Category: പ്രാദേശിക വാര്‍ത്തകള്‍

Total 13102 Posts

റോഡിലെ ഗതാഗതകുരുക്ക് ഒഴിവാക്കുക, അപകടങ്ങൾ ഉണ്ടാകുമ്പോൾ ബസ് ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കുക: ഐ.എൻ. ടി.യു.സി

വടകര: അശാസ്ത്രീയമായി നാഷണൽ ഹൈവേയുടെ പണിയെടുക്കുന്ന രീതിയിൽ മാറ്റം വരുത്താൻ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്ന് ജില്ലാ മോട്ടോർ എംപ്ലോയിസ് അസോസിയേഷൻ ഐ.എൻ.ടി.യു.സി താലൂക്ക് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. അപകടങ്ങൾ ഉണ്ടാകുമ്പോൾ ബസ് ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തി നടപടി സ്വീകരിക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്നും എത്രയും പെട്ടെന്ന് നാഷണൽ ഹൈവേയിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ ജില്ലാ ഭരണാധികാരികൾ മുൻകൈയെടുക്കണമെന്നും യോഗം

കണ്ണൂർ-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം; ഇന്ന് സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന്‌ സംയുക്ത ട്രേഡ് യൂണിയന്‍

വടകര: കണ്ണൂർ-കോഴിക്കോട് റൂട്ടില്‍ ഇന്നലെ നടന്ന മിന്നൽ പണിമുടക്ക് യാതൊരു കാരണവശാലും അംഗീകൃത സംഘടനകൾ അംഗീകരിച്ചിട്ടില്ലെന്നും ഇന്ന് ബസ് സര്‍വ്വീസ് നടത്തുവാൻ പൂർണ്ണമായ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട്‌ സംയുക്ത ട്രേഡ് യൂണിയന്‍ പോലീസ് അധികാരികള്‍ക്ക് നിവേദനം നല്‍കി. ദേശീയപാതയിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബസുടമ-സംയുക്ത ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ടു. വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ സമരം പ്രഖ്യാപിച്ച്

കണ്ണൂക്കര ആലങ്കണ്ടി ചള്ളയിൽ ശാരദ അന്തരിച്ചു

കണ്ണൂക്കര: ആലങ്കണ്ടി ചള്ളയിൽ ശാരദ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: കുമാരൻ മക്കൾ: ഗീത, ബാബു, ദിനേശൻ. മരുമക്കൾ: അശോകൻ (കുരിക്കിലാട്), റീന (ഏറാമല), ബജില (അറക്കിലാട്).

അഴിയൂര്‍ പുളിയേരി നട കരുവയൽ റോഡിലെ യാത്രാദുരിതത്തിന് ഒടുവില്‍ പരിഹാരം; റോഡ് സഞ്ചാരയോഗ്യമാക്കി ഫൈറ്റേഴ്‌സ് അക്ഷയ കലാകേന്ദ്രം

അഴിയൂർ: പുളിയേരി നട കരുവയൽ റോഡിലെ വെള്ളക്കെട്ടിന് ഒടുവില്‍ പരിഹാരമായി. ഫൈറ്റേഴ്‌സ് അക്ഷയ കലാകേന്ദ്രം കരുവയലിന്റെ അംഗങ്ങളുടെ നേതൃത്വത്തിലാണ്‌ വെള്ളം കെട്ടിനിന്ന് തോടിന്‌ സമാനമായ റോഡ് സഞ്ചാരയോഗ്യമാക്കിയത്‌. വാർഡ് മെമ്പർ ഫിറോസ് കളാണ്ടിയുടെ സഹകരണത്തോടെയായിരുന്നു അറ്റകുറ്റപ്പണി. പ്രദേശവാസികളുൾപ്പടെ നിരവധി പേർ മാഹി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരാവുന്ന എളുപ്പവഴി എന്ന നിലയിൽ ആശ്രയിച്ചിരുന്ന റോഡാണ്‌ കരുവയൽ റോഡ്.

കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ഇന്നും സ്വകാര്യ ബസുകള്‍ ഓടുന്നില്ല; ജീവനക്കാരുടെ തൊഴില്‍ ബഹിഷ്‌കരണം അനിശ്ചിതകാലത്തേക്ക്

കൊയിലാണ്ടി: കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച ബസ് സമരം ഇന്നും തുടരുന്നു. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകള്‍ ഏതാണ്ട് മുഴുവനായി തൊഴില്‍ ബഹിഷ്‌കരണത്തിന്റെ ഭാഗമായി സര്‍വ്വീസ് നടത്തുന്നില്ല. വടകര – കൊയിലാണ്ടി റൂട്ടില്‍ ചുരുക്കം ബസുകളാണ് ഇന്നലെ സര്‍വ്വീസ് നടത്തിയത്. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട്

താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഹർഷാദിനെ കണ്ടെത്തി; പിന്നില്‍ പത്തംഗ സംഘം, രണ്ടു പേർ കസ്റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ മൊബൈല്‍ കടയുടമ ഹര്‍ഷാദിനെ കണ്ടെത്തി. സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ഹര്‍ഷാദിനെ 10പേരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് ലഭിക്കുന്ന വിവരം. പ്രതികളുടേതെന്ന് കരുതുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 8.45 ഓടെ ആണ് വൈത്തിരിയില്‍ നിന്ന്‌ ഹര്‍ഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ വൈത്തിരിയില്‍

വടകരയ്ക്കും കോഴിക്കോടിനുമിടയിലെ ദേശീയപാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ അറിയാം

വടകര: ഗതാഗതക്കുരുക്ക് രൂക്ഷമായ വടകര കോഴിക്കോട് ദേശീയ പാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം. ദേശീയപാത 66ല്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാലാണ് വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി, കൊയിലാണ്ടി വഴി യാത്ര നിര്‍ബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ എന്നിങ്ങനെ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. വടകര

കോഴിക്കോട് നിന്ന് കണ്ണൂരെത്താന്‍ അനുവദിച്ചത് രണ്ട് മണിക്കൂര്‍ 40മിനിറ്റ്, വടകരയെത്താന്‍ മാത്രം താണ്ടേണ്ടത് ആറോളം ഇടങ്ങളിലെ ഗതാഗതക്കുരുക്ക്; എങ്ങനെയാണ് ഞങ്ങള്‍ തൊഴിലെടുക്കേണ്ടതെന്ന് ബസ് ജീവനക്കാർ

വടകര: ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയിലെ അശാസ്ത്രീയതയും റോഡിന്റെ ശോചനീയാവസ്ഥയും കാരണം തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയുന്നില്ലെന്ന സ്ഥിതി വന്നതുകൊണ്ടാണ് സമരത്തിലേക്ക് പോയതെന്ന് ബസ് ജീവനക്കാര്‍. കോഴിക്കോട്- കണ്ണൂര്‍ റൂട്ടിലെ ഭൂരിപക്ഷം ബസ് ജീവനക്കാരും ഇന്ന് മുതല്‍ അനിശ്ചിതകാല തൊഴില്‍ ബഹിഷ്‌കരണം ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ തൊഴിലാളികള്‍ വടകര ഡോട് ന്യൂസുമായി പങ്കുവെച്ചത്. കോഴിക്കോട്

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; ഊർജ്ജ സംരക്ഷണത്തിനായി സൈക്കിൾ റാലിയുമായി വടകര നഗരസഭ

വടകര: നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായി ഗതാഗത മേഖലയിൽ ഊർജ്ജ സംരക്ഷണത്തിനുള്ള ബോധവൽക്കരണ ക്യാമ്പയിനുകൾക്ക് വടകരയിൽ തുടക്കമായി. കാമ്പയിൻ്റെ ഭാഗമായി വടകര നഗരസഭയും ഹരിത കേരളം മിഷനും ചേർന്ന് സൈക്കിൾ റാലി സംഘടിപ്പിച്ചു. അഞ്ചുവിളക്ക് ജംഗ്ഷൻ മുതൽ വടകര പുതിയസ്റ്റാന്റ് പരിസരാവരെയാണ് റാലി നടത്തിയത്. കൈരളി അശ്വമേധം ഫെയിം ജി.എസ്.പ്രദീപ് ഫ്ലാഗ്

റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ കുരുക്കിലാട് അപ്പുക്കുട്ടൻ കുറുപ്പ് അന്തരിച്ചു

കുരിക്കിലാട്: റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ കുറുങ്ങോട്ട് (ലക്ഷ്മിപുരം) അപ്പുക്കുട്ടൻ കുറുപ്പ് അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. സത്യസായി സംഘടനാ പ്രവർത്തകനും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറ സാനിധ്യവുമായിരുന്നു. ഭാര്യ: സുധാരത്നം. മക്കൾ: സായിശ്രീ, സായിലാൽ. മരുമക്കൾ: രജികുമാർ വാണിമേൽ (എക്സ് മിലിറ്ററി), ആതിര കുറുമ്പയിൽ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ.കെ, പത്മിനി.കെ. സഞ്ചയനം ബുധനാഴ്ച്ച.

error: Content is protected !!