൻ ഗുരുക്കളുടെ കളരിയിൽ കളരി പഠനം ആരംഭം കുറിച്ചത്. പിന്നീട് സാൻ്റോ കേളു ഗുരുക്കളുടെയും ചന്ദ്രൻ ഗുരുക്കളുടേയും കീഴിൽ പഠനം തുടർന്നു. ശേഷം കളരിപയറ്റിൻ്റെ ആഴങ്ങൾ തേടിയുള്ള യാത്രയായിരുന്നു.

പയ്യോളി നഗരസഭ ചെയർമാൻ വി.കെ.അബ്ദുറഹ്മാന്റെ മാതാവ് വടക്കേ കാഞ്ഞിരോളി ഖദീജ ഹജ്ജുമ്മ അന്തരിച്ചു

പയ്യോളി: പയ്യോളി നഗരസഭ ചെയർമാൻവി.കെ അബ്ദുറഹ്മാന്റെ മാതാവ് വടക്കേ കാഞ്ഞിരോളി ഖദീജ ഹജ്ജുമ്മ അന്തരിച്ചു. നൂറുവയസ്സായിരുന്നു. ഭർത്താവ് വടക്കേ കാഞ്ഞിരൊളി മൊയ്തു. മക്കൾ: കുഞ്ഞയിശ, മമ്മദ്, മഹമൂദ്, ബഷീർ, അബ്ദുറഹിമാൻ, ഹമീദ്, റംല, പരേതനായ റസാഖ്. മരുമക്കൾ : അസൈനാർ, മറിയോമ, മറിയം റാബിയ, സുഹറ, നഫീസ, താഹിറ, അബ്ദുറഹിമാൻ. ഖബറടക്കം ഇന്ന് രാവിലെ 10

‘ആയുർവേദം കോവിഡാനന്തര കേരളത്തിലെ ആരോഗ്യ മേഖലയുടെ കരുത്ത്’; വടകരയിൽ മഴക്കാലചര്യ ആയുർവേദ എക്സ്പോ ഉദ്ഘാടനം ചെയ്ത് മന്ത്രി എ.കെ.ശശീന്ദ്രൻ

വടകര: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര നഗരസയുടെ സഹകരണത്തോടെ വടകരയിൽ മഴക്കാലചര്യ ആയുർവേദ എക്സ്പോ ആരംഭിച്ചു. മന്ത്രി എ.കെ.ശശീന്ദ്രൻ എക്സ്പോ ഉദ്ഘാടനം ചെയ്തു. വടകര നഗരസഭ വൈസ് ചെയർമാൻ പി.കെ.സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോവിഡാനന്തര കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് ആയുർവേദം നൽകുന്ന സംഭാവനകൾ എടുത്തു പറയേണ്ടതാണെന്ന് മന്ത്രി

‘നാളെ ബസുകള്‍ പതിവുപോലെ സര്‍വ്വീസ് നടത്തും, മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയുള്ള സമരം ജനങ്ങളോടുള്ള വെല്ലുവിളി’; ബസ് തൊഴിലാളികളുടെ തൊഴില്‍ ബഹിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ട്രേഡ് യൂണിയനുകൾ

വടകര: കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തൊഴില്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചതിനെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ രംഗത്ത്. മുന്‍കൂറായോ നോട്ടീസ് നല്‍കുകയോ സംഘടനകളുമായോ അതിന്റെ കോഡിനേഷനുകളുമായോ ഒന്നും ചര്‍ച്ച നടത്താതെ ജീവനക്കാര്‍ സോഷ്യല്‍ മീഡിയ വഴി തൊഴില്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെയും ജീവനക്കാരുടെയും സംഘടനകള്‍ പറയുന്നത്. മുന്‍കൂട്ടി അറിയിക്കാതെ ബന്ധപ്പെട്ട അധികാരികള്‍ക്ക് നോട്ടീസ്

error: Content is protected !!