Category: പ്രാദേശിക വാര്‍ത്തകള്‍

Total 13104 Posts

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; ഊർജ്ജ സംരക്ഷണത്തിനായി സൈക്കിൾ റാലിയുമായി വടകര നഗരസഭ

വടകര: നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായി ഗതാഗത മേഖലയിൽ ഊർജ്ജ സംരക്ഷണത്തിനുള്ള ബോധവൽക്കരണ ക്യാമ്പയിനുകൾക്ക് വടകരയിൽ തുടക്കമായി. കാമ്പയിൻ്റെ ഭാഗമായി വടകര നഗരസഭയും ഹരിത കേരളം മിഷനും ചേർന്ന് സൈക്കിൾ റാലി സംഘടിപ്പിച്ചു. അഞ്ചുവിളക്ക് ജംഗ്ഷൻ മുതൽ വടകര പുതിയസ്റ്റാന്റ് പരിസരാവരെയാണ് റാലി നടത്തിയത്. കൈരളി അശ്വമേധം ഫെയിം ജി.എസ്.പ്രദീപ് ഫ്ലാഗ്

റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ കുരുക്കിലാട് അപ്പുക്കുട്ടൻ കുറുപ്പ് അന്തരിച്ചു

കുരിക്കിലാട്: റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ കുറുങ്ങോട്ട് (ലക്ഷ്മിപുരം) അപ്പുക്കുട്ടൻ കുറുപ്പ് അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. സത്യസായി സംഘടനാ പ്രവർത്തകനും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറ സാനിധ്യവുമായിരുന്നു. ഭാര്യ: സുധാരത്നം. മക്കൾ: സായിശ്രീ, സായിലാൽ. മരുമക്കൾ: രജികുമാർ വാണിമേൽ (എക്സ് മിലിറ്ററി), ആതിര കുറുമ്പയിൽ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ.കെ, പത്മിനി.കെ. സഞ്ചയനം ബുധനാഴ്ച്ച.

”സ്റ്റേഷനെന്നു കരുതി കൈക്കുഞ്ഞുമായി ഭാര്യ വലിഞ്ഞിറങ്ങി, എവിടെയും വെളിച്ചമില്ല” പയ്യോളി സ്റ്റേഷനെന്നു കരുതി രണ്ടര കിലോമീറ്റര്‍ അപ്പുറം ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പെരുവഴിയില്‍ ഇറങ്ങിയ അവസ്ഥവിവരിച്ച് യാത്രക്കാരൻ

പയ്യോളി: ‘ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ സ്‌റ്റേഷനെന്നു കരുതിയാണ് ഇറങ്ങിയത്. കൈക്കുഞ്ഞുമായി ഭാര്യ വലിഞ്ഞിറങ്ങുകയായിരുന്നു’ ശനിയാഴ്ച രാത്രി പയ്യോളി സ്‌റ്റേഷനില്‍ നിര്‍ത്താതെ പോയ എക്‌സിക്യുട്ടീവ് എക്പ്രസിലെ യാത്രികന്‍ അര്‍ജുന്‍ കമലിന്റെ വാക്കുകളാണിത്. പയ്യോളി ഏറെ പരിചയമുള്ള ആള്‍ക്കുപോലും ഇങ്ങനെയൊരു സംശയം തോന്നിയാല്‍ അതിശയിക്കാനാല്ല. അതാണ് സ്‌റ്റേഷന്റെ നിലവിലെ അവസ്ഥ. പ്ലാറ്റ്‌ഫോമിന് നീളം വളരെ കുറവാണ്. മുന്നിലും പുറകിലുമായി ഏഴോളം

ഓർക്കാട്ടേരി ഏറോത്ത് താഴെ കുനിയിൽ രോഹിണി അന്തരിച്ചു

ഓർക്കാട്ടേരി: ഏറോത്ത് താഴെ കുനിയിൽ രോഹിണി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. പതേതനായ എ കെ ശങ്കരൻ്റെ ഭാര്യയാണ്. മക്കൾ: ദാസൻ എ കെ( ശങ്കേഴ്സ് ടെക്സ്റ്റെൽ – ഓർക്കാട്ടേരി ), ദിനേശൻ എ കെ ( അനുഗ്രഹ ടെക്സ്റ്റയിൽസ് വെള്ളികുളങ്ങര ), സുരേഷ് എ കെ (ഇന്ത്യൻ ഫാർമേഴ്സ് ക്രഡിറ്റ് സൊസൈറ്റി), രമേശൻ എ കെ

ശക്തമായ കാറ്റും മഴയും ; കണ്ണൂക്കര മാടാക്കരയിൽ വീട് ഭാ​ഗികമായി ഇടിഞ്ഞ് വീണു

കണ്ണൂക്കര: ശക്തമായ കാറ്റിലും മഴയിലും മാടാക്കരയിൽ വീട് ഭാ​ഗികമായി ഇടിഞ്ഞ് വീണു. മാടാക്കര തിരുവാണി ക്ഷേത്രത്തിന് സമീപം സതീശൻ റീത്ത ദമ്പതികളുടെ വീടാണ് ഇടിഞ്ഞ് വീണത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. രാത്രി ശക്തമായ മഴയുണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഓലമേഞ്ഞ വീടിന്റെ ഒരു ഭാ​ഗമാണ് പൂർണമായും ഇടിഞ്ഞ് വീണത്. അപകട സമയം സതീശൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിന്റെ

ദേശീയപാതയിൽ പയ്യോളി പെരുമാൾപുരത്തെ വെള്ളക്കെട്ട്; അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി സിപിഎം പള്ളിക്കര ലോക്കൽ കമ്മിറ്റി

പയ്യോളി: പെരുമാൾപുരത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക, പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിപിഎം പള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമാൾപുരത്ത് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഏരിയ സെക്രട്ടറി എം പി ഷിബു സമരം ഉദ്ഘാടനം ചെയ്തു. അനിൽ കരുവാണ്ടി അധ്യക്ഷത വഹിച്ചു. പി ജനാർദ്ദനൻ,അനിൽകരുവാണ്ടി,കെ എം പ്രമോദ് കുമാർ,വേണു വെണ്ണാടി,

കരിമ്പനപാലം കുഞ്ഞിപ്പറമ്പത്ത് നാരായണി അന്തരിച്ചു

വടകര : കരിമ്പനപാലം കുഞ്ഞിപ്പറമ്പത്ത് നാരായണി അന്തരിച്ചു. എൺപത് വയസായിരുന്നു. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: പ്രസന്ന, ദിനേശൻ, പരേതനായ രജീഷ് മരുമക്കൾ: ബാലൻ, ഷീബ സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.

‘നല്ലകാലം’ കഴിഞ്ഞു, ചോമ്പാലയിൽ മത്തി വില ഇടിഞ്ഞു; മത്തി ഇനി പഴയതുപോലെ സാധാരണക്കാരന്റെ അടുക്കളയിലേക്ക്

വടകര: ‘ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടീല്’ എന്ന് പറയാറില്ലേ. ഇപ്പോഴത്തെ അവസ്ഥവെച്ച് ഈ ചൊല്ല് ചെമ്മീനേക്കാൾ ചേരുന്നത് മത്തിക്കാണ്. ചാടിച്ചാടിപ്പോയ മത്തിയുടെ വില ഇപ്പോൾ പഴയപടിയായിരിക്കുകയാണ്. 400 രൂപയിലധികം ഉയർന്ന മത്തി വില ചോമ്പാലയിലും സമീപ പ്രദേശങ്ങളിലുമുള്ള വിപണികളിൽ ഇപ്പോൾ കിലോയ്ക്ക് 100 രൂപയിലെത്തിയിരിക്കുകയാണ്. ഇന്നലെ ചോമ്പാലയിൽ നിന്ന് ഒരു കിലോ മത്തി

ഓർക്കാട്ടേരി പെട്രോൾ പമ്പിന് മുൻവശം വാഹനാപകടം തുടർക്കഥയാകുന്നു

ഓർക്കാട്ടേരി : പെട്രോൾ പമ്പിന് മുൻവശം വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു . ഇവിടെ ഏതാനും മാസങ്ങൾക്കിടെ വലുതും ചെറുതുമായ പത്തിലേറെ അപകടങ്ങളാണ് നടന്നത്. നിരവധി പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെയും സ്വകാര്യബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പമ്പിൽനിന്നും റോഡിലേക്ക് പ്രവേശിച്ച ബൈക്കിൽ ബസ്സിടിക്കുകയായിരുന്നു. പമ്പിന്റെ ഇരുവശങ്ങളിലും വഴിയോര കച്ചവടക്കാർ സ്ഥിരമായി അവരുടെ വാഹനം

മാഹി മഞ്ചക്കൽ പറമ്പത്തെ അഴീക്കൽ പുതിയ വീട്ടിൽ അബ്ദുൽ റഹൂഫ് അന്തരിച്ചു

മാഹി: മഞ്ചക്കൽ പറമ്പത്തെ അഴീക്കൽ പുതിയ വീട്ടിൽ അബ്ദുൽ റഹൂഫ് അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ടീ പി സി അഹമ്മദ് ഹാജി കുഞ്ഞലിമ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ പറമ്പത്ത് മറിയൂ മക്കൾ: സെറീന അഷ്റഫ് , നിസാം , സയിറ നൂറുദ്ദീൻ , രഹാന അബ്ദുൾ റസാഖ് , റബീന മരുമക്കൾ: ടീ പീ

error: Content is protected !!