Category: പ്രാദേശിക വാര്‍ത്തകള്‍

Total 13099 Posts

വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക്‌ ആയഞ്ചേരി കടമേരി വെസ്റ്റ്‌ വാർഡ് വികസന സമിതിയുടെ അനുമോദനം

ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് 12-ാം വാർഡില്‍ 2023-24 അധ്യായന വർഷത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ വാർഡ് വികസന സമിതി അനുമോദിച്ചു. എല്‍.എസ്.എസ്‌ മുതല്‍ എംബിബിഎസ് വരെയുള്ള പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയാണ് കടമേരി എൽ.പി സ്‌ക്കൂളില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ആദരിച്ചത്. സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ ചടങ്ങ്

‘കൂട്ടുകാരുടെ സന്തോഷത്തിന് ഒരു കൈ സഹായം’; കണ്ണൂര്‍ ജില്ലാ ജയിലിലേക്ക്‌ ബീഡിക്കെട്ടുകള്‍ വലിച്ചെറിഞ്ഞ മുൻ തടവുകാരൻ പിടിയിൽ

കണ്ണൂര്‍: ജില്ലാ ജയിലിലേക്ക് ബീഡിക്കെട്ട് എറിഞ്ഞ യുവാവ് പിടിയില്‍. തിരുവല്ല സ്വദേശി അരവിന്ദ് കൃഷ്ണനാണ് അറസ്റ്റിലായത്. ജയിലിനുള്ളിലേക്ക് ബീഡിക്കെട്ട് എറിയുന്നത് കണ്ട ജയില്‍ ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു. ജയിലിലെ മുന്‍ തടവുകരാനാണ് പിടിയിലായ അരവിന്ദ്. മൂന്ന് വലിയ ബോക്‌സുകളിലുള്ള ബീഡികളും ഇരുപതോളം പാക്കറ്റുകളുമാണ് ഇയാള്‍ എറിഞ്ഞുകൊടുത്തത്. ജയിലിന് പുറത്തെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന ഷെഡ്ഡിന് സമീപത്ത് നിന്ന്

കനത്തമഴ; കരിയാത്തുംപാറ, കക്കയം ഹൈഡല്‍ ടൂറിസം എന്നിവ അടച്ചു

കൂരാച്ചുണ്ട് : കനത്തമഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് കക്കയം ഡാം സൈറ്റ് മേഖലയിലെ കെ.എസ്.ഇ.ബി.യുടെ ഹൈഡല്‍ ടൂറിസം, വനംവകുപ്പിന്റെ ഇക്കോ ടൂറിസം സെന്റര്‍, ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിക്കുകീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവ അടച്ചു. കല്ലാനോട് തോണിക്കടവ് ടൂറിസംകേന്ദ്രം തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും, കരിയാത്തുംപാറ ടൂറിസം സെന്റര്‍ ഇന്ന് തുറക്കില്ല.

ശക്തമായ മഴ: വെളളം കയറിയ ചോറോട് പ്രദേശത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

ചോറോട്: ഗ്രാമ പഞ്ചായത്ത് 19-ാം വാർഡിൽ ശക്തമായ മഴയെ തുടർന്ന് വെളളം കയറിയ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഊർജ്ജിത പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം നടത്തി. ചോറോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ആഫീസർ ഡോ.ബിജുനേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഷീബ കെ.ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സ്‌, എം.എൽ.എസ്.പി, ആശ വര്‍ക്കര്‍മാര്‍,

മൊകേരി ഗവ. കോളേജിൽ സീറ്റൊഴിവ്; വിശദമായി അറിയാം

മൊകേരി: മൊകേരി ഗവ. കോളേജിൽ മൂന്നാം സെമസ്റ്റർ ബിരുദ, പി.ജി തുടങ്ങി വിവിധ കാറ്റഗറികളിൽ സീറ്റൊഴിവ്‌. ബി.എ ഫങ്‌ഷണൽ ഇംഗ്ലീഷ് (ഓപ്പൺ-1), ബി.എ ഹിസ്റ്ററി (എസ്.ടി -1), ബി.ബി.എ. (എസ്.സി.-1), ബി.എസ്‌സി. കെമിസ്ട്രി – (ഓപ്പൺ 2, എസ്.സി.-2) എം.കോം.(മുസ്‌ലിം -1), എം.എസ്‌സി. മാത്തമാറ്റിക്സ് (എസ്.സി., എസ്.ടി. ഓരോ സീറ്റ് വീതം) എന്നിവയിലാണ് സീറ്റൊഴിവ്‌. പ്രവേശനം

കടലിൽപ്പോയ തോണി അപകടത്തില്‍പ്പെട്ടു; അഴിയൂർ സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്‌

അഴിയൂര്‍: മാഹിയില്‍ നിന്നും കടലില്‍പോയ അഴിയൂര്‍ സ്വദേശികളായ രണ്ട്‌ മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കരുവയൽ വൈഗാനിലയത്തിൽ അനീഷ് (42), ചുങ്കത്ത് മനയിൽമുക്ക് ചെറിയത്ത് കുഞ്ഞിമാതാലയത്തിൽ ഷിനാസ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്‌. ഇന്നലെ ഉച്ചയോടെ പൂഴിത്തല ഭാഗത്ത് വെച്ചായിരുന്നു അപകടം. തോണിയില്‍ കയറി അല്‍പ്പദൂരം പോയപ്പോഴേക്കും തിരയില്‍പ്പെടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മറ്റു മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. സാരമായി

അഴിയൂർ കോറോത്ത്‌റോഡ്‌ കുനിയിൽ കുഞ്ഞിരാമൻ അന്തരിച്ചു

അഴിയൂർ: കോറോത്ത്‌റോഡ്‌ കുനിയിൽ കുഞ്ഞിരാമൻ അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: സനൽ, സബീഷ്, സജിത്ത്, സന്ദീപ് (പരേതൻ). മരുമക്കൾ: ആശ, സുഷന. സഹോദരങ്ങൾ: രാജൻ (ഇന്ത്യൻ കോഫി ഹൗസ് മുന്‍ ജീവനക്കാരന്‍), ശാരദ, കുമാരൻ.

റോഡിലെ ഗതാഗതകുരുക്ക് ഒഴിവാക്കുക, അപകടങ്ങൾ ഉണ്ടാകുമ്പോൾ ബസ് ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കുക: ഐ.എൻ. ടി.യു.സി

വടകര: അശാസ്ത്രീയമായി നാഷണൽ ഹൈവേയുടെ പണിയെടുക്കുന്ന രീതിയിൽ മാറ്റം വരുത്താൻ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്ന് ജില്ലാ മോട്ടോർ എംപ്ലോയിസ് അസോസിയേഷൻ ഐ.എൻ.ടി.യു.സി താലൂക്ക് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. അപകടങ്ങൾ ഉണ്ടാകുമ്പോൾ ബസ് ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തി നടപടി സ്വീകരിക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്നും എത്രയും പെട്ടെന്ന് നാഷണൽ ഹൈവേയിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ ജില്ലാ ഭരണാധികാരികൾ മുൻകൈയെടുക്കണമെന്നും യോഗം

കണ്ണൂർ-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം; ഇന്ന് സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന്‌ സംയുക്ത ട്രേഡ് യൂണിയന്‍

വടകര: കണ്ണൂർ-കോഴിക്കോട് റൂട്ടില്‍ ഇന്നലെ നടന്ന മിന്നൽ പണിമുടക്ക് യാതൊരു കാരണവശാലും അംഗീകൃത സംഘടനകൾ അംഗീകരിച്ചിട്ടില്ലെന്നും ഇന്ന് ബസ് സര്‍വ്വീസ് നടത്തുവാൻ പൂർണ്ണമായ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട്‌ സംയുക്ത ട്രേഡ് യൂണിയന്‍ പോലീസ് അധികാരികള്‍ക്ക് നിവേദനം നല്‍കി. ദേശീയപാതയിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബസുടമ-സംയുക്ത ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ടു. വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ സമരം പ്രഖ്യാപിച്ച്

കണ്ണൂക്കര ആലങ്കണ്ടി ചള്ളയിൽ ശാരദ അന്തരിച്ചു

കണ്ണൂക്കര: ആലങ്കണ്ടി ചള്ളയിൽ ശാരദ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: കുമാരൻ മക്കൾ: ഗീത, ബാബു, ദിനേശൻ. മരുമക്കൾ: അശോകൻ (കുരിക്കിലാട്), റീന (ഏറാമല), ബജില (അറക്കിലാട്).

error: Content is protected !!